Aksharathalukal

മെഡോ 666

അവർ ഇരുവരും അനുവിന്റെ ഫ്ലാറ്റിലെത്തി, സോഫയിൽ ഇരുന്നു. എടി, നിനക്ക് കുടിക്കാൻ എന്തെങ്കിലും എടുക്കാം... കയ്യിലുണ്ടായിരുന്ന കാലിയായ മെഡിസിൻ സ്ട്രിപ്പ് രാധികയുടെ കയ്യിൽ കൊടുത്ത് അനു കിച്ചനിലേക്ക് നടന്നു. അവൾ ടാങ്ക് കലക്കുമ്പോൾ രാധിക മെഡിസിൻ സ്ട്രിപ്പിലെ പേര് വായിച്ചെടുക്കാൻ ശ്രമിക്കുകയായിരുന്നു,

രാധികയുടെ മൊബൈൽ ഫോണിൽ മെസ്സേജ് നോട്ടിഫിക്കേഷൻ വന്നു. രോഹിയാണ്, അവൾ രോഹിത് അയച്ചു കൊടുത്ത ബ്ലൂപ്രിന്റ് ഓപ്പൺ ചെയ്തു, പുരാതനമായ ഗുഹാചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ഒന്നായിരുന്നു അത്. എവിടം വരെയായി?  കുറ്റാന്വേഷണം.... അനു ടാങ്ക് കലക്കിയ ഗ്ലാസ്സ് ടീപോയിൽ വെച്ചു കൊണ്ട് ചോദിച്ചു. അനു ദേ ഇത് നോക്ക് രോഹിത് അയച്ചു തന്നതാണ് പ്രകാശിന്റെ ഫോളോ അപ്പ്‌ ! രാധിക തന്റെ മൊബൈൽ ഫോൺ അനുവിന് നേരെ നീട്ടി. ഇത് മുകളിലത്തെ ഫ്ലാറ്റ് പോലുണ്ടല്ലോ, നാല് ചുവരുകൾ അതിലേക്ക് ഒരു വജ്രത്തിൽ നിന്ന് പ്രകാശ രശ്മികൾ നാലായി പിരിഞ്ഞ് പതിക്കുന്നു...  ബ്ലൂ പ്രിന്റ് നോക്കി അനു പറഞ്ഞു, പക്ഷെ.. ഇതിൽ പ്രകാശ രശ്മികൾ പതിക്കുന്ന നാലിടങ്ങളിലും തല പോലെ എന്തോ.... വരച്ചു വെച്ചിട്ടുണ്ട് അത് എന്തായിരിക്കും?! അനു ചോദിച്ചു .

അനു ഇത് ഉറക്ക ഗുളികകളുടെ മെഡിസിൻ സ്ട്രിപ്പ് ആണ് ടാങ്ക് കുടിക്കുന്നതിനിടയിൽ രാധിക പറഞ്ഞു.പ്രകാശ് പൂർണ ചന്ദ്രന്റെ തീയതി ഗൂഗിളിൽ തിരഞ്ഞിട്ടുണ്ട്, ദുർ മന്ത്രവാദവും ചന്ദ്രനും ബന്ധപ്പെട്ട് കിടക്കുന്നതു കൊണ്ട് അയാൾ അന്നേ ദിവസം എന്തോ ചെയ്യാൻ പോകുന്നുണ്ട്, നരബലിയുടെ സാധ്യത.... ഒരു ഉൾക്കിടിലത്തോടെ രാധികയുടെ മനസ്സിലേക്ക് നുരച്ചു വന്നു.

എടി, നീയെന്താ ആലോചിക്കുന്നേ?... മൊബൈൽ ഫോൺ തിരികെ കൊടുത്ത് അനു ചോദിച്ചു. വല്ല പിള്ളേരും വരച്ചത് ആയിരിക്കും... ഇത് ചിലപ്പോൾ പ്രകാശിന്റെ മകൾ.... അനുവിനെ പേടിപ്പിക്കണ്ടെന്ന് കരുതി രാധിക തന്റെ ചിന്തകൾക്ക് കടിഞ്ഞാണിട്ടു.  മീനു ഉറക്കമാ.... രാധിക യാത്ര പറഞ്ഞ് പുറത്തേക്കിറങ്ങുമ്പോൾ അനു പറഞ്ഞു.   അവൾ ഉറങ്ങട്ടെ.

ather ൽ രാധിക വീട്ടിലേക്ക് മടങ്ങുമ്പോൾ ചന്ദ്രൻ ഉദിച്ചിരുന്നു, നാളെയാണ് പൂർണ്ണ ചന്ദ്രൻ അവൾ ഓർത്തു.

മൈനാകം എന്ന ഗ്രാമത്തിൽ സന്ധ്യയായിരുന്നു, കോടമഞ്ഞു വീണ റോഡിലൂടെ കാർ ഓടിക്കുമ്പോൾ ഭ്രാന്തമായ ആവേശം പ്രകാശന്റെ മനസ്സിൽ അല തല്ലുന്നുണ്ടായിരുന്നു.ആദിവാസി കൂട്ടത്തിൽ നിന്ന്,
ദുർമന്ത്രവാദം ചുമത്തി അച്ഛനെ ഊര്  വിലക്കുമ്പോൾ തനിക്ക് 15 വയസ്സ്. അച്ഛനോടൊപ്പമായിരുന്നു പിന്നീട് അങ്ങോട്ടുള്ള ജീവിതം, അച്ഛനെ ജയിലിൽ അടക്കുന്നത് വരെ. ഊര് വിലക്കപ്പെട്ട അച്ഛൻ ടൗണിൽ പണി ചെയ്ത് ജീവിക്കാം എന്ന ധാരണയിലാണ് എത്തിയത്. എന്നാൽ  യവ്വനം നഷ്ടമായ അച്ഛന് യാതൊരു ജോലിയും കിട്ടിയില്ല എന്ന് മാത്രമല്ല, പട്ടിണിയായിരുന്നു ഞങ്ങൾക്ക് മിച്ചം.

എല്ലാ വഴികളും അടഞ്ഞപ്പോൾ അച്ഛൻ ദുർമന്ത്രവാദം തന്നെ പ്രാക്ടീസ് ചെയുവാൻ തുടങ്ങി. ആവശ്യക്കാർ ഒരുപാട് ഉണ്ടായിരുന്നു, ശത്രുവിന്റെ മരണം ആഗ്രഹിക്കുന്നവർ, വേഗം പണ ക്കാരനാകാൻ ശ്രമിക്കുന്നവർ അങ്ങിനെ... അങ്ങിനെ.... പലരും, എല്ലാവർക്കും അച്ഛനെ വേണമായിരുന്നു. മന്ത്രവാദം ചെയുന്നിടത്ത് താനും പോകുമായിരുന്നു, അച്ഛന്റെ " തട്ട്... വെട്ട് " മന്ത്രോച്ചാരണങ്ങൾ ഞാൻ ഹൃദിസ്ഥമാക്കി. അച്ഛൻ പറയുമായിരുന്നു മൂർത്തിയെ ഏത് വിധേനെയും പ്രീതിപ്പെടുത്തണം അല്ലെങ്കിൽ അവൻ കർമ്മിയുടെ നേരെ തിരിയും, ഭവിഷ്യത്തുകൾ അതിഭയാനകമായിരിക്കും.

അങ്ങനെയിരിക്കെ ധനസമ്പാദ നത്തിനായി ഒരു പ്രമുഖ വ്യവസായിയുടെ ബംഗ്ലാവിൽ ആഭി ചാര ക്രിയകൾ ചെയ്യുകയും അതിന്റെ മധ്യത്തിൽ പോലീസ് അച്ഛനെ നരബലിക്ക് ശ്രമിച്ചു എന്ന കുറ്റത്തിന് ജയിലിൽ അടക്കുകയുമാണ് ഉണ്ടായത് . അച്ഛൻ പിന്നീട് ജയിലിൽ നിന്നു പുറത്തിറങ്ങിയപ്പോഴേക്കും, അച്ഛന്റെ സമ്പാദ്യം കൊണ്ട് താൻ പടി പടിയായി ഉയർന്ന് നല്ലൊരു വ്യവസാ യിയായി മാറി.ഉഗ്രമൂർത്തിയുടെ ശാപം എന്നോണം അച്ഛൻ പക്ഷാഘാതം  വന്ന് ജീവച്ഛവമായി കിടപ്പായി . വിവാഹം ചെയ്തതും കുഞ്ഞ് ജനിച്ചതും പ്രകാശിന്റെ മനസ്സിന്റെ ഒരു കോണിൽ പൊടി പിടിച്ച് കിടക്കുന്നുണ്ട്. ബിസിനസ് തകർന്ന് കടം വന്നു കൂടാൻ തുടങ്ങിയപ്പോൾ അച്ഛന്റെ വഴിയേ പോകാൻ തീരുമാനിച്ചു. മന്ത്രങ്ങളും വിധികളും പൊടി തട്ടിയെടുത്തു. തന്ത്രിക് രീതിയിൽ ഉള്ള ധനാഗമന യന്ത്രം അതായിരുന്നു മനസ്സിൽ.
"കേയൻ" എന്ന കുടുംബ മൂർത്തിയെ പ്രീതിപ്പെടുത്തുക എളുപ്പമല്ലായിരുന്നു, മദ്യം കൊടുത്തും മൃഗ ബലി നടത്തിയും അവൻ വരുതിയിൽ എത്തിയപ്പോൾ, എന്റെ മനസ്സിൽ ഒരു യന്ത്രത്തിന്റെ ചിത്രം തെളിഞ്ഞു. ഒരു അപാർട്മെന്റ്, മൂർത്തിയെ പ്രീതിപ്പെടുത്താനും അവന്റെ അനുഗ്രഹങ്ങൾ ധനമായി ലഭിക്കാനും ഒരു നിലവറ "മെഡോ 666". അവനുള്ള ബലികൾ താഴെ വസിക്കും അതോടെ തനിക്ക് നഷ്ടപ്പെട്ടതെല്ലാം തിരികെ പിടിക്കാമെന്ന ആഗ്രഹം.

< തുടരും >


മെഡോ 666

മെഡോ 666

4.8
828

പ്രകാശ് കാർ ദീപലാംകൃതമായ തന്റെ ബംഗ്ലാവിന് മുന്നിൽ നിർത്തി.ഹോം നേഴ്സ് ആണ് വാതിൽ തുറന്നത്. \"ഗുഡ് ഈവനിങ് സർ\" അവൾ പറഞ്ഞു. അച്ഛൻ? പ്രകാശ് അവളെ രൂക്ഷമായി നോക്കി ചോദിച്ചു. മുകളിൽ ഉണ്ട്.... സർ, ഉണർന്നു കിടക്കുകയാണ്. പ്രകാശ് രണ്ടാം നിലയിലേക്കുള്ള ഗോവണി കേറുമ്പോൾ അവൾ പിറുപിറുത്തു \"കാട്ടു പോത്ത്\".കാളിയൻ കണ്ണ് മിഴിച്ച് ഉത്തരത്തിലേക്ക് നോക്കി കിടന്നു, ഒരു പല്ലി ഒരു ശലഭത്തെ ചവച്ചരച്ചു തിന്നുന്നു, കുറച്ചു കഴിഞ്ഞപ്പോൾ ചിറകു മുറിഞ്ഞ് അത് മുറിയുടെ നടുത്തളത്തിൽ വീണു. പ്രകാശ് മുറിയുടെ വാതിൽ തുറന്നു മരുന്നിന്റെ രൂക്ഷഗന്ധം അയാളുടെ മൂക്കിലേക്ക് കയറി. \"അച്ഛാ?\" അയാൾ വിളിച്ചു. �