Aksharathalukal

ഒരു നിയോഗം പോലെ - ഭാഗം 19

ഭാഗം 19

മഹേന്ദ്രന്റെ വീട്ടിൽ രാവിലെ തന്നെ വലിയ യോഗം തന്നെ തുടങ്ങിയിരുന്നു. മഹേന്ദ്രൻ എന്തൊക്കെയോ ചിന്തകളിൽ മുഴുകി അങ്ങനെ ഇരുന്നു. രമ വിളിച്ചു പറഞ്ഞത് അനുസരിച്ചു രമയുടെ അച്ഛൻ മാധവനും അങ്ങള രാജീവനും അവിടെ എത്തിയിരുന്നു. രാജീവനും മഹേന്ദ്രനും കോളേജിൽ പഠിക്കുന്ന കാലം മുതൽ സുഹൃത്തുക്കൾ ആയിരുന്നു. ആ ബന്ധമാണ് അവസാനം മഹേന്ദ്രനും രമയും തമ്മിലുള്ള വിവാഹം വരെ എത്തിയത്. സഞ്ജു ചെറിയ പനി ഉള്ളത് കൊണ്ട് ക്ലിനികിൽ പോയിട്ടില്ല. അവനു പിന്നെ ഇത് പോലുള്ള കാര്യങ്ങളിൽ ഒന്നും വലിയ താല്പര്യം ഇല്ലാത്തതു കൊണ്ട് അവൻ തന്റെ മുറിയിൽ തന്നെ വാതിൽ അടച്ചു ഇരിപ്പാണ്.. സ്വാതി കോളേജിലേക്കു പോയിരുന്നു. പോകാൻ താല്പര്യം ഇല്ലാതിരുന്ന അവളെ രമ തള്ളി വിടുകയായിരുന്നു. ആ കല്യാണിയുടെ മുഖത്ത് പോലും നോക്കാൻ വയ്യാത്ത അവസ്ഥ ആണ് എന്നും പറഞ്ഞു കരഞ്ഞു വിളിച്ചാണ് അവൾ പോയത്. അത് കണ്ടപ്പോൾ കല്യാണിയോട് രമക്ക് ഒന്ന് കൂടി ദേഷ്യം വർധിച്ചു. 

\" ഇതിനു എന്തെങ്കിലും വഴി ഉടനെ ഉണ്ടാക്കണം അച്ഛാ... ഇല്ലെങ്കിൽ എന്റെ മോൾക്ക്‌ കിട്ടേണ്ടത് എല്ലാം ആ കല്യാണി കൊണ്ട് പോകും.. ഇപ്പൊ തന്നെ അവളുടെ വിഷമം കാണാൻ വയ്യ.. ഇന്നലെ വന്നത് മുതൽ ഒന്നും കഴിച്ചിട്ട് കൂടി ഇല്ല.. \"

രമ ദേഷ്യത്തോടെയും വിഷമത്തോടെയും തന്റെ അച്ഛനോട് പറഞ്ഞു..

\" ഇതിപ്പോൾ മാമംഗലത്തെ സ്വത്തിന്റെ കാര്യം മാത്രം അല്ലലോ.  മേലെടത്തെ സ്വത്തിന്റെ കാര്യം കൂടി നോക്കണ്ടേ? അതിന്റെ പാതി അവകാശവും ശിവന് അല്ലേ? ഇനിപ്പോ അവൻ ആ കല്യാണിയെ കെട്ടിയാൽ അതും കൂടി അവൾ അങ്ങ് കൊണ്ട് പോകും.  \"

രാജീവൻ പറഞ്ഞു. അത് സത്യമാണല്ലോ? രമക്ക് തല കറങ്ങുന്നത് പോലെ തോന്നി.. 

മേലെടത്തു എന്ന് പറയുന്നത് അരുന്ധതിയുടെയും  മഹേന്ദ്രന്റെയും തറവാടാണ്. മാമംഗലത്തെ പോലെ തന്നെ നല്ല ഭൂസ്വത്തും പണവും തലമുറകളായുള്ള തറവാട് തന്നെയാണ് മേലേടത്തും.  അരുന്ധതിയുടെയും മഹേന്ദ്രന്റെയും അച്ഛൻ ദേവനാരായണൻ മാമംഗലത്തെ പ്രതാപവും വിശ്വാനാഥന്റെ നല്ല സ്വഭാവവും കണ്ടാണ് തന്റെ മകളെ വിശ്വനാഥനു കല്യാണം കഴിപ്പിച്ചു കൊടുത്തത്. അതിൽ അദ്ദേഹത്തിന് വിഷമിക്കണ്ടതായും വന്നിട്ടില്ല. എന്നാൽ മഹേന്ദ്രന്റെ കാര്യത്തിൽ അദ്ദേഹത്തിന് ആ ഭാഗ്യം ഉണ്ടായില്ല. നഗരത്തിലെ കോളേജിൽ പഠിക്കാൻ പോയ സമയത്താണ് മഹേന്ദ്രൻ രാജീവനുമായി കൂട്ടാവുന്നത്. ആ കൂട്ട് മഹേന്ദ്രന്റെ സ്വഭാവം തന്നെ മാറ്റി കളഞ്ഞു. മഹേന്ദ്രന്റെ സ്വത്തു കണ്ടിട്ടാണ് രാജീവൻ അവന്റെ കൂട്ട് തിരഞ്ഞെടുത്തത്. അത് കണ്ടിട്ട് തന്നെയാണ് ഇടയ്ക്കിടെ രാജീവനോടൊപ്പം വീട്ടിൽ വരാറുള്ള മഹേന്ദ്രനും തന്റെ മകളുമായി ഒരു ബന്ധം വളർത്തി എടുക്കാൻ രാജീവിന്റെയും രമയുടെയും അച്ഛൻ മാധവൻ ശ്രമിച്ചത്. അത് വിജയിച്ചു.  മഹേന്ദ്രൻ രമയെ വിവാഹം കഴിക്കുന്നതിൽ ദേവനാരായണന് തീരെ താല്പര്യം ഉണ്ടായിരുന്നില്ല. എന്നാലും തന്റെ മകന്റെ സന്തോഷത്തിനു വേണ്ടി അദ്ദേഹം സമ്മതിക്കുകയായിരുന്നു. മക്കളുടെ രണ്ടു പേരുടെയും വിവാഹം ഒക്കെ കഴിഞ്ഞപ്പോൾ ദേവനാരായണൻ മേലെടത്തെ സ്വത്തിന്റെ ഭൂരിഭാഗവും തന്റെ മക്കൾക്ക്‌ രണ്ടു പേർക്കുമായി നൽകിയിരുന്നു. സ്വത്തും പണവും വളരെ സൂക്ഷിച്ചു കൈകാര്യം ചെയ്യുന്ന വിശ്വനാഥൻ അരുന്ധതിക്കു കുടുംബസ്വത്തായി കിട്ടിയ ഭൂമിയും പണവും സംബാദ്യമായി സൂക്ഷിച്ചു. എന്നാൽ മഹേന്ദ്രൻ തനിക്കു കിട്ടിയ പണം കൊണ്ട് രാജീവനോടൊപ്പം ഒരു ബിസിനെസ്സ് തുടങ്ങുകയും അതിൽ നഷ്ടമുണ്ടാവുകയും ചെയ്തു. മഹിയുടെ പേരിലുള്ള സ്വത്തുക്കൾ കുറെ നഷ്ടമായതോടെ  രാജീവന്റെ കണ്ണ് അരുന്ധതിയുടെ പേരിലുള്ള സ്വത്തുക്കളിലേക്കായി. എങ്ങനെയും സ്വാതിയും ശിവനുമായുള്ള കല്യാണം നടന്നാൽ വെറും പൊട്ടിയായ രമയെ പറഞ്ഞു പറ്റിച്ചുഅതിൽ നിന്നും കുറെ പണം അടിച്ചു മാറ്റാം എന്നായിരുന്നു രാജീവന്റെ പദ്ധതി.  എന്നാൽ ശിവൻ കല്യാണിയെ ആണ് ഇഷ്ടം എന്ന് പറഞ്ഞതോടെ ആ പദ്ധതിയും അവതാളത്തിൽ ആയ അവസ്ഥയിൽ ആയി രാജീവൻ. എന്നാൽ മേലെടത്തെ പാതി സ്വത്തിന്റെ അവകാശിയായി കല്യാണി വരുന്നതാണ് രമയെ ചൊടിപ്പിച്ചത്. അവൾ ദയനീയമായി തന്റെ അച്ഛനെ നോക്കി. 

\" അച്ഛാ... മേലെടത്തു തറവാട്ടിൽ എന്റെയും സ്വാതി മോളുടെയും മേലെ ആ കല്യാണി വരുന്ന അവസ്ഥ ഉണ്ടായാൽ പിന്നെ ഞാൻ ആത്മഹത്യ ചെയ്യുന്നത് ആയിരിക്കും ഭേദം\"

രമ പറഞ്ഞു.  

\" നീ ഒന്ന് സമാധാനിക്ക് മോളെ.. അങ്ങനെ നമ്മുടെ സ്വാതി മോൾക്ക്‌ കിട്ടേണ്ടത് ഒന്നും മറ്റൊരുത്തിയും കൊണ്ട് പോവില്ല. അതും ഒരു പീറ കാര്യസ്ഥന്റെ മകൾ.  ഈ അച്ഛൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം അതിനു ആരെയും അനുവദിക്കില്ല. രാജീവൻ ഇന്നലെ വിളിച്ചു കാര്യങ്ങൾ പറഞ്ഞപ്പോൾ തന്നെ ഞാൻ അതിനുള്ള ഏർപ്പാടുകൾ നടത്തിയിട്ടുണ്ട്.. കുറച്ചു പൈസ ചിലവുള്ള കാര്യമാണ്. എന്നാലും ഇന്ന് വൈകുന്നേരത്തോടെ തന്നെ അവളെ കൊണ്ടുള്ള ശല്യം അവസാനിക്കും.. \"

മാധവൻ എല്ലാവരോടുമായി പറഞ്ഞു.. അയാൾ എന്താണ് പറഞ്ഞു വരുന്നതെന്ന് മനസിലാവാതെ എല്ലാവരും അയാളെ നോക്കി   

\" ഇന്ന് വൈകുന്നേരത്തോടെ എന്ന് പറഞ്ഞാൽ.. അച്ഛൻ എന്താ ഉദ്ദേശിക്കുന്നത്? \"

കുറച്ചു നിമിഷങ്ങൾക്ക് ശേഷം രാജീവൻ തന്നെ അയാളോട് ചോദിച്ചു. 

\" വേറെ എന്താ.. അവൾ കൊല്ലാൻ തന്നെ.. ഞാൻ എല്ലാ ഏർപ്പാടും ചെയ്തിട്ടുണ്ട്.  \"

ഇത്തവണ എല്ലാവരും ഞെട്ടി. 

\" കൊല്ലാനോ? അച്ഛാ.. അതൊക്കെ റിസ്ക് അല്ലേ? എന്തേലും സംശയം തോന്നിയാൽ പോലീസും കൂട്ടവും ഓക്കെ വരില്ലേ? ആ ശിവൻ ആണെങ്കിൽ എന്തിനും പോന്നവൻ ആണ്. നമ്മൾ ആണ് ഇത് ചെയ്യിപ്പിച്ചത് എന്ന് അവൻ അറിഞ്ഞാൽ അമ്മാവൻ, അമ്മായി ബന്ധമൊന്നും അവൻ നോക്കില്ല.  \"
രമ അല്പം ഭയത്തോടെ പറഞ്ഞു   

\" ഒരു സംശയവും ആർക്കും ഉണ്ടാവില്ല.. റോഡ് മുറിച്ചു കടക്കുമ്പോൾ ഒരു വണ്ടി വന്നിടിച്ചാൽ അതിൽ എന്താ ഇത്ര ആസ്വഭാവികത.. ആക്‌സിഡന്റിൽ പെട്ടു എത്ര ആളുകളാണ് ദിവസേന മരിക്കുന്നതു.  അത് പോലെ ഇവളും അങ്ങ് തീരും. \"

മാധവൻ നിസാരമായി പറഞ്ഞു. അയാളുടെ ദുഷ്ടബുദ്ധി ആ വാക്കുകളിൽ നിന്നു തന്നെ വ്യക്തം ആയിരുന്നു. 

\" എന്നാലും ഒരാളെ കൊല്ലുക എന്നൊക്കെ പറഞ്ഞാൽ? അതും സ്വാതി യുടെ പ്രായം ഉള്ള ഒരു കുട്ടിയെ \"

മഹേന്ദ്രന് വിഷമം തോന്നി.

\" ഓ പിന്നെ.. സ്വാതിയുടെ പ്രായം.. വേറെ എന്താണ് ഇതിനു ഒരു പ്രതിവിധി.. ഒന്നുമില്ല.. അവൾ ജീവിച്ചിരിക്കുന്നിടത്തോളം കാലം നമ്മുടെ സ്വാതിക്കു അവനെ കിട്ടില്ല.. നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും വേണ്ടിയാണ് ഞാൻ ഇതൊക്കെ ചെയ്യുന്നത്.. നിങ്ങള്ക്ക് വേണ്ടെങ്കിൽ പിന്നെ എനിക്കെന്താ? അവൻ അവളെയും കെട്ടി നിങ്ങളുടെ മുന്നിൽ കൂടെ നടക്കുമ്പോൾ പിന്നെ കരഞ്ഞോണ്ട് വന്നിട്ട് കാര്യമില്ല.  പറഞ്ഞേക്കാം... \"

മാധവൻ ദേഷ്യത്തോടെ പറഞ്ഞു. 

\" അതല്ല അച്ഛാ.. എങ്ങാനും പിടിക്കപെട്ടാലോ എന്നൊരു പേടി.. \"

രമ പിന്നെയും പറഞ്ഞു.. 

\"ഹാ.. ഒരു കുഴപ്പവും വരില്ലെന്നേ.. വണ്ടി ഇടിച്ചിട്ടു നിർത്താതെ പോയാൽ ആണ് എല്ലാവർക്കും സംശയം ഉണ്ടാവുക. ഇതിപ്പോ ഡ്രൈവർ പിടി കൊടുക്കും.  അതാണ്‌ പൈസ ചിലവുണ്ടെന്നു ഞാൻ പറഞ്ഞത്. അയാൾക്ക്‌ കൊടുക്കാനും, പിന്നെ അയാളെ ഇറക്കി കൊണ്ട് വരാനും ക്കെ പൈസ വേണം.. അത് മഹി കൊടുക്കണം.\"

\" ഞാനോ? \"

മഹേന്ദ്രൻ അയാളെ നോക്കി. 

\" കുറച്ചു പൈസ അല്ലേ? അതൊന്നും കാര്യമാക്കണ്ട മഹി.. സ്വന്തം മകളുടെ നല്ല ഭാവിക്കു വേണ്ടിയല്ലേ? ശിവനുമായി അവളുടെ കല്യാണം കഴിഞ്ഞാൽ പിന്നെ ഇതിന്റെ നൂറിരട്ടി തിരികെ ഈ വീട്ടിലേക്കു വരുമല്ലോ? \"

മാധവൻ അയാളോട് പറഞ്ഞു. മഹേന്ദ്രന് അപ്പോഴും അതിനോട് വലിയ താല്പര്യമൊന്നും തോന്നിയില്ല. പക്ഷെ ഇവരോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല എന്നും മഹിക്ക് അറിയാമായിരുന്നു. സ്വത്തിനും പണത്തിനും വേണ്ടി എന്തിനും ചെയ്യുന്ന ആൾക്കാർ ആണ്. രമ ഒരു പൊട്ടി ആണ്.. അച്ഛന്റെയും ആങ്ങളയുടെയും വാക്ക് മാത്രമേ അവൾ കേൾക്കുകയുള്ളു.  അവളെ കൊണ്ട് അവർ എങ്ങനെയും ഇതിനു സമ്മതിപ്പിക്കും. താൻ എന്തെങ്കിലും പറഞ്ഞാൽ പിന്നെ അതിന്റെ പേരിൽ ഇവിടെ ആകെ കോലാഹലം ആവും. സ്വാതിയെ ശിവനെ കൊണ്ട് കെട്ടിക്കണം എന്ന് മഹേന്ദ്രനും ആഗ്രഹം ഉണ്ടായിരുന്നു. ശിവന് കല്യാണിയെ ആണ് ഇഷ്ടം എന്ന് പറഞ്ഞതിൽ അവളോട്‌ ദേഷ്യവും ഉണ്ട്.  അല്ലെങ്കിലും കാര്യസ്ഥൻ ശങ്കരനെയും മക്കളെയും മഹേന്ദ്രന് പണ്ടേ വലിയ താല്പര്യം ഇല്ല. പക്ഷെ അതിന്റെ പേരിൽ ആ പെൺകുട്ടിയെ കൊല്ലുക എന്നൊക്കെ പറഞ്ഞാൽ.. അത് ഇത്തിരി കൂടുതൽ ആണെന്ന് മഹേന്ദ്രന് തോന്നി. പക്ഷെ തനിക്കു മാധവനും രാജീവനും എതിരെ ഒന്നും ചെയ്യാൻ സാധിക്കില്ല എന്ന് അയാൾ വിഷമത്തോടെ ഓർത്തു. 

********************************************************

ശിവൻ അന്ന് നല്ല സന്തോഷത്തിലായിരുന്നു. സ്റ്റേഷനിലെ തിരക്കുകൾക്കിടയിലും ഇടയ്ക്കിടെ അവന്റെ ഉള്ളിൽ കല്യാണിയുടെ നാണം കൊണ്ട് ചുവന്ന മുഖം തെളിഞ്ഞു വന്നു. അതിന്റെ അവന്റെ ചുണ്ടിൽ ചെറിയൊരു പുഞ്ചിരി കൊണ്ട് വന്നു. ജോലിയെല്ലാം തീർത്തു സ്റ്റേഷനിൽ നിന്നെത്തി അവളെ വീണ്ടും ഒന്ന് കാണാൻ അവന്റെ ഹൃദയം തുടിച്ചു കൊണ്ടിരുന്നു. കുറച്ചു ദിവസമായി ഷണ്മുഖന്റെ ഓക്കെ പിറകെ നടന്നത് കൊണ്ട് സ്റ്റേഷനിലെ കുറച്ചു പണി പെന്റിങ് ആയിരുന്നു. അതൊക്കെ തീർക്കുകയായിരുന്നു ശിവൻ. എല്ലാം ഒന്ന് ഒതുക്കി കഴിഞ്ഞപ്പോൾ ഉച്ച കഴിഞ്ഞു. മൂന്നു മണിയായിപ്പോഴാണ് ശിവൻ കഴിക്കാൻ ഇറങ്ങിയത്. അപ്പോഴാണ് വിക്ടറിന്റെ കാൾ വരുന്നത്.

\" ഹലോ.. വിക്ടർ.. പറയെടാ? എന്തേലും വിവരം കിട്ടിയോ? \"

\" നീ തന്ന അക്കൗണ്ട് ഡീറ്റെയിൽസ് ഞാൻ തിരക്കി.. ആ  അക്കൗണ്ടിലേക്കു അഞ്ചു ലക്ഷം രൂപ ക്യാഷ് ആയാണ് ഡെപ്പോസിറ്റ് ചെയ്തിരിക്കുന്നത്.  ഞാൻ ആ ബാങ്കിലെ cctv ക്യാമറ ചെക്ക് ചെയ്തു.. നിന്റെ സംശയം ശരിയാണ്.. ബാബു തന്നെയാണ് നേരിട്ട് ആ പൈസ ബാങ്കിൽ ഇട്ടിരിക്കുന്നത് \"

തന്റെ ഫോൺ നമ്പർ കിട്ടാതിരിക്കാൻ നെറ്റ് കാൾ വിളിക്കുന്നവൻ എന്തായാലും തന്റെ സ്വന്തം അക്കൗണ്ടിൽ നിന്നു പൈസ അയക്കില്ല എന്ന് ശിവന് ഉറപ്പായിരുന്നു. ബാബു വഴിയാണ് അയാൾ പൈസ എത്തിച്ചിട്ടുണ്ടാവുക എന്നും ശിവന് ഊഹം ഉണ്ടായിരുന്നു.

\" ബാബുവിനെ പറ്റി വല്ല വിവരവും? \"

\" കൃത്യമായി ഒന്നുമില്ല..  അവനു ഇവിടെ പല ഹൈഡ് ഔട്സ് ഉള്ളതായാണ് വിവരം..  അതിൽ ഏതിലാണ് അവൻ ഇപ്പോൾ ഉള്ളതെന്ന് അറിയില്ല.. പിടി കിട്ടാൻ ഇച്ചിരി ബുദ്ധിമുട്ടുള്ള കൂട്ടത്തിലാണ് ഈ ബാബു എന്ന് പറഞ്ഞവൻ.. പക്ഷെ മറ്റൊരു കാര്യം ഉണ്ട്.. \" 

വിക്ടർ പറഞ്ഞു..

\" അതെന്താ? \"

\" കഴിഞ്ഞ കുറച്ചു നാളായി ഞാൻ ഈ സ്കോർപ്യൻസിനെ പറ്റി ഓക്കെ ഇങ്ങനെ വിവരങ്ങൾ ശേഖരിച്ചു വരികയായിരുന്നു. അപ്പോഴാണ് ഒരു ഇന്റെരെസ്റ്റിംഗ് ഫാക്ട് കിട്ടിയത്.. നമ്മുടെ കേസുമായി ബന്ധമുണ്ടോ എന്നറിയില്ല. പക്ഷെ ഒരു ഇൻട്യൂഷൻ.. \"

\" നീ പറ.. \"

\" പണ്ടത്തെ ഒരു കേസ്.. ഒരു പെണ്ണാണ് കൊടുത്തിരിക്കുന്നത്.. തന്റെ ഭർത്താവിനെ സ്കോർപ്യൻസിലെ ബഷീർ തല്ലി അവശനാക്കി.. കൊല്ലാൻ ശ്രമിച്ചു എന്നൊക്കെയാണ് കേസ്.. ബാബുവിനെയും കുടുംബത്തെയും  കൊല്ലുമെന്ന് ഇടയ്ക്കിടെ ബഷീർ വധഭീഷണി നടത്താറുണ്ടെന്നും അവർക്കു ഭയമാണെന്നും പരാതിയിൽ പറയുന്നുണ്ട്.. കേസ് കൊടുത്തിരിക്കുന്ന പെണ്ണ് ബാബുവിന്റെ ഭാര്യ വിമലയും.. \"

ബഷീറും ബാബുവുമായി ഏതോ ഒരു കൊട്ടേഷന്റെ പേരിൽ ഉടക്കിയത് ഷണ്മുഖൻ പറഞ്ഞത് ശിവൻ ഓർത്തു.

\" എന്നിട്ട്? \"

\" എന്നിട്ടെന്താ? പോലീസ് മൊഴി എടുക്കാൻ ഹോസ്പിറ്റലിൽ ചെന്നപ്പോൾ അവൻ പറഞ്ഞു അവനെ തല്ലിയത് ആരാണെന്നു അവനു അറിയില്ല എന്ന്. പേടിച്ചിട്ടായിരിക്കും.. കൊട്ടേഷൻ ടീം അല്ലേ? രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോഴേക്കും ആ പെണ്ണും ആ പരാതി പിൻവലിച്ചു.  എന്തോ തെറ്റിദ്ധാരണ ആയിരുന്നു എന്ന് പറഞ്ഞു.. ഞാൻ ഒന്ന് ചികഞ്ഞു നോക്കി.. ഈ വിമല ഇപ്പോൾ ബാബുവുമായി അകന്നു കഴിയുകയാണ്.. അവരുടെ അഡ്രസ് കിട്ടിയിട്ടുണ്ട്.. ഒന്ന് പോയി കണ്ടാൽ ചിലപ്പോൾ എന്തെങ്കിലും വിവരം കിട്ടിയേക്കും.. \"

ശിവനു വിക്ടറിനോട് വല്ലാത്ത നന്ദിയും സ്നേഹവും തോന്നി. തന്നോടുള്ള സുഹൃത് ബന്ധത്തിന്റെ പേരിലാണ് അവൻ തന്റെ സമയം മിനക്കെടുത്തി ഇതെല്ലാം ചെയ്യുന്നത്..

\" താങ്ക്സ് ഡാ.. നിന്നോട് എങ്ങനെയാ നന്ദി പറയേണ്ടത്? \"

\" അയ്യോ സെന്റി ആക്കല്ലേ മോനെ. ഇതൊക്കെ അവസാനിക്കുമ്പോൾ ട്രീറ്റ്‌ ഞാൻ അവിടെ വന്നു വാങ്ങിക്കൊള്ളാം.. \"

വിക്ടർ ചിരിച്ചു..

\" അത് ഡീൽ.. \"

\" ശെരി.. എന്നാൽ ഞാൻ വിമലയെ പോയി കണ്ടിട്ട് നിനക്ക് അപ്ഡേറ്റ് ചെയ്യാം.. \"

വിക്ടർ ഫോൺ വച്ചു.. ഇവിടെ എന്തൊക്കെയാ ഈ സംഭവിക്കുന്നത്.. ഓരോന്ന് അഴിക്കാൻ നോക്കുമ്പോഴും ഇത് കൂടുതൽ മുറുകി കൊണ്ടിരിക്കുകയാണ്.. എന്താവും കല്യാണിയുടെ മേൽ ഉള്ള അവൾക്കു പോലും അറിയാൻ പാടില്ലാത്ത ഇത്രയ്ക്കു വലിയ രഹസ്യം? ഇതിനൊരു അവസാനം ഉണ്ടാവാതെ ഇനി സമാധാനം ഉണ്ടാവില്ല എന്ന് ശിവന് അറിയാമായിരുന്നു. 

***********************************************

ക്ലിനികിൽ അന്ന് നല്ല തിരക്ക് ആയിരുന്നു. സഞ്ജു രാവിലെ പനി ആണ് അത് കൊണ്ട് വരില്ല എന്ന് വിളിച്ചു പറഞ്ഞിരുന്നു. സഞ്ജുവിനെ ക്ലിനികിൽ ആക്കി ഇന്ന് ഓഫ്‌ എടുക്കാം എന്നായിരുന്നു വിഷ്ണുവിന്റെ plan. സിറ്റി ഹോസ്പിറ്റലിലേക്കുള്ള പോക്ക് അത് കൊണ്ട് വിഷ്ണുവിന് മാറ്റി വയ്ക്കേണ്ടി വന്നു. എന്നാലും കാര്യങ്ങൾ അറിയാതെ ഒരു മനസമാധാനമില്ല എന്ന് വന്നപ്പോൾ അവൻ അവിടെ നേഴ്സ് ആയി ജോലി നോക്കുന്ന അഞ്ജുവിനെ വിളിച്ചു. ശിവന്റെയും വിഷ്ണുവിന്റെയും ഓക്കെ ക്ലാസ്സ്‌ മേറ്റ്‌ ആണ് അഞ്ചു. വളരെ അത്യാവശ്യമായ ഒരു കാര്യത്തിനാണ്.. റെക്കോർഡ്സ് റൂമിൽ നിന്നു ഒരു പഴയ ഹോസ്പിറ്റൽ കേസ് ഫയൽ എടുത്തു തരാമോ എന്ന് ചോദിച്ചു. വിഷ്ണു മോശമായ ഒരു കാര്യത്തിന് ചോദിക്കില്ല എന്ന് ഉറപ്പു ഉള്ളത് കൊണ്ട് അവൾ സമ്മതിച്ചു. അന്നത്തെ ഡേറ്റും, പേഷ്യന്റിന്റെ പേരും പറഞ്ഞു കൊടുത്തു.. അത്ര പഴയ റെക്കോർഡ് ആയതു കൊണ്ട് അവയൊക്കെ വര്ഷങ്ങളുടെ ക്രമത്തിൽ തരം തിരിച്ചു വച്ചിട്ടുണ്ടാവും. 1998 ജൂൺ മാസത്തിലെ റെക്കോർഡ് നോക്കിയാൽ ഇത് കിട്ടും.. അത് കൊണ്ട് അഞ്ചുവിന് കണ്ടുപിടിക്കാൻ അത്ര ബുദ്ധിമുട്ട് ഉണ്ടാവില്ലായിരിക്കും. ഉച്ച കഴിഞ്ഞപ്പോഴാണ് അഞ്ജുവിന്റെ മെസ്സേജ് വന്നത്. കുറച്ചു പേജുകളുടെ ഫോട്ടോസ്.  വിഷ്ണു അത് ഓരോന്നായി നോക്കി..

\"പേഷ്യന്റ് നെയിം : സീതലക്ഷ്മി കൺസൽട്ടിങ്ങ് ഡോക്ടർ : dr എലിസബത്ത്
അറ്റന്റിങ് ഡോക്ടർ : dr ജഗന്നാഥൻ \"

അച്ഛൻ പറഞ്ഞത് പോലെ അമ്മയുടെ ഓപ്പറേഷൻ അന്ന് ചെയ്തിരിക്കുന്നത് ജഗൻ ഡോക്ടർ ആണ്. ഡ്യൂട്ടിയിൽ ജഗൻ ഡോക്ടർ ആണ് ഉള്ളതെങ്കിൽ പോലും അത്ര സീരിയസ് ആയ കണ്ടീഷനിൽ ഒരു പേഷ്യന്റിനെ കൊണ്ട് ചെല്ലുമ്പോൾ കൺസൽട്ടിങ്ങ് ഡോക്ടർ വരേണ്ടതല്ലേ? എന്തായിരിക്കും അന്ന് എലിസബത്ത് ഡോക്ടർ വരാഞ്ഞത്? അവൻ അടുത്ത പേജ് നോക്കി.. ഓപ്പറേഷന്റെ സമ്മത പത്രം.. അതിൽ അച്ഛന്റെ ഒപ്പ്.. അവൻ കേസ് ഷീറ്റ് എടുത്തു നോക്കി.. അത് വായിച്ച ശേഷം എന്ത് വേണം എന്നറിയാതെ ഇരുന്നു പോയി.. ഗൈനകോളജിസ്റ്റ് അല്ലെങ്കിലും വിഷ്ണുവും ഒരു ഡോക്ടർ ആയിരുന്നു.. അതിൽ പറയുന്ന അവസ്ഥയിൽ ആണ് തന്റെ അമ്മയെ ആ ഹോസ്പിറ്റലിൽ എത്തിച്ചിട്ടുള്ളതെങ്കിൽ അമ്മയുടെ വയറ്റിൽ ഉള്ള കുട്ടി രക്ഷപെടാൻ ഒരു സാധ്യതയും ഇല്ല.. അമ്മയുടെ ജീവൻ കിട്ടിയത് തന്നെ വലിയ ഭാഗമായി കണ്ടാൽ മതി.. അപ്പോൾ ഷണ്മുഖൻ പറഞ്ഞതു സത്യം ആയിരിക്കുമോ? കല്ലു തന്റെ കൂടപ്പിറപ്പു അല്ലേ?

തുടരും.. 

( പെട്ടെന്ന് എഴുതി ഇട്ടതാണ്.. തിരുത്തിയിട്ടില്ല.. )

ഒരു നിയോഗം പോലെ - ഭാഗം 20

ഒരു നിയോഗം പോലെ - ഭാഗം 20

4.3
1390

ഭാഗം 20ക്ലാസ്സിൽ ഇരുന്നപ്പോഴും കല്യാണിക്ക് പഠിപ്പിക്കുന്നതിലൊന്നും ശ്രദ്ധിക്കാനെ പറ്റുന്നുണ്ടായിരുന്നില്ല. മനസ്സ് മുഴുവൻ രാവിലെ ശിവനുമായി ചിലവഴിച്ച പ്രണയനിമിഷങ്ങൾ ആയിരുന്നു. ഇടയ്ക്കിടെ തനിക്കു നേരെ നീണ്ടു വരുന്ന സ്വാതിയുടെ കത്തുന്ന മിഴികൾ അവൾ കണ്ടില്ലെന്നു നടിച്ചു.\" എന്നെ തോൽപ്പിച്ചിട്ടു നീ ശിവേട്ടനുമായി സുഖിച്ചു വാഴമെന്നൊന്നും കരുതേണ്ട.. നീ കാത്തിരുന്നോ നിനക്കുള്ള പണി വരുന്നുണ്ട്.. \"ഉച്ചക്ക് കഴിക്കാനായി ഇറങ്ങിയപ്പോൾ സ്വാതി വന്നു അവളുടെ ചെവിയിൽ അവൾക്കു മാത്രം കേൾക്കാൻ പാകത്തിനു പറഞ്ഞു. കല്യാണി തിരിച്ചൊന്നും പറഞ്ഞില്ല. അല്ലെങ്കിലേ സ്വാതിക