Aksharathalukal

മെമ്മറീസ് - PART 29

\"ഇവനായിരുന്നോ \" റിച്ചു പറഞ്ഞു

യദുവായിരുന്നു അത്
അവൻ ഇട്ടിരുന്ന ഹൂഡി തലയിൽ നിന്ന് മാറ്റി...

\"അല്ല നമുക്ക് മാത്രം അറിയുന്ന ഈ സ്ഥലം ഇവൻ എങ്ങനെ കണ്ടു പിടിച്ചു \" അച്ചു ചോദിച്ചു.

\"ഞാൻ ഇവനോട് വാട്‌സ്ആപ്പിലൂടെ എല്ലാം പറഞ്ഞു ഇങ്ങോട്ട് വന്നാൽ ആളെ തിരിച്ചറിയാൻ ആണ് കോൻ ആരാ ബബ്ലൂ ജി എന്ന കോഡ് വെച്ചത് \"

\"വല്ലാത്ത ജാതി couples തന്നെ \" തോമാച്ചൻ പറഞ്ഞു.

\"സൂര്യയുടെ ബോഡി പോലീസ് inquest ചെയ്യുകയാണ് \"

\"അപ്പോ cctv.... അത് നോക്കിയാൽ നമ്മളെ പിടിക്കൂലേ \" റിച്ചു പറഞ്ഞു.

\"cctv visuals കിട്ടിയില്ല അവിടെയുള്ള camera ആ സമയത്ത് ഓഫ് ആയിരുന്നു ആരോ മനപൂർവ്വം ഓഫ് ചെയ്തതാകും നിങ്ങൾ എന്തായാലും ഇവിടെ നിന്ന് മാറിക്കോ പോലീസ് നായ വന്നാൽ മണം പിടിച്ച് ഇങ്ങോട്ട് വരും \"

\"പോവാന്ന് വെച്ചാൽ എവിടേക്ക് ഇവിടെ കുഴിച്ചു പാതാളത്തിലേക്ക് പോവാൻ പറ്റുമോ \" മാളു പറഞ്ഞു.

\"ആദ്യം ഇവിടെ നിന്ന് മാറിനിൽക്ക്  ഇതിന്റെ പുറകിൽ ഒരു passage ഉണ്ട് അതുവഴി പോയാൽ ഹോസ്റ്റലിലേക്കുള്ള റോഡിൽ എത്താൻ പറ്റും അവിടെ നിന്ന് പുറത്തേക്ക് പോവാം \" യദു പറഞ്ഞു.

\"അവിടെ പോലീസ് ഉണ്ടാവില്ലേ \" അച്ചു ചോദിച്ചു.

\"ഇല്ല.. എന്റെ കുറച്ചു ഫ്രണ്ട്‌സ് അവിടെയുണ്ട് അവർ എനിക്ക് സിഗ്നൽ തരും എന്ന് പറഞ്ഞിട്ടുണ്ട് \"

നാല് പേരും ലാബിൽ നിന്ന് പുറത്തേക്ക് ഇറങ്ങി... കൂടെ യദുവും...
അവർ പാസ്സേജ് വഴി ഹോസ്റ്റലിലേക്ക് പോവാൻ തുടങ്ങി...

\"ഇഹ്ഹ്ഹ...ഈ passage ഓ...ഇവിടെ വല്ലാത്ത നാറ്റമാണ് ഇത്‌ വഴി എങ്ങനെ പോവാൻ \" റിച്ചു പറഞ്ഞു.

\"മൂക്ക് പൊത്തിക്കോ രക്ഷപ്പെടാൻ ഇതൊക്കെ ചെയ്യേണ്ടി വരും \" അച്ചു പറഞ്ഞു.

മാളുവിന്റെ ഡ്രെസ്സിലേക്ക് ഒരു പുഴു വന്ന് വീണു..

\"അയ്യേ...പുഴു....\"

\"ഇവിടെ അങ്ങനെയൊക്കെ കാണും പിന്നെ നിനക്കൊക്കെ പോവാൻ സ്വർഗ്ഗവാതിൽ പണിതുവെക്കാം എന്നാൽ \" തോമാച്ചൻ പറഞ്ഞു.

\"എന്നാലും ഒരു വൃത്തിയില്ല \" മാളു പറഞ്ഞു

\"എന്നാ അബ്ബാസിനെ വിളിക്കാം വൃത്തിയാക്കാൻ ഒന്ന് നടക്കെടി..ഇനി കുറച്ചു നേരമല്ലേയുള്ളു ദേ പുറത്തേക്ക് എത്തി \" യദു പറഞ്ഞു.

\"എന്റമ്മോ കുറച്ചുകൂടി കഴിഞ്ഞെങ്കിൽ oxygen സിലിണ്ടർ വേണ്ടി വന്നേനെ \" മാളു പെട്ടെന്ന് ശ്വാസം വിട്ട് കൊണ്ട് പറഞ്ഞു...

\"നിങ്ങൾ ഇവിടെ നിൽക്ക് ഇപ്പോ ഇവിടേക്ക് ആരും വരില്ല ഞാൻ അവിടെ പോയി നോക്കട്ടെ എന്താ അവസ്ഥയെന്ന് \"

അവർ അവിടെ ഒളിച്ചു നിന്നു..കുറേ നേരം കഴിഞ്ഞ്...

\"എന്റെ കയ്യൊക്കെ ചൊറിയുന്നു \"തോമാച്ചൻ കഴുത്തും കയ്യും ചൊറിഞ്ഞു കൊണ്ട് പറഞ്ഞു.

\"നീ ആ ചൊറിയണത്തിന്റെ പുറത്ത് കയറി ഇരിക്കുന്നത് കൊണ്ടാ \" അച്ചു പറഞ്ഞു

\"യദു പോയിട്ട് അവനെ കാണുന്നില്ലല്ലോ ഹാ ... അവര് വരുന്നുണ്ട് \" മാളു പറഞ്ഞു.

\"ഒന്ന് വേഗം ഇറങ് എന്നെ ഇവിടെ നിന്ന് കൊതു കടിക്കുന്നു അടിച്ചു കൊല്ലാനും പറ്റുന്നില്ല \" തോമാച്ചൻ കാട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങി.. 

\"കളിച്ചു കളിച്ചു കൊതുകും കളിച്ചു തുടങ്ങി \" റിച്ചു പറഞ്ഞു.

അത് യദുവും ഐഷുവും ആയിരുന്നു കൂടെ അക്ഷുവും..

\"ഇപ്പോ പുറത്തേക്ക് പോവാൻ പറ്റില്ല അവിടെ പോലീസ് വന്നിട്ടുണ്ട് \" യദു പറഞ്ഞു.

\"നമ്മൾ ഇപ്പോ എന്താ ചെയ്യുക പോലീസ് നമ്മളെ എന്തായാലും പോക്കും ഇപ്പോ മിണ്ടാതെ വീട്ടിൽ പോയി ഇരുന്നാൽ അവർ വീട്ടിൽ വന്ന് പിടിച്ചു കൊണ്ട് പോകും \" റിച്ചു പറഞ്ഞു.

\"എന്റെ അലമാരയിൽ നല്ലൊരു നിക്കർ കൂടി ഇല്ല പോലീസ് ലോക്കപ്പിൽ നിക്കറോടെ അല്ലേ ഇടുകയുള്ളൂ \" തോമാച്ചൻ പറഞ്ഞു.

\"ഇങ്ങനെ നെഗറ്റീവ് ആവല്ലേ \" അച്ചു തോമാച്ചനെ നോക്കി കൊണ്ട് പറഞ്ഞു.

\" ഇത് തൊട്ടാവാടി പറിച്ച കേസല്ല...ഒരുത്തൻ നമ്മളെ കയ്യ് കൊണ്ട് വടിയായതാണ്\"

\"മാളു  ഇന്നാരും ഹോസ്റ്റൽ വിട്ട് പുറത്ത് പോവരുതെന്ന് പറഞ്ഞിട്ടുണ്ട് പ്രിൻസി പിന്നേ ഒരു കാര്യമുണ്ട് അക്ഷു ദേവൻ സാറിനെ കണ്ടിരുന്നു \" ഐഷു പറഞ്ഞു.

\"എവിടെ വെച്ച് \"

\"സൂര്യയുടെ ബോഡി കിടന്ന ഹാളിന്റെ അടുത്തുവെച്ച് സാർ ആരെയോ തിരയുന്നുണ്ടായിരുന്നു \" 

\"എന്നാ പിന്നെ നോക്കേണ്ട അങ്ങേര് തന്നെയാ സൂര്യയെ ഷൂട്ട് ചെയ്തത് \" അച്ചു പറഞ്ഞു.

\"എന്നാലും അങ്ങേർക്ക് അതിന്റെ ആവശ്യമുണ്ടോ \" മാളു പറഞ്ഞു.

\"അങ്ങേര് നിന്റെ അമ്മായിന്റെ മോൻ ഒന്നും അല്ലല്ലോ ഇത്ര സിംപതിക്കാൻ \" റിച്ചു ചോദിച്ചു.

\"അങ്ങേരെ നാളെ തന്നെ പൊക്കണം \" തോമാച്ചൻ പറഞ്ഞു.

\"ആദ്യം നമ്മളെ പോലീസ് പോക്കാതെ എവിടേക്കും ഒളിച്ചു താമസിക്കാനുള്ള ഒരു സ്ഥലം വേണം \" മാളു പറഞ്ഞു.

\"വീട്ടിലേക്ക് പോയാലോ \" 

\"കണക്കായി...അത് അവന്മാരുടെ അണ്ണാക്കിൽ കേറി കസേര ഇട്ട് ഇരിക്കുന്ന പോലെയാവും \" തോമാച്ചൻ പറഞ്ഞു 

\"ഞാനൊരു ഐഡിയ പറയട്ടേ നിങ്ങൾക്ക് ഹോസ്റ്റലിൽ നിന്നുകൂടെ \" യദു പറഞ്ഞു.

\"അപ്പോ എന്തായാലും പൊക്കും \" മാളു പറഞ്ഞു.

\"തോക്കിൽ കേറി വെടി വെക്കാതെ ബാക്കി കൂടി കേൾക്ക് ഇന്ന് രാത്രി കൃത്യം 12 മണിക്ക് ഞാൻ ഇവിടെ ഒരു ജിപ്സിയിലുണ്ടാവും ...പോവേണ്ട സ്ഥലമൊക്കെ ഞാൻ റെഡിയാക്കിയിട്ട്  പറയാം  \"

\"പക്ഷേ ഞങ്ങൾ എങ്ങനെ ഹോസ്റ്റലിൽ \" റിച്ചു ചോദിച്ചു.

\"girls.. girlsഹോസ്റ്റലിൽ നിന്നാൽ അല്ലേ കുഴപ്പമാവു നമുക്ക് ഇത് swipe ചെയ്താലോ \"

\"നോക്ക് ഇത്‌ കുറച്ച് വിഗ്ഗും ഡ്രെസ്സുമാണ്.... നിങ്ങൾ മൂന്നാളും ഇത് വെച്ച് ഇന്ന് മെൻസ് ഹോസ്റ്റലിൽ നിൽക്കണം \"
യദു കയ്യിൽ കരുതിയ കവർ അവർക്ക് കൊടുത്തു..

\"അപ്പോ തോമാച്ചനോ ഇവനെ പിന്നെ സാരിയുടുത്ത് ഇറക്കാൻ പറ്റുമോ \" മാളു ചോദിച്ചു.

\"അങ്ങനെ ആണേൽ നീ താടി വടിക്കണം തോമാച്ചാ \" അച്ചു പറഞ്ഞു.

\"ഞാനൊന്നുമില്ല എന്റെ താടി കളഞ്ഞിട്ട് എനിക്ക് അങ്ങനെ രക്ഷപെടേണ്ട \"

\"താടി വടിക്കാതെ നിനക്ക് ഒളിക്കാൻ പറ്റിയ ഒരു വേഷമുണ്ട് \" ഐഷു കുറച്ച് ആലോചിച്ചിട്ട് പറഞ്ഞു.

\"അതേത് വേഷം \"

\"അത് ഞാൻ ഇപ്പോ റെഡിയാക്കാം നിങ്ങൾ മൂന്നാളും എന്തായാലും റെഡിയായിക്കോ \"

\"നിങ്ങളെ കണ്ടാൽ ഒറിജിനൽ ആണ്പിള്ളേരെ പോലെ തന്നെയുണ്ട് എന്നാ ഹോസ്റ്റലിലേക്ക് വിട്ടോ \" അക്ഷു പറഞ്ഞു.

\"തോമാച്ചാ ഇതാ ഇത് പിടിക്ക് \" ഐഷു കറുപ്പ് കളറുള്ള ഒരു ഡ്രെസ്സ് തോമാച്ചന് കൊടുത്തു.

\"പർദ്ദയോ \"

\"നിനക്ക് താടി വടിക്കാൻ കഴിയില്ല എന്നല്ലേ പറഞ്ഞേ താടി ഉള്ളവർക്ക് പതുങ്ങാൻ ഇതിലും നല്ല വേഷം വേറെയില്ല  \"

എല്ലാവരും ഹോസ്റ്റലിലേക്ക് പോയി..ഐഷുവിന്റെ റൂമിൽ ആയിരുന്നു തോമാച്ചൻ അവിടെ ഒരു പെണ്പട തന്നെ ഉണ്ടായിരുന്നു..

\"ഐഷു നീ പോവല്ലേ ഇവിടെ തന്നെ നിൽക്ക് \"തോമാച്ചൻ പറഞ്ഞു.

\"ഞാൻ ഇപ്പോ വരാം നീ ഒന്ന് adjust ആക്ക് തോമാച്ചാ....\"

ഐഷു പോയതും..

\"ഇത്താത്തയുടെ വീട് എവിടെയാ \"

\" ഞമ്മളെ പൊര കുറച്ചു ദൂരയാ \" തോമാച്ചൻ സൗണ്ട് മാറ്റി പെണ്ണിന്റെ പോലെയാക്കി..

\"ദൂരേന്ന് വെച്ചാൽ ആ സ്ഥലത്തിന് പേരില്ലേ \"

\"ഇല്ല...അത്...പിന്നെ \"

\"ഇത്തയ്ക്ക് എത്ര വയസ്സായി \"

\"ഇന്നലെ 26 തുടങ്ങി \"

\"മിക്കവാറും 16 അടുത്തു തന്നെ നടക്കും \" തോമാച്ചൻ ആത്മ.

\"എന്നാ ഒരു പാട്ട് പാടിക്കേ \"

\"പാട്ടോ അള്ളാ...ഞമ്മള് രാത്രി പാടില്ല \"

\"പാട്..പാട്....\"

\"ഓഹ്ഹ്.....കീടങ്ങൾ ഇവറ്റകൾ വിടുന്ന ലക്ഷണമില്ല \"തോമാച്ചൻ ആത്മ..

\"ഐഷു.....ഹാ.. ഖദീജ പാത്തുമ്മ ഖദീസുമ്മ ഖദീസുമ്മ....കുടിച്ചാ കൊടുക്കിന് കുടിച്ചാ കൊടുക്കിന് ഗ്ലുക്കോസുംബെള്ളം....\" തോമാച്ചന്റെ പാട്ട് കേട്ട് ഐഷു അവിടേക്ക് വന്നു..

\"എടി എങ്ങനേലും ഈ ഉടുമ്പുകളെ ഇവിടെ നിന്ന് ഓടിക്കടി ഐഷു ഞാൻ പച്ചവെള്ളം കുടിച്ചിട്ടില്ല \"
____________________________

ലെ ഈ ടൈം മെൻസ് ഹോസ്റ്റൽ..

\"ശൂ... മിണ്ടല്ലേ ഇവിടെ ഇരുന്നോ ഞാൻ ആരേലും വരുന്നുണ്ടോ എന്ന് നോക്കി പുറത്ത് ഉണ്ടാവും \"

പെട്ടെന്ന് ഡോറിൽ ഒരു മുട്ട് കേട്ടു...യദു പുറത്തേക്ക് പോയി..അത് അമലേട്ടൻ ആയിരുന്നു..

\"അത് അമലേട്ടാ...അത് ഒന്നുമില്ല അത് എലി കരയുന്ന ശബ്ദമാ \"

\"ഇത്ര ഒച്ചത്തിലോ \"

\"കൂടെ മരപ്പട്ടികളും ഉണ്ട് \"

\"അങ്ങനെ ആണേൽ അതിനെ ഓടിച്ചു വിടണം ഇവിടെയുള്ള പട്ടികൾക്ക് തന്നെ തീരെ വൃത്തിയില്ല അപ്പോഴാണ് പുറമേ നിന്ന് വേറൊരു മരപ്പട്ടി നീ മാറി നിക്ക് യദു \"

അമലേട്ടൻ കയ്യിൽ കിട്ടിയ വടിയെടുത്ത് റൂം തുറന്നു...റൂമിന്റെ കോണിൽ എന്തോ ശബ്ദം കേട്ടപ്പോൾ അവിടേക്ക് വടിവീശി..

\"അമലേട്ടാ \"

\"എന്താടാ \"

\"അത് എന്റെ കസിൻസ് ആണ് താമസിക്കാൻ സ്ഥലം കിട്ടാത്തത് കൊണ്ട് ഇവിടെ ഒളിച്ചു നിന്നതാ \"

\"നിന്റെ കസിൻസോ \"

\"ഇവരെയും നിന്നെയും കണ്ടിട്ട് ഒരു മുഖച്ഛായയും ഇല്ലല്ലോ ഇനി വല്ല പെണ്പിള്ളേരും ആണോ \"

അത് കേട്ടപ്പോൾ യദു ഒന്ന് ഞെട്ടി

\"അല്ല ചേട്ടാ ഞങ്ങളെ കണ്ടാൽ അറിയില്ലേ നല്ല അസ്സൽ ആണ്പിള്ളേർ ആണെന്ന് ചേട്ടൻ വേണേൽ ഈ മീശ പിരിച്ചു നോക്കിക്കോ \" മാളു പറഞ്ഞു.

\"അല്ലെങ്കിൽ ഈ തടി വലിച്ചു നോക്കിക്കോ എല്ലാം പക്കാ ഒറിജിനലാണ് സംശയം ഒന്നും ഇല്ലല്ലോ അല്ലേ \" റിച്ചു ചോദിച്ചു.

\"ഓവർ ആക്കി ചളമാക്കാതെടി പുല്ലുകളെ\"അച്ചു പറഞ്ഞു..

\"എന്നാ വാ നിങ്ങളെ പോലെ തുടക്കക്കാർക്ക് നല്ലൊരു സെറ്റപ്പ് ഉണ്ട് ഇവിടെ \"

\"അമലേട്ടാ അത് പിന്നേ \"

\"നീ ഒന്നും പണയേണ്ട.... ഛേ പറയേണ്ട ഇവരെ ഞാൻ വിടുന്ന പ്രശ്നമില്ല...\"അമലേട്ടൻ മാളുവിന്റെ കയ്യും പിടിച്ചോണ്ട് എവിടെക്കോ നടന്നു..

\"ഈ തടിയൻ എന്തിനാ എന്റെ കയ്യും പിടിച്ചോണ്ട് പോവുന്നത് യദു എനിക്കിതൊന്നും പിടിക്കുന്നില്ല കേട്ടോ... \"

അവർ എത്തിയത് ഒരു ഹാളിൽ ആയിരുന്നു..

\"ഇതെന്ത് മിനി ബാറോ \"

\"ഇത് ഇന്നത്തെ സ്പെഷ്യൽ പാർട്ടി ഇവിടെ ഇങ്ങനെ പാർട്ടി വെച്ചാൽ അത് അലമ്പാക്കുന്ന ഒരുത്തൻ ഉണ്ടായിരുന്നു അവൻ ഇന്ന് മുകളിലോട്ട് പോയി അതിന്റെ പാർട്ടിയാ \"

\"ഇത് നമ്മളെ പുതിയ പിള്ളേർ ആണ്  രണ്ട് ബീർ എടുത്തോ \"

\"അടിക്ക്....\" അമലേട്ടൻ ബീർ ഒരു ഗ്ലാസ്സിലേക്ക് ഒഴിച്ചു...

\"ഇതെന്തോന്ന് അടിക്കാനോ \"

\"ഒറ്റ വലിക്ക് കുടിച്ചോ \" അച്ചു പറഞ്ഞു.

\"എടി വേണോ \"

\"ഒറിജിനാലിറ്റി വേണം എന്നല്ലേ പറഞ്ഞേ \"

റിച്ചു ഒറ്റ വലിക്ക് കുടിക്കാൻ നോക്കി ബട്ട് കയിച്ചിട്ട് അര ഗ്ലാസ്സ് മാത്രമേ കുടിക്കാൻ കഴിഞ്ഞുള്ളു...ഒരു ഫുൾ ബോട്ടിൽ കുടിച്ചു ആവേശം കേറിയ അമലേട്ടൻ പിന്നെ പാർട്ടി തുടങ്ങി..

\"ഇനി ബോഡി ഷോ...ആദ്യം നമ്മടെ പിള്ളേർ എല്ലാവരും കയ്യടിക്ക് \"

കയ്യടിയും...വിസിലടിക്കലും തുടങ്ങി..

\"ശിവനേ... ഇങ്ങേര് നമ്മടെ കൊല നടത്തിയെ അടങ്ങു ബോഡി ഷോയാ \" അച്ചു മനസ്സിൽ പറഞ്ഞു.

\"അത് ഏട്ടാ ഇവർ അങ്ങനെ ബോഡി ഷോ ചെയ്യാറില്ല \"

\"എന്തേ...\"

\"ഇവര് വല്യ ജിം ആണ്....മിസ്സ്... അല്ല മിസ്റ്റർ കണ്ണൂർ ആണ് മൂന്നാളും... വല്യ ജിം ബോഡിയാ ഇവന്മാരൊക്കെ കണ്ടാൽ ഞെട്ടി ചത്തു പോവും അതാണ് \"

\"എന്നാ...വേണ്ടാ....\"

അങ്ങനെ ടൈം 11 മണിയായി....എല്ലാരും ഫിറ്റ് ആയി നിലത് കിടക്കുന്ന ടൈം....

\"കുപ്പി തീർന്നു വാ പോവാം ഇപ്പോ എല്ലാരും ഫിറ്റ് ആയിക്കാണും \" യദു പറഞ്ഞു.

\"മാളു ഫിറ്റ് ആയതാണോ \" അച്ചു ചോദിച്ചു..

\"ഉറക്ക ഫിറ്റ് ആണ് സമയം 11 കഴിഞ്ഞു \"റിച്ചു പറഞ്ഞു.

\"എടി കഴുതേ എഴുന്നേൽക്ക് \" അച്ചു മാളുവിനെ പിടിച്ചു കുലുക്കി...

\"ഹാ..ഹാ...വാ പോവാം മതില് ചാടണോ \"

________________________

തോമാച്ചൻ പതുക്കെ റൂമിന് പുറത്തേക്ക് ഇറങ്ങി...നിലത്തുകൂടി പാമ്പിനെ പോലെ ഇഴഞ്ഞു റൂമിന്റെ മുന്നിൽ നിന്ന് രക്ഷപ്പെട്ടു...

\"അയ്യോ...വാർഡൻ....\" തോമാച്ചൻ ഹോസ്റ്റൽ വാർഡന്റെ മുന്നിൽ പെട്ടു..

\"കുട്ടി എന്താ ഇവിടെ കിടക്കാൻ ടൈം ആയില്ലേ \"

\"എന്താ ഇപ്പോ ചെയ്യുക.....ആഹ്ഹ് ഐഡിയ \"

\"കുട്ടിയോടാ ചോദിച്ചേ റൂമിലേക്ക് പോവാൻ നോക്ക് \"

തോമാച്ചൻ പെട്ടെന്ന് തിരിഞ്ഞു നിന്നു......

\"അപ്പോ നീ ഞമ്മളെ പോവാൻ ബിഡൂലാ...\" തോമാച്ചന്റെ ടോൺ മാറി....

\"ആരാ നീ \" വാർഡൻ പേടിച്ചു വിറച്ചു..

\"ഞമ്മള്... തിതയ്യകുട്ടിഉമ്മ ഞമ്മളെ പെര പൊളിച്ചു നീ ഹോസ്റ്റൽ ഉണ്ടാക്കി അല്ലേ \"

\"അയ്യോ...ഞാൻ അല്ല ഉണ്ടാക്കിയത് \"

\" അയോഗ്യ നായെ...ഇന്ന കൊന്ന് ഇന്റെ ചോര കുടിച്ച് ഞമ്മള് പാറേ പള്ളിയിൽ ദ്യാനം കൂടാൻ പോവുമെടീ \"

\"ആ..............\" വാർഡൻ ബോധം കെട്ട് നിലത് വീണു

\"സംഗതി ഏറ്റു..... ഈ ഗ്യാപ്പിൽ രക്ഷപ്പെടാം \"
തോമാച്ചൻ അവിടെ നിന്ന് escape ആയി....

എല്ലാവരും മതിലിന്റെ അടുത്ത് കണ്ടുമുട്ടി....

\"നീ വന്നോ ബാ ചാടാം ഇനി ഒട്ടും ടൈം ഇല്ല \"

\"രാത്രി 12 മണി ചാടാൻ പറ്റിയ ടൈം...\" മാളു പറഞ്ഞു.

\"എടാ..തോമാച്ചാ ഇങ്ങോട്ട് ചാടടാ \" യദു പറഞ്ഞു.

\"ഞാൻ ഗേറ്റ് വഴി വരാം ..അല്ലെങ്കിൽ വേണ്ട ഞാൻ മതിൽ ചാടാം \" തോമാച്ചൻ മതിലിൽ തന്നെ ഇരുന്നു..

\"ഇത് സിംപിൾ ആടാ..ചെറിയ മതിൽ അല്ലേ \" റിച്ചു പറഞ്ഞു 

\"നിനക്കൊക്കെ ഇത് സിംപിൾ എനിക്ക് ഇത് മതിലാടി \"

\"നീ എവിടെയെങ്കിലും ഒന്ന് ഉറച്ചു നിക്കെടാ 

\" ടാ പറക്കും തളികേ ഒന്നികിൽ വന്ന് വണ്ടിയിൽ കേറിക്കോ ഇല്ലെങ്കിൽ ജയിലിൽ കിടന്ന് ഉണ്ട തിന്നാം \" അച്ചു പറഞ്ഞു.

തോമാച്ചൻ ഒറ്റ ചാട്ടം...

\"അയ്യോ...കർത്താവേ എന്റെ ടേബിൾ ടോപ്പ് ലാൻഡിങ്.... \" തോമാച്ചൻ നടുവും തടവി കൊണ്ട് എഴുനേറ്റു.എല്ലാവരും ഓടി വണ്ടിയിൽ കയറി...

\"തോമാച്ചാ പോവേണ്ട സ്ഥലം ഇതിലേ നാവിഗേറ്ററിൽ ഉണ്ട് അത് വെച്ച് പോയാൽ മതി...വിട്ടോ വിട്ടോ...\"യദു പറഞ്ഞു...

\"ഓക്കെ...സെറ്റ് \" തോമാച്ചൻ പെട്ടെന്ന് വണ്ടി മുൻപോട്ട് എടുത്തു...തലയണമന്ത്രത്തിലെ ശ്രീനിവാസൻ വണ്ടി ഓടിച്ച പോലെ ആയിരുന്നു പുള്ളിയുടെ ഡ്രൈവിംഗ്....

കുറച്ചു ദൂരം പോയപ്പോൾ ദേവന്റെ വാടക വീട് കണ്ട് മാളു പറഞ്ഞു..

\"ദേ അങ്ങേരുടെ വീട് ...നിർത്...\"

\"ആരുടെ നിന്റെ അപ്പൂപ്പന്റെയാ...തോന്നുന്ന പോലെ ബ്രേക്ക് ഇടാൻ ഇത് കാളവണ്ടിയല്ല \" തോമാച്ചൻ പറഞ്ഞു.

\"വണ്ടി നിർത്തടാ തെണ്ടി \"മാളു തോമാച്ചന്റെ കോളറിൽ പിടിച്ചു വലിച്ചു അവൻ വണ്ടി sudden ബ്രേക്ക് ഇട്ടു..

\"ഇത് തന്നെ ആണോ വീട് \" അച്ചു ചോദിച്ചു

\"അതേ അങ്ങേറുടെ fbയിൽ കണ്ടിരുന്നു ഈ വീട് \"മാളു പറഞ്ഞു.

\"സൈബർ കോഴി...\" തോമാച്ചൻ പറഞ്ഞു.

അവർ ദേവന്റെ വീടിന്റെ അടുത്തെത്തി...

\"ഗേറ്റ് പൂട്ടി \" തോമാച്ചൻ പറഞ്ഞു.

\"ഇനി എങ്ങനെ അകത്തു കയറും \"

\"ഇത് പൂട്ടിയിട്ടില്ല \" റിച്ചു പറഞ്ഞു.

\"തോമാച്ചാ നീ ബാക്ക് സൈഡിലൂടെ പോ...അങ്ങേര് ചിലപ്പോ ഞങ്ങളെ കണ്ടാൽ ബാക്ക് ഡോർ തുറന്ന് രക്ഷപ്പെടും \" മാളു പറഞ്ഞു.

\"പിന്നേ കയ്യിൽ ഒരു ഈർക്കിണി പോലും ഇല്ലാതെ അങ്ങേരെ പിടിക്കാൻ പോവാൻ ഞാൻ ആര് മമ്മൂട്ടിയോ പോവുമ്പോ എല്ലാം ഒരുമിച്ച് അങ്ങു പോയാൽ മതി \"

\" നിക്ക് ഇതിനൊക്കെ ഒരു nack ഉണ്ട് ഡോറിൽ മുട്ടിയിട്ട് മാറി നിൽക്കണം അപ്പോ ഡോർ തുറന്ന് അങ്ങേര് പുറത്തേക്ക് വരും അന്നേരം അങ്ങേരുടെ തലയിൽ തുണിയിട്ട് മൂടണം \"അച്ചു പറഞ്ഞു.

\" ഓഹ്ഹ് മുണ്ട് പറിച്ചടി \"
മാളു പറഞ്ഞു.

\"അത് മുണ്ട് ഇത് പർദ്ദ പറിച്ചടി  \" തോമാച്ചൻ പർദ്ദ ഊരി കൊണ്ട് പറഞ്ഞു.

അപ്പോൾ ആരോ ഡോർ തുറന്ന് പുറത്തേക്ക് വന്നു..

\"തുടങ്ങിക്കോ \"

തോമാച്ചൻ അടി തുടങ്ങി.....

\"എടാ...തോമാച്ചാ ആള് മാറി ദേ അങ്ങേര് \"

\"അപ്പോ ഇതാരാ \"

\"വിഷ്ണുയേട്ടാ എന്താ അവിടെ \"അത് ദേവൻ ആയിരുന്നു...

വിഷ്ണു പർദ്ദ തലയിൽ നിന്ന് ഊരി തോമാച്ചന്റെ തലയ്ക്കിട്ടു പിടിച്ചു....

\"ദേവാ ഇവൻ തീവ്രവാദിയാ..കണ്ടില്ലേ എന്നെ കൊല്ലാൻ നോക്കിയത് \"

\" ഇനി ഇങ്ങനെ തല്ലല്ലെന്ന് ഈ ഇടിക്കട്ടയോട് പറ.....\"തോമാച്ചൻ പറഞ്ഞു..

\"വിഷ്ണുയേട്ടാ അവനെ വിട്ടേക്ക് അവൻ എന്റെ കോളേജിലെയാ \"

\"ഇതോ...ഹമ്മ്‌...നീ പറഞ്ഞത് കൊണ്ട് വിടുന്നു...\"

\"നിങ്ങൾ ഇവിടെ നിന്ന് പോവാൻ നോക്ക് പോലീസ് നിങ്ങളെ അന്വേഷിച്ച് ഇവിടെയും എത്തിയേക്കും \"ദേവൻ പറഞ്ഞു..

\"വരട്ടേ പോലീസ് വരട്ടേ...കൂടെ സാറിനേയും പിടിച്ചു കൊണ്ട് പോയ്ക്കോളും \" അച്ചു ഭീഷണി മുഴക്കി...

\"നീ എന്ത് പേ കൂത്താടി ഈ വിളിച്ചു കൂവുന്നേ \" അച്ചുവിന്റെ dialouge കേട്ട് തോമാച്ചൻ പതുക്കെ ചോദിച്ചു.

\"ഇത് വെറും ആക്ടിങ്...\"

\"നിങ്ങൾ വിചാരിച്ച പോലെ സൂര്യ എന്റെ കയ്യ്കൊണ്ടല്ല മരിച്ചത് \"

\"ഇവിടെ മനുഷ്യൻ കുരുമുളകിൽ ചവിട്ടി നിക്കുമ്പോ ആണ് അങ്ങേരുടെ ഒരു intro dialouge അത് ഏതവൻ ആണേലും ഒന്ന് പറഞ്ഞൂടെ ഇയാൾക്ക് \" തോമാച്ചൻ മനസ്സിൽ പറഞ്ഞു.

\" അത് ചെയ്തത് വിശ്വയാണ്... \"

\"വിശ്വ \" എല്ലാവരും ഞെട്ടുന്നു...ബട്ട് തോമാച്ചൻ മിഥുനത്തിലെ ഇന്നസെന്റ്നെ പോലെ  നിൽക്കുകയായിരുന്നു...




(തുടരും....)


മെമ്മറീസ് - PART 30

മെമ്മറീസ് - PART 30

4
818

\" അത് ചെയ്തത് വിശ്വയാണ്... \"\"വിശ്വ \" എല്ലാവരും ഞെട്ടുന്നു...ബട്ട് തോമാച്ചൻ മിഥുനത്തിലെ ഇന്നസെന്റ്നെ പോലെ  നിൽക്കുകയായിരുന്നു...\"ദൈവമേ എനിമികളുടെ എണ്ണം കൂടി വരുകയാണല്ലോ \" റിച്ചു പറഞ്ഞു\"ഈ വിശ്വ എന്തിനാണ് ഞങ്ങളെ target ചെയ്യുന്നത് \" മാളു ചോദിച്ചു.\"അതിന്റെ പുറകിൽ ഒരു കഥയുണ്ട് \"പെട്ടെന്ന് അവിടെ ചുവരിൽ തൂക്കിയ ഫോട്ടോ നിലത്തേക്ക് വീണു...റിച്ചു അതെടുത്ത് നോക്കി..\"ഗൗരി \"\"അതേ ഗൗരി.. എന്റെ ഗൗരി  \" ദേവന്റെ ശബ്ദം ഇടറി...\"ഇങ്ങേർക്ക് ലൗ സ്റ്റോറി ഉണ്ടായിരുന്നോ \" മാളു പറഞ്ഞു \"എന്താ മോളുസെ നീ ഞെട്ടിയോ \" അച്ചു ചോദിച്ചു.മാളു അച്ചുവിനെ കണ്ണുരുട്ടി പേടിപ്പിച്ചു...\" ഇതിന്റെ എല്ലാം ത