Aksharathalukal

മെമ്മറീസ് - PART 15



പിറ്റേന്ന് രാവിലെ കോളേജിൽ...

\"ഡി... ഇന്നല്ലേ ആ ടോപിക് കൊടുക്കേണ്ടത് നിങ്ങളും കൂടി വാ.....\" ഐഷു പറഞ്ഞു.

\"ഞങ്ങൾ പണ്ടേ അങ്ങേരുടെ കണ്ണിലെ കരടാണ് നീ പോയിട്ട് വാ \" അച്ചു പറഞ്ഞു.

ഐഷു വൈറസിന്റെ ക്യാബിനിലേക്ക് പോയി...
പോയ അതേ സ്പീഡിൽ അവൾ തിരിച്ചു വന്നു...

\"എന്താടാ.....\"

\"അപ്രൂവ് കിട്ടിയില്ല.....ഇത് പ്രാക്ടിക്കൽ ആണോ effective ആണോ എന്നൊക്കെ സാർ ചോദിച്ചു \"

\"തോന്നി.....നമ്മൾ എന്തേലും തുടങ്ങിയാൽ അങ്ങേർക്ക് എപ്പോഴും കല്ലുകടിയാ \"

\"അച്ചു നിന്റെ കയ്യിൽ ഒരു ടോപിക് ഉണ്ടെന്ന് പറഞ്ഞില്ലേ അത് നോക്കിയാലോ \"

\"അത് സീനിയേർസ് ഒരിക്കൽ ചെയ്തതാണ് \"

\"എന്നാലും നോക്കാം പോയാൽ ഒരു വാക്കല്ലേ കിട്ടിയാൽ ഒരു project... മാളു നമുക്ക് ഒന്ന് ട്രൈ ആക്കി നോക്കിയാലോ \"

\"ഹമ്മ്‌....\"

മാളുവും റിച്ചുവും അച്ചുവും കൂടി വൈറസിന്റെ അടുത്തേക്ക് പോയി...

\"സാർ.....\"

\"ഹമ്മ്‌.....\"

\"സാർ പ്രോജക്ടിന്റെ ടോപിക് \"

\"സോളാർ പവർ.....ഇതൊക്കെ effective ആണോ \"

\"yes.... സാർ....\"റിച്ചു കുറേയൊക്കെ വിവരിച്ചു 

\"ഇത് പ്രാക്ടിക്കൽ ആണോ......\"

\"അതേ...സാർ....rural village ലുള്ളവർക്ക് farming ഒക്കെ effective ആയി ചെയ്യാൻ പറ്റും.....\" അച്ചു അതിന്റെ ഫുൾ cycle explain ചെയ്യ്തു...

\"ഹമ്മ്‌.......\" വൈറസ് അത് അപ്രൂവ് ചെയ്യ്തു..

അവർ സ്റ്റാഫ്റൂമിന് പുറത്തേക്ക് വന്നു....

\"എന്തായ്.....\"

\"അപ്രൂവ് ആയിട്ടുണ്ട്.....\" റിച്ചു പറഞ്ഞു.

\"പക്ഷേ എനിക്ക് അങ്ങേരുടെ ഈ attitude തീരെ ഇഷ്ടപ്പെടുന്നില്ല ഞാൻ കിടന്ന് തൊള്ള തുറന്നിട്ടും എല്ലാത്തിനും ഹമ്മ്‌....ഹമ്മ്‌...അങ്ങേര് കഴിഞ്ഞ ജന്മത്തിൽ വല്ല മൂങ്ങയും ആയിരുന്നോ \" അച്ചു കലിപ്പിൽ  പറഞ്ഞു.

\"വിട്ടേക്ക് വിട്ടേക്ക്......\" 

\"അങ്ങേര് ഇവളോട് ആണ് എല്ലാത്തിനും ok പറയുന്നത് ഇവള് അങ്ങേരുടെ favorate സ്റ്റുഡന്റ് അല്ലേ......\" റിച്ചു മാളുവിനെ നോക്കി കൊണ്ട് പറഞ്ഞു.

\"എന്തായാലും അപ്രൂവ് കിട്ടിയല്ലോ....\" മാളു  പറഞ്ഞു.

__________________________


അപ്പോൾ മറ്റൊരിടത്ത്.....

\"അവൻ ഇവിടെയില്ലേ \"

\"സാർ അകത്തുണ്ട് \"

\"ഹമ്മ്‌......\"

\"എന്നതാടാ ഞാൻ ഈ കേൾക്കുന്നത് നീ പിന്നെയും ചട്ടമ്പിതരം തുടങ്ങിയോ \"

\"ഇല്ല അച്ചായാ പഴയ ചില കണക്കുകൾ \"

അവർ എന്തൊക്കെയോ ചർച്ച ചെയ്യാൻ തുടങ്ങി...

\"എടാ...ഇതൊക്കെ നടക്കുന്ന കാര്യമാണോ അവൻ അത്ര ചെറിയ പുള്ളിയൊന്നുമല്ല പണ്ടത്തെ കഥയൊക്കെ അവൻ അറിഞ്ഞിട്ടുണ്ടെങ്കിൽ എല്ലാം കയ്യ് വിട്ട് പോവും \"

\"അങ്ങനെ ഒന്നും സംഭവിക്കില്ല ഉന്നം പിഴക്കാതെ ലക്ഷ്യത്തിൽ കൊള്ളുന്ന ഒരു ആയുധം ഉണ്ട്....അതിൽ അവൻ എന്തായാലും വീഴും...പിന്നെ എല്ലാം എനിക്ക് സ്വന്തം.....\"


______________________________


ദേവൻ ക്ലാസ്സ് എടുത്തു കൊണ്ടിരിക്കുകയായിരുന്നു...
മാളു പിന്നെയും വായിനോക്കി ഇരിപ്പാണ്...

\"ഡി....ഇനി ഇങ്ങേരെ വായിനോക്കിയാൽ ഞാൻ യദുവിനോട് പറഞ്ഞു കൊടുക്കും \"

\"ഞാൻ ആദ്യമേ യദുവിനോട് പറഞ്ഞു...നമ്മളെ ഡിപാർട്മെന്റിൽ ഒരു ചുള്ളൻ സാറുണ്ടെന്നു \"

\"അടിപൊളി ....വാ പോവാം......\" റിച്ചു ആത്മ....

ഇന്റർവെല്ലിന് മൂന്നെണ്ണവും പതിവ് പോലെ ക്യാന്റീനിൽ ഇരിക്കുകയായിരുന്നു...
മാളു ഫോണിൽ ആരോടോ ടെക്സ്റ്റ് ചെയ്യുന്നു...

\"അച്ചു....നീ എങ്ങനെ ചെയ്യാനാ ഉദ്ദേശിക്കുന്നെ \"

\"നോക്കാം ആദ്യം ഈ projectന് എത്ര estimate ആവും എന്ന് നോക്കാം \"

\"estate ഓ.....\" മാളു ഫോണിൽ നോക്കി കൊണ്ട് പറഞ്ഞു.

\"അല്ല നിന്റെ അമ്മായിന്റെ 4 സെന്റ്‌ സ്ഥലം \"

\"അതിന് എന്റെ അമ്മായിക്ക് 4 സെന്റ്‌ ഒന്നുമില്ല \"

\"മതി നീ ഫോൺ നോക്കിക്കോ.....എന്റെ പൊന്നേ \"

\"ഹാ...  എന്തേലും ആയാ വിളിക്ക് \"മാളു പിന്നെയും ഫോണിൽ...

\"ഇത് വർക്കിങ് project ആണോ എന്ന് ഒന്നും അറിയില്ല നമുക്ക് ഇപ്പോ റിപ്പോർട്ട് മാത്രം കൊടുത്താൽ പോരെ പിന്നെ presentation മാളു നീ കേൾക്കുന്നില്ലേ \"

\"ഹാ.....\"

\"ഈ പന്നി ആണേൽ ഇതൊന്നും കേൾക്കുന്നുമില്ല അവളുടെ ഒരു ഫോൺ \" റിച്ചു പറഞ്ഞു. റിച്ചു മാളുവിന്റെ ഫോൺ തട്ടി പറിച്ചു...

\"യഷ് ഓ....നിന്റെ കയ്യിൽ യഷ്ന്റെ ഒക്കെ നമ്പർ ഉണ്ടോ....എടി വിജയ് യുടെ നമ്പർ കൂടി കിട്ടുമോ....\"

\"ഇത് ഫിലിം സ്റ്റാർ യഷ് അല്ല...ഞാൻ യദുകൃഷ്ണൻ  എന്നത് ചുരുക്കി യഷ് ആക്കിയതാ \"

\"ഒരു ഉലക്ക കിട്ടുമോ.....\" അച്ചു തലയ്ക്ക് കയ്യ് കൊടുത്തു കൊണ്ട് പറഞ്ഞു.

\"ഉലക്ക കിട്ടില്ല ഉണ്ടംപൊരി ഉണ്ട്....\"

\"അത് അവളുടെ തലയ്ക്കിട്ട് എറിഞ്ഞേ ഇവിടെ കാട്ടിൽ ആന പാറി പോയപ്പോഴാ.....അങ്ങേര് നമ്മളെ വെള്ളം കുടിപ്പിക്കും എനിക്കുറപ്പാ 😧😧 \"


_____________________________

റിച്ചു ക്ലാസ്സിൽ വെറുതെ ഇരിക്കുകയായിരുന്നു അച്ചുവും മാളുവും കൂടി കഞ്ഞി കുടിക്കാൻ കഞ്ഞി പുരയിലേക്ക് പോയി....ഐഷു ഹോസ്റ്റലിലേക്കും അക്ഷുവും ശാലുവും കൂടി ക്യാന്റീനിലേക്ക് പോയി..അനുവും സ്വാതിയും ലീവ് ആയിരുന്നു...
അപ്പോഴാണ് അവളുടെ ഫോണിലേക്ക് അജുവിന്റ് കാൾ വന്നത്...

\"എന്താടാ......\"

\"നീ ക്ലാസ്സിലാണോ ഉള്ളത് \"

\"അതേ.....\"

\"ഞാൻ നിന്റെ ഡിപാർട്മെന്റിന്റെ പുറത്തുണ്ട് നീ പുറത്തേക്ക് വാ \"

\"ഇഹ്ഹ്.....\"

റിച്ചു പുറത്തേക്ക് ഇറങ്ങി....അജു എൻട്രൻസിൽ നിൽക്കുന്നുണ്ടായിരുന്നു...

\"എന്താടാ......നീയെന്താ ഇവിടെ \"

\"കിച്ചുന് admisson എടുക്കാൻ വന്നതാ \"

\"പറ്റിയ സ്ഥലത്തേക്ക് തന്നെയാ എത്തിപ്പെട്ടത് \" റിച്ചു ആത്മ

\"ഇവിടെ പിന്നെ നീ ഉണ്ടല്ലോ \"

\"അപ്പോ കിച്ചുവിന്റെ കാര്യത്തിൽ ഒരു തീരുമാനമാവും \" റിച്ചു വീണ്ടും ആത്മ

\"ഹമ്മ്‌.....എന്നിട്ട് അവൾ എവിടെ \"

\"അവള് പോയി അവളുടെ ഫ്രണ്ട്സ് ഉണ്ടായിരുന്നു കുറേ കാലം കൂടി കാണുന്നതല്ലേ \"

\"നീ വല്ലതും കഴിച്ചോ \"

\"ഇല്ല......\"

\"എന്നാ വാ ക്യാന്റീനിലേക്ക് പോവാം \"

\"അപ്പോ നിന്റെ ഫ്രണ്ട്‌സ്സോ  \"

\"അവരൊക്കെ കഞ്ഞി കുടിക്കാൻ പോയി....ഞാൻ വീട്ടിൽ നിന്ന് ഫുഡ് എടുത്തു അത് കൊണ്ട് പോയില്ല ഇനി ഒറ്റയ്ക്ക് ഇരുന്ന് കഴിക്കേണ്ട ഇപ്പോ നീയുണ്ടല്ലോ അപ്പോ ഒരുമിച്ച് കഴിക്കാലോ \"

\"ഹമ്മ്‌....നീ ബാഗ് എടുത്തിട്ട് വാ എന്നാൽ \"

റിച്ചു ക്ലാസ്സിലേക്ക് പോയി...

\"റിതിക നീ ഒറ്റയ്ക്കല്ലേ വേണേൽ ഞങ്ങളുടെ കൂടെ കഴിച്ചോ \"ശിവപ്രിയ ചോദിച്ചു.

\"എടാ എന്റെ ഒരു ഫ്രണ്ട് വന്നിട്ടുണ്ട് ഞാൻ അവന്റെ കൂടെ ക്യാന്റീനിൽ പോയി കഴിക്കാം എന്ന് പറഞ്ഞു ...\"

\"അതെയോ....\"

റിച്ചു ബാഗും എടുത്ത് പുറത്തേക്ക് പോയി....

\"അല്ല....ഇവൾക്കും ബോയ് ഫ്രണ്ട്‌സോ എന്റെ അറിവിൽ ആ അലക്സ് മാത്രമേ ഉള്ളൂ....something fishy \"

\"ഒന്ന് വിട്ടേക്ക് ശിവപ്രിയേ.....ഇപ്പൊ തന്നെ കുറേ നേരമായി നമുക്ക് കഴിക്കാം \"



____________________________


അജുവും റിച്ചുവും കൂടി ക്യാന്റീനിലെത്തി...

\"രണ്ട് meals \"

\"എടാ...എനിക്ക് വേണ്ട \"

\"ആഹ്...ഒരെണ്ണം മതി ചേച്ചി.....\"

\"മോനെ ചോറൊക്കെ തീർന്നു സമയം കുറച്ചായില്ലേ  \"

\"എടി ചോറ് തീർന്നു....\"

\"എന്നാ പിന്നെ നമുക്ക് share ചെയ്യാം നീ വാ \"

\"അതൊന്നും വേണ്ട നീ പിന്നെ എന്ത് കഴിക്കും \"

\"ഞാൻ share ചെയ്യാം എന്നാ പറഞ്ഞേ അല്ലാതെ നിന്നോട് മുഴുവൻ തട്ടാനല്ല \"

റിച്ചു അവിടെ അടുത്തുള്ള ടേബിളിൽ ഇരിക്കാൻ തുടങ്ങി...അപ്പോ ലാസ്റ്റ് ഡെസ്കിൽ ഇരുന്ന അക്ഷര അവളെ അങ്ങോട്ടേക്ക് വിളിച്ചു...
അവൾ അവിടേക്ക് പോയി...

\"റിച്ചു നീ ക്ലാസ്സിൽ ഇരുന്ന് കഴിക്കും എന്നല്ലേ പറഞ്ഞത് \"

\"അത് അപ്പോഴല്ലേ \"

അവൾ നോക്കുമ്പോൾ അജു അവളെ തിരയുന്നത് കണ്ടു..അവൾ അജുവിനെ ടേബിളിലേക്ക് വിളിച്ചു...

\"ഇതാരാ ഡി.....\"

\"ഇത് അജു...അർജ്ജുൻ എന്റെ bestie \"

\" നിങ്ങൾക്ക് ബുദ്ധിമുട്ടായോ \" അജു ചോദിച്ചു.

\"എയ്യ്‌....\"

റിച്ചു ഫുഡ് എടുത്ത് മേശപ്പുറത്തു വെച്ചു...
അവൾ ഫുഡ് തുറന്ന് അജുവിന് കൂടി share ചെയ്യ്തു...

\"എന്താടി....ഫുഡ് തീർന്നോ 

\"തീർന്നു....\"

\"എന്നാ ഞങ്ങൾ പോവുന്നേ...റിച്ചു \"
അക്ഷുവും , ശാലുവും എഴുനേറ്റു

\"ഡി.... അതോ \"

അജു റിച്ചുന്റെ plateലെ ചിക്കൻ ഫ്രൈ നോക്കി കൊണ്ട് പറഞ്ഞു...

\"നീ ഇതൊക്കെ എങ്ങനെ കാണുന്നഡെയ് \"

\"😁😁 ഞാൻ കണ്ട് പിടിക്കിലെന്ന് കരുതിയോ നീ \"

റിച്ചു ചിക്കൻ piece ആക്കി അജുവിന് കൊടുത്തു...
അപ്പോൾ ഹരി അവരുടെ opposite ഉള്ള ടേബിളിൽ ഇരിക്കുന്നുണ്ടായിരുന്നു...

\"ദൈവമേ ഹരി എന്തേലും കരുതിയിട്ട് ഉണ്ടാവുമോ \"
റിച്ചു ആത്മ....

അവർ ഭക്ഷണം കഴിച്ചു എഴുനേറ്റു...ക്യാന്റീനിൽ നിന്ന് പുറത്തേക്ക് ഇറങ്ങി. 

\"ഡി..... നിനക്ക് ആ പയ്യനും ആയിട്ട് എന്താ \"

\"ഏത് പയ്യൻ \"

\"ആ opposite ഇരുന്ന പയ്യൻ ...ബംഗാളി ലുക്കുള്ള \"

\"ഓഹ്ഹ്....ഹരി \"

\"അവനുമായിട്ട് എന്താ \"

\"അത് എനിക്ക് അവനെ ഇഷ്ടമാണ് \"

\"എന്റമ്മോ .....ചിരിപ്പിക്കല്ലേ ഞാൻ ചത്തു പോവും \"

\"സീരിയസ് ആയിട്ട് പക്ഷേ അവന് അത് അറിയില്ല \"

\"നന്നായി....ഇല്ലേൽ അവനും ചിരിച്ചു ചാവും \"

\"എനിക്ക് നല്ല ദേഷ്യം വരുന്നുണ്ട് \"

\"വരണ്ടാ എന്ന് പറ \"

\"നിനക്ക് എല്ലാം കോമഡിയാണ് \"

\"എന്നാ കോമഡി വിട്ടു...നിനക്ക് അവനെ ഇഷ്ടമാണെങ്കിൽ അവനോട് പറ...\"

\"അവൻ No പറഞ്ഞാലോ \"

\"വിട്ട്കളയണം  \"

\"നിന്റെ...നിന്നോട് ചോദിക്കുന്ന എനിക്കാണ് വട്ട് \"

\"അത് ഇപ്പോഴാണോ നിനക്ക് മനസ്സിലായത് \"

___________________________

ഈ സമയം കഞ്ഞിപുരയിൽ നിന്ന് food അടിച്ചു തിരിച്ചു വരികയായിരുന്നു മാളുവും അച്ചുവും.....


\"ഞാൻ വെള്ളം കുടിച്ചിട്ട് വരാം...\" ഓഫീസ് റൂമിന്റെ അടുത്തെത്തിയപ്പോൾ അച്ചു അതും പറഞ്ഞു ഫിൽറ്ററിന്റെ അടുത്തേക്ക് ഓടിപ്പോയി...

മാളു അതിനടുത്തേക്ക് നടക്കുമ്പോൾ ആരോ അവളെ പിടിച്ചു വലിച്ചു....






(തുടരും......)


മെമ്മറീസ് - PART 16

മെമ്മറീസ് - PART 16

4
676

അത് യദുവായിരുന്നു...അവൻ അവളെ അവനിലേക്ക് ചേർത്തു പിടിച്ചു..അവൾ അവന്റെ നെഞ്ചിൽ ചേർന്ന് നിന്നു. അവൻ അവളുടെ മുഖത്ത് അലസമായി കിടന്ന മുടിയിഴകൾ ഒതുക്കി ..അവൻ അവളുടെ മുഖം കയ്യിലെടുത്തു അവരുടെ കണ്ണുകൾ തമ്മിൽ കഥപറഞ്ഞു...പതിയെ അവളുടെ നെറുകെയിൽചുംബിച്ചു...അവൻ അവളെ ചേർത്തു പിടിച്ചപ്പോൾ അവന്റെ ഹൃദയത്തിന്റെ താളം അവളുടെ മനസ്സിൽ ഒരു കുളിർമഴ പോലെ പെയ്തിറങ്ങി..ആദ്യ ചുംബനത്തിന്റെ സന്തോഷം അവളുടെ മുഖത്ത് തെളിഞ്ഞു...അവൾ ഒരു ചെറു മന്ദഹാസം ചുണ്ടിൽ ഒതുക്കി അവനിൽ നിന്ന് വഴുതിമാറാൻ നോക്കിയെങ്കിലും അവൻ അവളെ തന്നിലേക്ക് അടുപ്പിച്ചു....അപ്പോൾ അച്ചു അവിടേക്ക് മാളുവിനെയും നോക്കി വ