Aksharathalukal

മെമ്മറീസ് - PART 20

വർക്ക് ഷോപ്പിലെ വരാന്തയിലെ സീറ്റിൽ എന്തൊക്കെയോ ആലോചിച്ചു കിടക്കുകയായിരുന്നു അജു.

\"റ്റു...റ്റു...റ്റു..റ്റൂ....\" ബോൾട്ടായിരുന്നു അത്... അജുന്റെ ഉറ്റ ചങ്ങാതി.... 

\"ബോൾട്ടേ നിന്നോട് പല തവണ ഞാൻ പറഞ്ഞിട്ടുണ്ട് ഇമ്മാതിരി ഓഞ മൂളി പാട്ടും പാടി വരരുതെന്ന് \"

\"നുമ്മ ഇക്കാന്റെ കിടപ്പ് കണ്ടിട്ട് മൂളിയതാണപ്പാ....എന്നാലും എന്താണ് ഇങ്ങളെ മുഖം കടന്നല് കുത്തിയ പോലെ ഇരിക്കുന്നേ ഏതെങ്കിലും മൊഞ്ചത്തിന്റെ കയ്യ്മന്ന് തേപ്പ് കിട്ടിയാ \"

\"ചവിട്ടി കൊല്ലും നിന്നെ ഞാൻ മിണ്ടാണ്ട് പോടാ....\"

\"നമ്മ പോണേണ്...പിന്നെ ഇന്നത്തെ collection ആ അരി പാട്ടയിൽ വെച്ചിട്ടുണ്ട്... ഇങ്ങള് എണ്ണി ഒന്നും നോക്കേണ്ട എല്ലാം correct ആണ്‌ \"

\"എന്നിട്ട് കഴിഞ്ഞ പ്രാവിശ്യം ഇതില് ഒരു 500 റിന്റെ കുറവുണ്ടായിരുന്നു \"

\"അത് ഇക്കാ...\"

\"മതി മതി....നിന്റെ ഉമ്മ എന്റെയും കൂടി ഉമ്മ അല്ലേടാ... ഉമ്മാക്ക് വയ്യാണ്ട് ആയപ്പോ നിനക്ക് എന്നോടൊന്ന് പറഞ്ഞു കൂടെ \"

_____________________________________

റിച്ചു വല്ലാത്ത ചിന്തയിൽ ആയിരുന്നു....supplyക്ക് പഠിക്കാൻ വേണ്ടി ബുക്കും എടുത്തു വെച്ച് മുഴുവൻ ടൈം ഹരിയെ കുറിച്ചായിരുന്നു അവളുടെ ആലോചന...
അപ്പോൾ ജനലിൽ ആരോ മുട്ടുന്നത് കേട്ടു...ആരോ പുറത്തു നിന്ന് ജനൽപാളി പതുക്കെ തുറന്നു....

\"ഡി.... ഈർക്കിളി ചമ്മന്തി ഡോർ തുറക്കടി..\"
അജുവായിരുന്നു അത്...

\"നീയോ...നീയെന്തിനാ ഇവിടെ \"

\"നിന്ന് കോടീശ്വരൻ കളിക്കാതെ ഡോർ തുറക്കടി ഇല്ലെങ്കിൽ ഞാൻ നാളത്തെ മനോരമയിൽ പടമായിട്ട് കിടക്കും \"

റിച്ചു വേഗം പോയി ഡോർ തുറന്നു ബൽക്കണയിലേക്ക് അള്ളിപിടിച്ചു കയറുന്ന അജുവിനെ കണ്ടപ്പോ അവൾക്ക് ചിരി വന്നു...
അവൾ അവനെ പിടിച്ചു  കയറ്റി....

\"ഇങ്ങോട്ട് വാ....ആരേലും കണ്ടാൽ തീർന്നു.....\" റിച്ചു അജുവിന്റെ ഷർട്ടിൽ പിടിച്ചുകൊണ്ട് റൂമിലേക്ക് കയറ്റി...

\"ഒന്ന്...വിടെടി....ആകെ ഉള്ള നല്ലൊരു ഷർട്ടാണ്...\"

പക്ഷേ അജുവിനെ അടുത്തു കണ്ടതും റിച്ചു വിന്റെ മുഖത്തെ ചിരി മാഞ്ഞു...

\"അജു..നിന്നോട് ഞാൻ പറഞ്ഞതല്ലേ എനിക്കൊന്നും കേൾക്കേണ്ടാ എന്ന് എന്നിട്ടിപ്പൊ എന്തിനാ ഇങ്ങോട്ട് കയറി വന്നത് \"

\"നീയല്ലേ എന്നെ പിടിച്ചു കയറ്റിയത് \"

\"അത് പിന്നെ....ചത്തു പോവേണ്ട എന്ന് കരുതായിട്ടാ....പിന്നെ നീ പറയുന്ന കള്ള കഥകൾ ഒന്നും എനിക്ക് വിശ്വാസമില്ല \"

\"നീ ഞാൻ പറയുന്നത് മുഴുവനും കേൾക്ക് എന്നിട്ട് എന്റെ പുറത്ത് കുതിരകയറിയാൽ മതി....\"

\"കള്ളും കഞ്ചാവും ഉപയോഗിക്കുന്നവർക്ക് പറയാൻ കുറേ ഇല്ലാ കഥകൾ കാണും \"

\"നിർത്തടി.....കുറേ നേരമായി....ഇനി ഒരു വാക്ക് മിണ്ടിയാൽ \" അജുവിന് ദേഷ്യം വന്നു...


ഫ്ലാഷ് ബാക്ക്......

\"കുഞ്ഞു നാളിൽ ഉണ്ടായ മണ്ണിടിച്ചലിൽ അച്ഛനും അമ്മയും ഞങ്ങളെ ഒറ്റയ്ക്കാക്കി പോയപ്പോൾ അവന് ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളു.. എന്റെ പാച്ചു....ഞങ്ങൾ പിന്നീട് വളർന്നതും പഠിച്ചതും  മേരി മാതാ ഓർഫനേജിൽ ആയിരുന്നു.....പ്ലസ് ടുവിന് നല്ല മാർക്ക് ഉള്ളത് കൊണ്ട് സ്ലീവാച്ചൻ എന്നെ ബാംഗ്ലൂരിലേക്ക് അയച്ചു...ബി.കോം പഠിക്കാൻ...
അവിടെ പക്ഷേ കാര്യങ്ങൾ ഞാൻ വിചാരിച്ചത് പോലെ ആയിരുന്നില്ല ....
1st ഇയർ തൊട്ട് ഞങ്ങളുടെ ക്ലാസ്സിൽ ഒരു ഗ്യാങ് ഉണ്ടായിരുന്നു. 2nd ഇയർ ആയപ്പോൾ ആ ഗ്യാങ്ങിൽ ചിലരൊക്കെ വന്നു...അവർ ഞങ്ങൾക്ക് സങ്കടങ്ങൾ മറക്കാനുള്ള മരുന്ന് പറഞ്ഞു തന്നു...
സാക്ഷാൽ ഇടുക്കി ഗോൾഡ്...അതിന്റെ dealings പിന്നീട് എന്റെ തലയിൽ ആയി മാറി...ഇതൊന്നും ചെയ്‌തു കൊടുത്തില്ലെങ്കിൽ അവന്മാർ ഞങ്ങളെ ജയിലിലാക്കും എന്ന് പറഞ്ഞു....ഒരിക്കൽ ഒരു ഡിസ്കോ പാർട്ടിയിലേക്ക് കുറച്ചു സ്റ്റഫ് എത്തിച്ചു കൊടുക്കാൻ എന്നോട് പറഞ്ഞു... അവിടെ വെച്ച് ഏതോ ഒരുത്തനുമായി ഉടക്കി...അത് പിന്നെ പോലീസ് കേസ് ആയി... സ്ലീവച്ചന്റെ recommendation കാരണം ഞാൻ എങ്ങനെയോ ഡിഗ്രി complete ചെയ്യ്തു...പിന്നീട് അറിഞ്ഞു അതൊരു വമ്പൻ ഗ്യാങ് ആയിരുന്നെന്ന്....ഞാൻ നാട്ടിൽ എത്തി പാച്ചുവിന്റെ കൂടെ ഇനി ജീവിക്കാമെന്ന് കരുതി... പക്ഷേ ഒരു ടിപ്പറിന്റെ രൂപത്തിൽ വന്ന വിധി സ്കൂളിൽ നിന്ന് വീട്ടിലേക്ക് വന്ന പാച്ചുവിനെ ഇടിച്ചു തെറിപ്പിച്ചു എന്റെ കണ്ണമുന്നിൽ അവൻ പിടഞ്ഞു പിടഞ്ഞു....അന്ന് തൊട്ട് ഞാൻ ഒറ്റയ്ക്കായി..ഇനി എപ്പോഴും അങ്ങനെ തന്നെ\"


\"ഇനി നീ ആലോചിച്ചു പറ റിച്ചു എനിക്ക് ഇതിൽ കൂടുതൽ ഒന്നും പറയാനില്ല....\"

\"അജു...എനിക്ക് ഇതിനെ പറ്റി ഒന്നും അറിയില്ലായിരുന്നു \" റിച്ചുവിന്റെ വാക്ക് കേൾക്കാതെ അവൻ അവിടെ നിന്ന് പുറത്തേക്ക് പോയി..
_________________________________
മാളു യദുവും ആയിട്ട് വാട്‌സ്ആപ്പ് call

\"ഇപ്പൊ കാണാവോ.....\"

\"ആഹ്...കാണാം....എന്തെന്തു കോലമാടി മുടി ഒന്ന് കെട്ടി വച്ചു കൂടെ നിനക്ക് \"

\"അത് ഞാൻ കുളിക്കാൻ പോവാൻ വേണ്ടി എണ്ണ തേച്ചു വെച്ചതാ.....\"

പെട്ടെന്ന് യദുവിന്റെ സ്ക്രീനിലേക്ക് ഒരു നായ്ക്കുട്ടി വന്നു.

\"നായ....\"

\"എന്നെ...നായ എന്നോ...ഇപ്പോഴേ എന്നെ തെറി വിളിക്കാൻ തുടങ്ങിയോ നീ കല്യാണം കഴിഞ്ഞാൽ എന്താവുമോ എന്തോ 😥😥😥 \"

\"അയ്യോ...അതല്ല...നിന്റെ അടുത്തൊരു നായ....😛 \"

\"ഓഹ്ഹ്...ഈ നായ ഇതെന്റെ നായ....എന്തേ \"

\"അല്ല ഇതിന്റെ...രോമം കൊഴിയില്ലേ \"

\"ഹാ...കൊഴിയും ചിലപ്പോഴൊക്കെ.....😜😜\"

\"😤😤😤 അപ്പോ അത് ബെഡിൽ ഒക്കെയാവില്ലേ \"

\"നിന്റെ കാർകൂന്തൽ ചോറിൽ ആവുന്നത് പോലെ ഭീകരത ഒന്നും ഉണ്ടാവില്ല 😏😏 \"

\"എന്റെ മുടിയെ...കുറ്റം പറയുന്നോ....😠😠😠 \"

\"എന്റെ പട്ടിയെ പറഞ്ഞാൽ ഞാൻ... ഞാൻ നിന്റെ
മുടിയേയും പറയും.....പോടി യക്ഷി.....\"

\"പോടാ...യക്ഷാ....\"

\"യക്ഷനോ....😒😒 \"

\"അത് യക്ഷിയുടെ male വേർഷൻ 😏😏 \"

\"ഒന്ന്...പോടി ചളി വണ്ടി....നിന്നെ ഞാൻ ബ്രേക്ക് up ചെയ്തിരിക്കുന്നു....ഇന്ന് രാത്രി....ഇപ്പോ സമയം എന്തായോ ആവോ...ആഹ്ഹ്....9 മണി തൊട്ട് നാളെ ഉച്ചക്ക് 1 മണി വരെ ബ്രേക്ക് up 😤😤 \"

\"അല്ല...ഇത് breakup ആണോ അതോ ഹർത്താൽ ആണോ.....🙄🙄\"

\"ഗുഡ് night..... ഛേ ഗുഡ് ബൈ....\"
യദു കാൾ കട്ട് ആക്കി....same ടൈം യദു ആത്മ....ദൈവമേ അവൾക്ക് ഹർത്താൽ നീട്ടി കൊണ്ട് പോകാൻ മനസ്സ് തോന്നല്ലേ 😕😕
________________________________

ഈ ടൈം വാട്‌സ്ആപ്പ് ഗ്രൂപ്പിൽ

\"കോയി ഹേ......\" തോമാച്ചൻ typing....

\"koooi.......\"

\"എല്ലണ്ണവും എവിടെ പോയി.....\"

\"koooi.....റിച്ചു പഠിക്കാൻ പോയി...മാളുന്റെ വിവരം ഒന്നും ഇല്ലല്ലോ....\" അച്ചു typing....

\"നീ ഇവിടെ തന്നെ പാ വിരിച്ചു കിടത്തം ആണോ 😁😁😁 \"

\"ഞാൻ ഇവിടെയുള്ള ആസ്ഥാന വാച്ച്മാൻ ആണ്...ഒരു പണിയും ഇല്ലാത്ത പാവം \" അച്ചു typing....

\"പാവം...പാവം...അച്ചു....\"

\"kooi....\" മാളു typing....

\"ഞാൻ യദുവും ആയിട്ട് ബ്രേക്കപ്പ് ആയി....ഇന്ന് 9 മണി തൊട്ട് നാളെ ഉച്ചയ്ക്ക് 1 മണി വരെ \"

\" ഇതെന്താ ഹർത്താൽ ആണോ..... നിന്റെ ഒക്കെ ബ്രേക്ക് up ഇത്രക്കേ ഉണ്ടാവു....\" അച്ചു typing...

\"നാളെ തൊട്ട് ഹർത്തലാണോ അയ്യോ...ഹയ്യമ്മ ഹയ്യമ്മ....
അപ്പോ ഇനി മുതൽ കോളേജിൽ പോവേണ്ട അല്ലേ \"

\"ഒന്ന് പോഡെയ്‌..ഇവളും യദുവും ബ്രേക്ക് up ആചരിക്കുന്നതാണ് poor ബോയ് വെറുതെ തെറ്റിദ്ധരിച്ചു \"

\" സാരൂല പോട്ടെ \" മാളു typing...

\"ഞാനും ഒരു ദിവസം ബ്രേക്ക് up ആവുമല്ലോ....\"

\"അതിന് നീ സിംഗിൾ അല്ലേ.....\"

\"അയിന്.... നീ പോണേ....\"
_________________________________
ദേവന്റെ വീട്ടിൽ നേരം പുലർന്നു....
കട്ടിലിൽ പുതച്ചു മൂടി കിടന്നുറങ്ങുകയായിരുന്നു ദേവൻ...അലാറം അടിച്ചെങ്കിലും അത് snooze ചെയ്യ്തു പിന്നെയും ഉറങ്ങി...

\"പോത്തേട്ടാ.....\"

\"ഇഹ്ഹ്....പോത്തേട്ടനോ ഇതെന്താ മഹേഷിന്റെ പ്രതികാരത്തിന്റെ സെറ്റാണോ...ഇതെവിടുന്നാ...ഓഹ്ഹ്.....ആരതി..
നീയാണോ \" ദേവൻ പുതപ്പിനുള്ളിൽ നിന്ന് തല പുറത്തേക്കിട്ട് കൊണ്ട് ചോദിച്ചു.

\"അല്ല എന്റെ പ്രേതം നേരം പര..പരാ പിളർന്നു പോത്തു പോലെ കിടന്നുറങ്ങുന്ന ആളെ പിന്നെ എന്ത് വിളിക്കണം.....പെങ്ങളുടെ നിശ്ചയം ഒറ്റയ്ക്ക് നടത്തുന്ന ഒരു പുന്നാര ആങ്ങള....\" ആരതി ചുവരിൽ ചാരി നിന്ന് കൊണ്ട് ചോദിച്ചു.

\"അയ്യോ.....സമയം 8 ആയോ 9 മണിക്കല്ലേ അവർ വരുമെന്ന് പറഞ്ഞത്.....\" ദേവൻ ചാടി എഴുന്നേറ്റു...ബ്രഷും പേസ്റ്റും എടുത്തു ബാത്റൂമിലേക്ക് കയറി.....

നന്ദിനി സാരിയൊക്കെ ഉടുത്തു അലമാരയുടെ മുന്നിലെ കണ്ണാടിയിൽ നോക്കുകയായിരുന്നു...

\"നല്ല ചേലുണ്ട് പെണ്ണേ നിന്നെ കാണാൻ ദിലീപേട്ടൻ കണ്ടു കണ്ണ് വെക്കാതിരുന്നാ മതിയായിരുന്നു \"
അവൾ ചിണുങ്ങി കൊണ്ട് പറഞ്ഞു.

\" മോളെ വാ സമയമായി.....\" ദേവന്റെ അമ്മ അവളെ വിളിക്കാൻ വന്നു...

വീടിന്റെ central ഹാളിൽ എല്ലാവരും കൂടി നിൽക്കുന്നുണ്ടായിരുന്നു....നന്ദിനി ദിലീപിന്റെ അടുത്തു പോയി ഇരുന്നു....അവന്റെ മുഖത്ത് സന്തോഷം ഉണ്ടായിരുന്നില്ല ...ദേവന് അതൊക്കെ കണ്ടപ്പോൾ പേടി തോന്നി....
ദേവൻ വിഷ്‌ണു വിനെ മാറ്റി നിർത്തി കൊണ്ട് ചോദിച്ചു....

\"ഏട്ടാ...എനിക്ക് എന്തോ പേടി തോന്നുന്നു..... ദിലീപിന്റെ മുഖം കാണുമ്പോൾ അവന് ഈ കല്യാണത്തിന് സമ്മതമല്ലേ \"

\"എടാ...അത് ചിലപ്പോ ഇത്ര ദൂരം സഞ്ചരിച്ചത് കൊണ്ടാവും നീ അവിടേക്ക് ചെന്നേ....\" വിഷ്ണു ദേവനെ അകത്തേക്ക് പറഞ്ഞയച്ചു

\"എന്നാ പിന്നെ ചടങ്ങുകൾ അങ്ങു തുടങ്ങാം അല്ലെ..\"  ദേവന്റെ അമ്മാവൻ പറഞ്ഞു.

\"പറ്റില്ല...എനിക്ക് ഈ ബന്ധത്തിൽ താൽപര്യമില്ല...
അച്ഛൻ എന്നോട് പറഞ്ഞോ പെണ്ണിന് ചട്ടുകാലുണ്ടെന്നു....എനിക്ക് ഇവളെ കല്യാണം കഴിക്കാൻ വയ്യ....എന്റെ പെണ്ണിനെ കുറിച്ചു എനിക്ക് ചില concepts ഒക്കെ ഉണ്ട്...സോറി ദേവാ...\" ദിലീപിന്റെ അപ്രതീക്ഷിത പെരുമാറ്റത്തിൽ എല്ലാവരും സ്തംഭിച്ചു പോയി....

\"എന്താ...ഈ പറയുന്നത് നിങ്ങൾ എല്ലാം പറഞ്ഞു ഉറപ്പിച്ചതല്ലേ എന്താ മേനോനെ...നിങ്ങൾ ഇവനോടൊന്നും പറഞ്ഞില്ലേ.....\"

\"അത്....ഇവൻ ഗൾഫിൽ ആയിരുന്നില്ലേ കുട്ടിയുടെ ഫോട്ടോ അല്ലാതെ വേറെ ഒന്നും അങ്ങോട്ട് പറയാൻ പറ്റിയില്ല...പിന്നെ ഞങ്ങളുടെ ഇഷ്ടമാണ് ഇവന്റെയും എന്നുള്ള ആത്മവിശ്വാസം ....\"

\"എന്തായാലും..ഇത് വല്ലാത്ത കാര്യം ആയി പോയി...ഇനി ഈ കൊച്ചിനെ കെട്ടാൻ ആരു വരാനാ....ചൊവ്വാ ദോഷവുമില്ലേ....\" ചുറ്റും നിന്ന സ്ത്രീകൾ പിറുപിറുത്തു....ഇതൊന്നും കേൾക്കാൻ വയ്യാതെ നന്ദിനി കരഞ്ഞു കൊണ്ട് അകത്തേക്ക് പോയി...ദേവന് ഇനി എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു....എല്ലാവരും മടങ്ങാൻ തുടങ്ങി...
എല്ലാവരും ഇറങ്ങി പോവുന്നത് കണ്ട്
ഇത് കേട്ട്..എല്ലാവർക്കും ചായ കൊടുത്തു കൊണ്ട് നിന്ന വിഷ്‌ണു അവിടേക്ക് വന്നു....

\"ദേവാ... എടാ......\"

\"എല്ലാം...തീർന്നു....ഇനി എന്താ ചെയ്യുക ഏട്ടാ....\"

\"എടാ...നീ കരയാതെ....നിനക്ക് വിഷമമാവില്ലെങ്കിൽ ഞാനൊരു കാര്യം പറഞ്ഞോട്ടെ....\"

\"എന്താ.....\"

\"നന്ദിനിയെ ഞാൻ കൊണ്ട് പോയിക്കോട്ടെ എന്റെ വീട്ടിലേക്ക് ...എന്റെ പെണ്ണായിട്ട്....\"
അത് കേട്ടപ്പോൾ ദേവന്റെ കണ്ണുകൾ നിറഞ്ഞു.....

\"പക്ഷേ ഇത് നന്ദിനിയോട് ഒന്ന് പറയേണ്ടേ അവൾക്ക്....\"
ആരതി തിടുക്കത്തിൽ വരാന്തയിലേക്ക് ഓടി വന്നു.

\"എന്താടി....\"വിഷ്ണു ചോദിച്ചു.

\"ദേവേട്ടാ നന്ദിനി റൂമിൽ കയറി വാതിലടച്ചു....\"

ദേവനും ,വിഷ്‌ണുവും കൂടി അകത്തേക്ക് ഓടി....
ദേവന്റെ അമ്മ കതകിൽ തട്ടികൊണ്ട് നന്ദിനിയോട് വാതിൽ തുറക്കാൻ പറയുന്നുണ്ടായിരുന്നു..

\"മോളെ വാതിൽ തുറക്ക്...മോളെ \"
ദേവൻ അവിടെ എത്തി...
ദേവൻ ഡോറിൽ shoulder കൊണ്ട് ശക്തിയായി അടിച്ചു തുറക്കാൻ നോക്കി....
വിഷ്ണു അപ്പോഴേക്കും പിന്നിലുള്ള വാതിലിന്റെ അടുത്തെത്തി..ജനാല തുറന്ന് നോക്കിയപ്പോൾ നന്ദിനി സ്റ്റൂളിൽ കയറി നിന്ന് ഫാനിൽ കുരുക്കിടാൻ പോവുന്ന കാഴ്ചയാണ് വിഷ്ണു കണ്ടത്....

\"നന്ദിനി......\" വിഷ്ണു അലറി വിളിച്ചു.

അവൾ വിഷ്ണുവിനെ അവിടെ കണ്ട്  സ്തംഭിച്ചു നിന്നു. വിഷ്ണു വാതിൽ തുറന്ന് അകത്തേക്ക് കയറി..അവൻ പെട്ടെന്ന് നന്ദിനിയെ സ്റ്റൂളിൽ നിന്ന് ഇറക്കി...

\"എന്താടി... നീ ഈ ചെയ്യുന്നേ.....ഭ്രാന്താണോ നിനക്ക് \"

\"എന്നെ...വിട്ടേക്ക് വിഷ്ണുയേട്ടാ എനിക്ക് മരിക്കണം \"

\"ഓഹ്ഹ്....നീ മരിച്ചാൽ ആർക്കാണ് ചേദം ഇറങ്ങി പോയി ദിലീപ് വരുമോ നിന്റെ ശവത്തിന്റെ മുന്നിൽ ഇരുന്ന് പൊട്ടികരയാൻ നീ നിന്റെ ജീവിതം അവസാനിപ്പിച്ചാൽ വേദനയുണ്ടാവുക നിന്റെ പാവം ദേവേട്ടനും അമ്മയ്ക്കും മാത്രമാണ് \"

\"ഇനി എനിക്കൊരു ജീവിതമില്ല കുടുംബക്കാരുടെ മുന്നിൽ ഒരു കോമാളിയാവാൻ ഞാനില്ല വിഷ്ണുയേട്ടാ \"

\"നിന്നെ ആര് കെട്ടിയില്ലെങ്കിലും ഈ ഞാനുണ്ട് പണ്ട് നിന്റെ അച്ഛൻ എന്റെ അച്ഛന് കൊടുത്ത വാക്കാണ് അന്ന് മുതൽ എനിക്ക് നിന്നെ ഇഷ്ടമായിരുന്നു....അമ്മാവൻ നിന്നെ നല്ലൊരു ഉദ്യോഗസ്ഥന് മാത്രമേ കൊടുക്കൂ എന്ന് പറഞ്ഞു....അത് കൊണ്ട് ഞാൻ ഇന്ന് വരെ അതിനെ പറ്റി ചിന്തിച്ചിട്ടില്ല ....പക്ഷേ ഇനി മുതൽ എനിക്ക് വേണം നിന്നെ എന്റെ പെണ്ണായിട്ട് \"

വിഷ്ണു നന്ദിനിയെ ചേർത്തു പിടിച്ചു..അപ്പോഴേക്കും ദേവൻ വാതിൽ തകർത്ത് അകത്തേക്ക് കയറി.....

\"ഏട്ടൻ അളിയോ.....അപ്പോ എങ്ങനെയാ \" ദേവൻ കണ്ണുനീർ തുടച്ചു  ചിരിച്ചു കൊണ്ട് പറഞ്ഞു.

നന്ദിനിയും വിഷ്‌ണുവും ചിരിച്ചു കൊണ്ട് പരസ്പരം  നോക്കി..




(തുടരും....)


മെമ്മറീസ് - PART 21

മെമ്മറീസ് - PART 21

4
758

അച്ചുവിന്റെ വീട്ടിൽ..അച്ചു തകർത്തു ഡാൻസ് കളിക്കുകയാണ് ഇടയ്ക്ക് ഡാൻസ് മാസ്റ്റർ വിക്രമിനെ പോലെ പുതിയ steps ഒക്കെ ട്രൈ ചെയ്യുന്നുണ്ട്...\"ഓ...ഓ....കാളിന്ദീ തീരത്തും പീലിക്കണ്ണാട്ടം ഈ രാധയ്ക്കോ പാലൂറും മോഹത്തേരോട്ടം ...ഓ.. ആലിൻ കൊമ്പിൽ വാണിട്ടോരാ ചേലും നോക്കിക്കണ്ടില്ലേ....\"അപ്പോഴേക്കും അവന്തി വന്ന് മ്യൂസിക് ഓഫ് ചെയ്തു...\"എന്താടി ഇത് ഞാനൊന്ന് ഡാൻസ് ചെയ്തോട്ടെ...\"\"നിന്റെ ഈ ഡാൻസ് കൊണ്ട് വീട് മൊത്തം ഡിസ്കോ പാർട്ടി പോലെ ആയി...എനിക്ക് പഠിക്കണം ഒരു വക മനസ്സിലാവുന്നില്ല അവളുടെ ഒരു കാളിന്ദി തീരം \"\"പ്രാന്തി... നിന്നെ ഞാനിന്ന് കൊല്ലും വളർന്നു വരുന്ന കലാഭവൻ മണിയെ...ഛേ കലാപ്രതിമയെ.