പ്രണയചങ്ങല
കെട്ടും, താലപ്പൊലിയും, കൊരവമേളത്തോടെ അവൻ ഒരു നിമിഷം തൻറെ കണ്ണുകൾ മെല്ലെ തുറന്നു. അവളുടെ മുഖത്തേക്ക് ഒന്ന് നോക്കി, ദീപ രശ്മിയാൽ തിളങ്ങിയ സൗന്ദര്യത്തിൽ അവളുടെ മുഖം സൂര്യരശ്മികൾ പ്രകാശിക്കുന്ന പോലെ തിളങ്ങി. അവളുടെ ചുണ്ടുകൾ വിയർപ്പുകളാൽ നനഞ്ഞു. അവനിൽ ഒരു ചെറുപുഞ്ചിരി സമ്മാനിച്ചു അവൾ ആ കതിർ മണ്ഡപത്തിലേക്ക് നടന്നു.
അർജുൻ ,മോനേ... താലി പിടിക്ക്.
അവനാ താലി അവളുടെ നേർക്കു നീട്ടി, അവന് ഒരു നിമിഷം തൻറെ പ്രിയതമയെ ഒന്ന് ഓർത്തു.
(അവൻറെ മനസ്സ് ഉരുവിട്ടു എന്നോട് ക്ഷമിക്കണം).
ആയിര കണ്ണികളെ സാക്ഷിയാക്കി ദൈവങ്ങളെയും സാക്ഷിയാക്കി അവൻ അവളുടെ കഴുത്തിൽ താലി ചാർത്തി ഒരു ചുംബനത്തോടെ.
ഇനി മീര അർജുനന് സ്വന്തം.
‘പരസ്പരം സ്നേഹിച്ചും, വിശ്വസിച്ചും നീണ്ട നാല് വർഷങ്ങൾ’.
മീരേ ഞാൻ ഓഫീസിൽ പോണു, വരാൻ അല്പം വൈകും.
ശരി അജു.. ( അർജുൻ).
ഉമ്മ ..ശരി എന്നാൽ.
അർജുൻ.
പറയ് കൊച്ചച്ചാ.
നാലു കൊല്ലമായി വിവാഹം കഴിഞ്ഞിട്ട് നാട്ടുകാരും വീട്ടുകാരും ചോദിക്കുന്നുണ്ട്.
(ദേഷ്യ ഭാവത്തോടെ കൊച്ചച്ചൻ ശിവകുറിപ്പ്).
നിൻറെ അച്ഛനും അമ്മയും അങ്ങ് പോയി. അവര് പോയിട്ട് 10 കൊല്ലം ആകുന്നു.
(ഒരു നിമിഷം അർജുൻ, അവന്റെ അച്ഛന്റെയും അമ്മയുടെയും ചിത്രത്തിൽ നോക്കി നിന്നു.)
(അവന്റെ കണ്ണുകൾ നിറയാൻ തുടങ്ങി. അവന്റെ കാതുകളിൽ അലറിവിളിയുടെ മുഴക്കങ്ങൾ. അച്ഛാ............... അമ്മേ........... അയ്യോ..............................
കാതുകളാൽ ആ ശബ്ദം കൊണ്ട് പൊതിഞ്ഞു, മരവിപ്പിക്കുന്ന ഒരു ദാരുള അവസ്ഥ.)
അജു......
അജു.......
(ശബ്ദം കൂട്ടി മീര [അജു....…].
എന്തുപറ്റി?
ഒന്നുമില്ല. ഞാൻ ഇറങ്ങുക.
ശരി അജു.
മോളെ, ഓ കൊച്ചച്ച....
ഒരു കപ്പ് കാപ്പിയെടുത്തോ?
ഞാൻ ദാ വരുന്നു.
സ്വന്തം ചേട്ടന്റെയും ചേട്ടത്തിയുടെയും മുഖച്ചിത്രം നോക്കി ശിവ കുറിപ്പ് മനസ്സിൽ ഒരു വിട്ടു. { (സ്വർഗ്ഗത്തിൽ സന്തോഷത്തോടെ അല്ലയോ വേറെ പ്രയാസം ഒന്നും ഇല്ലല്ലോ....)
എന്നും പറഞ്ഞ് മുഖം പുഞ്ചിരിയിൽ നിന്നും പ്രതികാര ഭാവത്തിലേക്ക് മാറി ശിവകുറിപ്പിന്റെ മുഖം രക്ത കരയാല്‍ അങ്ങ് മറഞ്ഞു}.
പിറ്റേന്ന്, ഷോപ്പിംഗ് കോംപ്ലക്സിൽ;
അവിടെ മീരയെ കാത്തിരുന്ന ഒരു അതിഥി.
ഇത്തിരി സംസാരവും ഒത്തിരി കുറുമ്പും ആയി ഒരു കുസൃതി കുടുക്ക മാളൂട്ടി.
മാളൂട്ടി.......
മാളൂട്ടി.........
അയ്യോ..
എൻറെ അമ്മേ...
കുട്ടി നിനക്ക് എന്ത് കണ്ണു കണ്ടൂടെയോ?
(കയ്യിലിരുന്ന് സാധനങ്ങൾ തറയിൽ പോയ ദേഷ്യത്തിൽ മീര ചോദിച്ചു?)
സോറി ആൻറി....
മാളൂട്ടി....
(മാളൂട്ടിയുടെ അമ്മ കീർത്തി)
ഓ അമ്മേ.....
അയ്യോ...
സോറി ഇവൾ ഇത്തിരി കുറുമ്പുള്ള കൂട്ടത്തില് സോറി കേട്ടോ.
ഓ അത് സാരമില്ല.
ഞാനും കൂടെ കൂടാം. ഞാൻ കീർത്തി.
ഞാൻ മീര.
ആൻറി ഞാൻ മാളൂട്ടി. ഇവിടെ പിറകോണം താമസം, സിജിഎം പബ്ലിക് സ്കൂളിൽ നാലാം ക്ലാസിൽ പഠിക്കുന്നു.
മിടുക്കി ആണല്ലോ?
ഞങ്ങളു ഇങ്ങോട്ട് വന്നിട്ട് കുറച്ച് ആയുള്ളൂ.
ഒന്നും മിണ്ടാതിരിക്കും മാളു.
ഇവൾ ഇങ്ങനെയാ മീര.
അതിനിപ്പോ എന്താ സ്മാർട്ട് ഗേൾ...
മീര ഇവിടെ, ഞാൻ ഹൗസ് വൈഫ് ആണ്. ഹസ്ബൻഡ് ബിസിനസ് മാൻ ഫാമിലി എല്ലാവരും ബിസിനസുകാരാ.
കീർത്തിയോ?
ഞാൻ മ്യൂസിക് ടീച്ചർ ആണ്. ഇവിടെ ഒരു ഗവൺമെൻറ് സ്കൂളിൽ കയറി. അച്ഛൻ ഇവിടെയാണ്. അങ്ങനെ ഇങ്ങോട്ട് വന്നു.
ഹസ്ബൻഡ് എന്തു ചെയ്യുന്നു?
(ഉത്തരം പറയാൻ ആകാതെ കീർത്തി വീർപ്പുമുട്ടി)
അത്, അത്.....
എനിക്ക് അച്ഛൻ ഇല്ല ആൻറി.
(മാളൂട്ടിയുടെ ആ ഉത്തരം കേട്ട് ദുഃഖത്തോടെ മീര നോക്കി നിന്നു.)
(അന്നുമുതൽ ഇവർ നല്ല ഒരു സുഹൃത്തുക്കളായി മാറി.)
ഒരു ദിവസം;
വാതിലിൽ ആരോ തട്ടുന്നു.
ഇതിപ്പോ ആരാ (മീര മനസ്സിൽ പിറുപിറുത്തു.)
സർപ്രൈസ് ആൻറി.
ഓ മൈ ഗോഡ് ഇതാരൊക്കെയാ? ഇപ്പോഴാണോ ഇങ്ങോട്ട് വരുന്നേ.
ആൻറി നാളെ എൻറെ ബർത്ത് ഡേ ആണോ? പത്താമത്തെ ബർത്ത് ഡേ.
ആന്റിയും അങ്കിളും ഒക്കെ വരണം.
വരൂലേ ആൻറി?
പിന്നെ വരാതെ തീർച്ചയായും വരും കേട്ടോ.
അങ്കിളില്ലേ ആൻറി?
ഇല്ലല്ലോ മോളെ കമ്പനിയിൽ പോയേക്കുവാ.
കീർത്തി നീ ഇരിക്ക്.
ഞാൻ ചായ എടുക്കാം. വാ മോളെ....
ആൻറി എന്തായാലും വരണേ.
ഓക്കേ മോളെ .
ബൈ മോളു ഉമ്മ.... ഉമ്മ...
ശരി കീർത്തി.
അന്നു രാത്രി;
അജു നമുക്ക് നാളെ ഒരു പാർട്ടിയുണ്ട് കേട്ടോ.
ആരുടെയാ?
ഞാൻ പറഞ്ഞിട്ടില്ലയോ കീർത്തിയുമോളുടെയും കാര്യം.
മോളുടെ ബർത്ത് ഡേ നാളെ.
ഞാൻ വരണോ നീരെ ഒരുപാട് ജോലി തിരക്കുണ്ട്.
ഒന്ന് വാ മാഷേ..
ഓക്കേ ഓക്കേ വാ കിടക്കാം.
(രാത്രിയിലെ ഇളം കാറ്റിൽ അവളുടെ ശരീരത്തിലെ തണുപ്പ് അവനിൽ വല്ലാതെ ആകർഷിച്ചു. പരസ്പരം കണ്ണുകളിൽ നോക്കി അവരുടെ ചുണ്ടുകൾ മെല്ലെ കോർക്കാൻ തുടങ്ങി. പരസ്പരം അവരുപോലും അറിയാതെ അവരുടെ ഉള്ളിലെ സ്നേഹ രശ്മികളായി അവർ ഇണചേർന്നു.)
പിറ്റേന്ന്;
ഫോൺ റിംഗ് ചെയ്യുന്നു.
ഹലോ..
ഹലോ ഡാ ഞാൻ ആ ശരത്.
പറയടാ.
കമ്പനിക്ക് ശരിക്കും ലോസ് വരുന്നുണ്ട് ഇവിടത്തെ ബ്രാഞ്ച് ഒക്കെ നഷ്ടത്തിലാണ് കുറച്ച് ഫണ്ട് എങ്ങനെയെങ്കിലും നീ അറേഞ്ച് ചെയ്യണം.
എടാ ഇപ്പൊ പെട്ടെന്ന് എങ്ങനെയാ. നീ നിൻറെ കൊച്ചച്ചനോട് ചോദിക്ക്.
അയാള് എല്ലാ സ്വത്തുക്കളുടെ അവകാശ കൈ വച്ചിരിക്കുവല്ലേ?
നീ നിൻറെ അവകാശം ചോദിച്ചു വേടിക്ക് ഒന്നെങ്കിൽ നമുക്ക് വിൽക്കാം ഇല്ലെങ്കിൽ ലേലം വെക്കാം.
ഡാ ശരത്തെ കൊച്ചച്ചൻ ഇതിനൊക്കെ സമ്മതിക്കോ?
ഡാ അർജുൻ നിൻറെ സ്വത്ത് നിൻറെ അച്ഛൻറെ അമ്മയുടെ സ്വത്തിൽ കൊച്ചച്ചനു എന്താണ് അവകാശം.
എന്തായാലും നീ നോക്കിയിട്ട് പറ.
ശരി...
ശരിയെടാ...
അജു...
ഒന്ന് വാ പോകണ്ടേ?
ഓ വരുവാ...
കൊച്ചച്ച ഞങ്ങൾ പോവുക.
ശരി.
ആ പിന്നെ....
മീരേ നീ കാറിൽ പോയിരിക്കെ ഞാൻ വരാം.
കൊച്ചച്ച എൻറെ അച്ഛൻറെയും അമ്മയുടെയും പേരിലുള്ള സ്വത്ത് തന്നിരുന്നെങ്കിൽ എനിക്ക് കുറച്ചുകൂടി ഒന്ന് സെക്യൂർ ആകാമായിരുന്നു. ബിസിനസ് ഒക്കെ ഫ്ലോപ്പ് ആണോ കൊച്ചച്ചനെ എന്തെങ്കിലും ബുദ്ധിമുട്ട്.
എനിക്കെന്തിനാടാ ബുദ്ധിമുട്ട് ഞാൻ ഇതിൻറെ ഒക്കെ വെറും കാര്യസ്ഥൻ അല്ലേ. നിനക്ക് സമയമാകുമ്പോൾ തരാം എന്ന് വിചാരിച്ചു എല്ലാം നീ പറയുന്ന സമയത്ത് നിൻറെ പേരിൽ.
ശരി കൊച്ചച്ചാ.
(അർജുനും മീരയും കാറിൽ കയറി യാത്രയായി.)
(മോനേ അർജുനെ ഇങ്ങനെ ഒരു ദിവസം നിൻറെ അച്ഛനും അമ്മയും പോയതാ. പിന്നീട് അവർ വന്നത് ആംബുലൻസിൽ.)
അന്ന് ഞാൻ അവരെ കൊന്നപ്പോൾ നിന്നെയും കൂടെ ഓർക്കേണ്ടതായിരുന്നു എന്താ അബദ്ധമാ ഞാൻ ചെയ്തേ?
അവൻ എൻറെ മുഖത്ത് നോക്കി ചോദിക്കുന്നു.
(അലറി വിളിച്ചുകൊണ്ട് ശിവകുമാർ)
ഒരിക്കൽ എന്റെ ചേട്ടനുവേണ്ടി ഞാൻ കൊലപാതകിയായി ഇന്നത് നിനക്ക് വേണ്ടിയും ആ പട്ടം ഞാൻ ചാർത്തേണ്ടി വരുമോ ഈശ്വരാ...
(ചിരിച്ചുകൊണ്ട് ശിവ കുറിപ്പ്).
ജോസിനെ ഒന്ന് വിളിക്കണം.
ഇതേസമയം മാർക്കറ്റ്;
ഫോൺ റിംഗ് ചെയ്യുന്നു.
ഹലോ സാറേ പറ.
ജോസേ വീട്ടിലോട്ട് വാ. ഒരു ജോലിയുണ്ട്.
കോളിംഗ് ബെൽ;
ജോസേ
പറ സാറേ...
ഒരിക്കൽ കൂടി നീ എനിക്ക് വേണ്ടി പണിയെടുക്കണം.
ദേ.. കണ്ടില്ലേ 10 വർഷങ്ങൾക്കു മുമ്പ് ഇവരെ ഇടിച്ചിട്ടപ്പോൾ ഒരു വേദനയും എനിക്ക് ഉണ്ടായില്ല.
പണ്ട് വർഷങ്ങൾക്കു മുമ്പ് എൻറെ അച്ഛൻ സമൂഹത്തിന്റെ മുമ്പിൽ എൻറെ ചേട്ടൻറെ (പുച്ഛത്തോടെ) അച്ഛൻ അയാൾക്ക് തോന്നിയ ഒരു കാമം എന്റെ അമ്മയോട്.
അന്നെന്റെ അമ്മയെ നീ ഒന്ന് കാണണം അതിസുന്ദരി. അങ്ങനെ അയാൾ എന്റെ അമ്മേനെ അങ്ങ് സ്വന്തമാക്കി. സമൂഹം വെപ്പാട്ടി എന്നൊക്കെ വിളിച്ച് അത് താങ്ങാൻ പറ്റാതെ കൊണ്ട് എന്റെ അച്ഛന്റെ നിലവിലെ ഭാര്യ എന്നുവച്ചാൽ എൻറെ സ്റ്റെപ്പ് മദർ എന്നൊക്കെ ഇന്നത്തെ കാലഘട്ടത്തുള്ള ആളുകൾ വിളിക്കും.
അവരെ ഞാനങ്ങു കൊന്നു .അന്ന് എനിക്ക് 14 വയസ്സ്.
പക്ഷേ കൊന്നപ്പോ പണ്ടത്തെ പിള്ളേര് അല്ലേ, ഒരു മോഹം ഒന്നു രുചിച്ചു നോക്കാൻ. നോക്കി അന്നാടോ ഒരു പെണ്ണിൻറെ സൗന്ദര്യം മനസ്സിനല്ല ശരീരത്തിനാണ് ഉണ്ടെന്ന് മനസ്സിലായത്.
അന്ന് എൻറെ അച്ഛനെ അധികാരമൊന്നുമില്ല ആയിരുന്നു. ആരൊക്കെ ചേർന്ന് അങ്ങ് കൊന്നു പിന്നീട് പാർട്ടിയായി വെച്ച എൻറെ അമ്മ സമൂഹത്തിൽ അയാളുടെ ഭാര്യയായി.
പിന്നെ ഒരു ചേട്ടനെ കിട്ടി. അങ്ങനെ അച്ഛനും അമ്മയും ഒക്കെ അങ്ങ് പോയി. ചേട്ടനെ സ്നേഹിച്ചു അങ്ങ് ജീവിക്കാൻ ഒക്കെ കരുതി പക്ഷേ എന്തോ ,എന്റെ ഉള്ളിലെ ആ വൃത്തികെട്ട മൃഗം സമ്മതിച്ചില്ല.
എൻറെ ചേട്ടൻ വിചാരിച്ചു ഞാൻ അയാളെയും അയാളുടെ കുടുംബത്തെയും നോക്കി ഒരു പാവം മിസ്റ്റർ ബ്രഹ്മചാരിയായി കഴിയുകയാണെന്ന്. പൊട്ടൻ, എനിക്ക് വേണ്ടത് ഈ സ്വത്തും അധികാരവും പിന്നെ നിനക്കറിയാലോ ജോസേ....
നോക്കി വെച്ചിരിക്കുകയായിരുന്നു എൻറെ ചേട്ടത്തിയമ്മയെ.
അന്നത്തെ അവരുടെ ആക്സിഡൻറ് ഹോ.... രാത്രി ആയതുകൊണ്ട് ഒന്നു രുചിച്ചു നോക്കി. പോരാ മുട്ടിപ്പോയില്ലേ ,അല്ലേ ജോസേ......
(ചിരിച്ചുകൊണ്ട് ജോസ് അതെ അതെ..)
ജോസേ....
ഇപ്പോ അവരുടെ മോൻ എൻറെ അധികാരവും സ്വത്തും എല്ലാം എന്റെ മുഖത്തുനോക്കി ചോദിച്ചിരിക്കുക. ഇനി അവൻറെ നാക്ക് എൻറെ മുന്നിൽ പൊങ്ങരുത് പറഞ്ഞത് മനസ്സിലായല്ലോ?
മനസ്സിലായി സാറേ..
അവര് പോയ ആ കാർ ഡീറ്റെയിൽസ് ഞാൻ തരാം.
ശരി സാറേ.
ഓക്കേ. കോൾ ഒന്നും വേണ്ട അറിയാലോ.
ഓക്കേ സർ.
(തിരിഞ്ഞ് ദേഷ്യ ഭാവത്തോടെ ശിവ കുറിപ്പ് ആ ഫോട്ടോകളിൽ നോക്കി നിൽക്കുന്നു).
അപ്പോ ഞാൻ നിന്റെ മകനെയും മരുമകളെയും അങ്ങ് അയയ്ക്കുക നന്നായിട്ട് നോക്കണേ അവരെ..
(എന്നും പറഞ്ഞ് ശിവകുറിപ്പ് ചിരിക്കുന്നു.)
അജു നിർത്ത് ഇതാ വീട്.
നിനക്ക് വീടൊക്കെ അറിയോ?
നിക്കി നീ ഇറങ്ങ് ഞാൻ പാർക്ക് ചെയ്തിട്ട് വരാം.
ശരി.
(ഒരു നിമിഷം അർജുൻ പകച്ചു നിന്നു. കണ്ണുകൾ കണ്ണുനീരാൽ പൊതിഞ്ഞു.)
അജു നീ വരുന്നില്ലേ?
ഈ പോസ്റ്റർ?
അതോ.. ഇത് ഞാൻ പറഞ്ഞ കീർത്തിയും മോളും.
(താൻ കേട്ട വാക്കുകൾ വിശ്വസിക്കാനാവാതെ അവൻറെ ശബ്ദം ഇടറി പറഞ്ഞു).
മീര നീ പൊയ്ക്കോ. എനിക്ക് കുറച്ച് ജോലിയുണ്ട്. അത് തീർക്കണം. ഞാൻ വരാം.
(ഇതും പറഞ്ഞു അർജുൻ കാറിൽ കയറിപ്പോയി).
കടൽ തിരയുടെ ശബ്ദത്താൽ അവൻ ചുറ്റുമുള്ളതും ഒന്നും ശ്രദ്ധിക്കുന്നില്ല. ആകെ ഒരു മരവിപ്പ്. എന്ത് ചെയ്യണമെന്ന് പോലും അറിയില്ല.
ഡാ... അർജുൻ.
ഡാ.... ഡാ......
ശരത്തെ..
നീയെന്താടാ ഇങ്ങനെ നിൽക്കണേ?
എന്തു പറ്റി നിനക്ക്?
പറ.
എടാ ഞാനിന്ന് അവളെ കണ്ടു.
ആരെയാ?
കീർത്തിയെ.
ആരാ കീർത്തി.
നീ അറിയാത്ത ഒരു കാലം എനിക്കുണ്ട്.
നീ അറിയണം.
(അവൻറെ കണ്ണുകളിൽ തിരമാലകൾ ആഞ്ഞടിച്ചു അവൻറെ ഇടറിയ ശബ്ദത്തോടെ അവൻ പറഞ്ഞു).
കീർത്തി എൻറെ ഭാര്യ......
(ഞെട്ടലോടെ ശരത്ത് ഒരു നിമിഷം).
ഭാര്യയോ...........
കല്യാണ വീട്;
മോനേ അർജുൻ.
അച്ഛാ.....
നീ എന്താ ചെയ്യുന്നേ അവിടെ?
നീ കീർത്തിയുടെ അടുത്തേക്ക് ചെല്ല്.
ഇവിടത്തെ കാര്യങ്ങൾ ഞാൻ നോക്കിക്കോളാം.
നിൻറെ അമ്മേനെ ഇങ്ങു വിളി.
ശരി അച്ഛാ.
(ചാരി കിടന്ന വാതിൽ മെല്ലെ അവൻ തുറന്നു).
എന്താടോ ഒറ്റയ്ക്കിരുന്ന് മടുത്തോ?
ഇല്ല.
താൻ വാ ഇവിടെ ഇരിക്ക്.
(ചെറുപുഞ്ചിരിയോടെ അവൾ അവൻറെ അരികിലിരുന്നു).
എന്തെങ്കിലും ഒന്ന് മിണ്ടടോ..
ഞാനെന്തു പറയാനാ അജുവേട്ടാ...
ഏട്ടനോ?
അതൊന്നും വേണ്ട.
വെറും അജു അതുമതി.
അച്ഛൻ ഇങ്ങനെ വിളിക്കാൻ പറഞ്ഞത്.
ശരി. നിൻറെ ഇഷ്ടം
എന്താ ഒരു വിഷമം?
അച്ഛനെക്കുറിച്ച് ഓർത്തിട്ട്. അവിടെ ഒറ്റയ്ക്ക്.
സാരമില്ല നമുക്ക് നാളെത്തന്നെ പോകാം.
മ്മം...
(അർജുൻ മെല്ലെ അവളുടെ ശരീരത്തിൽ തൊട്ടു. എങ്ങൊന്നുമില്ലാത്ത ഒരു അനുഭൂതി അവൾക്ക് ഉണ്ടായി, പരസ്പരം കണ്ണുകൾ ചുമ്മാതെ അവർ നോക്കി നിന്നു. അവരുടെ ചുണ്ടുകൾ പരസ്പരം സംസാരിച്ചു തുടങ്ങി. അവളുടെ മെയിൽ അവനാൽ അലിഞ്ഞു ചേർന്നു).
പിറ്റേന്ന് രാവിലെ,
ശിവ...
ഹാ ചേട്ടാ എവിടേക്കാ പോകുന്നേ?
എടാ ശിവ ഞങ്ങൾ രണ്ടുദിവസത്തേക്ക് കാണില്ല. ഗുരുവായൂരിലേക്ക് ഒന്ന് പോവുക ഒരു നേർച്ചയുണ്ട്. നീ ഇവിടത്തെ കാര്യങ്ങളൊക്കെ നോക്കിക്കൊള്ളണം.
ശരി ചേട്ടാ.
അമ്മേ..
ആ മോളെ ഞങ്ങൾ ഇറങ്ങുക.
ശരി അമ്മേ..
ശരി അച്ഛാ..
സൂക്ഷിക്കണേ ഡ്രൈവ് ചെയ്യുമ്പോൾ. ശരി പിള്ളേര് പോയിട്ട് വരാം.
മൂന്നാം ദിവസം രാവിലെ;
ശിവകുറിപ്പിന് ഒരു ഫോൺകോൾ,
ഹലോ....
ഇത് ശിവക്കുറിപ്പ് അല്ലേ. ഞാൻ പോലീസ് സ്റ്റേഷനിൽ നിന്ന് വിളിക്കുക ഈ ജനാർദ്ദനൻ കുറുപ്പ് നിങ്ങളുടെ ആരാ?
എൻറെ ചേട്ടന്.
അയാളുടെ കാറിൽ നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസ് കണ്ടു. അങ്ങനെ വിളിക്കുന്നത് നിങ്ങളുടെ ചേട്ടൻറെ കാർ ആക്സിഡൻറ് ആയി. രണ്ടുപേരും സ്പോട്ടിൽ മരിച്ചു. ബോഡി ഏറ്റുവാങ്ങാൻ ആയി വരണം. ശരി.
അർജുൻ (ഉച്ച സ്വരത്തിൽ ശിവകുറിപ്പ് വിളിച്ചു).
അന്ത്യകർമ്മങ്ങൾക്കു ശേഷം;
കുടുംബത്തിൽ വന്ന് കേറിയില്ല അതിനുമുമ്പേ കുടുംബത്തിലുള്ളവരുടെ ജീവൻ കൊണ്ടുപോയി.
(ദേഷ്യ സ്വരത്തിൽ ശിവകുറിപ്പ് പറഞ്ഞു.)
[ആളുകളുടെ പരിഹാസവും കുറ്റപ്പെടുത്തലും എല്ലാം സഹിച്ചു കീർത്തി ആ വീട്ടിൽ തുടർന്നു.]
{സ്വന്തം മാതാപിതാക്കൾ നഷ്ടപ്പെട്ട സാഹചര്യത്തിൽ മാനസികമായി ആകെ അർജുൻ തകർന്നു. ആ സാഹചര്യത്തിൽ ശിവകുറിപ്പ് അർജുനെ മാനസികമായി തളർത്തുകയും കീർത്തിയെപ്പറ്റി ഒരുപാട് കെട്ടുകഥകൾ പറഞ്ഞുകൊടുക്കുകയും അവരെ രണ്ടു പാത്രത്തിൽ ആക്കി. അതേസമയം കീർത്തി ഗർഭിണിയാക്കുകയും മാനസിക നില തകർന്നതോടെ അർജുൻ തന്റെ കുടുംബജീവിതം അവസാനിപ്പിക്കുകയും ചെയ്തു}.
ഇതെല്ലാം കേട്ട് ഞെട്ടലോടെ ശരത്ത് അർജുനെയും നോക്കി നിൽക്കുന്നു.
എൻറെ സ്വന്തം കുഞ്ഞിനെ ഒരു നോട്ടം പോലും ഞാൻ കണ്ടിട്ടില്ല ശരത്തെ...
ആണാണോ പെണ്ണാണോ എന്ന് പോലും ഞാൻ അറിഞ്ഞില്ല ആറേഴുമാസത്തോളം ഞാൻ മാനസിക ആരോഗ്യ കേന്ദ്രത്തിൽ ആയിരുന്നു.
ഇന്നെൻറെ കുഞ്ഞിനെ ഒരു നോക്ക് കാണാൻ പോലും എനിക്ക് പറ്റുന്നില്ല.
എന്തൊക്കെയായാലും നിൻറെ സ്വന്തം കുഞ്ഞല്ലേ നീ പോയി കാണണം. നീ ചെല്ലടാ...
ഡാ പിന്നെ, എനിക്ക് ഒന്ന് ഷോപ്പിങ്ങിന് പോണം നീ ഇന്ന് എന്റെ ബൈക്ക് എടുത്തു എനിക്ക് നിൻറെ കാർ ഒന്ന് വേണം.
ശരിയെടാ നീ എടുത്തോ.
ദാ ബൈക്കിന്റെ കീ.
ഓക്കേ ഡാ ശരി.
(ഹൈവേയിൽ ഒരു ആൾക്കൂട്ടം. അയ്യോ... ആ പയ്യൻ സ്പോട്ടിൽ തന്നെ മരിച്ചു. എനിക്കറിയാവുന്ന പയ്യനായിരുന്നു ശരത്.
(നിറകണ്ണുകളുടെ)
അജു, അടക്കം കഴിനോ..
കഴിഞ്ഞു.
എൻറെ കൂടെ കീർത്തിയും മോളും ഉണ്ട്. അവർക്ക് അജുവേ ഒന്ന് കാണണമെന്ന്.
മോളെ....
കീർത്തി...
(കീർത്തിയും അർജുനും നേർക്കുനേർ.)
(കുറ്റബോധത്തിൽ കണ്ണുകൾ നിറഞ്ഞു അർജുനന് നോക്കാൻ പറ്റുന്നില്ല.)
മോളെ...
ഓ ആൻറി.
നീ ഇങ്ങു വാ. നമുക്ക് റൂമിൽ പോകാം എന്തൊക്കെയുണ്ട് എന്നറിയോ? വാ.
കീർത്തി...
(ഇടറിയ ശബ്ദത്തോടെ അർജുൻ).
സുഖമാണോ അജുവേട്ടാ....
മമം..
ക്ഷമിക്കണം.
വേണ്ട അജുവേട്ടാ.
എനിക്കറിയാം.
അജുവേട്ടൻ മീരയുടെ ഹസ്ബൻഡ് ആണെന്ന് അറിഞ്ഞുകൊണ്ട് ഞാൻ ഇങ്ങോട്ട് വന്നേ.
അങ്ങനെയെങ്കിലും നമ്മളുടെ മോൾ അവളുടെ അച്ഛനെ ഒന്ന് കാണട്ടെ എന്ന് കരുതി.
കീർത്തി....
(പെട്ടെന്ന് തലകറങ്ങി കീർത്തി നിലത്ത് വീണു).
ഹോസ്പിറ്റൽ;
ഡോക്ടർ കീർത്തിക്കിപ്പ് എങ്ങനെയുണ്ട്?
കീർത്തിയുടെ ആരാ?
അത് ഫ്രണ്ട്.
കീർത്തിയുടെ കണ്ടീഷൻ വളരെ മോശമാണ്. ഞാൻ ഓൾറെഡി കീർത്തിയോട് പറഞ്ഞതാ.
ഷീസ് അണ്ടർ ലുക്കീമിയ (ബ്ലഡ് കാൻസർ).
(ഒരു ഞെട്ടലോടെ അർജുൻ).
വാട്ട് ഡോക്ടർ?
എസ് മിസ്റ്റർ അർജുൻ.
ഒരുപാട് നാൾ ഒന്നുമില്ല കീർത്തി ഈ ലോകത്ത്. സോ മെയ്ഡ് ഹർ ഹാപ്പി.
ഓക്കേ.
സഡേഷനിൽ ആണ്. കുറച്ചു കഴിഞ്ഞാൽ കൊണ്ടുപോകാം. ഒക്കെ.
ഓക്കേ ഡോക്ടർ.
(കാര്യങ്ങളെല്ലാം അറിഞ്ഞ് മീരയും അർജുനും).
അജു, കീർത്തി ഇങ്ങനത്തെ ഒരു സിറ്റുവേഷനിൽ കൂടെയാ പോകുന്നെന്ന് എനിക്ക് അറിയില്ലായിരുന്നു.
ഇനി മാളൂട്ടിയുടെ കാര്യം കഷ്ടത്തിലാകും.
മീര (ഇടറിയ ശബ്ദത്തോടെ).
അജു എനിക്ക് മാളൂട്ടിയെ വലിയ ഇഷ്ടമാണ്. നമുക്ക് അവളെ അഡോപ്റ്റ് ചെയ്താലോ?
(നീറ കണ്ണുകളുമായി കൈകൂപ്പി അർജുൻ മീരയുടെ മുന്നിൽ).
അജു എന്തുപറ്റി?
ഒന്നുമില്ല മീര.
(മീരയെ കെട്ടിപ്പിടിച്ച് അർജുൻ).
എന്തായാലും നാളെ നമുക്ക് കീർത്തിയോട് പറയാം.
മാളൂട്ടിയെ അഡോപ്റ്റ് ചെയ്യാൻ ഒരുങ്ങി അർജുനനും മീരയും;
കീർത്തി.
ഓ അജു ഏട്ടാ.
മീര വന്നില്ലേ?
ഇല്ല അവള് എന്തോ സർപ്രൈസ് ഒക്കെ ഒരുക്കുക മോൾക്ക്.
മോൾ എവിടെ?
മാളൂട്ടി....
ഓ അമ്മേ....
മാളു ഇനി നീ അങ്കിളിന്റെ വീട്ടിൽ നിൽക്കണം നിൻറെ ആൻറിയുടെ കൂടെ കേട്ടോ.
ഞാനെന്തിനാ അമ്മേ അങ്ങോട്ട് പോകുന്നേ?
അമ്മയ്ക്ക് വയ്യ മോളെ കുറച്ചുദിവസം അവിടെ പോയി മോള് നിൽക്കണം കേട്ടോ.
കീർത്തി എനിക്കൊരു ആഗ്രഹം?
അവളെക്കൊണ്ട് നിൻറെ മുന്നിൽവെച്ച് എന്നെ അച്ഛാ എന്ന് വിളിപ്പിക്കുമോ?
അജുവേട്ടാ.....
കീർത്തി....
(കെട്ടിപ്പിടിച്ച് ഇരുവരും കൂടെ മാളൂട്ടിയും).
മോളെ അച്ഛൻ എന്ന് വിളിയൊന്ന്.
(നിറകണ്ണുമായി അർജുൻ).
അച്ഛാ........
(പൊട്ടിക്കരഞ്ഞു അർജുനും കീർത്തിയും).
പെട്ടെന്ന് കീർത്തി;
അജുവേട്ടാ....
കീർത്തി.... എന്തുപറ്റി?
അയ്യോ അച്ഛാ അമ്മയുടെ മൂക്കിൽ നിന്ന് ചോര.
കീർത്തി....
കീർത്തി....(അലറി വിളിച്ച് അർജുൻ).
(കീർത്തിയുടെ ചിതയ്ക്കു മുമ്പിൽ അർജുനും മാളൂട്ടിയും).
മോളെ വാ നമുക്ക് പോകാം.
ഇരുവരും നേരെ വീട്ടിലേക്ക് ആഘോഷരാവിൽ വീട് ഒരുങ്ങി;
ആഹാ അർജുൻ നീ എവിടെയായിരുന്നു?
ഇത്ര വലിയ സന്തോഷം ഇവിടെ നടക്കുമ്പോൾ.
ഇതാരാ ഏതാ ഈ കുഞ്ഞ്?
ഹായ് മോളെ..
ഹായ് അങ്കിൾ.
മീര എവിടെ?
അജു ഞാൻ ഇവിടെയുണ്ട്.
( ചുംബനത്താൽ അജു നെ കെട്ടിപ്പിടിച്ചുകൊണ്ട് മീര പറഞ്ഞു നീ ഒരു അച്ഛനാകാൻ പോകുന്നു).
(ഒരു ചെറുപുഞ്ചിരിയിൽ അർജുൻ).
മീര....
കീർത്തി മരിച്ചു...
ഞാൻ മാളൂട്ടിയെ ഇങ്ങോട്ട് കൂട്ടി.
അജു മാളൂട്ടി ഈ ഒരു അവസരത്തിൽ പറയാൻ പാടുണ്ടോ എന്നറിയില്ല എന്നാലും.
ഒന്നൂടെ നമുക്കൊന്ന് ആലോചിച്ചിട്ട്.
ഇവൾക്ക് വേറെ ആരുമില്ല ആകെ കൂടെ ഉണ്ടായിരുന്ന അമ്മ പോയി. ഇവളുടെ അച്ചാച്ചൻ ആണെങ്കിൽ വയ്യാതെ ഓർമ്മ പോലും ഇല്ലാതെ പാലിയേറ്റീവ് കെയറിൽ.
അജു...
(എന്ത് പറയണം എന്ന് അറിയാതെ മീര).
മീര...
ഞാൻ എന്തായാലും ഇവളെ ഉപേക്ഷിക്കില്ല. എൻറെ കെയറോഫിൽ എൻറെ ഗാർഡിയൻഷിപ്പിൽ ഞാൻ ഇവളെ വളർത്തും .നമ്മളുടെ ഇടയിൽ ഇവൾ ഉണ്ടാകില്ല ഉറപ്പ്.
(ഇത്രയും പറഞ്ഞു അർജുൻ പുറത്തേക്കു നടന്നു).
അജു ...സ്വന്തം കുഞ്ഞിനെ നിനക്കൊരു ഗാർഡിയൻ ആയി വളർത്താൻ പറ്റുമോ?
(ഞെട്ടലോടെ അർജുൻ)
മീര ,ഞാൻ.
എനിക്കെല്ലാം അറിയാം. നിൻറെ ഡയറി ഞാൻ കണ്ടു.
എനിക്ക് മാളൂട്ടി ഒരുപാട് ഇഷ്ടമാണ്. അതിൽ കൂടുതൽ എൻറെ അജുവിനെ ഞാൻ സ്നേഹിക്കുന്നു. ഇവൾ ഇവിടെ നിൽക്കട്ടെ നമ്മുടെ മൂത്ത മകളായി.
മീര...(നിറക്കണ്ണുകളും മായി നേരിയ വണങ്ങി അർജുൻ).
മോളെ മാളൂട്ടി ഇനി നീ എന്നെ ആന്റി വിളിക്കരുത് അമ്മ എന്ന് വിളിക്കണം കേട്ടോ.
ഒന്ന് വിളിക്ക് അമ്മേന്ന്.
അമ്മ.....
(ഒരു ചെറുപുഞ്ചിരിയോടെ മാളൂട്ടി...)
കുറച്ച് ദിവസങ്ങൾക്ക് ശേഷം,
മീരേ ,മോളെ......
ഇറങ്ങിയില്ലേ ഇതുവരെ ബലിയിടാൻ ഉള്ളതാ.
ഞാൻ വരുന്ന അച്ഛാ പോകാം.
അച്ഛാ നമ്മൾ എന്തിനാ ബലിയിടാൻ പോകുന്നത്. ഇന്ന് മോളുടെ അച്ചാച്ചന്റെയും അമ്മയുടെയും ആണ്ടാണ് .എന്ന് വെച്ചാൽ അവരെ നമ്മളെ വിട്ടു പോയിട്ട് 10 വർഷം തികയുന്നു.
അജു പോവാ.
നല്ല ബ്ലോക്ക് ആണല്ലോ അജു, എന്തായാലും ബലികർമ്മങ്ങൾ നന്നായി നടന്നുവല്ലോ.
എന്താ അവിടെ വല്ല ആക്സിഡൻറ് ആണെന്ന് തോന്നുന്നു.
അതേ ചേട്ടാ എന്താ അവിടെ?
അതോ ഒരുത്തൻ വണ്ടി കൊണ്ട് പോസ്റ്റിൽ കയറ്റി സ്പോട്ടിൽ തന്നെ മരിച്ചു.
അജു എന്തായാലും നമുക്ക് പോകാം ചെന്നിട്ട് സദ്യ ഒരുക്കാൻ ഉള്ളതല്ലേ.
ശരി....
ജനാർദ്ദനൻ കുറുപ്പിന്റെയും ഭാര്യയുടെയും പത്താമാണ്ടിൽ ശിവകുറിപ്പിന്റെ ജീവനെടുത്ത് അവർ നക്ഷത്രങ്ങളുടെ ഇടയിലേക്ക് മറഞ്ഞു.
അവനവൻ ചെയ്യുന്ന കർമ്മങ്ങൾക്കുള്ള പ്രതിഫലം കാലചക്രം ഉറപ്പായും നടത്തിയിരിക്കും.
ശുഭം.........
നാരായണി ഭാസ്കരൻ.