Aksharathalukal

നമ്പ്യാർ ഫലിതം

കലക്കത്തു നമ്പ്യാരേ,
\"അല്ല പയ്യേ പക്കത്താണോ
നിനക്കൂണ്\"
എന്നു ചോദിച്ചത്;
എന്നോടാണോ , നിന്നോടാണോ
രാജനോടോ, രാജേന്ദ്രനോടോ?
എല്ലാരോടുമാകും!
എന്നിട്ടും രാജാവ് ചിരിച്ചു
അർഥമുള്ള ചിരി
മനസ്സു നിറഞ്ഞ ചിരി!

പക്കത്തൊരൂണിന്
വൈതാളികർ സ്തുതി പാടട്ടെ
പെരുമ്പറകൾ അറഞ്ഞു പൊട്ടട്ടെ
അരചൻ ഫലിതം ശ്രവിക്കാതിരിക്കട്ടെ!

ചില ഫലിതങ്ങൾ
ചില വാചകങ്ങൾ
ചില മുന്നറിയിപ്പുകൾ
വായുവിലലിഞ്ഞു കിടക്കും
മായാതെ, മങ്ങാതെ;
വീണ്ടും വീണ്ടും
വെള്ളിടിയായി മുഴങ്ങാൻ!


ദേവശില്പം

ദേവശില്പം

5
423

കൃഷ്ണശിലാഗർഭത്തിലുറങ്ങുമൊരു ദേവശില്പംഉൾക്കണ്ണു കണ്ടു നിറയുന്ന ആത്മീയ ലഹരിയിൽ;ഉളിമുന കൂർപ്പിച്ചാഞ്ഞു                    ശിലാ മർമത്തിലൊരുകൊത്തു കൊത്തി!, ശിലാപുളക മുണർത്തിയോ?സർഗരതിതാളമെൻകോശമൃദു ഭിത്തിയിൽ,ആർത്താഞ്ഞടിക്കുമ്പോൾഞാനെന്നേ മറന്നുവോ? ഉളിമുനയിലുണരുമൊരു ദിവ്യശക്തി-പ്രഭാവം, ശിലയില്‍വിരിയിച്ചു ശില്പം! മൂർച്ഛിച്ചു ഞാനുറങ്ങിയുണരുന്ന വേളയിൽ,കണ്ണിനു സായൂജ്യമാ-യെന്റെ ശിലാവിഗ്രഹം!ക്രുരതയ്ക്കൊരുമാപ്പുനൽകുക, ദേവ ശില്പ- രൂപം ധരിച്ചുറങ്ങിയശിലാതല കാളിമേ! ശില്പിതന്നുൾക്കാഴ്ചയി-ലഗ്നിയെരിയുമ്പാൾ,ഉളിലാസ്യ നടനമുണർത്തിയീ ദേവശി