Aksharathalukal

മെഡോ 666

വൈകുന്നേരം 5 മണിയോടെ രാധിക ather ൽ മെഡോ അപാർട്മെന്റിൽ എത്തുമ്പോൾ, അനു അപാർട്മെന്റ് എൻട്രൻസിൽ അവളെ പ്രതീക്ഷിച്ച് നിൽക്കുന്നുണ്ടായിരുന്നു. കുശലം പറഞ്ഞ് അകത്തേക്ക് കയറുമ്പോഴാണ്, സുകുമാരനെ കണ്ടത്. ചേട്ടാ.... ഞാൻ രാധിക അനുവിന്റെ സുഹൃത്ത്.... ഞാൻ ഒരു ഫ്ലാറ്റ് നോക്കുന്നുണ്ടായിരുന്നു,  മുകളിലത്തെ ഫ്ലാറ്റ് ഒഴിവാണെന്ന് അനു പറഞ്ഞു,         എനിക്ക് അതൊന്ന് കാണാൻ പറ്റുവോ?  രാധിക ചിരിച്ചു കൊണ്ട് ചോദിച്ചു. ക്ഷമിക്കണം.... മാഡം, പ്രകാശ് സാറും മോളുമാണ് അവിടെ താമസിച്ചിരുന്നത്, സാറിനോട് ചോദിക്കാതെ അങ്ങിനെ ചെയ്യുന്നത് ശരിയല്ലല്ലോ! സുകുമാരൻ പുറത്തേക്ക് പോകുന്ന തിരക്കിലായിരുന്നു . "അണ്ടർസ്റ്റുട്.. " അനുവിനെയും തള്ളി രാധിക മുൻപോട്ടു നടന്നു . ഇനിയെന്ത്? ലിഫ്റ്റിലേക്ക് കയറുമ്പോൾ അനു ചോദിച്ചു. വാടി... നമുക്ക് നോക്കാം, അതിനകത്ത് കേറിയിട്ടേ പോകുന്നുള്ളൂ... രാധിക.     വല്ലാത്തൊരു ജീവി തന്നെ, അനു ചിരിച്ചു കൊണ്ട് 666 ആം നമ്പർ ഫ്ലാറ്റിന്റെ ബട്ടൺ അമർത്തി.   മീനു എവിടെ ? രാധിക ചോദിച്ചു. അവൾ റൂമിൽ കളിച്ചു കൊണ്ടിരിക്കുവാ.

ലിഫ്റ്റിൽ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോൾ ടെറസിൽ നിന്ന് ശക്തമായി കാറ്റ് വീശു ന്നുണ്ടായിരുന്നു. വാടി അനുവിനെയും പിടിച്ച് വലിച്ചു കൊണ്ട് രാധിക ആവേശത്തോടെ ടെറസിലേക്കുള്ള പടികൾ ചാടിക്കയറി.  എടി!!, ഞാൻ വീഴും അനു പടികളുടെ മധ്യത്തിൽ നിന്നു.

ടെറസിലേക്കുള്ള വാതിലിന് അടുത്തെത്തിയപ്പോഴാണ് , അനു വാതിലിന് മൂലയിൽ പൊടി പിടിച്ച് കിടക്കുന്ന തുരുമ്പിച്ച ഒരു താഴ്‌ കണ്ടത്, അവളത് കുനിഞ്ഞു കയ്യിൽ എടുത്തു.

ടെറസിൽ നിന്നുള്ള കൊച്ചിയുടെ കാഴ്ച്ച കണ്ട് രാധിക കോരിത്തരിച്ചു . ഇഷ്ടപ്പെട്ടോടി?! ഞാൻ ആദ്യമായിട്ടാ പകൽ വെളിച്ചത്തിൽ ഇങ്ങോട്ട് വരുന്നത്, എന്റെ വിചാരം ഡോർ അടച്ചിട്ടിരിക്കുകയാണെന്നാണ്, ചുറ്റും നോക്കി കൊണ്ട് അനു പറഞ്ഞു. താഴെ മൂലക്ക് കിടക്കുന്ന എനിക്ക് ഇങ്ങിനെ ഒരു കാഴ്ച്ച, സ്വപ്നങ്ങളിൽ മാത്രം! രാധിക ശുദ്ധവായു മൂക്കിലൂടെ വലിച്ചു കയറ്റി.  ദേ ഇത് കണ്ടോ, അനു കയ്യിലിരുന്ന താഴ്‌ രാധികക്ക് നേരെ നീട്ടി.  ഇതെവിടുന്ന്?. അനു ടെറസ് ഡോറിന് താഴേക്ക് കൈ ചൂണ്ടി.

അതെന്താണ്?... രാധികയുടെ മുഖത്തെ ചിരി മാഞ്ഞത് അനു ശ്രദ്ധിച്ചു. ടെറസിലേക്കുള്ള വാതിലിന് അരികിൽ ഉള്ള ചുമരിലേക്കാണ് രാധിക വിരൽ ചൂണ്ടിയത്. കണ്ണിന്റെ ആകൃതിയിൽ ചുവരിൽ പതിഞ്ഞിരിക്കുന്ന ഒരു ലെൻസ്‌. ക്യാമറയാണോടി?! അനു ചോദിച്ചു. ക്യാമറയല്ല.... പണ്ട് കാലത്തെ കെട്ടിടങ്ങളിൽ ചെവി വെക്കാറുണ്ട്, ഇതിപ്പോ കണ്ണും വെച്ചു തുടങ്ങിയോ?.. രാധിക അത്ഭുതത്തോടെ ലെൻസിന് അകത്തേക്ക് നോക്കി.എന്തോ അവ്യക്തമായി കാണുന്നുണ്ട് അവൾ പറഞ്ഞു. നീ വന്നേ.... രാധിക ടെറസിൽ നിന്നും താഴേക്കുള്ള പടികൾ വേഗത്തിൽ ഇറങ്ങുമ്പോൾ അനുവിനെ ഉറക്കെ വിളിച്ചു.

അനു കിതച്ചു കൊണ്ട് ഫ്ലാറ്റ് നമ്പർ 666 ന് മുന്നിൽ എത്തുമ്പോൾ രാധിക ഡോറിലേക്ക് നോക്കി എന്തോ ചിന്തിച്ചു കൊണ്ട് നിൽക്കുകയായിരുന്നു. എടി അത് പൂട്ടിയിരിക്കുകയല്ലേ.... നമുക്ക് പോകാം അനു പറഞ്ഞു. രാധികയുടെ തള്ളലിൽ വാതിൽ ഞരക്കത്തോടെ തുറന്നു, അടയാത്ത വാതിലുകൾ!!..... രാധിക പുരികം ഉയർത്തി അനുവിനെ നോക്കി. അനു എന്തെങ്കിലും പറയുന്നതിന് മുമ്പേ രാധിക ഫ്ലാറ്റിന് അകത്തേക്ക് കയറി.

ചുവരിൽ നിന്നുള്ള ഒരു സുഷിരത്തിൽ നിന്ന് സായാഹ്ന സൂര്യന്റെ പ്രകാശം നീണ്ട രശ്മികളായി 4 ചുവരിലും പതിക്കുന്നുണ്ട്. നിനക്ക് ഇത് കണ്ടിട്ട് എന്ത് തോന്നുന്നു? രാധിക ചോദിച്ചു. ഫിസിക്സ്‌ ലാബ് പോലെയുണ്ട്. ടെറസിലെ ചുവരിൽ കണ്ട കണ്ണിലൂടെയാണ് ഫ്ലാറ്റിന്റെ അകത്തേക്ക് പ്രകാശം വരുന്നത് പക്ഷെ എന്തിന്?.ഒരു ഫ്ലാറ്റിന്റെ യാതൊരുവിധ സജ്ജികരണങ്ങളും അവിടെയില്ലായിരുന്നു. അതൊരു  ഒഴിഞ്ഞ മുറിയായിരുന്നു "ലൈക്‌ എ ബോക്സ്‌ ടു ബി ഫിൽഡ്  വിത്ത് സംതിങ്...."  രാധിക പിറുപിറുത്തു. അനുവിന്റെ കാല് എന്തിലോ ചവിട്ടി, അവൾ അതെടുത്ത് കയ്യിൽ പിടിച്ചു, മെഡിസിൻ സ്ട്രിപ്പ് പോലെ എന്തോ ആയിരുന്നത് . മുറിയുടെ നടുക്ക് എത്തിയപ്പോഴേക്കും രണ്ടു പേരുടെയും മൂക്കിലേക്ക് രൂക്ഷമായ ദുർഗന്ധം കുത്തിക്കയറി. എടി നമുക്ക് പോകാം.. അടഞ്ഞു കിടന്നത് കൊണ്ടാകും സ്മെല്ല്, മൂക്ക് പൊത്തിക്കൊണ്ട്, അനു പറഞ്ഞു.മനസ്സിൽ ഒരുപാട് ചോദ്യങ്ങളുമായി അവർ ഫ്ലാറ്റിന്റെ ഡോർ അടച്ച് നിശ്ശബ്ദമായി   സ്റ്റെയേഴ്‌സ് ഇറങ്ങി. ഫ്ലാറ്റ് നമ്പർ 666 ന്റെ ഡോർ വീണ്ടും തുറന്നു വന്നത് അവർ കണ്ടതേയില്ല.

< തുടരും >

മെഡോ 666

മെഡോ 666

4.7
655

അവർ ഇരുവരും അനുവിന്റെ ഫ്ലാറ്റിലെത്തി, സോഫയിൽ ഇരുന്നു. എടി, നിനക്ക് കുടിക്കാൻ എന്തെങ്കിലും എടുക്കാം... കയ്യിലുണ്ടായിരുന്ന കാലിയായ മെഡിസിൻ സ്ട്രിപ്പ് രാധികയുടെ കയ്യിൽ കൊടുത്ത് അനു കിച്ചനിലേക്ക് നടന്നു. അവൾ ടാങ്ക് കലക്കുമ്പോൾ രാധിക മെഡിസിൻ സ്ട്രിപ്പിലെ പേര് വായിച്ചെടുക്കാൻ ശ്രമിക്കുകയായിരുന്നു,രാധികയുടെ മൊബൈൽ ഫോണിൽ മെസ്സേജ് നോട്ടിഫിക്കേഷൻ വന്നു. രോഹിയാണ്, അവൾ രോഹിത് അയച്ചു കൊടുത്ത ബ്ലൂപ്രിന്റ് ഓപ്പൺ ചെയ്തു, പുരാതനമായ ഗുഹാചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ഒന്നായിരുന്നു അത്. എവിടം വരെയായി?  കുറ്റാന്വേഷണം.... അനു ടാങ്ക് കലക്കിയ ഗ്ലാസ്സ് ടീപോയിൽ വെച്ച