Aksharathalukal

സീതാപുളകം

എന്റെ വറ്റാത്ത കണ്ണീരരുവികൾ
 സരയുവിൻ തീർത്ഥ പ്രവാഹമായ്,
യജ്ഞപീഠങ്ങൾക്കു കുളിർനല്കി
ദൂരേക്കൊഴുകിപ്പരക്കുമ്പോൾ;

പ്രാണപ്രതിഷ്ഠ കഴിഞ്ഞാ
തൃക്കൺ മിഴി തുറക്കുമ്പോൾ,
വൻജനക്കൂട്ടത്തിലലയുമാ കണ്ണുകൾ 
ജനകജയെങ്ങെന്നറിയുവാൻ?

ഞാനൊരു കുളിരണിത്തെന്നലായ്
ക്ഷേത്രാങ്കണത്തിൽ ചുറ്റിക്കറങ്ങിടും
ദേവന്റെ വ്യഥപൂണ്ട ദൃഷ്ടിയിൽ
കുളിരായലിഞ്ഞു മറഞ്ഞിടും!

എന്നുമഭിഷേക ജലത്തിലലിഞ്ഞെൻ
കണ്ണീരു ദേവരോമാഞ്ചമാകുമ്പോൾ;
ജന്മകൈവല്യമീ കലികാല വേളയിൽ
ഭൂമിപുത്രിക്കു വന്നെന്നു നിനച്ചിടും!

മക്കളെന്തറിഞ്ഞു?

മക്കളെന്തറിഞ്ഞു?

0
235

മുമ്പു പുരാതന തറവാടിത്തംമരുമക്കത്തായമതാകിയ കാലംമുറ്റത്തുള്ളൊരു നാടൻ മാവിനെകാർന്നോർ കാശിനു വെട്ടി മുടിച്ചു!കോപം കത്തും കണ്ണിലു നോക്കിതെറ്റൊന്നൊരു ചെറു വാക്കുരിയാടാൻ;മരുമക്കൾക്കു കഴിഞ്ഞില്ലെന്നാൽഖേദം നീറിയുമിത്തീ പോലെ!കാലം മാറി, തലമുറ മാറിമരുമക്കത്തായക്കാലം പോയി,തറവാടെല്ലാം ബന്ധം തെറ്റിചെറു വീടുകളായ് മാറിപ്പോയി!ഇന്നലെ ഞാനെൻ മുറ്റക്കോണിലെനീറിൻ കൂടുകൾ കുലയായ് തൂങ്ങുംമാവിനെ വെട്ടാൻ കച്ചോടപ്പണ-മഡ്വാൻസായി കൈപ്പറ്റുമ്പോൾ;മക്കൾ പറഞ്ഞു, മരുമക്കൾ പറഞ്ഞു,വെട്ടിമുടിപ്പതു തെറ്റേ തെറ്റ്!അമ്മാവൻ തനി ഭരണം മാറിരീതികൾ മാറി, നീതികൾ മാറി!അകലെപ്പട്ടണ നട