Aksharathalukal

മെഡോ 666

പ്രകാശ് കാർ ദീപലാംകൃതമായ തന്റെ ബംഗ്ലാവിന് മുന്നിൽ നിർത്തി.ഹോം നേഴ്സ് ആണ് വാതിൽ തുറന്നത്. \"ഗുഡ് ഈവനിങ് സർ\" അവൾ പറഞ്ഞു. അച്ഛൻ? പ്രകാശ് അവളെ രൂക്ഷമായി നോക്കി ചോദിച്ചു. മുകളിൽ ഉണ്ട്.... സർ, ഉണർന്നു കിടക്കുകയാണ്. പ്രകാശ് രണ്ടാം നിലയിലേക്കുള്ള ഗോവണി കേറുമ്പോൾ അവൾ പിറുപിറുത്തു \"കാട്ടു പോത്ത്\".

കാളിയൻ കണ്ണ് മിഴിച്ച് ഉത്തരത്തിലേക്ക് നോക്കി കിടന്നു, ഒരു പല്ലി ഒരു ശലഭത്തെ ചവച്ചരച്ചു തിന്നുന്നു, കുറച്ചു കഴിഞ്ഞപ്പോൾ ചിറകു മുറിഞ്ഞ് അത് മുറിയുടെ നടുത്തളത്തിൽ വീണു. പ്രകാശ് മുറിയുടെ വാതിൽ തുറന്നു മരുന്നിന്റെ രൂക്ഷഗന്ധം അയാളുടെ മൂക്കിലേക്ക് കയറി. \"അച്ഛാ?\" അയാൾ വിളിച്ചു. കാളിയന് എന്തൊക്കെയോ പറയണം എന്നുണ്ടായിരുന്നു, അയാളുടെ ചുണ്ടുകൾ ചെറുതായി വിറച്ചു. പ്രകാശൻ തളർന്നു കിടക്കുന്ന അച്ഛന്റെ കൈകൾ പിടിച്ച് അരികെ  ഇരുന്നു. അച്ഛന്റെ അനുഗ്രഹം വേണം , രണ്ടാമത്തെ ബലിയാണ്, കുടുംബ മൂർത്തി കനിഞ്ഞാൽ നമ്മുടെ എല്ലാ പ്രശ്നങ്ങളും അവസാനിക്കും, പ്രകാശൻ പറഞ്ഞു. കാളിയന്റെ ചുണ്ടുകൾ എന്തോ പറഞ്ഞു. അച്ഛന് മുന്നിൽ അല്പ നേരം തല കുനിച്ചിരുന്ന് അയാൾ എഴുന്നേറ്റു.എന്തായിരിക്കും അച്ഛൻ പറഞ്ഞത് അരുതെന്നാണോ?... പ്രകാശ് പൂമുഖത്ത് എത്തുമ്പോൾ ഹോം നേഴ്സ് വാതിൽക്കൽ നിന്നിരുന്നു.അയാൾ തന്റെ കാറിന് അടുത്തേക്ക് നടന്നു.

അനു പതിവ് പോലെ രാവിലെ 8:30 ന് ഓഫീസിലേക്ക് തിരിച്ചു. മീനുകുട്ടിയുടെ സ്കൂളിൽ നാളെ കുട്ടികളുടെ പരിപാടികൾ ഉള്ളത് കൊണ്ട്, അവൾ സ്കൂളിൽ ഡാൻസ് റിഹേഴ്സലിന്റെ തിരക്കിലാണ്. ബാങ്കിലേക്കുള്ള യാത്രാമദ്ധ്യേ മഹേഷ്‌ വിളിച്ചു. മീനു കാൾ സ്പീക്കറിൽ ഇട്ടു. എവിടെയാണ് സാർ, ഇവിടെ ഭാര്യയും കുട്ടിയും ഉള്ള കാര്യം മറന്നോ? അവൾ പരിഭവത്തോടെ മഹിയോട് ചോദിച്ചു. അനു ഞാൻ ഇന്ന് വൈകുന്നേരത്തോടെ അവിടെ എത്തും, മഹേഷ്‌ പറഞ്ഞു. സർപ്രൈസ് വിസിറ്റ്? അനു ചോദിച്ചു. സർപ്രൈസ് ഒക്കെ ഉണ്ട്! വന്നിട്ട് പറയാം, മഹേഷ്‌ ചിരിച്ചു..ശരി വേഗം വാ, കാർ ബാങ്കിന് അടുത്ത് എത്താറായപ്പോൾ അനു പറഞ്ഞു.

കൊച്ചിയിലേക്കുള്ള മടക്ക യാത്രയിൽ
ആയിരുന്നു പ്രകാശ്. അയാൾ സുകുമാരനെ ഫോണിൽ വിളിച്ചു. \"ഹലോ സുകുമാരൻ \". \"ഗുഡ് മോർണിംഗ് സർ\" പ്രകാശ് എന്താണ് രാവിലെ വിളിക്കുന്നതെന്ന് സുകുമാരൻ അത്ഭുതപ്പെട്ടു. സുകുമാരൻ നിങ്ങളെ നമ്മുടെ ട്രിവാൻഡ്രം അപാർട്മെന്റ് കോംപ്ലക്സിൽ അപ്പോയ്ന്റ് ചെയ്തിരിക്കുന്നു, രാവിലെ തന്നെ തിരിച്ചോളൂ. പ്രകാശ് പറഞ്ഞു. സുകുമാരന് എന്താണ് പറയേണ്ടത് എന്നറിയില്ലായിരുന്നു. കുടുംബത്തെ പിരിഞ്ഞുള്ള കൊച്ചി ജീവിതം അയാളെ മടുപ്പിച്ചിരുന്നു \"താങ്ക് യു വെരി മച്ച് സാർ\". നിങ്ങൾക്ക് അതായിരിക്കും നല്ലത് കുടുംബം അവിടെ അല്ലെ പ്രകാശ് ചോദിച്ചു. \"ഡെഫിനിറ്റലി സർ, സോ കൈൻഡ് ഓഫ് യു സാർ...\" സുകുമാരൻ സന്തോഷത്തോടെ പറഞ്ഞു. ഫൈൻ ഫൈൻ, എന്നാൽ പുറപ്പെട്ടോളൂ സുകുമാരൻ, ഇവിടുത്തെ കാര്യങ്ങൾ ഞാൻ നോക്കിക്കോളാം പ്രകാശ് ഫോൺ കട്ട്‌ ചെയ്തു.പ്രകാശ് തന്റെ കാർ അനുവിന്റെ ബാങ്കിന് മുന്നിലെ റോഡ് സൈഡിൽ പാർക്ക്‌ ചെയ്തു, അവിടെ ഇരുന്നാൽ അയാൾക്ക് ബാങ്കിന്റെ മുൻഭാഗം വ്യക്തമായി കാണാം.

പ്രകാശ് മെഡോ അപാർട്മെന്റിന്റെ വെബ്സൈറ്റ് മൊബൈലിൽ തുറന്നു.\"owners.pdf\" തുറന്ന് അയാൾ അനുവിന്റെ മൊബൈൽ നമ്പർ തപ്പിയെടുത്തു.

ഹലോ മാഡം...., ഞാൻ പ്രകാശ്. ഹലോ പ്രകാശ്, നിങ്ങൾ ഇന്നലെ വിളിച്ചിരുന്നു അല്ലെ? അനു ചോദിച്ചു. യെസ് യെസ്, 5 കോടിയുടെ ഒരു ഡെപ്പോസിറ്റ് ഞാൻ മാഡത്തിന് തരാൻ ഉദ്ദേശിക്കുന്നു \"ഐ ആം ഇൻ എ ഹറി\" ഞാൻ ബാങ്കിന് പുറത്തുണ്ട്, മാഡം ഒന്ന് ബാങ്കിന് പുറത്തേക്ക് വന്നാൽ, നമുക്കത് ഫൈനലൈസ് ചെയ്യാം. ഞാൻ ഇവിടെ 5 മണി വരെ ഉണ്ടാകും  , സാറിന് സൗകര്യം ഉള്ളപ്പോൾ വന്നോളൂ അനു പറഞ്ഞു. ഓകെ മാഡം എനിക്കത് അറിഞ്ഞാൽ മതി, \"ഐ വിൽ ബി ഇൻ ടച്ച്‌, സീ യു...\", പ്രകാശ് ചിരിച്ചു കൊണ്ട് ഫോൺ കട്ട്‌ ചെയ്തു.സമയം ഉച്ചക്ക്  2 മണിയായിരുന്നു. പ്രകാശ് തന്റെ കാറിന്റെ ബാക്ക് സീറ്റിലേക്ക് നോക്കി. രാത്രിയിലെ പൂജക്കുള്ള എല്ലാ സാമഗ്രികളും ഒരു ബാഗിൽ അവിടെ വെച്ചിരുന്നു, zip lock cover, zip ties, duck tape, കുടുംബ മൂർത്തിയെ പ്രീതിപ്പെടുത്താനുള്ള പൂജാദ്രവ്യങ്ങൾ നല്ല പനം കള്ളിന്റെ മണം കാറിൽ തങ്ങി നിന്നിരുന്നു. അയാൾ കാർ സ്റ്റാർട്ട്‌ ചെയ്ത് മുന്നോട്ട് എടുത്തു.

രോഹിത് വിളിക്കുമ്പോൾ രാധിക ഓഫീസ് തിരക്കിലായിരുന്നു. എന്താടാ? കമ്പ്യൂട്ടർ കീബോർഡിൽ എൻട്രി ചെയ്തു കൊണ്ട് രാധിക ചോദിച്ചു. ചേച്ചി പ്രകാശ് എന്റെ കെണിയിൽ വീണിട്ടുണ്ട്, ഞാൻ ഒരു ലിങ്ക് അയച്ചു തരാം, അത് ഉപയോഗിച്ച് ചേച്ചിക്ക് അയാളുടെ ലൊക്കേഷൻ ട്രാക്ക് ചെയ്യാം. അത് കൊള്ളാമല്ലോടാ രോഹി....!,   രാധിക സന്തോഷത്തോടെ പറഞ്ഞു. പ്രകാശ് എന്തോ ചെയ്യാനുള്ള പുറപ്പാടിലാണ്, \" ഐ ക്യാൻ ഫീൽ ഇറ്റ് \" രോഹിത് ആകാംഷയോടെ പറഞ്ഞു. പ്രകാശ് ആളൊരു തടിമാടൻ ആണെങ്കിലും എന്റെ കയ്യിലും ഉണ്ട് ചില ചെപ്പടി വിദ്യകൾ \"ഐ നോ ഹൌ ടു ഹാൻഡിൽ ഹിം\", രാധിക ചിരിച്ചു കൊണ്ട് പറഞ്ഞു. \"ബി കെയർഫുൾ ചേച്ചി\" എന്തെങ്കിലും സഹായം വേണമെങ്കിൽ എന്നെ വിളിച്ചാൽ മതി. ശരിടാ... ഞാൻ വിളിക്കാം രാധിക കാൾ കട്ട്‌ ചെയ്തു. അവൾ തന്റെ മൊബൈൽ ഫോണിൽ രാഹുലിന്റെ ചാറ്റ് വിൻഡോ തുറന്നു, പറഞ്ഞത് പോലെ ചെക്കൻ ഗൂഗിൾ മാപ്പിന്റെ ലിങ്ക് അയച്ചിട്ടുണ്ട്. ലിങ്ക് തുറന്ന രാധിക പ്രകാശിന്റെ ലൊക്കേഷൻ ഹിസ്റ്ററിയിൽ തന്റെ ബാങ്കും കണ്ട് അത്ഭുതം കൂറി. ചിലപ്പോ ബിസിനസ് ആവശ്യത്തിന് വന്നതാവും അവൾ വിചാരിച്ചു.

3 മണിയോടെ പ്രകാശ് മീനു പഠിക്കുന്ന സ്കൂളിന് അടുത്തെത്തി. ഇന്റർവെൽലിന് അവൾക്ക് പുറത്തിറങ്ങി ഐസ്ക്രീം കഴിക്കുന്ന സ്വഭാവം ഉണ്ടെന്ന് അയാൾക്ക് അറിയാമായിരുന്നു. തന്റെ കാറും അനുവിന്റെ കാറും ഒരേ മോഡലും നിറവും ആണെന്നിരിക്കെ തന്റെ പ്ലാൻ വിജയകരം ആകുമെന്ന് പ്രകാശ് മനസ്സിൽ കണക്കു കൂട്ടി. അയാൾ ക്ഷമയോടെ തന്റെ കാറിൽ കാത്തിരുന്നു മീനു വരുന്നതും നോക്കി.

< തുടരും >

മെഡോ 666

മെഡോ 666

4.6
775

മീനുവല്ലേ? ഐസ്ക്രീം വാങ്ങാൻ റോഡ് ക്രോസ്സ് ചെയ്തു വന്ന മീനുവിനോട് പ്രകാശ് കാറിന്റെ വിൻഡോ സൈഡിലൂടെ ചോദിച്ചു. മീനു ഒരു നിമിഷം നിന്ന് പ്രകാശിനെ നോക്കി. ഞാൻ അമ്മ പറഞ്ഞിട്ട് വന്നതാ, മീനുവിനെ റൂമിലേക്ക് കൊണ്ട് പോകാൻ, മീനുവിന്റെ കാറാ ഇത് കണ്ടില്ലേ... പ്രകാശ് ചിരിച്ചു കൊണ്ട് പറഞ്ഞു. അങ്കിൾ.... അമ്മയുടെ ഫ്രണ്ട് ആണോ?.... കാറിലേക്ക് നോക്കി കൊണ്ട് മീനു ചോദിച്ചു. അതെ മോളെ, മോൾ കേറ്..., ഫ്രണ്ടിലെ ഡോർ തുറന്നു കൊണ്ട് പ്രകാശ് പറഞ്ഞു. മീനു സംശയം ഒന്നും ഇല്ലാതെ കാറിലേക്ക് കയറി. അപ്പൊ, മിസ്സിനോട് പറയണ്ടേ അങ്കിൾ? , മീനു ചോദിച്ചു. അതൊക്കെ അമ്മ പറഞ്ഞിട്ടുണ്ട് മീനു..... , ഡോർ അടച്ച് ലോക്ക് ചെ