4⃣ചില തെറ്റുകൾ 🚫🚫
അവൾ പറഞ്ഞ് കൊടുത്ത വഴിയിലൂടെ അവൻ വണ്ടി ഓടിച്ച് ഒരു വലിയ വീടിന്റെ മുന്നിലെത്തി..ഗേറ്റിന്റെ അടുത്ത് തന്നെ മാളു ബാഗുമായി നിൽക്കുന്നത് ബൈക്കിന്റെ വെട്ടത്തിൽ ജയ്മോൻ കണ്ടു.. അവൾ ആകെ ക്ഷീണിച്ച അവസ്ഥയിലായിരുന്നു.. അവന് അവളുടെ മുഖം കണ്ടപ്പോൾ സങ്കടം തോന്നി..ബൈക്ക് നിർത്തി അവൻ ഇറങ്ങി അവളുടെ അടുത്ത് ഓടി...\"എന്തു പറ്റി മാളു...\"\"അത്.. ഇന്ന് അയാൾ നന്നായി മദ്യപിച്ചിരുന്നു.. അയാൾക്ക് ഫുഡ് കൊടുത്തപ്പോൾ എന്നെ തല്ലി.. ഗതികെട്ടപ്പോൾ ചെയ്തു പോയതാ.. അയാളുടെ അച്ഛനും അമ്മയും കൂടി അയാളെ ഹോസ്പിറ്റലിൽ കൊണ്ട് പോയി.. ഇപ്പൊ അറിഞ്ഞു അയാൾ കൊലപാതക ശ്രമത്തിന് കേസ് കൊടുത്തെന്ന്...അച്ഛനും അമ