Aksharathalukal

കണ്മണി

ശ്രീരാഗത്തിലേക്കു വണ്ടി പായുമ്പോഴും നന്ദു വിന്റെ മനസ്സിൽ മുഴുവൻ അവൾ ആയിരുന്നു.... നന്ദുവിന്റെ സ്വന്തം കണ്മണി ....

അവൾ ഇന്ന് ഏതു അവസ്ഥയിൽ ആണെനുപോലും തനിക് അറിയില്ല. അവളൂടെ തൻ അറിയാതെ ചെയ്തതും പറഞ്ഞതും ഒന്നും മറക്കാൻ കഴിയുന്നില്ല...
ഇനിയും ഒരിക്കലും അവളെ കാണാൻ താല്പര്യം ഇല്ലായിരുന്നു. എന്നാൽ ഇന്നലെ അച്ചു എന്റെ മുൻപിൽ വന്നു പറഞ്ഞത് എല്ലാം കേട്ടപ്പോൾ ഞാൻ ഈഭൂമിയിൽ നിന്ന് തന്നേയ് ഇല്ലാതെ ആയെങ്കിൽ എന്ന് ഞാൻ ആശിച്ചുപോയി.
എന്തൊക്കെയോ ആലോചിച്ചു താമരച്ചോല എന്ന ആ കൊച്ചു ഗ്രാമത്തിൽ നന്ദു വിന്റെ  വണ്ടി പ്രവേശിച്ചു..
റോഡിൻറെ ഇരുവശങ്ങളിലും വയൽ സ്വര്ണവര്ണമായി കിടക്കുന്നു.. 
സമയം 6.മണി 
ദൂരെ കേശവേട്ടന്റെ ചായക്കടയിൽ തിരക്കു കൂടി.താമരച്ചോലയിലെ ഒരു ചെറിയ ഒത്തുചേരൽ ആണേ ഇവിടെ. ആ നാട്ടിലെ വിശേഷങ്ങളും വാർത്തകളും എല്ലാം ഇവിടെ അറിഞ്ഞിരുന്നു.

പെട്ടന്ന് നന്ദുവിന്റെ വണ്ടി വന്നു ആചായക്കടയുടെ മുൻപിൽ നിന്നു.
അതിൽ നിന്ന് നന്ദു വെളിയിൽ വന്നു ചായ പറഞ്ഞു. നന്ദു വിനെ കണ്ടപ്പോൾ സുധി ഓടി അടുത്ത് വന്നു.       
നന്ദു.....  എന്ന് നീട്ടി വിളിച്ചു....
നന്ദു പെട്ടന്ന് തിരിഞ്ഞു നോക്കി 
സുധി... 
തന്റെ പ്രിയ കൂട്ടുകാരൻ..
അവൻ പെട്ടന്ന് നന്ദുവിന്റെ അടുത്ത എത്തി 
വിശേഷങ്ങൾ ചോദിച്ചും പറഞ്ഞും നിന്നു.
നന്ദുവിന്റെ മനസ്സിൽ അപ്പോഴും കണ്മണി ആയിരുന്നു.. 
അവൾ എവിടെയാകും.. എങ്ങനെ ഇരിക്കുന്നു... സന്തോഷം ആകുമോ എന്നൊക്കെ ആലോചിച്ചു കൂട്ടിയിരുന്നു...
എത്രയും പെട്ടന്ന് അവളെ കാണാൻ അവന്റെ മനസ്സ് കൊതിച്ചിരുന്നു..
ഒരിക്കൽ അവളെയും ഈ മണ്ണും എല്ലാം ഉപേക്ഷിച്ചു പോയതാണ്.. വീണ്ടും തിരിച്ചു വരില്ല എന്ന് മനസ്സിൽ കുറിച്ചിട്ടതുമാണ്..
പക്ഷെ ഇപ്പോൾ..
സുധി കാര്യങ്ങൾ ചോദിക്കുമ്പോൾ പെട്ടാണ് ഓർമയിൽ നിന്ന് ഉണർന്നു.. സാവിത്രി ആന്റി എവിടെ ? എന്താ ഒറ്റയ്ക്ക് വന്നത്? അമ്മുവിൻറെ കല്യാണം ആയതുകൊണ്ട് വന്നതാണോ ? 
സാവിത്രി നന്ദു വിന്റെ \'അമ്മ ആണ്. \'അമ്മ ഇപ്പോൾ യാത്രയൊന്നും അതികം ചെയ്യാറില്ല. അമ്മുവിൻറെ കല്യാണം ആയോ അറിഞ്ഞിരുന്നില്ല... 

സുധി വീണ്ടും ചോദിച്ചു നീ ഇപ്പോൾ എവിടെയാ ? ഇവിടെ നിന്ന് പോയിട്ട് എത്ര കാലം ആയി എന്ന് വല്ല വിചാരവും ഉണ്ടോ ? 
ഞാൻ ഇപ്പോൾ ചെന്നൈ യിൽ ആന്നു. അവിടെ ഒരു ചെറിയ ബിസിനസ് ഒകെ ആയി പോകുന്നു ..
കല്യാണം?
ഇല്ല 
കണ്മണി ഉം ഇതുവരെ കല്യാണം കഴിച്ചിട്ട് ഇല്ല 
നിങ്ങൾ അത്രക് സ്നേഹം അല്ലായിരുന്നോ ? 
എല്ലാം മറന്നു നീ പോയില്ലേ 
ആ നശിച്ച സമയത്തെ ഓർത്തു ഹൃദയം മുറിഞ്ഞു നന്ദു കുന്നിൻ ചെരുവിലേക് നോക്കി നിന്നു....

ചായ കുടിച്ചിട്ട് സുധിയോടെ യാത്ര പറഞ്ഞു വണ്ടിയിൽ തിരിച്ചു കയറി..
ഇനിയും എവിടെയും വണ്ടി നിർത്താതെ ശ്രീരാഗത്തിൽ എത്രയും പെട്ടന്ന് എത്തണം 
വഴിയിൽ പല പരിചയം ഉള്ള മുഖങ്ങളും കണ്ടു 
ഒന്നും ശ്രെദ്ധിക്കാതെ നന്ദു വണ്ടിയുടെ സ്പീഡ് കൂട്ടികൊണ്ട് ഇരുന്നു 
കുടുംബക്കാവിന്റെ മുൻപിലെ വിളക്ക് മങ്ങി തുടങ്ങിയിരുന്നു..
കാവിൽ ഇറങ്ങി തൊഴുത് വണ്ടിയിൽ കയറാൻ  മുന്നോട്ട് വന്നതും ആരോ പിന്നിൽ ഉള്ളതുപോലെ നന്ദു വിനെ തോന്നി. അത് വെറും തോന്നൽ മാത്രം ആണെന് മനസ്സിനെ പഠിപ്പിച്ചു. 
പെട്ടന്ന് ആരോ നന്ദു വന്നോ എന്ന് ചോദിക്കുമ്പോലെ കാതിൽ വന്നു... പക്ഷെ അവിടെ ആരെയും കാണാൻ ഇല്ല. നന്ദു പെട്ടന്ന് തിരിഞ്ഞു വണ്ടിയിൽ കയറി ..
ഡോർ തുറന്നപോൾ കണ്ടു വണ്ടിയുടെ സീറ്റിൽ രണ്ടു പാലാ പൂവ്...
തനിക് പണ്ട് ഒരുപാട് ഇഷ്ടം ഉണ്ടായിരുന്നു ഈ പൂവിന്റെ മണം..
ഈ പൂവ് ആരാ വണ്ടിയിൽ വെച്ചത് ?
നന്ദു കണ്ണ് ചുറ്റുപാട് വീക്ഷിച്ചു.. ഒന്നും കണ്ടില്ല ...
അപ്പോഴും വിലക്കു മങ്ങി തെളിയുന്നുടായിരുന്നു ..
പെട്ടന്നാണ് പിന്നിൽ നിന്ന് ഒരു ചോദ്യം 
ആരാ ഈ അസമയത് കാവിൽ..
പെട്ടന്ന് നന്ദു പേടിച്ചു തിരിഞ്ഞു നോക്കി 
മുൻപിൽ ഒരു പ്രായം ചെന്ന മനുഷ്യൻ നില്കുന്നു
നന്ദു ഒന്ന് പേടിച്ചു അയാൾ അവനെ തന്നേയ് തുറിച്ചു നോക്കി നില്കുന്നു

തുടരും.....


കണ്മണി 2

കണ്മണി 2

5
697

കണ്മണി -2അയാൾ പതിയെ വെളിച്ചത്തിലേക്കു കടന്നു വന്നു നന്ദു വിനെ ആശ്വാസം ആയി അത് തന്റെ ഉണ്ണിയേട്ടന്റെ അച്ഛൻ ഗോവിന്ദന്മാമൻ ആയിരുന്നു ഞാൻ നന്ദു ആണേ എന്ന് പറഞ്ഞു ഓടി അയാളുടെ അടുത്തേയ്ക്കു പോയി കുട്ടി എന്താ ഈ അസമയത് കാവിൽ ?ഞാൻ വരുന്ന വഴി ആണേ.. കാവുകണ്ടപ്പോൾ പഴയ ഓർമ്മകൾ വന്നു അതാ ഇവിടെ സമയം നോക്കാതെ കയറിപോയത്.. അറിയാലോ നിനക്കും സുഭദ്ര ഇവിടെ ഉണ്ടാകുമെന്നു..വേണ്ടിയിരുന്നില്ല കുട്ടി ഇപ്പോൾ ഈ അവിവേകം... പിന്നെയും  എന്തോ ഓർത്തു അയാൾ നെടുവീർപ്പിട്ടു...സുഭദ്ര അത് ഉണ്ണിയേട്ടന്റെ \'അമ്മ ആണേ എന്റെ അമ്മയെ പോലെ എന്നെ സ്നേഹിച്ചിരുന്ന്ന അമ്മായി.. ഒരിക്കൽ കാവിൽ വിളക്ക