Aksharathalukal

മെഡോ 666 ( ആരംഭം )

**** ഹലോ ഞാൻ വിരുതൻ, മെഡോ 666 എന്ന കഥ, എന്റെ ഭാവനയിൽ വിരിഞ്ഞതും ഇതിൽ പറയുന്ന ആശയങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും യാതൊരു വിധ, ശാസ്ത്രീയ അടിസ്ഥാനം ഇല്ലാത്തത് ആകുന്നു. ഇതിൽ പറയുന്ന കാര്യങ്ങൾ ആസ്വാദനം ലക്ഷ്യമാക്കി എഴുതിയിട്ടുള്ളതാണ്, ഇതിന് യാഥാർഥ്യവുമായി ഒരു ബന്ധവും ഇല്ലാത്തത് ആകുന്നു, അങ്ങിനെ തോന്നുന്ന പക്ഷം വായനക്കാർ എടുക്കുന്ന തീരുമാനങ്ങൾക്കും, അതിനെ തുടർന്ന്  ചെയ്യുന്ന പ്രവർത്തികൾക്കും ലേഖകൻ ഉത്തരവാദി ആയിരിക്കില്ല എന്ന് ഓർമിപ്പിച്ചു കൊള്ളുന്നു. *****




മഹിയേട്ടാ, ഞങ്ങൾ ഇവിടെ എത്തി കാർ മെഡോ അപാർട്മെന്റിന്റെ  പാർക്കിംഗ് ഏരിയയിലേക്ക് തിരിക്കുമ്പോൾ അനു പറഞ്ഞു. മീനുകുട്ടി കാറിന്റെ ബാക്ക് സീറ്റിൽ ചെറിയ മയക്കത്തിൽ നിന്ന് ഉണർന്നു, അമ്മേ നമ്മൾ എത്തിയോ? ഒരു  നെടുവീർപ്പോടെ അവൾ ചോദിച്ചു. എത്തി മോളെ, ദെ അച്ഛൻ ഉണ്ട് ഫോണിൽ, അനു ഫോൺ സ്പീക്കറിൽ  ഇട്ടു. സീറ്റ്‌ ബെൽറ്റ്‌ ഊരി മീനു ഫ്രണ്ട് സീറ്റിന് മുകളിലേക്ക് ചാരി നിന്നു, അച്ചേ!. ഹലോ മോളൂസേ ഉറങ്ങി എണീറ്റോ? മഹേഷ്‌ ചോദിച്ചു. എപ്പോഴേ എണീറ്റു.....മീനു കുട്ടി ഉറക്കെ പറഞ്ഞു.പുതിയ സ്ഥലമാണ്.... മീനു കുട്ടി അവിടെ ഓടി  നടന്ന്  വികൃതി ഒന്നും കാണിച്ചേക്കരുത്, അമ്മ പറയുന്നത് ഒക്കെ കേൾക്കണം, കേൾക്കുവോ?.... മഹേഷ്‌ കാപ്പി ഉണ്ടാക്കുന്ന തിരക്കിലായിരുന്നു. ശരി അച്ചേ, "ഐ വിൽ ബി എ ഗുഡ് ഗേൾ".       "ദാറ്റ്‌സ്  മൈ  ഗേൾ" മഹേഷ്‌ തിളച്ച വെള്ളത്തിലേക്ക് കാപ്പിപ്പൊടി ഇട്ടുകൊണ്ട് പറഞ്ഞു. എന്താണ് സ്പെഷ്യൽ, സൺ‌ഡേ ആയിട്ട്, വെള്ളം ഒക്കെ തിളക്കുന്നുണ്ടല്ലോ അനു ചിരിച്ചു കൊണ്ട് ചോദിച്ചു. സ്പെഷ്യൽ കോഫി മോളെ, കോഫി ഗ്ലാസ്സിലേക്ക് സൂക്ഷിച്ച് ഒഴിച്ചു കൊണ്ട് മഹേഷ്‌ പറഞ്ഞു, പിന്നെ അനു ഫ്ലാറ്റ് മാനേജരെ വിളിക്കണം എന്ത് ആവശ്യം ഉണ്ടെങ്കിലും പുള്ളിയോട് പറഞ്ഞാ മതി, നല്ല മനുഷ്യനാണ്. ഓ ശരി ശരി... ഞാൻ എന്താ കൊച്ചു കുഞ്ഞാണോ മഹി? . ഫ്ലാറ്റിന് അകത്താകുമ്പോ നിങ്ങളെ ഓർത്ത് എനിക്ക് ഇവിടെ കിടന്ന് തീ തിന്നണ്ടലോ മഹേഷ്‌ പറഞ്ഞു. അറിയാം സർ, സർ കോഫി കുടിക്ക് അനു കോൾ കട്ട്‌ ചെയ്തു.

മഹേഷിന്റെ നിർബന്ധം കാരണം ആണ് ഫ്ലാറ്റിലേക്ക് മാറാമെന്ന് സമ്മതിച്ചത്, കൊച്ചി നഗരത്തിന്റെ മധ്യത്തിൽ തന്നെ, 2 bhk ഫ്ലാറ്റ് തരം ആയപ്പോ പിന്നെ വേറൊന്നും ആലോചിച്ചില്ല, ഇവിടെ നിന്ന്  തനിക്ക്  തന്റെ ബാങ്കിലേക്ക് പോകാനും,  മീനുവിന് സ്കൂളിൽ പോകാനും എളുപ്പമാണ്. എല്ലാ ഫ്ലാറ്റും ബുക്ക്‌ട് ആണെങ്കിലും, വിജനമാണ് സ്ഥലം, ഒരു മാസത്തിന് അകം, ആളുകൾ വന്ന് തുടങ്ങും എന്നാണ് മഹി പറഞ്ഞത്.

മീനു ഇറങ്ങിക്കോ,  കാറിന്റെ ബാക്കിലത്തെ ഡോർ അൺലോക്ക് ചെയ്ത് കൊടുത്ത്   അനു  പറഞ്ഞു  .തന്റെ ലെതെർ ബാഗ് എടുത്ത് പുറത്തിറങ്ങി കാർ ലോക്ക് ചെയ്യുമ്പോഴാണ്  മീനു മുഖം  വീർപ്പിച്ച്  നിൽക്കുന്നത് അനു  ശ്രദ്ധിച്ചത്,   അവൾക്ക്‌ കാര്യം  മനസ്സിലായി, ടാബ്   മുറിയിൽ എത്തിയിട്ട് തരാം,  മീനു .    "മെഡോ അപ്പാർട്ട്മെന്റ്സ്"   ബിൽഡിങ്ങിന്റെ മുകളിലായി പച്ച നിറത്തിൽ എഴുതിയിട്ടുണ്ട്. ഇതിൽ ഏത് ഫ്ലാറ്റിലാ  അമ്മേ നമ്മൾ  താമസിക്കാൻ പോകുന്നെ? മീനു ചോദിച്ചു. ഏറ്റവും മുകളിൽ  ആയിരിക്കും മോളെ,  സൂര്യന്റെ വെളിച്ചം കണ്ണിൽ തട്ടിയപ്പോൾ അനു മുഖം താഴ്ത്തി. സമയം 10 മണി ആയിരിക്കുന്നു.  അനു തന്റെ മൊബൈൽ ഫോണിൽ, ഫ്ലാറ്റ് മാനേജരുടെ നമ്പർ തപ്പിയെടുത്ത് ഡയൽ ചെയ്തു, ഫോൺ റിങ് ചെയ്യുന്നുണ്ട്....  എടുക്കുന്നില്ല.

ഹലോ മാഡം, അനു തിരിഞ്ഞു നോക്കി. മീനുകുട്ടി വിരൽ കൊണ്ട് ഫ്ലാറ്റ് എണ്ണുന്ന തിരക്കിൽ ആയിരുന്നു. അനു അല്ലെ? അയാൾ ചോദിച്ചു.   അതെ . മഹേഷ്‌ പറഞ്ഞിരുന്നു വരുമെന്ന്, ഞാൻ സുകുമാരൻ. ഞാൻ ഇപ്പോ ഫോൺ ചെയ്തേ ഉള്ളു ,   അനു ചിരിച്ചു . ഞാൻ സൂപ്പർ മാർക്കറ്റ് വരെ പോയി, ഫോൺ എടുത്തില്ല, ചെറിയ മറവിയുണ്ട്....ക്ഷമിക്കണം, അയാൾ പറഞ്ഞു. അത് സാരമില്ല , എന്ന് അനു . അല്ല  ഏതാണ്    ഈ കൊച്ചു കുട്ടി ? സുകുമാരൻ മീനുവിനോട് ചോദിച്ചു.   "ഐ ആം മീനു, ആൻഡ് ഐ ആം എയ്റ്റ്  ഇയേഴ്‌സ്  ഓൾഡ് അങ്കിൾ!" , മീനുകുട്ടി അഭിമാനത്തോടെ പറഞ്ഞു. വളരെ സ്മാർട്ട്‌ ആണല്ലോ മീനു , സുകുമാരൻ ചിരിച്ചു . ഫ്ലാറ്റ് കണ്ടിട്ടില്ലാലോ മാഡം...... വരു ഞാൻ കാണിച്ചു തരാം. ആറ് ഫ്ലാറ്റ് ഉണ്ട്  അമ്മേ, മീനു വിരലിൽ എണ്ണി പറഞ്ഞു. 660 മുതൽ 666 വരെയാണ് ഫ്ലാറ്റുകൾ, 665 മീനുകുട്ടിയുടെ ഫ്ലാറ്റ്, സുകുമാരൻ മീനുവിനെ നോക്കി കണ്ണിറുക്കി. സർ ഇവിടെ ഒറ്റക്കാണോ താമസിക്കുന്നത്?  അനു ചോദിച്ചു. അതേ, ഫാമിലി ട്രിവാൻഡ്രത്ത് ആണ്, എൻട്രൻസ്    കൗണ്ടറിൽ  നിന്ന് ഫ്ലാറ്റിന്റെ കീ എടുത്ത് സുകുമാരൻ  ലിഫ്റ്റിന് അടുത്തേക്ക്  നടന്നു,  സ്റ്റാഫ്‌ ഒക്കെ വരുന്നേ ഉള്ളു, കുറച്ചു സമയം എടുക്കും .    സെക്യൂരിറ്റി? അനു ചോദിച്ചു. മാഡം പേടിക്കണ്ട,   "ഹോൾ   ഏരിയ ഈസ്‌ അണ്ടർ സി. സി. ടി. വി സർവെയിലൻസ്   24/7 " സുകുമാരൻ ലിഫ്റ്റിലേക്ക് കയറി. ഭർത്താവ്  സോഫ്റ്റ്‌വെയർ  എഞ്ചിനീയർ ആണല്ലേ? അനുവും മീനുവും ലിഫ്റ്റിലേക്ക് കയറുമ്പോൾ,  സുകുമാരൻ ചോദിച്ചു  .  അതെ, ആള്  കൊച്ചിയിലേക്ക്  ട്രാൻസ്ഫറിന് ശ്രമിക്കുന്നുണ്ട്,  എനിക്കാണെങ്കിൽ  ജോലി തിരക്ക് കാരണം ഫ്ലാറ്റ് വന്ന് കാണാൻ നേരം പോലും കിട്ടിയില്ല, ഞാൻ ഇവിടെ  എസ്.ബി.ഐ   ബാങ്കിൽ ആണ് വർക്ക്‌ ചെയ്യുന്നത് ലിഫ്റ്റ്  അഞ്ചാമത്തെ നിലയിലേക്ക് കയറുമ്പോൾ അനു പറഞ്ഞു. മോൾ എവിടെയാണ് പഠിക്കുന്നത്? അലക്ഷ്യമായി കണ്ണട ശരിയാക്കിക്കൊണ്ട് സുകുമാരൻ ചോദിച്ചു. അവളുടെ സ്കൂളും അടുത്ത് തന്നെയാണ്. "ഐ ആം സ്റ്റഡിയിങ് ഇൻ തേർഡ് ഗ്രേഡ് അറ്റ് ചോയ്സ് സ്കൂൾ" , മീനു ഗമയിൽ പറഞ്ഞു.ഹ ഹ മിടുക്കി ! , "ഐ ലൈക്‌ സ്മാർട്ട്‌   ഗേൾസ്, മീനുകുട്ടി ഈസ് വൺ ഓഫ് ദം" . "താങ്ക് യു അങ്കിൾ"  മീനു ചിരിച്ചു കൊണ്ട് പറഞ്ഞു.  "ഗുഡ് വൺ മീനു", അനു ചിരിച്ചു.

ലിഫ്റ്റിന്റെ ഡോർ തുറന്നു, "മെഡോ 665" ഫ്ലാറ്റിന്റെ മതിലിൽ ഗോൾഡൻ പാനലിൽ എഴുതിയിരിക്കുന്നത് മീനു വായിച്ചെടുത്തു. അമ്മേ ഇത് ഗോൾഡ് ആണോ? പാനലിലേക്ക് ചൂണ്ടി മീനു ചോദിച്ചു. അല്ല മോളെ മീനുവിന്റെ കൈ പിടിച്ച് നടക്കുമ്പോൾ, അനു പറഞ്ഞു. ലിഫ്റ്റിന്റെ വലതു  വശത്ത്   മോളിലേക്ക് പോകാൻ    സ്റ്റേർകേസുണ്ട്. അത് ടെറസിലേക്കു പോകാനുള്ളതാ കൂടാതെ 666 ഫ്ലാറ്റിലേക്കും  അനു   നോക്കുന്നത്  കണ്ട്  സുകുമാരൻ പറഞ്ഞു.ടെറസിൽ നല്ല വ്യൂ  ആയിരിക്കും അല്ലെ? അനു ചോദിച്ചു. ടെറസിന്റെ ഡോർ ഇപ്പോ തുറക്കാറില്ല, 'കോൺസിഡർ ഇറ്റ്   ആസ്   നൊ  എൻട്രി  സോൺ ", സുകുമാരൻ പറഞ്ഞു. അയാൾ എന്തോ  മറയ്ക്കുന്നത്  പോലെ അനുവിന്  തോന്നി  . ഇതാണ് നിങ്ങളുടെ ഫ്ലാറ്റ്, ഡോർ തുറന്ന് സുകുമാരൻ കീ അനുവിനെ ഏൽപ്പിച്ചു  . "താങ്ക് യു, സുകുമാരൻ" .   എന്നാൽ ഞാൻ താഴോട്ട് ചെല്ലട്ടേ....   എന്ത് ആവശ്യം ഉണ്ടെങ്കിലും വിളിച്ചോളൂ. അനു തല കുലുക്കി. "ബൈ അങ്കിൾ" , മീനു സുകുമാരന് റ്റാറ്റാ കൊടുത്തു . "ബൈ മോളെ" . സുകുമാരൻ ലിഫ്റ്റിലേക്ക് കയറുന്നത് അവർ നോക്കി നിന്നു.

മീനു തുള്ളി ചാടി മുറിക്ക് അകത്തേക്ക് ഓടി. അനുവിന്റെ ഫോൺ റിങ് ചെയ്തു, മഹിയാണ്. എങ്ങിനെ ഉണ്ട് മാഡം ഫ്ലാറ്റ് ഇഷ്ടപ്പെട്ടോ?. മനോഹരം, ഇവിടെ നിന്ന് നോക്കിയാൽ മറൈൻ ഡ്രൈവും മെട്രോ ട്രെയിനും എല്ലാം കാണാം ഗ്ലാസ്സ് വിൻഡോയിലൂടെ പുറത്തേക്ക് നോക്കി അനു പറഞ്ഞു. ദേ അമ്മേ ട്രെയിൻ, ഗ്ലാസിൽ മുഖം അമർത്തി , തേരട്ടയെ പോലെ ഇഴഞ്ഞു വരുന്ന കൊച്ചി മെട്രോ ട്രെയിനിനെ ചൂണ്ടി  മീനു പറഞ്ഞു. അനു മീനുവിനെ എടുത്ത് ഒക്കത്തിരുത്തി, പച്ച അട്ടയെ പോലെ ഉണ്ടല്ലേ മോളെ? അല്ല അമ്മെ കാറ്റർപില്ലെർ,  ഈ അമ്മക്ക് ഒന്നും അറിയില്ല മീനു ചിണുങ്ങി . എങ്ങിനെ ഉണ്ട് മീനു ട്രെയിൻ? മഹി ചോദിച്ചു.  "ലൈക്‌ എ ഡ്രീം അച്ചേ" , മീനു ട്രെയിനിൽ നിന്ന് കണ്ണെടുക്കാതെ പറഞ്ഞു. മഹി കൂടെ വേണമായിരുന്നു,  അനു വിഷമത്തോടെ പറഞ്ഞു  . "ഡോണ്ട് വറി ഡാർലിംഗ്" , നാല് മാസത്തിനുള്ളിൽ ഞാൻ അവിടെ ഉണ്ടാകും, ഞാൻ എച്ച്.ആറി   നോട്  സംസാരിച്ചിട്ടുണ്ട്, എനിക്ക്  ക്ലൈന്റു മായിട്ട് ഒരു മീറ്റ് ഉണ്ട്, നിങ്ങൾ  സെറ്റിൽ ആക് ഞാൻ വിളിക്കാം മഹേഷ്‌  കോൾ കട്ട്‌ ചെയ്തു.

സന്ധ്യ ആയതോടെ യാത്രയുടെ ക്ഷീണത്തിൽ മീനു ഉറക്കമായി. അനു നെറ്റ്
ഫ്ലിക്സിൽ ഡാർക്ക്‌  വാട്ടർ എന്ന ഹൊറർ ചിത്രം കാണുകയായിരുന്നു, അപ്പോഴാണ് ഫോണിൽ വാട്സ്ആപ്പ്  മെസ്സേജ് നോട്ടിഫിക്കേഷൻ വന്നത്. രാധികയാണ്,  എങ്ങിനെ ഉണ്ട് മോളെ പടം?. ഓ എനിക്ക് ഇതൊന്നും കണ്ടാൽ പേടി വരില്ല, പ്രേതം ഒക്കെ ഓരോ അന്ധവിശ്വാസങ്ങളും തോന്നലുകളും മാത്രം അനു കൂട്ടുകാരിക്ക്  റിപ്ലൈ കൊടുത്തു.എക്സോർസിസ്റ്റ് എന്ന പടത്തിലെ പ്രേതത്തിന്റെ സ്റ്റിക്കർ പോസ്റ്റ്‌ ചെയ്ത് രാധിക പകരം വീട്ടി. ഒന്ന്  പോടി, എന്ന്  അനു . ഡോർ ബെൽ അടിച്ചത് കേട്ട് അവൾ ചെറുതായി ഒന്ന് ഞെട്ടി. സമയം 8 മണി ,  ആരായിരിക്കും?  അനു ഡോറിന് അടുത്തേക്ക് നടന്നു.


<തുടരും >

മെഡോ 666

മെഡോ 666

3.7
994

അവൾ വാതിൽ തുറന്നു, പുറത്ത് ആരുമില്ല,  അനു ഡോർ പതിയെ ലോക്ക് ചെയ്ത്   കീയെടുത്ത്  പുറത്തേക്കിറങ്ങി  , തികഞ്ഞ നിശബ്ദത , പുറത്ത് റോഡിലൂടെ പോകുന്ന വാഹനങ്ങളുടെ ഒരു ശബ്ദവും അവിടേക്ക് എത്തുന്നില്ലെന്നത് അവളെ അത്ഭുതപ്പെടുത്തി. ഇടനാഴിയും സ്റ്റെയേഴ്‌സും, മഞ്ഞ  വെളിച്ചത്തിൽ കുളിച്ച് നിൽക്കുന്നു.എവിടെ നിന്നോ തണുത്ത കാറ്റ് ശക്തിയായി വീശുന്നുണ്ട്. ഒരു ജിജ്ഞാസമേൽ  അവൾ  ടെറസ്സിലേക്ക്  പോകുന്ന സ്റ്റെയറിനു നേരെ നടന്നു. ആരായിരുന്നിരിക്കും.. ഡോർ ബെൽ അടിച്ചത്?! തണുത്ത കാറ്റിലും അനു ചെറുതായി വിയർക്കുന്നുണ്ടായിരുന്നു.പകുതി സ്റ്റെപ്പുകൾ കയറി അവൾ മുകളിലേക്ക്