നമ്മൾ വിഡ്ഢികളല്ല
ഇരുണ്ട കാലം മാഞ്ഞു മറയുന്നുവോ,കിഴക്കൊരു സൂര്യപ്രഭ വിടരുന്നുവോ?പുതുയുഗത്തിന്റെ ശംഖൊലി കേട്ടു നാംആലസ്യനിദ്രയിൽ നിന്നുണരുന്നുവോ?ദൂരെപ്പടിഞ്ഞാറു ദിക്കിൽ നിന്നെത്തിയരാപ്പാടി പാടിയ മുഗ്ദ്ധരാഗങ്ങളിൽ,വീണു മയങ്ങിക്കിടന്ന മനസ്സുകൾപൈങ്കിളിപ്പാട്ടിന്റെ സാരമറിഞ്ഞുവോ?അച്ഛനെ അമ്മയെ രക്തബന്ധങ്ങളെതെറ്റെന്നു ചൊല്ലിപ്പഴിച്ചൊരു ദർശനംനമ്മെച്ചതിച്ചു കരേറി സിംഹാസനംനിത്യ ദാസ്യത്തിന്റെ ആഴത്തിലാണ്ടു നാം!കണ്ണുമൂടിക്കെട്ടി, നാക്കു മുറിച്ചവർഏതോകറുപ്പിൻ വിഷത്തുള്ളി മോന്തിച്ചുകാണാത്ത ചങ്ങലപ്പൂട്ടിലമർത്തിയ,ദാസ്യത്തുടലിതാ പൊട്ടിത്തകരുന്നു!ദർശനവാക്യങ്ങളേ