Aksharathalukal

‘ആത്മീക’ _ part 3

   കണ്ണുകളെ വിശ്വസിക്കാനാവാതെ രാമു, അമ്മാമ്മയുടെയും അമ്മയുടെയും അസ്ഥിത്തറയുടെ മുന്നിൽ നിറകണ്ണുകുളമായി നിന്നു.

മോനേ.....മുത്തശ്ശിയുടെ വിളി കേട്ട് രാമു അകത്തേക്ക് പോയി.

മുത്തശ്ശി എനിക്ക് എൻറെ കണ്ണുകളെ വിശ്വസിക്കാൻ ആകുന്നില്ല. ഞാനെൻറെ കണ്ണുകൊണ്ട് ശരിക്കും കണ്ടതാണ് മുത്തശ്ശി എനിക്ക് അറിയാൻ വയ്യ. മുത്തശ്ശി......... മുത്തശ്ശി...... (വിങ്ങിപ്പൊട്ടി രാമു കരയുന്നു).

മോനേ കരയല്ലേ ഡാ മോനെ.... ഇതാണ് വിധി ,ആ കാലവിധിയെ നമുക്ക് മാറ്റിയെഴുതാൻ കഴിയില്ലല്ലോ .നീ കേട്ടിട്ടില്ലേ വിധിയെ മറികടക്കാൻ ആർക്കും പറ്റില്ല എന്ന്.

അകത്തുനിന്ന് ഒരു നിലവിളി ശബ്ദം കേട്ടു രാമു ഭയന്നു.
(പെങ്ങൾ )വീട് അച്ഛാ, ഞാനിവിടെത്തന്നെ  നിൽക്കുവാ ഞാനെൻറെ ഏട്ടനെ വിട്ടിട്ട് വരില്ല.

നിർത്തിക്കോ നീ എടാ രാമു നീ വരുന്നുണ്ടോ? എനിക്ക് ഇനി എൻറെ മകളുടെ ജീവൻ കൂടെ കളയാൻ വയ്യ.

(പരിഹസിച്ചുകൊണ്ട് രാമുവിന്റെ അച്ചാച്ചൻ എവിടെ പോയാലും വിധിയെ തകർക്കാൻ ആകില്ലല്ലോ.)

അച്ചാച്ച രാമു ദേഷ്യത്തോടെ വിളിച്ചു.

ഞാൻ വേറെ ഒന്നും കൊണ്ടല്ല ,സ്വന്തം ഭാര്യയുടെയും മകളുടെയും ജീവൻ കൺമുമ്പിൽ വെച്ച് പോയത് അത് കണ്ടു നിൽക്കേണ്ടി വന്ന ഒരു ഗതികെട്ട മനുഷ്യനാണ് ഞാൻ.  ഇവൾ ഇവിടെ നിൽക്കട്ടെ ഞങ്ങളൊക്കെ കൂടെ ഇല്ലേ നിനക്ക് വേണമെങ്കിൽ പോകാം.

എടി നീ വരുന്നുണ്ടോ? ഇല്ല അച്ഛാ ശരി ഇനി ഞാൻ ഈ പടികിടക്കില്ല .എന്റെ ഭാര്യയുടെ ഉയിരേ എടുത്ത ഈ നശിച്ച തറവാട്ടിലേക്ക് ഇനി ഞാനില്ല .നിനക്കൊക്കെ എന്നെ കാണണം എന്ന് തോന്നുമ്പോൾ തൃശ്ശൂർക്ക് ഞാൻ പോകുന്നു.

അച്ഛാ..............അച്ഛാ...........അച്ഛാ.......
(പുറകേന്ന് വിളിക്കുന്നത് പോലും നോക്കാതെ രാമുവിന്റെ അച്ഛൻ നിറകണ്ണുകളുമായി അവിടെന്നു പടി ഇറങ്ങി.)

മോളെ , നീ കുറച്ചുനേരം അച്ചാച്ചന്റെ കൂടെ ഇരിക്ക് വാ......അകത്തേക്ക് പോകാം.

മുത്തശ്ശി എനിക്ക് അറിയണം ,എന്താണ് ഇതിനുപിന്നിൽ എന്തൊക്കെയാണ് ഇവിടെ സംഭവിക്കുന്നത് ഒക്കെ അറിയണം എനിക്ക് (ദേഷ്യ സ്വരത്തിൽ രാമു പറഞ്ഞു).

നിനക്ക് അറിയണം അല്ലയോ, നീ അറിയണം ഇനിയുള്ള പാരമ്പര്യം നിന്നിലൂടെ അല്ലയോ പോകുന്നു നീ അറിയണം.

അന്ന് തൃപ്രയാർ സ്വാമി പ്രവചിച്ചതിനുശേഷം ഓരോ തലമുറയിലും പേടിയോടെ ആയിരുന്നു ഗർഭം ധരിക്കുന്നത് സ്ത്രീകൾ.
എന്നാൽ ഏഴാം തലമുറ തുടക്കം ,അന്നു എൻറെ ഏട്ടത്തിയമ്മയ്ക്ക് ആൺകുഞ്ഞ് പിന്നെ എനിക്ക് പെൺകുഞ്ഞ് പിറന്നുമുതൽ പേടി തട്ടിയതാണ്.

പക്ഷേ ഇതൊന്നും ഞാൻ കാണാൻ ഉണ്ടാകില്ലെന്ന് വെച്ചത് ,പക്ഷേ എല്ലാം എനിക്ക് കാണേണ്ടി വന്നു.

ഇതിൻറെ ഉറവിടം അറിയണമെങ്കിൽ നീ ഞാൻ പറയുന്ന മനയിലേക്ക് പോകണം അവിടെ നിൻറെ എല്ലാ സംശയങ്ങളും ഉത്തരമുണ്ട്.

അത് എവിടെയാ മുത്തശ്ശി....

   “മാണിക്യമംഗലം” നീ പോകണം.

ഈ പേര് പറഞ്ഞപ്പോൾ തന്നെ മുറ്റത്തുനിന്ന തെങ്ങു മറിഞ്ഞുവീണു അതിൽനിന്നു കുറേ തേനീച്ചകൾ ആ തറവാട് മൊത്തത്തിൽ പൊതിഞ്ഞു.


       തുടരും........


‘ആത്മീക’ _part 4

‘ആത്മീക’ _part 4

0
492

എടാ രാഘവാ മര്യാദയ്ക്ക് വെട്ടടാ...... ആ തേങ്ങയൊക്കെ ഇങ്ങോട്ട് മാറ്റിയിട്ട് എന്നിട്ട് ആ ഓലയും മടലും അങ്ങ് വേർതിരിച്ചെടു.ഓ ഭാർഗവേട്ടാ.(ഇങ്ങേരെ കൊണ്ട് തോറ്റു നാശം ഒരു പണിയും ചെയ്യത്തുമില്ല വെറുതെയങ്ങ് ഓർഡർ ചെയ്യുക...) (മനസ്സിൽ പുറു പുറത്തു കൊണ്ട് രാഘവൻ പറഞ്ഞു.)മോനേ രമു ....അച്ചാച്ച.....പോകാൻ ഇറങ്ങിയോ ഈ തീരുമാനം നീ ആലോചിച്ചു തന്നെയാണോ എടുക്കുന്നത്? പോകണോ.പോണം അച്ചാച്ച... ഇനി ആ വിധി വരുന്ന തലമുറയ്ക്ക് എൻറെ പെങ്ങൾക്കും ബാധിക്കരുത്.മോനേ..ഓ മുത്തശ്ശി...പോയിട്ട് വാ.(മുത്തശ്ശിയുടെയും അച്ചാച്ചന്‍റെയും അനുഗ്രഹം വാങ്ങി രാമു ഇറങ്ങി ഇറങ്ങട്ടെ മോളെ ശരിയേട്ടാ.)ബസ് യാത്രയ്ക്കിടെ