Aksharathalukal

‘ആത്മീക’

  മഴയുള്ള ഒരു രാത്രി, ഇടിമിന്നലിന്റെ ആ നേർമഴയിൽ അവർ പരസ്പരം അവരുടെ കണ്ണുകൾ ഇമ വെട്ടാതെ അവരുടെ ചുണ്ടുകൾ കോർക്കുന്നു. ആ തണുത്ത രാത്രിയിൽ അവരു അവരെ തന്നെ പരസ്പരം മറന്നുകൊണ്ട് അവർ ഒന്നിക്കുന്നു.

  പെട്ടെന്ന് ഒരു ശബ്ദം എടാ രാമ എഴുന്നേൽക്കെടാ... ഉച്ച ആയാലും അവൻ എഴുന്നേറ്റില്ല എന്തൊരു ഉറക്കമാണ് ഇത് ( ഉച്ചത്തിൽ രാമൻറെ അമ്മ സംസാരിച്ചു).

സംസാരം കേട്ടിട്ട് ഇത് സ്വപ്നമായിരുന്ന, എന്നാലും സാരമില്ല നല്ലൊരു സ്വപ്നം തന്നെ...
(എന്നു പറഞ്ഞുകൊണ്ട് രാമു പുറത്തേക്കിറങ്ങി ,..) അമ്മേ...ചായ..

ഉച്ചവരെ ഉറങ്ങിയിട്ട് അവനു ചായ.., എടാ നീ പഠിത്തം കഴിഞ്ഞിട്ടും ഇങ്ങനെ വീട്ടിലെ ഇരിക്കാതെ എന്നെ വന്ന് ഒന്ന് ആ കൃഷിസ്ഥലത്തേക്ക് ഒന്ന് സഹായിച്ചു കൂടെയോ നിനക്ക്.
(ഉച്ച സ്വരത്തിൽ അച്ഛൻ പറഞ്ഞു)

ഏട്ടാ എന്താ ചായ. എടി നിനക്ക് ഇന്ന് ക്ലാസ്സ് ഇല്ലയോ ? അടിപൊളി വെക്കേഷൻ ആയി വല്ലോം അറിയാമോ...
ആഹാ ഞാൻ അറിഞ്ഞില്ല കേട്ടോ പറഞ്ഞു തന്നതിന് താങ്ക്സ് ഹോ...

അച്ഛാ, ഇന്നലെ ഇത്രയും മഴ പെയ്തോ കൃഷിയൊക്കെ ഇങ്ങനെയാണെങ്കിൽ നശിക്കും കേട്ടോ.
ആ നാക്ക് വെച്ച് ഒന്നും മിണ്ടാതിരിക്കെടാ (നാശം)....

രാമു ചിരിച്ചുകൊണ്ട്  ആ ചായ ക്ലാസ് ചുണ്ടിൽ ചേർത്തുപിടിച്ചു മഴയും നോക്കി, പ്രകൃതിയിൽ വന്ന മാറ്റങ്ങളെയും നോക്കി അവൻ ആ ഭംഗിയിൽ ആസ്വദിച്ചു നിന്നു.

എടാ രാമ നീ വരുന്നില്ലേ ഇന്ന് കളിയുള്ളതാ.., (രാമുൻറെ കൂട്ടുകാരൻ കിരൺ)
എടാ കിരാ ഈ മഴയത്തോ...

ഓ ഈ മഴയത്ത് മാച്ച് ഉള്ളതാ നീ മറന്നോ, വായനശാലയുടെ കെട്ടിട നിർമ്മാണത്തിന്റെ പങ്ക് ചോദിച്ച് നമ്മൾ ശിവപ്രസാദ കുറുപ്പിനെ കാണാൻ പോയപ്പോൾ പറഞ്ഞത് നിർമ്മാണത്തിനും എന്തെങ്കിലും വേണമെങ്കിൽ അങ്ങേരുടെ പിള്ളേരെ ടീമിലെ മഴ മാച്ചിൽ തോൽപ്പിക്കണം എന്ന്.

എന്തൊരു മനുഷ്യനാടാ... സ്വന്തം നാട്ടിൽ രണ്ട് ടീം ഉണ്ടാക്കിയ മനുഷ്യന്.

(ശരിയെടാ നീ വന്നേക്കണേ ഞാൻ പോകുവാ ... ശരിയെടാ).

പെട്ടെന്ന് ഒരു നിലവിളി ശബ്ദം, 
അമ്മേ........ഈശ്വരാ,.........
അലറി വിളിക്കുന്നു......


      തുടരും............................


  

‘ആത്മീക ’_part 2

‘ആത്മീക ’_part 2

0
669

     ഒറ്റപ്പാലത്തുള്ള രാമുവിന്റെ അമ്മാമ്മ (അമ്മയുടെ അമ്മ) മരണപ്പെട്ടു.  ഈശ്വരാ ഞാൻ ജീവിച്ചിരിക്കവേ നീ എൻറെ മോളെ കൊണ്ടുപോയല്ലോ... ഈ 94 കാരിയെ നിനക്കൊന്നും വേണ്ടയോ എന്തിനാ ഇങ്ങനെ എന്നെ, ഈ ഭൂമിയിൽ ഇട്ടേക്കുന്ന എന്നെയും കൂടെ അങ്ങ് എടുത്തോ......ഈശ്വരാ...........മുത്തശ്ശി കരയല്ലേ...എൻറെ പൊന്നു മോനെ രാമു നീ ഇതൊക്കെ കാണുന്നില്ലേയോ.(രാമുവിനെ കെട്ടിപ്പിടിച്ചു മുത്തശ്ശി കരയുന്നു).എല്ലാം കാലത്തിൻറെ വിളയാട്ടങ്ങൾ അല്ലാതെ എന്തു പറയാനാ.....ആ അച്ചാച്ച......(അച്ചാച്ചനെ കണ്ടതും എഴുന്നേറ്റു നിന്നു രാമു).ആ മോനേ എവിടെടാ നിൻറെ അമ്മ അപ്പുറത്തുണ്ട് അച്ചാച്ച....ഹ... കരയല്ലേ അമ്മേ ഈ അവസ്ഥയ