Aksharathalukal

മെമ്മറീസ് - PART 17

റിച്ചു ക്ലാസ്സിലെത്തി അച്ചുവും മാളുവും കൂടി ഫോണിൽ എന്തോ നോക്കി ഇരിക്കുകയായിരുന്നു...

\"ഡി തോമാച്ചൻ എന്താ നിന്നോട് പറഞ്ഞേ \"

റിച്ചു ഒന്നും മിണ്ടിയില്ല ..

\"ഡി.... റിച്ചു.....\"

\"ഹാ....എന്താ \"

\"നിന്നെ എത്ര നേരമായി വിളിക്കുന്നു നീ ഇതു ഏത് ലോകത്താ മാളുനെ പോലെ നീയും കോണ്ഫ്യൂഷനിൽ ആയോ.....\"

\"എയ്യ്‌....ഒന്നുമില്ല \"

\"അജു പണ്ടത്തെ പോലെ അല്ല...നീയൊന്ന് സൂക്ഷിക്കണം \" തോമാച്ചന്റെ വാക്കുകൾ അവളുടെ കാതിൽ അലയടിച്ചു...

അപ്പോഴാണ് എന്തോ ന്യൂസും കൊണ്ട് ആനന്ദ്  ക്ലാസ്സിലേക്ക് വന്നത്....

\"എല്ലാവരും കേട്ടോ നമ്മടെ ബിടെക് ലൈഫിലെ ചങ്കിടിപ്പായ ഐറ്റം വരാൻ പോകുന്നു \"

\"എന്ത് \"

\"പൊട്ടന്മാരെ IV 5 ഡേ ട്രിപ്പ് ആണ് നമ്മൾ പ്ലാൻ ആക്കിയിട്ടുള്ളത്  \"

\"IV യാ ഇത്ര പെട്ടെന്നോ എവിടേക്കാ \"

\"അതൊക്കെ വഴിയേ പറയാം\" ആനന്ദ് പറഞ്ഞു.

\"അടുത്ത കൊല്ലം IV ഉണ്ടാവില്ല ഈ കൊല്ലം പോവുന്നതാ നല്ലത് എന്നാ നന്ദു പറഞ്ഞത് \" അച്ചു പറഞ്ഞു.

\"അല്ല എല്ലാ ഡിപാർട്മെന്റിനും ഒരുമിച്ച് ട്രിപ്പ് പോയിക്കൂടെ \"മാളു പറഞ്ഞു.

\"എന്നാപ്പിന്നെ നീ അടുത്ത പഞ്ചായത്തിലെ ആളെ കൂടി വിളിക്ക് \"

\"ഇനി വെള്ളിയാഴ്ചയല്ലേ റിപ്പോർട്ട് വെക്കേണ്ടത് എന്താ ചെയ്യുക \"

\"ഇപ്പോ ഫ്രീ പീരിയഡ് അല്ലേ ഇപ്പോ തന്നെ തുടങ്ങാം \"റിച്ചു പറഞ്ഞു.

\"മാമുനി ഉണർന്നോ \"

\"ആ ദേവൻ സാറിനെ കുറേ ദിവസമായിട്ട് കാണാനില്ലല്ലോ \"മാളു പറഞ്ഞു.

\"ദേവൻ സാറേ ഇങ്ങു പോന്നെ പൂയ്......\" ഇങ്ങനെ വിളിച്ചോ ചിലപ്പോ അങ്ങേര് കേറി വന്നാലോ മാളു...ഐഷു പറഞ്ഞു.എല്ലാവരും ഒരേ ചിരി..

റിച്ചു വൈകുന്നേരം ക്ലാസ്സും കഴിഞ്ഞു സ്റ്റോപ്പിലേക്ക് നടക്കുകയായിരുന്നു അപ്പോഴാണ് അവൾ മുൻപിൽ നടന്നു പോകുന്ന ഹരിയെ കണ്ടത്...റിച്ചു ഇത്തിരി സ്ലോ ആയി...

ഇനി ഞാൻ പുറകെ നടക്കുന്നു എന്ന് കരുതേണ്ട റിച്ചു ആത്മ

അവൾ അവനെ കടന്ന് മുൻപോട്ട് പോയി...അപ്പോൾ ഹരി പിന്നിൽ നിന്ന് വിളിച്ചു റിച്ചു തിരിഞ്ഞു നോക്കി....

\"ഇന്നും late ആയോ...ഇനി ഏതാ ബസ്സ് കുറേ നേരം ആയില്ലേ \"

\"ഇല്ല....4 30 ആവുന്നല്ലേ ഉള്ളൂ ഒരു ബസ്സുണ്ട് ഇപ്പോ...\" അതും പറഞ്ഞു മുന്നിലേക്ക് നോക്കിയപ്പോൾ ദൂരെ സ്റ്റോപ്പിൽ നിർത്തിയിട്ട ksrtc ബസ്സാണ് റിച്ചു പിന്നെ ഒന്നും നോക്കിയില്ല ഒറ്റയോട്ടം ...ഉസൈൻ ബോൾട്ട് ഓടുമോ ഇങ്ങനെ😏😏

റിച്ചു വീട്ടിലെത്തിയപ്പോൾ അവിടെ ആരുടെയോ കാർ കണ്ടു...അവൾ വീട്ടിലേക്ക് കയറി...

\" നീ വന്നോ....\" ഉണ്ണി staircase ഇറങ്ങി ലിവിങ് റൂമിലേക്ക് വന്നു...റിച്ചു ഉണ്ണിയെ കണ്ടു മിഴിച്ചു നോക്കി...

\" എന്നെയും വായിനോക്കി നിക്കാതെ പോയി കുളിക്കെടി മരുതേ \"

\" അല്ല ഇതൊക്കെ എപ്പോ.... അമ്മേ....അമ്മേ....\"

\"എന്താടി....\"

\"ഈ ഉണ്ണിയേട്ടൻ എപ്പോഴാ കേറി വന്നത് \"

\"E ഉണ്ണിയേട്ടൻ അല്ല K ഉണ്ണിയേട്ടൻ \"ഉണ്ണി അടുക്കളയുടെ കതകിൽ ചാരി നിന്ന് കൊണ്ട് പറഞ്ഞു.

\" അവൻ കുറച്ചു നേരമായി വന്നിട്ട് എന്തേ.. നീ പോയി കുളിക്ക് ഇവിടെ കുറേ പണിയുണ്ട് \"

\" അതാണ് പോയി കുളിച്ചിട്ട് വാടി.. എന്നിട്ട് എനിക്ക് നല്ലൊരു ചായ ഇട്ട് താ....\"

\"ചായ അല്ല ചാണകം കലക്കി തരുന്നുണ്ട് ഞാൻ \"
റിച്ചു ആത്മ.


റിച്ചു കുളിച്ചു അടുക്കളയിൽ കയറി ചായ ഇട്ട് ഉണ്ണിക്ക് കൊടുത്തു...അവൻ അതിലും റിച്ചുന്റെ മുഖത്തും മാറി മാറി നോക്കി...

\"എന്തേ കുടിക്കുന്നില്ലേ \"

\"അല്ല...ഇതിൽ vim ഒന്നും ഇല്ലല്ലോ \"

\"വേണ്ടെങ്കിൽ കുടിക്കേണ്ട കളഞ്ഞേക്ക് \" റിച്ചു ദേഷ്യം പിടിച്ചു മുകളിലേക്ക് പോയി...

\"ഉണ്ണി നീ അപ്പോ ഇന്ന് പോകുന്നില്ലേ \"റിച്ചുന്റെ അമ്മ ചോദിച്ചു.

\"ഇല്ല...ഒരു 7 മണി ആവുമ്പോൾ ഇറങ്ങാം....\" ഉണ്ണി ചായ കുടിച്ചു....\" നല്ല ചായ തന്നെ ആണല്ലോ \" ഉണ്ണി ആത്മ.

റിച്ചു റൂമിലേക്ക് പോയി അവളുടെ ഫോൺ കയ്യിലെടുത്തു...വാട്‌സ്ആപ്പിൽ പതിവ് പോലെ തല്ലിപ്പൊളിസിലെ മെസ്സേജസ്....

\"നമ്മക്ക് വീഡിയോ കാൾ ആക്കാ...\" മാളു typeing...

\"ഞാൻ അമ്മേന്റെ maxie ആണ് ഇട്ടത്...എന്റെ തുണി ഉണങ്ങിയിട്ടില്ല \" അച്ചു typeing...

\"എന്റെ ഫോൺ ഹാങ് ആയി.....\" തോമാച്ചൻ typeing....

\"ഞാൻ കുളിക്കാൻ പോവുന്നേ.......\" റിച്ചു typeing.....

\"kooii..... എന്റെ range പോയി.....\" മാളു typeing....

\"സ്വാഭാവികം......\" അച്ചു typeing....

റിച്ചു കുളിച്ചു ഡ്രെസ്സ് മാറി ഉടുത്തു....ബെഡിലേക്ക് നോക്കിയപ്പോൾ അവിടെ ഒരു cover.... അവൾ അത് തുറന്നു നോക്കി 

\"ചുരിദാറിന്റെ മെറ്റീരിയൽ...ഇതിപ്പോ ആരാ...ഇവിടെ \"

\"ഇഷ്ട്ടപ്പെട്ടൊ... ഇല്ലെങ്കിൽ മാറ്റി വാങ്ങി തരാം...നിന്റെ അത്ര colour സെൻസ് ഒന്നും എനിക്കില്ല കണ്ടപ്പോ നിനക്ക് ചേരുന്ന colour ആണെന്ന് തോന്നി...\" ഉണ്ണി പറഞ്ഞു.

\"ഹമ്മ്‌...ഒപ്പിക്കാം....\"

\"കുരിപ്പ്....നിന്റെ വായയിൽ ഇതേ എപ്പോഴും ഉള്ളു...ഞാൻ എന്ത് വാങ്ങി തന്നാലും ഒപ്പിക്കാം ഒപ്പിക്കാം.....\" ഉണ്ണി അതും പറഞ്ഞു അവിടുന്ന് പോയി...റിച്ചു ഡോർ അടച്ചു...


\"എന്തോ റിങ് ചെയ്യുന്നുണ്ടല്ലോ എന്താ അത്...\"

റിച്ചു അവളുടെ ഫോൺ എടുത്തു നോക്കി...

അച്ചു മാളു തോമാച്ചന്റെ വാട്‌സ്ആപ്പ് കാൾ....
അവൾ അത് connect ചെയ്യ്തു....

\"റിച്ചു....നീ ഇത്ര നേരം എടുത്തോ കുളിക്കാൻ \"അച്ചു പറഞ്ഞു.

\"ബസന്തി വെള്ളത്തിൽ മുങ്ങിയ പോലെ ഉണ്ട്... \" തോമാച്ചൻ പറഞ്ഞു.  

\"ബസന്തി നിന്റെ.....\"

\"ചച്ചു... ഞാൻ എന്റെ ഫോൺ എടുക്കാൻ മറന്നു...എന്നാ ഞാൻ പോവുന്നേ\"
ഉണ്ണി ഡോർ തുറന്ന് അവിടേക്ക് വന്ന് ഫോൺ എടുത്തിട്ട് ഇറങ്ങി പോയി...

\"ഹാ...ബൈ....\"


ഉണ്ണിയെ സ്ക്രീനിൽ കണ്ടതും മാളുവും അച്ചുവും തോമാച്ചനും ഒരു നിമിഷം പ്ലിങ്....

\"ഹാ....പിന്നെ നാളത്തെ കാര്യം എന്താ...\" റിച്ചു ചോദിച്ചു..

\"അതാരാഡി......\"മാളു ചോദിച്ചു..

\"അത് എന്റെ കുമ്മണാച്ചേരിയിലെ അപ്പൂപ്പൻ എന്തേ.....\"

\"പറ പന്നി...അതാരാ....\"

\"അത് ഉണ്ണിയേട്ടൻ....എന്റെ കസിൻ\"

\"ഹമ്മ്‌.......എന്താ...ഫുൾ ചുറ്റി കളി ആണല്ലോ \" തോമാച്ചൻ പറഞ്ഞു.

\"ഇറങ്ങി പോടാ...മാക്രി....\" റിച്ചു അതും പറഞ്ഞു കാൾ കട്ടാക്കി...റൂമിൽ നിന്ന് പുറത്തേക്ക് ഇറങ്ങി..

റിച്ചു ബാൽക്കണിയിലേക്കുള്ള ഡോർ തുറന്നു...നിലാവിൽ നക്ഷത്രങ്ങൾ അവളെ നോക്കി കണ്ണിറുക്കി
കാണിക്കുന്നുണ്ടായിരുന്നു....
അവൾ അത് കണ്ണിമ വെട്ടാതെ നോക്കി നിന്നു....അപ്പോൾ താഴേ കാർ start ആവുന്ന ശബ്ദം കേട്ടു...അവൾ നോക്കുമ്പോൾ ഉണ്ണി കാറോടിച്ചു പുറത്തേക്ക് പോവുന്നത് കണ്ടു...അവൾ ആ വഴിയോരപാതയിലേക്ക് നോക്കി നിന്നു....






(തുടരും.....)


മെമ്മറീസ് - PART 18

മെമ്മറീസ് - PART 18

3.7
770

ഉണ്ണി പോവുന്നതും നോക്കി നിൽക്കുകയായിരുന്നു റിച്ചു...അവൾ കയ്യിലിരുന്ന ഫോണിന്റെ ഡിസ്പ്ലേയിലേക്ക് നോക്കി അജുവിന്റെ കാൾ....അവൾ ദേഷ്യത്തിൽ അത് അറ്റൻഡ് ചെയ്യ്തു...\"ഹമ്മ്‌....പറ എന്താ കാര്യം \"\"എന്താ കാര്യമെന്നോ ഞാൻ എത്ര പ്രാവിശ്യമായി നിന്നെ വിളിക്കുന്നു നിനക്കെന്താ ഫോണെടുത്താൽ \"അവൾ ഒന്നും മറുപടി പറയാതെ ഫോൺ കട്ട് ചെയ്‌തു.______________________ഈ സമയം ദേവന്റെ വാടക വീട്ടിൽ....\"ഞായറാഴ്ചത്തെ കാര്യം.... ഓർത്തിട്ട് ഒരു സമാധാനവും ഇല്ല \" ദേവൻ എന്തൊക്കെയോ ആലോചിച്ചു റൂമിൽ ഇരിക്കുകയായിരുന്നു... അപ്പോൾ പുറത്ത് ഓട്ടോയുടെ ശബ്ദം കേട്ടു...ദേവൻ ഡോർ തുറന്നു..വിഷ്ണുവായിരുന്നു അത്‌...അവന്റെ കയ്യിൽ ഒ