Aksharathalukal

മെമ്മറീസ് - PART 18

ഉണ്ണി പോവുന്നതും നോക്കി നിൽക്കുകയായിരുന്നു റിച്ചു...അവൾ കയ്യിലിരുന്ന ഫോണിന്റെ ഡിസ്പ്ലേയിലേക്ക് നോക്കി അജുവിന്റെ കാൾ....
അവൾ ദേഷ്യത്തിൽ അത് അറ്റൻഡ് ചെയ്യ്തു...

\"ഹമ്മ്‌....പറ എന്താ കാര്യം \"

\"എന്താ കാര്യമെന്നോ ഞാൻ എത്ര പ്രാവിശ്യമായി നിന്നെ വിളിക്കുന്നു നിനക്കെന്താ ഫോണെടുത്താൽ \"
അവൾ ഒന്നും മറുപടി പറയാതെ ഫോൺ കട്ട് ചെയ്‌തു.

______________________

ഈ സമയം ദേവന്റെ വാടക വീട്ടിൽ....

\"ഞായറാഴ്ചത്തെ കാര്യം.... ഓർത്തിട്ട് ഒരു സമാധാനവും ഇല്ല \" ദേവൻ എന്തൊക്കെയോ ആലോചിച്ചു റൂമിൽ ഇരിക്കുകയായിരുന്നു... അപ്പോൾ പുറത്ത് ഓട്ടോയുടെ ശബ്ദം കേട്ടു...ദേവൻ ഡോർ തുറന്നു..
വിഷ്ണുവായിരുന്നു അത്‌...അവന്റെ കയ്യിൽ ഒരു സഞ്ചിയുണ്ട്....

\"വാ...ഇതെന്താ സഞ്ചിയൊക്കെ എന്താ ഇതിൽ \"

\"കുറച്ചു അയലയാ...കുറേ ദിവസമായില്ലേ പച്ചക്കറി കൂട്ടാൻ തുടങ്ങിയിട്ട് \"

\"ഇതിപ്പോ എവിടുന്നാ \"

\"ടൗണിൽ കണ്ടപ്പോ ഞാൻ വാങ്ങിയതാ....മാർക്കറ്റ് റോഡ് വരെ ഒരു പാർട്ടി ഓട്ടം വിളിച്ചു അപ്പോ കുറച്ചു മീൻ വാങ്ങാമെന്ന് വെച്ചു....\"

\"എനിക്ക് ഇത് വെട്ടി കഴുകി കറി ആക്കാൻ ഒന്നും അറിയില്ല \"

\"ഞാനുണ്ടല്ലോ....ഇത് നല്ല വാളൻപുളി ഇട്ടു വെച്ചാൽ ഒരു പറ ചോറുണ്ണാം \"

\"അതിന് ഞാൻ ആകെ 2 ഗ്ലാസ്സ് അരി മാത്രമേ എടുത്തിട്ടുള്ളൂ ഒരു പറ ഒന്നും ഉണ്ടാവില്ല \" ദേവൻ സംശയത്തിൽ താടിക്ക് ചൊരിഞ്ഞു കൊണ്ട് പറഞ്ഞു.

\"ഞാനൊരു പഴമൊഴി പറഞ്ഞതാഡാ.... നീ പോയി ബാക്കി ഒക്കെ സെറ്റ് ആക്ക് ഞാൻ ഈ ഡ്രെസ്സ് ഒന്ന് മാറി വരാം \" വിഷ്ണു സഞ്ചി ദേവന്റെ കയ്യിൽ കൊടുത്തിട്ട് റൂമിലേക്ക് പോയി..

ദേവൻ പച്ചക്കറിയൊക്കെ അരിഞ്ഞു വെച്ചു...
ഇത് കണ്ട് വിഷ്ണു അവിടേക്ക് വന്നു..

\"നീ ഇതെന്താ ചെയ്യുന്നേ \"

\"അല്ല കറി മാത്രം പോരല്ലോ അതിന്റെ കൂടെ എന്തെങ്കിലും വായ്ക്ക് രുചിയുള്ളത് വേണ്ടേ....\"

\"അതിന് ഇങ്ങനെ ആണോഡാ പച്ചകറി അരിയുക നീ മാറി നിന്നെ നീ പോയി ആ തേങ്ങ ചിരവ് \"

\"ഹാ....\"

\"നിനക്കെന്താഡാ മുഖത്തൊരു മ്ലാനത....\"

\"അത് നന്ദിനിയെ കുറിച്ച് ഓർത്തിട്ടാ ഞായറാഴ്ച അവളുടെ നിശ്‌ചയമല്ലേ \"

\"ഒന്ന് കൂൾ ആവെഡാ....അതൊക്കെ അതിന്റെ മുറയ്ക്ക് നടക്കും... നീ ഇങ്ങനെ ടെൻഷൻ അടിക്കാതെ \" വിഷ്ണു പറഞ്ഞു...


മാളു യദുവിനോട് വാട്‌സ്ആപ്പിൽ text ചെയ്യുകയായിരുന്നു...

\"ooi....\"മാളു typeing...

\"എന്താടി..\"

\"ഫ്രീ ആണോ....\"

\"അല്ലെങ്കിലോ...\"

\"ഞാൻ സീരിയസ് ആയിട്ട് ചോദിച്ചതാ..... ഫ്രീ ആണോ \"

\"ഹാ....നീ പറ \"

\" ക്വിസ്സ് ആണ്.....\"

\" ഇപ്പോഴാ.. എടി അതൊക്കെ കോളേജിൽ ഈ വാട്‌സ്ആപ്പിൽ എങ്ങനെയാ....\"

\" അയ്യേ😝😝...ഞാൻ അതല്ല പറഞ്ഞേ....ക്വിസ്സ് കുസൃതി ചോദ്യം.... \"

\"ഷേ...മൂഡ് പോയി.. മൂഡ് പോയി......😕😕\" യദു ആത്മ..

\"എന്നാ പിടിച്ചോ.... ചോദ്യം ഒരിക്കലും പിരിയാത്ത ബ്രോസ്സ്...\"

\"ഒരിക്കലും പിരിയാത്ത ബ്രോസോ...🤔🤔ആഹ്ഹ്...കിട്ടി സയാമീസ് ഇരട്ടകൾ ആണോ....\"

\"നോ..... try... try again....😛😛\"

\"ഞാൻ തോറ്റ് നീ പറ.....😥😥\"

\"ഐബ്രോസ്സ്.....എങ്ങനെയുണ്ട്.....😁😁\"

\"ഒരു ഉലക്ക കിട്ടുമോ....ദൈവമേ ഈ പ്രാന്തിയുടെ  കൂടെ ആണല്ലോ ഞാൻ ജീവിതകാലം മുഴുവൻ ജീവിക്കേണ്ടത്.....എന്നെ കാത്തോണേ....
🤦🤦🤦🤦 \"


_______________________________

ഇന്നാണ് presentation...

രാവിലെ കോളേജിലെ സ്റ്റോറിൽ നല്ല തിരക്കുള്ള ടൈം...റിച്ചു വരാത്തത് കൊണ്ട് അച്ചുവും മാളുവും കൂടി സ്റ്റോറിൽ പോയി ....

\"യേച്ചി.... എന്താ ഉള്ളത് \"

\"പാൽക്കട്ട സെന്റർ ഫ്രഷ് പിന്നെ പോപ്പിൻസ്....\"

\"എന്നാ പോപ്പിൻസ് മതി \"

\"എടി...പാൽക്കട്ട വാങ്ങിക്ക് നല്ല ടേസ്റ്റ് ആണ് \" മാളു പറഞ്ഞു..

\"രാവിലെതന്നെ മധുരം തിന്ന് പല്ല് കളയാൻ ഞാനില്ലേ...വേണേൽ നീ വാങ്ങിച്ചോ \" 

\"ഞാൻ പൈസ എടുത്തില്ല.....\"

\"നീ വല്ലതും പഠിച്ചോ.....\"

\"ഏത്....\"

\"presentation \"

\"എയ്യ്‌...പഠിക്കണം....\"

\"അങ്ങേര് മീൻ വറുക്കുന്ന പോലെ നമ്മളെ ചട്ടിയിൽ ഇട്ടു വറുക്കും..\"അച്ചു പറഞ്ഞു.



റിച്ചു കോളേജിലേക്ക് പോവാനായി ബസ്റ്റോപ്പിൽ നിൽക്കുകയായിരുന്നു...അപ്പോഴാണ് അജു ബൈക്കിൽ അവിടെ എത്തിയത് അവൻ ബൈക്കിൽ നിന്ന് ഇറങ്ങി അവളുടെ അടുത്തേക്ക് ചെന്നു....അവൾ അവനെ മൈൻഡ് ചെയ്യാതെ വേറെ എവിടേക്കോ നോക്കി നിന്നു...

\"ഡി.....നിന്നെ ടൗണിൽ നിന്ന് കാണാമെന്ന് വെച്ചപ്പോൾ നീ എന്നെ കണ്ടപ്പോൾ ഒഴിഞ്ഞു മാറി..നീ ഇതെന്തു ഭാവിച്ചാ വിളിച്ചാൽ ഫോൺ എടുക്കില്ല...എടുത്താൽ അവളുടെ കോപ്പിലെ silence.....\" അജുവിന് ദേഷ്യം വന്നു...

\"എനിക്ക് ഒന്നും സംസാരിക്കാനില്ല നീ പോവാൻ നോക്ക് ഇത് public place ആണ്...വെറുതെ എന്നോട് തർക്കിക്കാൻ നിക്കേണ്ട...  \"റിച്ചു ദേഷ്യത്തിൽ പറഞ്ഞു...അജു അതിന് മറുപടി ഒന്നും പറഞ്ഞില്ല ..അവൻ ദേഷ്യത്തിൽ ബൈക്ക് start ചെയ്യ്തു അവിടെ നിന്ന് പോയി....

\"അവനോട് പറഞ്ഞത് കുറച്ചു കൂടി പോയി...അന്നത്തെ കാര്യം എന്താണെന്ന് ചോദിച്ചാൽ മതിയായിരുന്നു \" റിച്ചു ആത്മ...

_________________________

റിച്ചു ക്ലാസ്സിലെത്തിയപ്പോൾ late ആയി...എപ്പോഴത്തെയും പോലെ വൈറസിന്റെ ക്ലാസ്സ്....റിച്ചു ഡോറിന്റെ അടുത്ത് നിന്ന് ഉളിലേക്ക് വലിഞ്ഞു നോക്കി....അവൾ അച്ചുവിന്റെ കണ്ടു...അച്ചു വൈറസ് ആണ് ക്ലാസിൽ എന്ന് കയ്യ് കൊണ്ട് ആംഗ്യം കാണിച്ചു...
റിച്ചു പതുക്കെ ഡോർ തുറന്നു...






(തുടരും....)


മെമ്മറീസ് - PART 19

മെമ്മറീസ് - PART 19

3.7
714

\"Presentation ഉച്ചയ്ക്ക് ആണ്...സോ well prepare ആയിരിക്കണം....\" വൈറസ് അതും പറഞ്ഞു ബുക്കെടുത്തു പുറത്തേക്ക് പോയി....\"വന്നപ്പോ തന്നെ തീർന്നോ ഇത്....\" റിച്ചു പറഞ്ഞു.\"നീ വല്ലതും നോക്കിയോ മാളു ഉച്ചയ്ക്ക് എന്ത് തേങ്ങയാ പറയുക \"\"നമുക്ക് ക്ലാസ്സ് കട്ട് ചെയ്താലോ \"\"എന്നിട്ട് എന്തിനാ കട്ടടിച്ച് ആത്മാർത്ഥത കാണിച്ചാലും നമുക്ക് മിനിമം മാർക്ക് മാത്രമേ അങ്ങേര് ഇട്ട് തരൂളു \"അച്ചു പറഞ്ഞു.\"ആഹ്...ഇപ്പോ കറക്റ്റ് ഇല്ലെങ്കിൽ പിള്ളേച്ചൻ നൊണ പറയുക ആണെന്നേ പറയൂ \" റിച്ചു പറഞ്ഞു.\"ശോ.. വന്ന് വന്ന് ആൻപിള്ളേരെ നമ്മൾ പുറകിലാക്കി ഡൻസ് കളിക്കു മക്കളെ...\"അച്ചു പറഞ്ഞു.________________________അജു തിരിച്ചു വീട്ടിലേക്ക് പോവുകയായി