Aksharathalukal

വിയാനിയാ 👭


    വിയാനിയാ 👭




Part 8




ആദ്യമൊന്നും ആരുടെയും പിന്തുണ കിട്ടാതെ വന്നിട്ടും തളരാതെ അത് തുടരാൻ പ്രചോദിപിച്ചതും ജീത്തു തന്നെ ആയിരുന്നു. പതിയെ പതിയെ അവളുടെ എഴുത്തുകൾ ശ്രദ്ധ നേടിത്തുടങ്ങി. ആദ്യ ദിവസങ്ങളിൽ തനിക്കുണ്ടായിരുന്ന ഭാരങ്ങൾ മറികടക്കാൻ ശക്തമായിരുന്നു ഓരോ അഭിപ്രായങ്ങളും . അധികം വൈകാതെ തന്നെ നല്ല നല്ല പിന്തുണകൾ പലയിടങ്ങളിൽ നിന്നുള്ള പലരിൽ നിന്നും കിട്ടി തുടങ്ങി. ഇതിനിടയിൽ അവളുടെ ദിനചര്യയായി മാറികൊണ്ടിരിക്കുന്ന വേദനിപ്പിക്കുന്ന ഓർമ്മകളും മമ്മിയുടെ അവഗണനയും നിയായുടെ പരിഹാസവുമെല്ലം തുടർന്നു കൊണ്ടിരുന്നു.

തനിക്കു കിട്ടുന്ന അഭിനന്ദനങ്ങളും അഭിപ്രായങ്ങളും ജീത്തുവിനെ അറിയിക്കുമ്പോൾ വല്ലാത്തൊരു സന്തോഷമാണ് അവളിൽ വന്നു മൂടുക. നിറഞ്ഞ മനസോടെയാണ് ജിത്തുവും അത് കാണുന്നത്. അത് അവൾക്കൊരു പതിവായി മാറിക്കഴിഞ്ഞു.


ഒരു ദിവസം സ്കൂൾ കഴിഞ്ഞു വന്ന നിയ വല്ലാതെ ദേഷ്യത്തിലായിരുന്നു . ദേഷ്യം സഹിക്കാൻ വയ്യാതെ തൻ്റെ കൺമുന്നിൽ കണ്ടതെല്ലാം അവൾ എറിഞ്ഞുടച്ചു . വിയയെ കണ്ടതും ആ ദേഷ്യം പതിന്മടങ്ങായി.


\" ടീ... എന്താടി നിൻ്റെ ഉദ്ദേശം .. ഞങ്ങളെ നാണംകെടുത്തി നീ മതിയായില്ലേടി ..\"


വിയക്കു നേരേ ചീറിക്കൊണ്ടു നിയ തിരക്കി .


എന്നാൽ ഇതെല്ലാം കണ്ടു ഒന്നും മനസ്സിലാവാതെ നിൽകുവാണ് വിയ.


\"ആദ്യം പരീഷക്ക് തോറ്റോണ്ടായിരുന്നു അതൊന്നു മാറി വരുന്നേയുള്ളൂ അപ്പോ ദാ അവൾ കറങ്ങാൻ നടക്കുന്നു ഏതോ ഒരുത്തനുമായി \".


നിയയുടെ ഓരോ വാക്കുകളും വിയയിൽ അത്രമേൽ ആഴത്തിൽ വൃണപ്പെടുത്തിയിരുന്നു .


എന്നാൽ നിയക്ക് ദേഷ്യം കൊണ്ടു കണ്ണ് കാണാത്ത അവസ്ഥയായിരുന്നു. മുന്നിൽ കണ്ടതെല്ലാം വലിച്ചെറിഞ്ഞും പൊട്ടിച്ചുമെല്ലാം നിയ അവളുടെ തന്നെ ദേഷ്യം അടക്കാൻ ശ്രമിച്ചു. വാക്കുകൾക്ക് മൂർച്ചയുണ്ടന്നും മറ്റെന്ത് മുറിവിലും കൂടുതൽ ആഴമേറിയതായിരിക്കും പ്രിയപ്പെട്ടവർ അവരുടെ വാക്കുകളാൽ സമ്മാനിക്കുന്ന മുറിവുകളെന്നോ നിയ അപ്പോൾ അറിയുന്നുണ്ടായിരുന്നില്ല .



\"ഡീ.. ഈ വീട്ടിൽ താമസിക്കുമ്പോൾ ഇതു പോലെത്തെ തോന്നിവാസങ്ങളൊന്നും ഇവിടെ പറ്റില്ല്യ . നിനക്കു പിന്നെ പണ്ടേക്കു പണ്ടേ പോയതല്ലേ ഈ നാണവും മാനവുമൊക്കെ . ഓരോരോ വേഷം കെട്ടുകളായി ഇറങ്ങിക്കോളുമവൾ . നിക്കുന്ന നിർത്തം കണ്ടില്ലേ .. എന്നാലും നിനക്കെന്തിന്റെ കേടാടി വല്ലവന്റെം കൂടെയൊക്കെ ഇങ്ങനെ നാടും ചുറ്റി നടക്കാൻ . വെറുതെ വീട്ടുകാരെ പറയിക്കാനുണ്ടായ സാധനം . ഇതിനെയൊക്കെയന്നല്ലോ കർത്താവേ എനിക്കെൻ്റെ ഇരട്ടസഹോദരിയായി കിട്ടിയേ ..\"


നിയ ഓരോന്നും എണ്ണിപെറുക്കി പറഞ്ഞു കൊണ്ടു ദേഷ്യം സഹിക്കാവയ്യാതെ അണപ്പല്ല് കൂട്ടിപിടിച്ചു കടിച്ചമർത്തി .


നിയയുടെ വായിൽനിന്ന് വീഴുന്ന ഓരോ വാക്കും കേട്ടു തറഞ്ഞു നിൽക്കുകയാണ് വിയ. വിയ മനസ്സിൽ പോലും കരുതാത്ത തരത്തിലുള്ള കുറ്റങ്ങളായിരുന്നു നിയ അവൾക്കു നേരെ ആരോപിച്ചത്.
      ഒരുവേള തൻ്റെ സൗഹൃദം മറ്റെല്ലാവരെയും പോലെ ജീത്തുവും തെറ്റായ അർത്ഥത്തിൽ കണ്ടിട്ടുണ്ടാവുമോ എന്ന് ഓർത്തതും എന്താണീല്ലതെ ഭയം അവളെ തളർത്തി . അത്രമേൽ ആഴത്തിലയിരുന്നു നിയയുടെ ഓരോ വാക്കുകളും അവളിൽ തുളഞ്ഞു കയറിയത് .



 \"നീയെന്നെ തെറ്റിദ്ധരിച്ചിരിക്കുവാണ് നിയ... ഞങ്ങൾ തമ്മിൽ സൗഹൃദത്തെയും സഹോദര്യത്തെയും മറികടന്നു മറ്റൊരു അർത്ഥവും ഉണ്ടാവില്ല്യ ഉണ്ടാവാനും പോണില്ല്യ \"


  ഓരോ വാക്കും പറയുമ്പോളും അവളുടെ തീരുമാനം കൂടുതൽ കൂടുതൽ തിവ്രമായിക്കൊണ്ടിരുന്നു .


\"ഓ, ഇതൊക്കെ നമ്മളും കുറെ കേട്ടിട്ടുള്ളതാടി തുടക്കത്തിലെല്ലാരും ഇങ്ങനെ ഒക്കെ പറഞ്ഞവും തുടങ്ങുവാ പിന്നെ കാര്യത്തോടുക്കുമ്പോളാവും എല്ലാവരുടെയും തനിസ്വഭാവം പുറത്തു വന്നു തുടങ്ങുന്നേ\".

അത് പറയുമ്പോൾ അറിഞ്ഞോ അറിയാതെയോ അഭിനയമാണെങ്കിൽ പോലും ഒരല്പം കരുതലും സ്നേഹവും നിയയിൽ നിറയാതിരുന്നില്ല.


എന്നാൽ ആ സമയം നാളുകൾക്ക് ശേഷമുള്ള സഹോദരിയുടെ കരുതലിനേക്കാളും താൻ സുഹൃത്തായി സഹോദരനായി കാണുന്നവൻ്റെ ഉള്ളിലെ തൻ്റെ സ്ഥാനം എന്താവുമെന്ന ആശങ്കയോ ഭയമോ വേദനയോ എന്തെല്ലാമോ ആയിരുന്നു മുന്നിട്ടു നിന്നത്. അതുകൊണ്ട് തന്നെയാവും നിയയൂടെ പിന്നീടുള്ള കലിപ്പോ വഴക്ക്പറച്ചില്ലോ തല്ലോ പോലും അവൾക്ക് ഏശാതെ പോയത് .

ഈ കുറച്ചു നാളുകൾകൊണ്ട് തന്നേ മനസ്സിലാക്കാൻ കഴിയുന്ന തന്നേ താനായി കാണാൻ കഴിയുന്ന സുഹൃത്തിനെ കിട്ടിയ സന്തോഷമായിരുന്നു ഓരോ കൂടികാഴ്ചയിലും നിറഞ്ഞുനിന്നത് . ഇന്നിപ്പോൾ എന്തെന്നില്ലാത്ത ഒരു ഭയം അവളിൽ രൂപം കൊള്ളുണു . തൻ്റെ ഉള്ളിൽ എപ്പഴോ പാകപ്പെട്ട സംശയത്തിൻ്റെ വിത്തൂകൾക്ക് നീർകുമിളകൾടെ പോലും ആയുസൂണ്ടാവരുതെ എന്നവൾ നൂറാവർത്തി സ്വയം ഉരുവിട്ടു പോയി.


സ്ഥിരം സ്ഥലത്ത് എന്നത്തേയും പോലെ തന്നെ വിയയെ കാത്തിരിക്കുക ആയിരുന്നു ജീത്തു എന്നും ഈ സമയം ആകുമ്പോൾ കുഞ്ഞ് കുഞ്ഞ് സന്തോഷങ്ങളും പരിഭവങ്ങളും വിശേഷങ്ങളും പങ്കുവക്കാൻ തൻ്റെ കൂട്ടുകാരിയുടെ വരവുണ്ടവുമെന്ന് അവന് അറിയാമായിരുന്നു . അതുകൊണ്ട് അന്നും അതുപോലെ തന്നെയാണ് അവൻ അവളെ കാത്തിരുന്നത്. എന്നാൽ ഇന്നത്തെ അവളുടെ വരവിൽ തന്നേ എന്തോ പന്തികേട് അവന് മണത്തിരുന്നു. പതിവു പുഞ്ചിരി തെളിയാതേ കഷ്ടപ്പെട്ടു വരുത്തി തീർത്ത പുഞ്ചിരിയുമായി തനിക്കു മുന്നിൽ നിൽകുന്നവളെ ഒരുവേള നോകിനിന്നുപോയിരുന്നു അവനും. അവളുടെ കണ്ണുകളിൽ തെളിഞ്ഞു കണ്ട ആശങ്ക എന്തിനുവേണ്ടിയുള്ളതാവും എന്നു അവന് മനസ്സിലാവുന്നുണ്ടയിരുന്നില്ല.


\"ജീത്തു ഞാനിപ്പോ ചോദിക്കാൻ പോന്ന കാര്യം നീ എങ്ങനെ എടുക്കുമെന്നൊന്നും എനിക്കറിയില്ല പക്ഷെ എനിക്കിതിനുള്ള ഉത്തരം കിട്ടണം . നീയിപ്പോൾ എന്നോടു കാട്ടുന്നത് കളങ്കമില്ലാത്ത സൗഹൃദം തന്നെയല്ലേ . എനിക്കു നിന്നോടുള്ള സഹോദര്യം തന്നെയല്ലേ നിനക്ക് എന്നോടും \".


ഒരു മുഖവരയും കൂടാതെ അവനെ കണ്ടപാടെ അവൾക്കു അറിയാനുണ്ടയിരുന്നത് അതായിരുന്നു .

പെട്ടെന്നുള്ള അവളുടെ ഭാവവും ചോദ്യവുമെല്ലാമായപ്പോ അവനൊന്നു ഞെട്ടിയെങ്കിലും അധികം ചികയതെ തന്നെ അവന് കാര്യങ്ങളുടെ കിടപ്പ് മനസ്സിലായിരുന്നു .


*രണ്ടു പെൺകുട്ടികൾ തമ്മിലുള്ള സൗഹൃദമോ ആൺകുട്ടികൾ തമ്മിലുള്ള സൗഹൃദമോ തെറ്റില്ല. എന്നാൽ ഒരു ആൺുട്ടിയും ഒരു പെൺകുട്ടിയും തമ്മിലുള്ള സൗഹൃദം പലപ്പോഴും ചോദ്യം ചെയ്യപെട്ടെക്കാം . ഇതേ സമൂഹം തന്നെ രണ്ടു പെൺകുട്ടികൽക്കിടയിലോ ആൺകുട്ടികൾക്കിടയിലോ സൗഹൃദത്തിനു പകരം പ്രണയം രൂപം കൊണ്ടാൽ അതോടെ അവർ സാമൂഹ്യവിരുദ്ധർ . എന്താണ് സമൂഹം തെളിയിക്കാൻ ശ്രമികുന്നത് . *


ഇങ്ങനെ ഒരു ചോദ്യം അവളിപ്പോൾ ഉന്നയിക്കണമെങ്കിൽ അത്രമേൽ അവളുടെ ഉള്ളിൽ തീ കോരിയിട്ടതാരാവുമെന്നവൻ ചിന്തിച്ചുപോയി .


\"എടോ, ഒരു ആൺകുട്ടിയും പെൺകുട്ടിയും അടുത്തിടപഴുകിയാൽ അവിടെ പ്രണയം മുളക്കുമെന്നും ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും സൗഹൃദം പോലും എത്രനാൾ അതിൽ പ്രണയം കലരാതെ നിൽകും എന്ന് ഇപ്പോളും ആളുകൾക്ക് വിശ്വാസമുണ്ടവില്ല . അതുകൊണ്ടുതന്നെ ഇന്നും അധികമാർക്കും ഇതുപോലെ കളങ്കപ്പെടാത്ത സൗഹൃദത്തെ അംഗീകരിക്കാൻ ആവുന്നുണ്ടാവില്ല. ഞാനിന്നുവരെയും എനിക്ക് ശരിയെന്നു തോന്നുന്ന കാര്യത്തിൽ ഉറച്ചു വിശ്വസിക്കയും അതിൽ നിന്നും പിന്മാറുവയും ചെയ്യാതിരിക്കാൻ ശ്രമിക്കും. അതുപോലെ തന്നെയാണ് സൗഹൃദവും. എനിക്ക് നീ എന്നും നല്ലൊരു സുഹൃത്തായിരിക്കും. അതൊരിക്കലും ഒരു ഘട്ടം കഴിഞ്ഞാൽ വ്യഥിചലിച്ചുപോകാവുന്ന സൗഹൃദമല്ല... പിന്നെ ഇതിൻ്റെ പേരിൽ നിന്നെ എന്തായാലും ഞാൻ ബുദ്ധിമുട്ടിക്കാൻ പോവുന്നില്ല. ഇപ്പോഴാണെലും എപ്പോഴാണെളും ഈ സൗഹൃദം ഒരു ഭാരം ആയിതോന്നിയാൽ ഒരു വാക്ക് മാത്രം പറഞാൽ മതി, യാതൊരു വിധത്തിലും ഞാൻ ബുദ്ധിമുട്ടിക്കില്ല , പക്ഷെ ഒരിക്കലും അത് മനസ്സിൽ വച്ചിരുന്നു ആ ബന്ധത്തിൽ ഒരു വിള്ളൽ വീഴ്ത്താൻ ഇടയാക്കരുത് . കാരണം അകന്നു നിന്നാലും ആ അകൾച്ചയിൽ പോലും നിർവചിക്കാനാവാത്ത ഒരു ഭംഗിയാണ് . എന്നാൽ പൊട്ടിപോയാൽ അതിനെ യോജിപ്പിക്കാൻ ആയെന്നു വരില്ല .\"


ജീത്തുവിൻ്റെ ഓരോ വാക്കുകളും തട്ടിയത് വിയയുടെ ഹൃദയത്തിലയിരുന്നു .

കുറച്ചു നേരത്തേകെങ്കിലും മറ്റൊരാളുടെ വാക്കിനുമേൽ തങ്ങളുടെ സൗഹൃദത്തെ താൻ തന്നെ തെറ്റിദ്ധരിച്ചു പോയാല്ലോ എന്ന തിരിച്ചറിവ് ഒരു കുറ്റബോധത്തിനുമാണ് കാരണമായത്. അറിയാതെ തന്നെ ആ തല ഒരു നിമിഷം താണ് പോയി. ആ കുറ്റബോധത്തിന്റെ നീറ്റൽ ഉള്ളിലാരിഞ്ഞപ്പോൾ ആദ്യം ചെയ്തത് അവൾ അവൾക്കുതന്നെ ഒരു വാക്ക് കൊടുക്കുകയായിരുന്നു.


* തന്റെ തെറ്റോ ശെരിയോ തന്റെതായ യാതൊരു തീരുമാനങ്ങളോ ഇനിയും മറ്റൊരാളുടെ വിലയിരുത്തലുകളിൽ ചുരുങ്ങാൻ പാടില്ല.*


ഇന്നത്തെ കാലത്ത് നമ്മൾ പ്രത്യേകിച്ചും പെൺകുട്ടികൾക്ക് വീഴ്ച പറ്റുന്നത് ഇവിടെയാവും. സമൂഹം എന്ത് കരുതും? തന്റെ സ്വന്തം ഇഷ്ടങ്ങളും അഭിപ്രായങ്ങളും മാത്രം പരിഗണിച്ചാൽ മതിയാവുമോ? തനിക്ക് ചുറ്റുമുള്ളവർ തന്റെ അഭിപ്രായങ്ങൾ അംഗീകരിച്ചേക്കുമോ? ഇങ്ങനെ എന്ത് കാര്യത്തിനും സമൂഹത്തെ ആശ്രയിച്ചും പരിഗണിച്ചുമെടുക്കുന്ന തീരുമാനങ്ങളിൽ പലപ്പോഴും നമ്മുടെ ഇഷ്ടങ്ങൾ ത്യജിക്കപ്പെടുന്നു. എന്നാൽ ആ തീരുമാങ്ങളുടെ പരിണിത ഫലങ്ങൾ വരുമ്പോൾ അനുഭവിക്കാൻ നമ്മൾ മാത്രമേ ഉണ്ടാവുള്ളു. തനിക്ക് ചുറ്റും നിന്ന് തന്നെ ഉപദേശിച്ചവരോ വിലയിരുത്തിയവരോ വിമർശിച്ചവരോ പരിഹസിച്ചവരോ ആരും തന്നെ ഉണ്ടാവാറില്ല. പിന്നെ എന്താർത്ഥത്തിൽ നമ്മുടെ തീരുമാനങ്ങളും അഭിപ്രായങ്ങളും ഇഷ്ടങ്ങളും അവർക്ക് വേണ്ടി ത്യജിക്കണം. വിമർശിക്കുന്നവർ എന്നും വിമർശിച്ചുകൊണ്ടേയിരിക്കും. അതിൽ തളരാതെ അതിനോട് ഓരോ വട്ടവും പോരാടേണ്ടത് നമ്മളാണ് .


ചില വീഴ്ചകൾ ചില മുന്നേറ്റത്തിന്റെ അടയാളം ആവുമെന്നു പറയുന്നപോലായിരുന്നു അവരുടെ സൗഹൃദവും തകർന്നുപോയേക്കാമെന്നു തോന്നിയ ഇടത്തുനിന്നായിരുന്നു അതിന്റെ ആഴമേറിയത് അടിത്തറയുറച്ചത് അന്നെത്തേതിനു ശേഷവും വീണ്ടും പലരും അവരുടെ സൗഹൃദത്തെ തെറ്റിദ്ധരിക്കാനും മോശമായി ചിത്രീകരിക്കാനും ശ്രെമിച്ചിട്ടുണ്ടെങ്കിലും രണ്ടാളും ഒട്ടും പതറാതെ ഉറച്ചു തന്നെ നിന്നു അതിനെയെല്ലാം തള്ളി. നിയയും പലപ്പോഴും വിയയുമായി വഴക്കുണ്ടാക്കാൻ ശ്രെമിച്ചെങ്കിലും അവിടെയും വിയ ഉറച്ചു തന്നെ നിന്നു. അതോടെ ആദ്യത്തെ ആവേശമെല്ലാം കെട്ടടങ്ങി വിമർശനമെല്ലാം കുറഞ്ഞു കുറഞ്ഞു വന്നു.






തുടരും..





വിയാനിയാ 👭

വിയാനിയാ 👭

5
787

     വിയാനിയാ 👭പാർട്ട്‌ 9ദിവസങ്ങൾ കൊഴിഞ്ഞുപോയതിനോടൊപ്പം വിയയും എഴുത്തിന്റെ ലോകത്ത് കൂടുതൽ ഇണങ്ങിച്ചേർന്നിരുന്നു. വിയയുടെ രചനകൾക്ക് വായനക്കാർ കൂടുകയും കൂടുതൽ സ്വീകര്യത വരുകയും ചെയ്തു. ഇതിനിടയിൽ ഇതേ ലോകത്തിലൂടെ തന്നെ നല്ലെയൊരു കൂട്ടുകാരിയെയും കിട്ടി. കാതങ്ങൾ അകലെയായിരുന്നതുകൊണ്ട് തന്നെ അക്ഷരങ്ങളാൽ പരിചയപെട്ടു ഹൃദയത്തിലിടം നേടിയെടുത്ത സൗഹൃദം ചിലപ്പോഴൊക്കെ നമുക്ക് ചുറ്റുമുള്ള ലോകം നമുക്ക് അത്ഭുതമാക്കാറുണ്ട്.ഇത്ര വർഷങ്ങൾ ഒരുമിച്ചുണ്ടായിട്ടുപോലും ആത്മാർത്ഥത പുലർത്താൻ കഴിയാതെ പോയ സൗഹൃദങ്ങൾക്കിടയിൽ എത്രയോ മനോഹരമ