Aksharathalukal

കാവ്യവൃത്തങ്ങൾ

സ്രഗ്ധരേ, മന്ദാക്രാന്തേ
ശാർദൂലവിക്രീഡിതേ,
കാൽച്ചിലമ്പിടറുന്നോ
വിളക്കും കെടുന്നുവോ?

കാവ്യപയോധിത്തിര
വീണുടഞ്ഞ പുളിനം
കാലദോഷത്തിൻ കാക
ധ്വനിയാൽ നിറഞ്ഞതോ?

പണ്ഡിത സദസ്സുകൾ
ആലപിച്ചുയർത്തിയ
പ്രൗഢമാം കാവ്യങ്ങളെ
കേട്ടിരുന്നൊരു പക്ഷി;

കാകളിശ്ശീലും പാടി
ആത്മീയക്കുളിർത്തെന്നൽ
വീശിയെത്തിയതാണോ
കേരള ഗ്രാമങ്ങളിൽ?

മഞ്ജരി തരംഗിണി
കാക ളി നതോന്നത
എന്നിവർ നാടൻ പാട്ടിൻ
കോട്ടകൾ നിർമിച്ചുവോ?

നിങ്ങൾ വാഴണം, നാളെ
കാവ്യസാഗരത്തിൻ്റെ
ഉള്ളിലെ തകരാത്ത
പാറതൻ ബലംപോലെ!








തണ്ണീർക്കൊമ്പൻ

തണ്ണീർക്കൊമ്പൻ

5
240

ഇത്തിരിദ്ദയതേടി, ഇത്തിരിത്തണൽതേടി,ഇത്തിരിക്കുളിർതേടിവയനാട്ടിലേക്കു ഞാൻ വന്നു!തെറ്റിദ്ധരിച്ചെന്നെ ആട്ടിയോടിക്കുവാൻഗർജിച്ച നാട്ടുപ്രമാണിമാർ മാധ്യമക്കൂട്ടുകൾ;കണ്ടുവോ നാടിനെ,                                              നാട്ടിലെക്കൂട്ടരെ, വീട്ടുമൃഗങ്ങളെകൂത്തിത്തകർക്കുന്നയക്രമം?ക്ഷീണിച്ചവശ്ശനായ്ഇത്തിരി നീരിനായ്ഔഷധിക്കൂമ്പിനായ് ചുറ്റിത്തിരിഞ്ഞൊരെൻരക്തത്തിലേക്കു നിറച്ച വിഷത്തിനാൽമണ്ണിന്റെ മാറിൽതളർന്നു വീഴുന്നു ഞാൻ!എന്നു നിൻ സ്വാർഥതതീരും മനുഷ്യരേ?എന്നു തിര്യക്കുകൾബന്ധുക്കളായിടും?ഒന്നു ചിന്തിച്ചുവോഎന്താണൊരു കര