Aksharathalukal

കാർമേഘം പെയ്യ്‌തപ്പോൾ part -30

അങ്ങിനെ ചലോ ഫ്രണ്ട്ന്റെ വീട്... എന്തുകൊണ്ടോ കാറിലിരുന്ന് രണ്ടുപേർക്കും പരസ്പരം സംസാരിക്കാൻ കഴിഞ്ഞില്ല.... ഞാൻ ജുന്നൂനെ കുറിച്ചാ ചിന്തിച്ചത്..... എന്നാലും 
തിരിച്ചുപോയാൽ അവൻ എന്നെ ജീവനോടെ വച്ചേക്കുമോ ഇനി സത്യങ്ങളെല്ലാം അവനോട് പറഞ്ഞാലോ......
എന്തെല്ലാമോ ആലോചിച്ചുകൊണ്ടിരുന്നു... അവരുടെ വീട് എത്തിയത് ഞാൻ അറിഞ്ഞില്ല...... കാറിന്റെ ഡോർ തുറന്ന് എന്റെ കയ്യിൽ ഒരു പിടി വീണപ്പോഴാണ് ഞാൻ ചിന്തയിൽ നിന്ന്  ഉണർന്നത്..... നോക്കുമ്പോൾ എന്റെ കൈയും പിടിച്ച് നിൽക്കുന്ന ഇച്ചായൻ.....സത്യം പറഞ്ഞാൽ എന്ത് ചെയ്യണം എന്നറിയാത്ത ഒരു അവസ്ഥയിലായിരുന്നു ഞാൻ ... എനിക്കൊന്നും പ്രതികരിക്കാൻ പോലും കഴിയാത്ത അവസ്ഥ.... ഇതുവരെ എന്റെ അനുവാദം ഇല്ലാതെ എന്റെ ദേഹത്തു തൊട്ടവരെ മുഖം നോക്കാതെ പ്രതികരിച്ച ഞാൻ...... ഇന്ന് പുള്ളിയുടെ മുഖത്തേക്ക് പോലും നോക്കാൻ കഴിയുന്നില്ല ഒരുതരം  മരവിപ്പ്......അറിയില്ല ഇതെന്താണെന്ന് 
എന്നെയും കൊണ്ട് പുള്ളി നേരെ അവരുടെ വീട്ടിലേക്ക് പോയി അവരെല്ലാം ഞങ്ങളെ കാത്തിരിക്കുകയായിരുന്നു...... അവിടെവച്ച് ഇച്ചായന്റെ സുഹൃത്ത് ഞങ്ങളെ അവരുടെ വീട്ടുകാർക്കെല്ലാം പരിചയപ്പെടുത്തി കൊടുത്തു......

അവിടെ അവരുടെ അച്ഛൻ എന്നെ നല്ലപോലെ നോക്കുന്നുണ്ടായിരുന്നു..... പുള്ളി എന്താ എന്നെ ഇങ്ങനെ നോക്കുന്നത്... എനിക്ക് തോന്നുന്നതാണോ അതോ എന്നെയെങ്ങാനും വല്ല പരിചയവും കാണുമോ..... അങ്ങിനെങ്ങാനും ആണേൽ തീർന്നു.... വീട്ടിലങ്ങാനും അറിഞാലോ.....

എന്റെ ഒരു ഇഷ്ടത്തിനും എന്റെ വീട്ടുകാർ ഇന്നുവരെ എതിര് നിന്നിട്ടില്ല.... പക്ഷേ ഇത് അവരെ മാത്രമല്ല എന്നെ തന്നെ ചതിക്കലല്ലേ... മനസ്സിൽ പുള്ളിയോടൊരിഷ്ടം ഉണ്ടേലും ഇതുവരെ തുറന്ന് പറഞ്ഞിട്ടില്ല.... പുള്ളിക്കെന്നോടുള്ളത് എന്താണെന്ന് ഇത് വരെയും മനസിലായിട്ടുമില്ല....
പുള്ളിക്കെങ്ങാനും ഇഷ്ടമാണേൽ അച്ഛനെയും അമ്മയെയും എങ്ങനെയേലും പറഞ്ഞു പാട്ടിലാക്കാം... മുത്തശ്ശൻ ടാസ്ക് ആണ്..... ഹോ....ഞാനെന്തിനാ ippo ഇതൊക്കെ ആലോചിക്കുന്നത്.....

അധികനേരം നിൽക്കാൻ പറ്റില്ല......
കള്ളം പറഞ്ഞാണ് വന്നിരിക്കുന്നത്.....അതുകൊണ്ട്  വേഗം വീട്ടിൽ  പോകാണാമായിരുന്നു ഞങ്ങൾക്ക്....പിന്നെ അവരോട് തിരക്കുണ്ടെന്നും  നിങ്ങൾ നിർബന്ധിച്ചപ്പോൾ വരാതിരിക്കാൻ കഴിയാത്തതുകൊണ്ട് മാത്രം വന്നതാണ് എന്നും പറഞ്ഞ് അവിടെ നിന്ന് വേഗം ഇറങ്ങാൻ തീരുമാനിച്ചു.....

പിന്നെ അവിടെഅധിക നേരം ഇരുന്നില്ല എല്ലാരും ചേർന്ന് വേഗം ഭക്ഷണം കഴിപ്പായി....
ഭക്ഷണം കഴിക്കൽ കഴിഞ്ഞ് ഒരു ഫോട്ടോ എടുക്കാതെ എങ്ങിനെ പോകുന്നു എന്നും പറഞ്ഞു എല്ലാരും കൂടെ ഒരു സെൽഫി എടുത്തു. ഞങ്ങൾടെ രണ്ടുപേരുടെയും കപ്പിൾ ഫോട്ടോ എന്ന് പറഞ്ഞു നിർത്തിച്ചു.....
ശരിക്കും രണ്ടുപേർക്കും നല്ലപോലെ മടിയുണ്ടായിരുന്നു... പരസ്പരം ചേർന്ന് ഞങ്ങൾ തോളിലൂടെ കയ്യിട്ടും കെട്ടിപ്പിടിപ്പിച്ചുമെല്ലാം ഫോട്ടോയെടുക്കാനുള്ള ശ്രമങ്ങൾ നടത്തി.... ഞങ്ങൾ എന്തെല്ലാമോ പറഞ്ഞു ഒഴിഞ്ഞുമാറി.... രണ്ടുപേർക്കും നല്ലപോലെ ബുദ്ധിമുട്ട് തോന്നിയിരുന്നു.....ഒരു നല്ല റൊമാന്റിക് ഫോട്ടോ കിട്ടിയില്ല എന്ന ഇച്ചായന്റെ ഫ്രണ്ടിന്റെ നിർബന്ധപ്രകാരം വീണ്ടും ഫോട്ടോ എടുക്കാൻ തുടങ്ങി..... എന്നാൽ ഇനിയും നിന്നാൽ ലേറ്റ് ആവും എന്നുള്ളതുകൊണ്ടും രണ്ടുപേരും ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ തന്നെ തീരുമാനിച്ചു.... പുള്ളി എന്റെ അടുത്തോട്ട് ചേർന്ന് നിന്നു..... എടുപ്പിലൂടെ കയ്യിട്ട് പുള്ളിയോട് ചേർത്ത് നിർത്തി..... പുള്ളിയുടെ പ്രസൻസിൽ ഞാൻ എന്നെ തന്നെ മറന്ന് പോയി.... പുള്ളിയുടെ മുഖത്തേക്ക് നോക്കിയ എന്റെ മുഖം അറിയാതെ തന്നെ താന്നുപോയി....
പിന്നെ പുള്ളി എന്റെ മുഖമുയർത്തി എന്റെ കണ്ണുകളിലേക്ക് നോക്കി..... എന്നും ആ കണ്ണുകളിൽ കാണാറുള്ള ദേഷ്യമല്ല പകരം.... എന്താണെന്ന് തിരിച്ചറിയാൻ കഴിയാത്ത ഒരു തരം ഭാവം.... പക്ഷേ ആ കണ്ണുകളിലേക്ക് അധികനേരം നോക്കിയിരിക്കാൻ മാത്രം എന്നെക്കൊണ്ട് കഴിയുന്നുണ്ടായിരുന്നില്ല..... അറിയാതെ തന്നെ ഞാൻ ആ കണ്ണുകളിൽ അടിമപ്പെട്ട് പോകുന്നത് പോലെ... എന്നെ നിയന്ത്രിക്കാൻ എനിക്ക് തന്നെ കഴിയാത്ത ഒരുതരം അവസ്ഥ.... ഞങ്ങളുടെ രണ്ടുപേരുടെയും ഫോട്ടോ അവൻ എടുത്തു.....പെർഫെക്ട് എന്നും പൊളി എന്നുമൊക്കെ പറയുന്നുണ്ടായിരുന്നു....

പിന്നെയും അധികം നേരം അവിടെനിന്ന് സമയം കളയാതെ ഞങ്ങളെ വീട്ടിലേക്ക് പുറപ്പെട്ടു...... വരുന്ന വഴിയിൽ മെഡിക്കൽ ഷോപ്പിൽ നിന്ന് ബാൻഡേജ് വാങ്ങി കാലിൽ ഒരു കെട്ട് okke കേട്ടിയാണ് പോകുന്നത്..... അപ്പൻ  ഡോക്ടർ ആയതുകൊണ്ട് കെട്ടാനൊക്കെ നല്ലപോലെ എനിക്ക് അറിയാമായിരുന്നു....
തിരിച്ചുപോരുന്ന വഴിയിൽ എന്റെ മനസ്സ് അവിടെ ഒന്നായിരുന്നില്ല. സത്യത്തിൽ വീട്ടിൽ പോയി ഉണ്ടാകാവുന്ന പ്രശ്നങ്ങളെ കുറിച്ചോ ജുന്നുവിനെ കുറിച്ചോ മനസ്സൊരിക്കൽ പോലും ചിന്തിച്ചില്ല... പകരം എന്റെ ചിന്തകൾ മൊത്തം  ഇച്ചായനിലായിരുന്നു..... പുള്ളിയുടെ കണ്ണുകളിൽ...,
എനിക്കെന്താണ് പറ്റുന്നത് എന്ന് മാത്രം എനിക്കറിയുന്നുണ്ടായിരുന്നില്ല...,...

അപ്പോഴാണ് ഇച്ചായന്റെ ഫോണിൽ മെസ്സേജ് വന്നത്... നിർത്താതെ കുറെ മെസ്സേജുകൾ വരുന്നുണ്ടപ്പോൾ പുള്ളി വണ്ടി സൈഡ് ആക്കി....ഫോൺ എടുത്തു നോക്കി.... പുള്ളിയുടെ മുഖത്ത് നോക്കിയിരുന്ന എനിക്ക് കാണാൻ കഴിഞ്ഞത് ആ ചുണ്ടിൽ ആരെയും മയക്കുന്ന ഒരു പുഞ്ചിരി..... അപൂർവമായി മാത്രം കാണാൻ കഴിയുന്ന ഒന്ന് അറിയാതെ തന്നെ ഞാൻ നോക്കിയിരുന്നു പോയി.....

പുള്ളി എന്നെ തട്ടി വിളിച്ചപ്പോഴാണ് എനിക്ക് ബോധം വന്നത്.... എന്റെ ഫോൺ നമ്പർ പറയാൻ പറഞ്ഞപ്പോൾ എന്തിനാണ് എന്നുള്ള ഭാവത്തിൽ ഞാൻ പള്ളിയെ നോക്കി.... അവിടെ എപ്പോഴത്തെയും സ്ഥായിഭാവം... ഇനി ഞാനെങ്ങാനും സ്വപ്നം കണ്ടതായിരിക്കുമോ....ചിരിക്കുന്നത് ആയിട്ട്.... എന്നുവരെ എനിക്ക് തോന്നിപ്പോയി..... ഞാനറിയാതെ തന്നെ എന്റെ ഫോൺ നമ്പർ പറഞ്ഞു കൊടുത്തു.,.... രണ്ട് മിനിറ്റ് കഴിഞ്ഞത് എന്റെ ഫോണിലേക്ക് പുതിയ നമ്പറിൽ നിന്ന്  മെസ്സേജ് വന്നു അത് നോക്കാതെ തന്നെ ആരാണെന്ന് എനിക്ക് മനസ്സിലാക്കാവുന്നതേണ്ടായിരുന്നുള്ളൂ.... പക്ഷേ ആ മെസ്സേജ് കണ്ടെന്റെ  കിളിപോയി..... ഞങ്ങൾ രണ്ടുപേരും കൂടെയുള്ള ഒരുപാട് കപ്പിൽ ഫോട്ടോസ്..... ശരിക്കും പറഞ്ഞാൽ ഭാര്യയും ഭർത്താവുമാണെന്ന് തന്നെ ആരും പറയും.... മേഡ് ഫോർ ഈച്ച്  Other.....

ഫോട്ടോ നോക്കിയതിനുശേഷം ഞാൻ പുള്ളിയുടെ മുഖത്തേക്ക് നോക്കി.... അവിടെ പ്രത്യേകിച്ച് ഭാവ വ്യത്യാസങ്ങൾ ഒന്നുമില്ല..... പിന്നെ നേരെ വീട്ടിലേക്ക് വച്ച് പിടിച്ചു..., മുന്നില് തന്നെ ജുന്നു ഞങ്ങളെ കാത്തു നിൽപ്പുണ്ടായിരുന്നു..... അവന്റെ മുഖത്ത് നല്ലപോലെ ടെൻഷനും ഉണ്ട്..... എന്താണേലും അവനെക്കൊണ്ട് കാര്യങ്ങൾ പറയണം... അതിന് വേണ്ടി ഞാൻ അവനേം കൂട്ടി ഗസ്റ്റ് ഹൗസിലോട്ട് പോയി കാര്യങ്ങളൊക്കെ പറഞ്ഞു കിട്ടാനുള്ളത് കൈയോടെ വാങ്ങിക്കാൻ  തന്നെ തീരുമാനിച്ചു.... മമ്മിയോട് പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നും ഇല്ല എന്ന് പറഞ്ഞ് മമ്മിയെ സമാധാനിപ്പിച്ചു.... മമ്മി ഒരുപാട് നിർബന്ധിച്ചതാണ് ഇന്ന് ഞങ്ങളെ ഗസ്റ്റ് ഹൗസ് il കിടക്കണ്ട ഇവിടെ വീട്ടിൽ  വരാൻ പക്ഷേ ഞങ്ങൾ നിന്നില്ല.....
✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

കുറേ ആയി ഞാൻ എഴുതീട്ട്.... ആരും കണ്ടിന്യൂസ് ആയി വായിക്കുന്നുണ്ടെന്ന് എനിക്ക് തോന്നിയില്ല അതുകൊണ്ട് എഴുതാനും ഒരു ഇൻട്രസ്റ്റ് ഉണ്ടായിരുന്നില്ല....
ആരേലും വായിക്കുവാണേൽ കമന്റിലൂടെ  പറഞ്ഞോളൂ.... ഞാൻ വേഗം എഴുതാം....
എന്തേലും മിസ്റ്റേക്ക് ഉണ്ടേൽ എന്നെ അറിയിച്ചോളൂ........ നിങ്ങളുടെ റിവ്യൂ എനിക്ക് തെറ്റുകൾ തിരുത്താൻ കിട്ടുന്ന അവസരമാണ്.... അതുകൊണ്ട് 2വരി എഴുതീട്ട് പോകൂ.....
✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️
                      തുടരും.......


കാർമേഘം പെയ്യ്‌തപ്പോൾ... part -31

കാർമേഘം പെയ്യ്‌തപ്പോൾ... part -31

5
1083

ജാനു ജുന്നൂനേം കൊണ്ട് നേരെ പോയത് ഗസ്റ്റ്‌ ഹൗസിലോട്ടാണ്...അവക്കവനോട്  കാര്യങ്ങളെല്ലാം പറയണമായിരുന്നു...... അവൾ സെറ്റിയിൽ ഇരുന്നതും അവനും അവളുടെ കൂടെ ഇരുന്നു..... അവൾ എന്തേലും പറയുന്നതിനു മുന്നേ അവൻ അവളുടെ കാൽ എടുത്തു അവന്റെ മടിയിൽ വച്ചിരുന്നു... ജാനുന് വല്ലാത്ത കുറ്റബോധം തോന്നി..... എല്ലാരോടും നുണ പറഞ്ഞതിൽ.... അതിനേക്കാളുംപരി അവനോട് പറയാത്തതിൽ ഇനിയും അവനെ പറ്റിച്ചുകൂടാ എന്ന തിരിച്ചറിവിൽ നടന്ന എല്ലാ കാര്യങ്ങളും അവൾ അവനോട്  പറഞ്ഞു.....അവൻ ആകെ കിളി പോയ അവസ്ഥയിലായിരിപ്പാണ്.... ഞാൻ അറിയാതെ എന്തൊക്കെയാ നടക്കുന്നത്...."നീ പറഞ്ഞത് ശരിയാണോ.....സിദ്ധു.... അവൻ തന്നെയാണോ..... നിനക