കോട്ടയംക്കാരി അച്ചായത്തി🍷01
കോട്ടയംക്കാരി അച്ചായത്തി🍷01
സമയം 6:45 കോട്ടയം ബസ് സ്റ്റാൻഡ്..
അന്ന ഇരു തോളിലും വലിയൊരു ബാഗും ഒരു കൈയിൽ ചെറിയൊരു ഹാൻഡ് ബാഗും തൂക്കി പിടിച്ചു കൊണ്ട് പാല ബസ് വരുന്നതും നോക്കി നിൽക്കുകയാണ്.. വാച്ചിൽ ഇടയ്ക്ക് നോക്കുന്നുണ്ട്..
"ഇതെന്ന പന്ന ദിവസന്റെ ഈശോയെ.. വയറ് തള്ളയ്ക്കും തന്തയ്ക്കും വിളിക്കുന്നു.."മനസ്സിൽ പ്രാകി കൊണ്ടാണ് നിൽപ്പ്..
അല്ലങ്ങി വേറെ വഴിക്കെങ്ങാനും ഇറങ്ങിയാൽ മൊത്തം പാല ബസായിരിക്കും...
അവൾ വിശപ്പിന്റെ വിളിയുടെ താളം കേട്ട് ആഞ്ഞു പ്രാകി...
അവൾ കണ്ടു ദൂരെ നിന്നും സ്റ്റാൻഡിലേയ്ക്ക് കയറുന്ന പാല എന്ന് എഴുതിയ ബസ്..
അവളെ തള്ളി മാറ്റി കൊണ്ട് ആ ബസിലേയ്ക്ക് ഇടിച്ചു കയറാൻ ആളുകൾ തിടുക്കം കൂട്ടി..
എല്ലാം കൂടി പാലയിലെക്കായിരുന്നോ?? അവരുടെ ഇടി കണ്ട് അവൾ സ്വയം ചോദിച്ചു...
"അങ്ങ് മാറ് കൊച്ചേ എനിക്ക് കയറണം.." അവളുടെ പുറകിൽ നിൽക്കുന്ന ചേച്ചി ഒച്ച ഇട്ടു..
"പെട്ടന്ന് കയറാൻ ചേച്ചി ദേ ആ വഴി ചെന്ന് ഡ്രൈവറിനോട് ഇറങ്ങി റോഡിൽ നിക്കാൻ പറ.. എന്നിട്ട് ആ വഴി ബസിന്റെ ഉള്ളിലോട്ട് കേറ്.. അല്ല പിന്നെ.." അത് വരെ സഹിച്ച് നിന്ന അന്ന ബസിന്റെ മുന്നിലേയ്ക്ക് വിരൽ ചൂണ്ടി അവർക്ക് ഒട്ടും വഴി കൊടുക്കാതെ ദേഷ്യത്തിൽ പറഞ്ഞു.. എല്ലാവരും അവരെ നോക്കി ഊറി ചിരിച്ചു കൊണ്ട് ബസിലേയ്ക്ക് കയറി.. അന്നയ്ക്ക് സൈഡ് സീറ്റ് തന്നെ കിട്ടി.. അവളുടെ പുറകിൽ നിന്ന ചേച്ചി അവൾക്കൊപ്പം തന്നെ വന്നിരുന്നു...
തുടരും...
എന്ത് പറയണം അറിയില്ല നിങ്ങൾക്ക് എന്തെങ്കിലും പറയാനുണ്ടെങ്ങി പറ..
ഞാൻ ഇന്ന് ഒരു റൊമാന്റിക് film കണ്ടു Joe tamil മൂവിയാണ്..
Nice കഥയാണ്.. ഒന്ന് കണ്ട് നോക്ക്...