Aksharathalukal

സാമൂഹിക വ്യവസ്‌ഥിതിയുടെ കഥ പറഞ്ഞ \"നരീചീറുകൾ പറക്കുമ്പോൾ \"

മാധവികുട്ടിയുടെ എഴുത്തുകൾക്ക് ഒരു കുഴപ്പം ഉണ്ട് വായിക്കാൻ തുടങ്ങിയാൽ എപ്പോഴും വായിച്ചോണ്ട് ഇരിക്കാൻ നമ്മളെ പ്രേരിപ്പിക്കുന്ന എഴുത്തുകൾ. നിർമാതളം പൂത്തകാലവും, നഷ്ടപെട്ട നിലാംബരിയും, ഒരു പക്ഷിയുടെ മണവും എല്ലാം ഒരു കാലത്ത് വായനകാരുടെ ലഹരിയായിരുന്നു എന്നാൽ മാധവികുട്ടിയുടെ അധികം ആരും ശ്രദ്ധിക്കാത്ത ഒരു രചന ഉണ്ട് \"നരിചീറുകൾ പറക്കുമ്പോൾ \" ഈ കഥയിൽ ഒരു ചേച്ചിയും അനിയനും ആണ് പ്രധാന കഥാപാത്രങ്ങൾ ഒരുകാലത്തു അവർ രണ്ടു പേരും അവർക്ക് പരസ്പരം വേണ്ടപ്പെട്ടവരായിരുന്നു. പെട്ടന്ന് അവർ പരസ്പരം അന്യരായി തീർന്നു \"കാലഘട്ടം അവരെ അന്യരാക്കി \"എന്നാണ് കഥകാരി പറയുന്നത്. ഇവിടെ ചേച്ചി സമൂഹത്തിലെ ഏറ്റവും ഉയർന്ന ആളുടെ ഭാര്യയും അനിയൻ സമൂഹം കള്ളൻ എന്ന് മുദ്രകുത്തിയ വ്യക്തിയുമാണ് ഈ അന്തരം തന്നെയാണ് അവരെ അന്യരാക്കി തീർത്തത്. ഭർത്താവിന്റെ സമൂഹത്തിലെ നില കാത്തു സൂക്ഷിക്കുന്നതിന് വേണ്ടി ജേഷ്ഠത്തി അനിയനെ മറക്കുന്നു പക്ഷെ എന്നും അവരുടെ ഹൃദയത്തിന്റെ ദുഖത്തിന്റെ കോണിൽ അവൻ ഉണ്ടായിരുന്നു. നീണ്ട പത്തു വർഷങ്ങൾക്ക് ശേഷം സഹോദരനെ അവർ കാണുന്നത് ഒരു ധർമആശുപത്രിയിൽ വച്ചാണ് അനിയന്റെ അവസ്ഥ അവരെ ഏറെ വേദനപ്പിക്കുന്നു. അനിയൻ അവരെ തിരിച്ചറിയുന്നില്ല അവർ ആരെന്നു അറിയാതെ അയാൾ \"ചേച്ചി ആയിരുന്നു എന്റെ ജീവിതത്തിലെ ഭാഗ്യം അവർ ഇറങ്ങി പോയപ്പോൾ എന്റെ ഭാഗ്യവും കഴിഞ്ഞു \"എന്ന് പറയുന്നു ചേച്ചിയുടെ വീടിന്റെ മുൻപിൽ പോയി നിന്ന് അവരെ ഒളിച്ചു നിന്ന് കാണുന്ന കാര്യവും എല്ലാം ആൾ അറിയാതെ ജേഷ്ഠതിയോട് അനിയൻ പറയുമ്പോൾ അറിയാതെ നമ്മുടെ വായനക്കാരുടെ നെഞ്ച് പിടയും. മനുഷ്യ വികാരങ്ങൾ അതെ തീക്ഷണതയോടെ വരച്ചു കാണിക്കാനുള്ള മാധവികുട്ടിയുടെ കഴിവ് മാന്ത്രികമാണ്‌. ധർമആശുപത്രിയിൽ വച്ചു കാണുന്ന പരിചയകാരിയായ നേഴ്സ് സഹോദരിയോട് \"ഇവിടെ നിങ്ങളുടെ ജോലിക്കാർ ആരെങ്കിലും കിടക്കുന്നുണ്ടോ \"എന്ന് ചോദിക്കുമ്പോൾ \"ഇല്ല ഞാൻ വെറുതെ ധർമആശുപത്രി കാണാൻ വന്നതാണ് \"എന്ന് അവർ പറയുന്നതിലൂടെ ഒരു സാമൂഹിക വ്യവസ്ഥിതി സഹോദരങ്ങളെ പോലും അന്യരാക്കി തീർത്തത് എന്ന് നമുക്ക് മനസ്സിലാവും. സാമൂഹിക സ്ഥിതിയിൽ പണവും പ്രതാപവും ഇല്ലാത്തവന് സ്ഥാനമില്ല എന്ന് നമ്മളോട് ഈ കഥ ഊട്ടി ഉറപ്പിച്ചു പറയുന്നു. ചങ്ങമ്പുഴ പറഞ്ഞത് പോലെ \"പാവപ്പെട്ടവർക്ക് ഉള്ളതല്ലി കൈതവ കൊടികൂറകൾ പാറുന്ന ഈ ലോകം \". മികച്ച ഒരു വായന അനുഭവം തന്നെയാണ് മാധവികുട്ടിയുടെ \"നരിചീറുകൾ പറക്കുമ്പോൾ \"
                     -ആയിഷ ഫൗസിക് കടുക്കാപ്പിള്ളി