മരിക്കേണ്ടി വന്നാലും
ഞാൻ നിന്നെ വിട്ടുപിരിയുകയില്ല.
എന്ന്,
അവളുടെ കണ്ണിൽ നോക്കി
അവൻ പറഞ്ഞപ്പോൾ?
അവളുടെ മനം സന്തോഷംകൊണ്ട് തുള്ളിച്ചാടി... ഞാൻ എത്ര ഭാഗ്യവതി എന്ന് അവൾ....
പിന്നീട്... വിവാഹമാലോചിച്ചു
കുടുംബമായി അവളുടെ വീട്ടിൽ ചെന്നപ്പോൾ?
പൊന്നും, പണവും നിലയും,നിലവാരവും കുടുംബമഹിമയും കുറഞ്ഞു പോയി എന്ന കാരണത്താൽ, കാരണവന്മാർ ഈ ബന്ധവും, പെണ്ണും നിനക്ക് വേണ്ട,
വിട്ടുകള എന്ന് പറഞ്ഞപ്പോൾ?
ഒരുളുപ്പുമില്ലാതെ..... അവളെ ഒഴിവാക്കി മറ്റൊരുത്തിയോടൊപ്പം.. ജീവിക്കുവാൻ തീരുമാനമെടുത്ത
നട്ടെല്ലില്ലാത്ത മരഊളകളുടെ... സാഹിത്യ വാക്കുകൾക്ക് ഇന്നും
മരണമില്ല ..... അവന്റെ പുതിയ കവിതയുടെ പേര്
\" മരണത്തിലും നിന്നോടൊപ്പം \"
✍️നോർബിൻ