Aksharathalukal

മെമ്മറീസ് - PART 16

അത് യദുവായിരുന്നു...അവൻ അവളെ അവനിലേക്ക് ചേർത്തു പിടിച്ചു..അവൾ അവന്റെ നെഞ്ചിൽ ചേർന്ന് നിന്നു. 
അവൻ അവളുടെ മുഖത്ത് അലസമായി കിടന്ന മുടിയിഴകൾ ഒതുക്കി ..അവൻ അവളുടെ മുഖം കയ്യിലെടുത്തു അവരുടെ കണ്ണുകൾ തമ്മിൽ കഥപറഞ്ഞു...പതിയെ അവളുടെ നെറുകെയിൽ
ചുംബിച്ചു...അവൻ അവളെ ചേർത്തു പിടിച്ചപ്പോൾ അവന്റെ ഹൃദയത്തിന്റെ താളം അവളുടെ മനസ്സിൽ ഒരു കുളിർമഴ പോലെ പെയ്തിറങ്ങി..
ആദ്യ ചുംബനത്തിന്റെ സന്തോഷം അവളുടെ മുഖത്ത് തെളിഞ്ഞു...അവൾ ഒരു ചെറു മന്ദഹാസം ചുണ്ടിൽ ഒതുക്കി അവനിൽ നിന്ന് വഴുതിമാറാൻ നോക്കിയെങ്കിലും അവൻ അവളെ തന്നിലേക്ക് അടുപ്പിച്ചു....
അപ്പോൾ അച്ചു അവിടേക്ക് മാളുവിനെയും നോക്കി വന്നു...
മാളു പെട്ടെന്ന് യദുവിൽ നിന്ന് അകന്ന് നിന്നു...

\"അയ്യോ....സോറി ഞാൻ ഇവളെ നോക്കി വന്നതാ ....\"

same ടൈം അച്ചു ആത്മ....\" ഞാനേ കണ്ടുള്ളൂ ഞാൻ മാത്രമേ കണ്ടുള്ളൂ.....സെറ്റ് ആയിട്ട് 2.5 കൊല്ലം ആയി ഇതുവരെ നേരെ ചൊവ്വേ കയ്യ് പോലും പിടിച്ചിട്ടില്ല...ഇപ്പോ സെറ്റായ ഇവർ വരെ update ആയി...ഞാൻ ഇപ്പോഴും പഴയ വേർഷനിൽ തുടരുന്നു....😭😭\"

\"ഞാൻ പോവുന്നു....\" മാളു വെപ്രാളത്താൽ കൈയ്കൾ പിണച്ചു കൊണ്ട് പറഞ്ഞു എന്നിട്ട് അച്ചുവിന്റെ കൂടെ നടന്നു പോയി....



__________________________


അജുവും , റിച്ചുവും കൂടി ഓഫീസിലേക്കുള്ള പാസ്സെജിലേക്ക് നടക്കുകയായിരുന്നി....

\"ലാബോക്കെ മുഴുവൻ ഫോറെസ്റ്റ് മൂടിയല്ലോ \"

\"അത് പഴയ ലാബാ ....അവിടെ പ്രേതമുണ്ട് \"

\"പ്രേതം മണ്ണാങ്കട്ട....ഈ പ്രേതമൊക്കെ വെറുതെയാ...\"

\"അല്ല...അവിടെ അതിനുള്ളിൽ വെച്ച് ഒരു പെണ്കുട്ടി മരിച്ചു...അതിൽ പിന്നെ അവിടെ നിന്ന് ശബ്ദം കേൾക്കും...ഞാനും കേട്ടിട്ടുണ്ട് \"

\"നിനക്ക് ഒന്നും ഇതിനെ കുറിച്ച് അറിയാഞ്ഞിട്ടാണ്...
പ്രേതം എന്ന് പറയുന്ന ഒരു സംഭവം ഇല്ല....ഒരാൾ മരിച്ചു കഴിഞ്ഞാൽ അയാളുടെ vital ബോഡി അവിടെ തന്നെ അവശേഷിക്കും....അവിടെ ഒരു നെഗറ്റീവ് presence ഫീൽ ചെയ്യും....അതൊക്കെയാണ് നീയൊക്കെ കേട്ടത് പിന്നെ ഈ കണ്ട ചവറു ഹൊറർ മൂവി കണ്ട് അതിലെ പ്രേതത്തിനെയൊക്കെ ഇങ്ങനെ ഉള്ള സ്ഥലത്ത് നീയങ്‌ സങ്കല്പിക്കും \" അജു റിച്ചുവിന്റെ തലയ്ക്ക് തട്ടി കൊണ്ട് പറഞ്ഞു.

\"റിച്ചു.......\" 

റിച്ചു തിരിഞ്ഞു നോക്കി അച്ചു ആയിരുന്നു അത് കൂടെ മാളുവും.....

\"നീ ക്ലാസ്സിൽ ഇരുന്ന് കഴിക്കും എന്നല്ലേ പറഞ്ഞത് ഇതെന്താ ബാഗും എടുത്ത് \"

\"അത് ഞാൻ ഇവന്റെ കൂടേ കഴിക്കാമെന്ന് കരുതി \"

അച്ചു ഇതാരാ എന്നുള്ള മട്ടിൽ പുരികം പൊക്കി കൊണ്ട് റിച്ചുവിനോട് ചോദിച്ചു..

\"എന്റെ പേര് അർജ്ജുൻ നിങ്ങൾക്ക് അജു എന്ന് വിളിക്കാം \"
അജു മാളുവിന് shakehand കൊടുത്തു.
മാളു ഹലോ എന്നപോലെ തലകുലുക്കി....
അപ്പോ തോമാച്ചൻ ഇവരെ കണ്ട് അവിടേക്ക് വന്നു..

\"അജു നീ എന്താ ഇവിടെ \" തോമാച്ചനെ കണ്ടപ്പോൾ അജു ടെൻഷനായി..

\"അത് അനിയത്തിക്ക് അഡ്മിഷൻ എടുക്കാൻ വന്നതാടാ \"

\"ഹമ്മ്‌....നീ ഇപ്പോഴും ബാംഗ്ലൂരിൽ തന്നെയാണോ \"

\"ഞാൻ നാട്ടിൽ വന്നു..... ഇനി ഇവിടെ കൂടാമെന്ന് വെച്ചു....\"

\"നിങ്ങൾ തമ്മിൽ അറിയുമോ \"റിച്ചു രണ്ട് പേരെയും നോക്കി കൊണ്ട് ചോദിച്ചു....

\"ഞങ്ങൾ ഒരേ ക്ലാസ്സിൽ അല്ലേ.... പിന്നെ പ്ലസ് two കഴിഞ്ഞു ഇവനെ കണ്ടിട്ടേ ഇല്ല \" തോമാച്ചൻ പറഞ്ഞു.

\"എന്നാ പോവട്ടെ കുറച്ചു തിരക്കുണ്ട് റിച്ചു പോവുന്നേ\" അജു വേഗം പോയി..

\"ഹാ...ബൈ \"

\"ഡി അവൻ എന്താ പെട്ടെന്ന് പോയത് \" മാളു ചോദിച്ചു.

\"അവന് തിരക്കുണ്ട് അതായിരിക്കും \"

\"നീയും അവനുമായിട്ട് എങ്ങനെ പരിചയം \" 

\"ഞങ്ങൾ ഹൈസ്കൂൾ തൊട്ട് നല്ല ഫ്രണ്ട്‌സ് ആണ്...പിന്നെ അവൻ പഠിക്കാൻ വേണ്ടി ബാംഗ്ലൂരിലേക്ക് പോയി...\"

\"ദേ നോക്ക് ഒഫീഷ്യൽ ഗ്രൂപ്പിൽ മെസ്സേജ് വെള്ളിയാഴ്ച്ച റിപ്പോർട്ട് വെക്കണം വൈറസിന്റെയാ \" മാളു ഫോണിൽ നോക്കി കൊണ്ട് പറഞ്ഞു.

\"പിന്നെ തോന്നുമ്പോ എടുത്തു തരാൻ നമ്മൾ റിപ്പോർട്ട് പോക്കറ്റിൽ ഇട്ടു നടക്കുവല്ലേ \" അച്ചു പറഞ്ഞു.

\"ഞങ്ങളുടെ ഒക്കെ പ്രോജക്ട് വർക്കിങ് ആണ് നിനക്കൊക്കെ അങ്ങനെ വല്ലതും നോക്കികൂടെ \" തോമാച്ചൻ പറഞ്ഞു.

\"എന്നാപ്പിന്നെ ഒരു ബംഗാളിയെ കൊണ്ട് വന്ന് അങ്ങേരുടെ മുന്നിൽ നിർത്താം അതിലും നല്ല റോബോട്ട് സിവിൽ ഫീൽഡിൽ വേറെ ഇല്ല \" മാളു പറഞ്ഞു.

\"എന്നിട്ട് എന്താ ചെയ്യുക \"

\"അനുവിനോടും ഐഷുനോടും ഒക്കെ ചോദിച്ചു നോക്കാം \"

\"എന്നാ പിന്നെ ബൈ ബൈ തോമാച്ചാ.....\" 

\"നിങ്ങൾ പോയിക്കോ റിച്ചു അവിടെ നിന്നെ \"

\"എന്നാപ്പിന്നെ നീ പതുക്കെ വാ റിച്ചു \"..മാളുവും അച്ചുവും നടന്നു പോയി.....


\"എന്താടാ.....\"

\"നിനക്ക് അജുവിനെ പറ്റി എല്ലാം അറിയുമോ \"

\"എല്ലാം എന്നു വച്ചാൽ  \"

\"ബാംഗ്ലൂരിലുണ്ടായ issue അറിയുമോ \"

\"അവിടെ എന്താ \"

\"ബാംഗ്ലൂരിലെ ഒരു ബാറിൽ വെച്ച് ഒരുത്തന്റെ തല അടിച്ചു പൊട്ടിച്ചതിന് അജു അറസ്റ്റിലായിരുന്നു \"

\"അറസ്റ്റോ \"

\"അവൻ ഇതൊന്നും നിന്നോട് പറഞ്ഞില്ല അല്ലേ ....ചിലപ്പോ നീ അറിയേണ്ട എന്ന് കരുതിയിട്ടുണ്ടാവും എന്തായാലും നീ അവനെ ഒന്ന് സൂക്ഷിച്ചോ അവൻ ഇപ്പോ പണ്ടത്തെ അജു ഒന്നുമല്ല \"

തോമാച്ചന്റെ വാക്കുകൾ റിച്ചുവിന്റെ മനസ്സിൽ അജുവിനെ കുറിച്ച് സംശയമുണ്ടാക്കി ...

________________________

ദേവൻ ക്യാന്റീനിൽ ഇരിക്കുകയായിരുന്നു...കൂടെ സായിയും
അപ്പോൾ ഒരു കാൾ വന്നു..

\"ഹലോ....അമ്മേ \"

\"മോനെ അടുത്ത ആഴ്ച്ചയല്ലേ നന്ദിനിയുടെ നിശ്‌ചയം നീ വരില്ലേ മോനെ \"

\"ഞാൻ വരും അമ്മേ അവളെന്റെ കുഞ്ഞി പെങ്ങൾ അല്ലേ \" 
ദേവൻ കാൾ കട്ട് ചെയ്തു...

\"എന്താടാ...\"

\"എടാ....അടുത്ത ആഴ്ച നന്ദിനിയുടെ നിശ്ചയമാണ് \"

\"അതിനെന്താടാ \"

\"അല്ലടാ....പെണ്ണുകാണാൻ വന്നപ്പോൾ ചെറുക്കൻ ഉണ്ടായിരുന്നില്ല ചോദിച്ചപ്പോൾ അവരുടെ ഇഷ്ടം തന്നെയാ മോനും എന്ന് പറഞ്ഞു.... പക്ഷേ എനിക്ക് എന്തോ പേടി പോലെ...\"




(തുടരും....)


മെമ്മറീസ് - PART 17

മെമ്മറീസ് - PART 17

3.8
745

റിച്ചു ക്ലാസ്സിലെത്തി അച്ചുവും മാളുവും കൂടി ഫോണിൽ എന്തോ നോക്കി ഇരിക്കുകയായിരുന്നു...\"ഡി തോമാച്ചൻ എന്താ നിന്നോട് പറഞ്ഞേ \"റിച്ചു ഒന്നും മിണ്ടിയില്ല ..\"ഡി.... റിച്ചു.....\"\"ഹാ....എന്താ \"\"നിന്നെ എത്ര നേരമായി വിളിക്കുന്നു നീ ഇതു ഏത് ലോകത്താ മാളുനെ പോലെ നീയും കോണ്ഫ്യൂഷനിൽ ആയോ.....\"\"എയ്യ്‌....ഒന്നുമില്ല \"\"അജു പണ്ടത്തെ പോലെ അല്ല...നീയൊന്ന് സൂക്ഷിക്കണം \" തോമാച്ചന്റെ വാക്കുകൾ അവളുടെ കാതിൽ അലയടിച്ചു...അപ്പോഴാണ് എന്തോ ന്യൂസും കൊണ്ട് ആനന്ദ്  ക്ലാസ്സിലേക്ക് വന്നത്....\"എല്ലാവരും കേട്ടോ നമ്മടെ ബിടെക് ലൈഫിലെ ചങ്കിടിപ്പായ ഐറ്റം വരാൻ പോകുന്നു \"\"എന്ത് \"\"പൊട്ടന്മാരെ IV 5 ഡേ ട്രിപ്പ് ആണ് ന