Aksharathalukal

നീലനിലാവേ... 💙 - 2

ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച ശേഷം കൈ കഴുകിയിട്ട് ക്ലാസ്സിലേക്ക് നടക്കുമ്പോഴാണ് നിള കുറച്ച് അപ്പുറത്തുള്ള മരത്തിന്റെ ചുവട്ടിൽ ഇരിക്കുന്നവന്മാരെ ശ്രദ്ധിച്ചത്.. അവരെ കണ്ട് അവളൊന്ന് നിന്നു...

""" ടാ.. ടാ.. ദേ, നോക്കടാ.. നിള... """ അവിടെ ഇരുന്നവരിൽ ഒരുവൻ തന്നെ ചൂണ്ടി പറയുന്നത് അറിഞ്ഞതും അവൾ മുഖം തിരിച്ച് ക്ലാസ്സിലേക്ക് നടന്നു.. എന്തും വരട്ടെ എന്നൊരു ഭാവമായിരുന്നു അന്നേരം അവളുടെ മുഖത്ത്.. ക്ലാസ്സിൽ തന്നെ കാത്ത് നിൽക്കുന്നവൾക്ക് അടുത്തേക്ക് ചുവട് വെക്കവെ പെട്ടന്ന് പിന്നിൽ നിന്ന് ' നിളാ ' എന്നൊരു വിളിയോടെ ഓടി വന്നൊരുവൻ അവൾക്ക് മുന്നിലായി കയറി നിന്ന് തടസ്സം സൃഷ്ടിച്ചു.. അവളുടെ കാലുകൾ നിശ്ചലമായി.. മുന്നിൽ നിൽക്കുന്ന പയ്യനെ അവൾ വെറുതെയൊന്ന് നോക്കി...

""" നിളാ.. ഞാൻ.. ഞാൻ പറഞ്ഞ കാര്യം എന്തായി? """ കിതപ്പോടെ അവൻ അവളുടെ മുഖത്തേക്ക് നോക്കി...

""" അപ്പോഴേ പറഞ്ഞതല്ലേ, മൈക്ക്.. അത് നടക്കുന്ന കാര്യമല്ല.. ആവശ്യമില്ലാത്തത് ഒന്നും മനസ്സിൽ കൊണ്ട് നടക്കണ്ട നീ... """ ഗൗരവത്തോടെയാണ് അവൾ അത്രയും പറഞ്ഞത്.. മുന്നിൽ നിന്നവന്റെ മുഖം മങ്ങി പോയി അവളുടെ ആ മറുപടിയിൽ...

""" നീ.. നീ സംസാരിച്ച് നോക്കിയോ..? """ അവന്റെ ശബ്ദം നേർത്തു...

""" അതിന്റെ ആവശ്യമില്ല, മൈക്ക്.. He's straight!! """ കൂടുതലൊന്നും പറയാതെ നിള ക്ലാസ്സിലേക്ക് കയറി പോയി.. അവന്റെ കണ്ണുകൾ ഒന്ന് നിറഞ്ഞു.. ക്ലാസ്സിലേക്ക് കയറിയ നിള ഒന്ന് തിരിഞ്ഞ് നോക്കി.. പറഞ്ഞത് ഒരു വലിയ കള്ളമാണ്.. പക്ഷേ, അത് തന്നെ കൊണ്ട് പറയിച്ചത് അവൻ മനസ്സിൽ സൂക്ഷിക്കുന്ന അവന്റെ പ്രണയം തന്നെയാണെന്നും അവൾ ഓർത്തു.. ഒരു നെടുവീർപ്പോടെ ബെഞ്ചിലേക്ക് പോകാൻ തിരിഞ്ഞതും അവൾക്ക് മുന്നിലായി നേരത്തെ അവളെ കാത്തു നിന്നവൾ കയറി നിന്നിരുന്നു...

""" അനിയേട്ടൻ സ്‌ട്രെയ്റ്റ് അല്ലല്ലോ..?! പിന്നെ നീ എന്തിനാ അവനോട് കള്ളം പറഞ്ഞത്? """ കൂർത്ത കണ്ണുകളോടെ അവൾ നിളയെ ചോദ്യഭാവത്തിൽ നോക്കി...

""" അനിയേട്ടൻ തന്നെയാ പറഞ്ഞത് അങ്ങനെ പറയാൻ.. എന്തിനാണോ ഇവിടേക്ക് വന്നത്.. ആ കാര്യം പോലും ഇതുവരെ നടന്നിട്ടില്ല.. അതിനിടക്കാണ് അവന്റെയൊക്കെ പ്രേമം.. എന്നും പറഞ്ഞ് മീഡിയേറ്റർ ആയ എന്നെയും കുറേ ചീത്ത വിളിച്ചു... """ ബെഞ്ചിലേക്ക് ഇരുന്ന് നിള തന്റെ ബാഗിൽ നിന്ന് ഫോൺ കൈയ്യിലേക്ക് എടുത്തു...

""" നീ ഇന്ന് ഹോസ്റ്റലിൽ ആണോ?, ആരൂ... """ തന്റെ അടുത്തായി ഇരുന്നവളെ നിളയൊന്ന് നോക്കി...

""" അതേടി.. രണ്ട് ദിവസത്തേക്ക് ഇനി അങ്ങ് വരെ പോകാൻ വയ്യ... """

നിളയൊന്ന് മൂളി.. ഈ നാട്ടിലേക്ക് വന്നതിൽ പിന്നെ തനിക്ക് ആദ്യം കിട്ടിയ കൂട്ടാണ്‌ ഇവൾ.. ആരൂ... ആരവി .... ഒരു പത്തനംതിട്ടക്കാരി... നാട്ടിൽ നിന്ന് പഠിക്കാൻ ഇഷ്ടമില്ലാത്തത് കൊണ്ട് ദൂരെ കിട്ടണേ എന്ന് പ്രാർത്ഥിച്ച് നേർച്ചയും നോമ്പും എടുത്ത് നടന്ന ഒരു കക്ഷി.. ഒടുവിൽ ദൈവം അവളുടെ ആഗ്രഹം അങ്ങ് നടത്തി കൊടുത്തു... പക്ഷേ, അത്ര ദൂരേക്ക് ഒന്നും അയച്ചില്ല.. നേരെ ആലപ്പുഴയ്ക്കാണ് പാക്ക് ചെയ്തത്.. അതും BA Visual Arts പഠിക്കാൻ.. എന്നാൽ വന്ന് കയറി കഴിഞ്ഞപ്പോഴേ വിശ്വൽ ആർട്ട്സ് എന്ന മോഹം ഉപേക്ഷിച്ച് അവൾ ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷൻ തിരഞ്ഞെടുത്തുകൊണ്ട് ഇംഗ്ലീഷ് ഡിപ്പാർട്മെന്റിലേക്ക് ചാടി.. അങ്ങനെയാണ് നിളയെ കാണുന്നതും കൂട്ട് ആകുന്നതും... നിള ആകെ എല്ലാം തുറന്ന് സംസാരിക്കാറുള്ളത് അവളോട് മാത്രമാണ്.. അധികം ആരോടും അടുപ്പമൊന്നും വേണ്ടന്ന് ദേവ് പറഞ്ഞെങ്കിലും അവളോട് മാത്രം നിളയ്ക്ക് വലിയ ഇഷ്ടമാണ്.. ഒന്നും മറച്ച് വെക്കാൻ തോന്നാറില്ല.. ഒരു പാവം വായാടി പെണ്ണ്.. അതാണ് ആരവി... ഓരോന്ന് ഓർത്ത് ഇരിക്കെ ഫോണിൽ വൈബ്രേഷൻ അറിഞ്ഞ് അവൾ അതിന്റെ സ്ക്രീനിലേക്ക് നോക്കി.. ' Valyoottan❤️ ' എന്ന പേരിനൊപ്പം സ്‌ക്രീനിൽ തെളിഞ്ഞു വന്ന ദേവിന്റെ ചിരിയോടെയുള്ള ചിത്രത്തിൽ അവളുടെ മിഴികൾ വിടർന്നു.. കാൾ അറ്റൻഡ് ചെയ്ത് ഫോൺ ചെവിയോട് ചേർത്ത് അവൾ ഒന്ന് നിശ്വസിച്ചു...

""" എന്താ? """ സ്വരം കടുപ്പിച്ച് അവൾ തിരക്കി.. മറുതലക്കൽ നിന്ന് പതിഞ്ഞൊരു ചിരി കേട്ടെങ്കിലും അവൾ അത് കേട്ടതായി ഭാവിച്ചില്ല...

""" ചെവി കേൾക്കില്ലേ? എന്താ വിളിച്ചതെന്ന്...?! """

ഇത്തവണ മറുതലക്കൽ ഉള്ളവന്റെ ചിരിയുടെ വോളിയം കൂടി.. അവളുടെ ചുണ്ട് കൂർത്തു...

""" എന്തിനാടോ ഇങ്ങനെ കിടന്ന് ചിരിക്കുന്നെ?!! """ അവൾ ശബ്ദം ഉയർത്തി...

""" ഒന്നുമില്ലേ.. എന്റെ കുഞ്ഞൂസ് ചോറ് കഴിച്ചോ? അതൊന്ന് അറിയാൻ വിളിച്ചതാ... """ ചിരിയോടെ അവൻ പറഞ്ഞ് നിർത്തിയതും നിളയുടെ ചുണ്ടൊന്ന് വിരിഞ്ഞു...

""" നീ കഴിച്ചോ? """ അവൾ തിരികെ ചോദിച്ചു...

""" ഇല്ല.. കടയിൽ തിരക്കുണ്ട്.. നീ കഴിച്ചോ എന്നറിയാൻ വിളിച്ചതാ.. ആരവി ഉണ്ടോ വൈകുന്നേരം കൂട്ടിന്..? """ മാറി നിന്ന് അല്പം അകലെ കാണുന്ന കടയിലേക്ക് ഒന്ന് പാളി നോക്കി കൊണ്ട് അവൻ ഫോണിലൂടെ അവളോടായി ആരാഞ്ഞു...

""" ഉണ്ട്... """

""" മ്മ്മ്.. എന്നാ വെച്ചോ.. സൂക്ഷിച്ച് വരണം രണ്ടാളും... """ പറഞ്ഞ് കഴിഞ്ഞ് അതിന് മറുപടിയായി അവളൊന്ന് മൂളിയതും അവൻ കാൾ കട്ട്‌ ചെയ്തു.. നിള കുഞ്ഞൊരു ചിരിയോടെ ഫോൺ ചെവിയിൽ നിന്ന് മാറ്റി തന്റെ അടുത്ത് താടിയ്ക്ക് കൈയ്യും കൊടുത്ത് ഇരുന്ന് തന്നെ നോക്കുന്ന ആരുവിന്റെ മുഖത്തേക്ക് നോക്കി...

""" എന്തേ? """ അവളുടെ നോട്ടം കണ്ട് നിള നെറ്റിചുളുക്കി...

""" ഏയ്.. ഒരു മാറ്റവും ഇല്ലല്ലോ എന്നോർത്തതാ.. Very bad .... Very very bad .... ഒരു ഐ ലൗ യു എങ്കിലും പറയുന്ന തലത്തിലേക്ക് ഈ ബന്ധം ഇനി എന്നാണാവോ എത്തുക..?! """ ആരോടെന്നില്ലാതെ പറഞ്ഞ് കൊണ്ട് അവൾ മുന്നിലെ ബുക്ക് തുറന്ന് വെച്ച് കഴിഞ്ഞ ക്ലാസ്സിൽ പഠിപ്പിച്ചവ ഒന്ന് ഓടിച്ച് നോക്കാൻ തുടങ്ങി.. നിള ഫോണിലേക്ക് ഒന്ന് നോക്കി.. ശേഷം തലയൊന്ന് കുടഞ്ഞ് അവ ബാഗിലേക്ക് വെച്ചു...

                               🔹🔹🔹🔹

ഉയർന്ന് നിൽക്കുന്ന വലിയൊരു ഇരു നില വീട് .... ചുറ്റും പൂന്തോട്ടവും.. ഭംഗിയായി നിർമ്മിച്ചിരിക്കുന്ന ജലധാരയും ഒക്കെയുള്ള.. മനോഹരമായ.. മതിൽക്കെട്ടുകൾക്ക് ഉള്ളിൽ കാണുന്ന ആ വീടിന് ഓപ്പോസിറ്റായി കുറച്ച് മാറി ഒരു പലചരക്ക് കട.. ആ നാട്ടിലെ വരുന്നവരും പോകുന്നവരും ഒക്കെ ഇന്ന് സാധനങ്ങൾ വാങ്ങുന്നത് ആ കടയിൽ നിന്നാണ്...

""" ആഹാ.. നീ ഡിഅഡിക്ഷൻ സെന്ററിൽ നിന്ന് ഇതെപ്പോ എത്തി?, ദേവാ... """ പൈസയുടെ കണക്ക് നോക്കുന്ന ദേവിന്റെ അരികിലേക്ക് ചെന്ന് ആ നാട്ടിലെ പ്ലംബിംഗ് പണിയൊക്കെ ചെയ്യുന്ന രാജൻ തിരക്കി...

""" അത്.. ഇന്നലെ വൈകുന്നേരം എത്തി... """ അവനൊന്ന് തലതാഴ്ത്തി...

""" നല്ല കാര്യം.. നിനക്ക് ഒന്ന് നന്നായിക്കൂടെ?, ദേവാ.. ഇതിപ്പോ എത്രാമത്തെ തവണയാ.. അത് പോട്ടെ.. എത്രാമത്തെ ഡിഅഡിക്ഷൻ സെന്ററായിരുന്നു അത്..? പോയിടത്ത് നിന്ന് എല്ലാം നിന്നെ ഇറക്കി വിട്ട ചരിത്രം മാത്രമേ ഉള്ളൂ... എന്താടാ നിനക്ക്? ആ വീട്ടിൽ ഇരിക്കുന്ന കൊച്ചിനെ ഓർത്തെങ്കിലും ഒന്ന് നന്നായാൽ എന്താ നിനക്ക്? """ ദേഷ്യം കലർന്ന സ്വരം ആയിരുന്നു അയാളുടേത്.. ദേവ് കുറച്ച് അപ്പുറത്തായി കസേരയിൽ കാലും നീട്ടി ഇരുന്ന് ഫോണിൽ കുത്തുന്നവനെ ഒന്ന് നോക്കി.. ശേഷം തൊട്ട് അപ്പുറത്തുള്ള വർക്ക്‌ഷോപ്പിൽ ചിരി കടിച്ച് പിടിച്ച് ഇരുന്ന് പണി എടുക്കുന്ന അനിരുദ്ധ് എന്ന അനിയെയും...

""" അത്.. ഞാൻ ശ്രമിക്കുന്നുണ്ട്... """ തപ്പി പിടിച്ച് പറഞ്ഞ ശേഷം അവൻ പൈസ എല്ലാം എണ്ണി തിട്ടപ്പെടുത്തി മേശയിലേക്ക് മാറ്റി വെച്ചു...

""" ഹ്മ്മ്മ്.. ആ വിജയൻ കഴിഞ്ഞ ദിവസം നിന്നെ അന്വേഷിച്ചിരുന്നു.. കടയുടെ വാടക കൊടുത്തില്ലേ നീ? """

""" ഇല്ല.. ഇന്ന് കൊടുക്കണം... """ ദേവ് രാജൻ ശ്രദ്ധിക്കാത്ത വിധം അപ്പുറത്ത് ഇരിക്കുന്നവന്റെ കാലിനിട്ട് ഒന്ന് തട്ടി...

""" കൊടുത്താൽ മതി.. അല്ലാതെ, ആ കാശും കുടിച്ച് തീർക്കാൻ ആണെങ്കിൽ നീ മറ്റേ കിഷോർ പറഞ്ഞ ആ ആലോചന അങ്ങ് നോക്ക്.. നല്ല പയ്യനാ.. നിളയ്ക്ക് ചേരും.. അവളെങ്കിലും രക്ഷപെടട്ടെ... എന്നാ ഞാൻ ഇറങ്ങാ.. ടാ വിനു.. ശരിയെന്നാ... """ അത്രയും പറഞ്ഞ ശേഷം കസേരയിൽ ഇരിക്കുന്ന വിനുവിനെ നോക്കി യാത്ര പറഞ്ഞിട്ട് അയാൾ പോയതും ദേവ് പല്ല്കടിച്ച് കൊണ്ട് വിനുവിന്റെ മുഖത്തേക്ക് നോക്കി...

""" നീ എന്തിനാ എന്നെ ഇങ്ങനെ നോക്കി പേടിപ്പിക്കുന്നത്.. ഞാൻ പറഞ്ഞോ നിന്നോട് ഡിഅഡിക്ഷൻ സെന്ററിൽ പോയി കിടക്കാൻ... """ നിഷ്കളങ്ക ഭാവത്തിൽ അവൻ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു.. ദേവ് അവനെ തുറിച്ച് നോക്കി...

""" അല്ല ഇനി നിളയെ പറ്റി പറഞ്ഞതിനാണെങ്കിൽ നീ വിഷമിക്കണ്ട, ദേവാ.. കിഷോർ പറഞ്ഞ ആലോചന നിനക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ നീ എന്നെ നോക്കിക്കോ.. മിസ്റ്റർ വിനയ് ഗോപാൽ എന്ന ഈ ഞാൻ റെഡിയാണ് അവളെ കെട്ടാൻ.. എന്തേ? നിനക്ക് സമ്മതമാണോ? """ കുസൃതി ചിരിയോടെ അവൻ ദേവിന്റെ തോളിൽ ഒന്ന് തട്ടി.. അടുത്ത നിമിഷം അവന്റെ ഇടം കൈ പിടിച്ച് തിരിച്ചിരുന്നു ദേവ്...

""" ആഹ്... അമ്മാ!!... എന്റെ കൈ.. കൈ വിടടാ...!!! """ അവന്റെ പിടിയിൽ കിടന്ന് വിനു കുതറി...

""" ഇനി ഒരിക്കൽ കൂടി ഇമ്മാതിരി വർത്താനം നീ പറഞ്ഞാൽ അടിച്ച് നിന്റെ അണപ്പല്ല് ഞാൻ താഴെയിടും!! കേട്ടോടാ, മ@%!!! """ ദേഷ്യത്തോടെ അവനെ ഒന്നുകൂടി കൂർപ്പിച്ച് നോക്കി ദേവ് അവന്റെ കൈയ്യിലെ പിടി വിട്ടു.. വിനു കൈ ഉഴിഞ്ഞ് കൊണ്ട് അല്പം നീങ്ങി നിന്നു...

""" കോപ്പ്.. മനുഷ്യന്റെ കൈ ഒടിഞ്ഞൂന്നാ തോന്നുന്നെ... """ തിരികെ കസേരയിലേക്ക് ചെന്ന് ഇരിക്കുന്ന കൂട്ടത്തിൽ വിനു പിറുപിറുത്തതും ദേവിന്റെ നോട്ടം അല്പം അകലെയായി കാണുന്ന ഇരു നില വീട്ടിലേക്ക് നീണ്ടു.. മുകളിലെ പ്രധാന ബാൽക്കണി ഡോർ തുറന്ന് ഇറങ്ങി വരുന്ന ഒരു ഇരുപത്തിയാറ് വയസ്സ് തോന്നിക്കുന്ന ചെറുപ്പക്കാരനെ കാൺകെ അവന്റെ കണ്ണുകൾ ചുരുങ്ങി.. അതേ നിമിഷം വിനുവിന്റെയും വർക്ക്‌ഷോപ്പിൽ നിന്ന അനിയുടെയും നോട്ടവും അവിടേക്ക് എത്തി...

""" അപ്പൊ കക്ഷി ഇവിടെയുണ്ട്... """ വിനു പരിഹാസത്തോടെ പറയുന്നത് കേൾക്കെ ദേവിന്റെ കണ്ണുകൾ അനിയുടെ മുഖത്തേക്കായി...

""" ഒരു കിലോ പഞ്ചസാര... """ പെട്ടന്ന് കടയിലേക്ക് കയറി വന്ന് ഒരു സ്ത്രീ പറഞ്ഞതും ദേവ് അവനിൽ നിന്ന് നോട്ടം മാറ്റി വിനുവിനെ നോക്കി പഞ്ചസാര എടുത്ത് കൊടുക്കാൻ കണ്ണ് കാണിച്ചു.. അതേ വേളയിൽ തന്നെ വർക്ക്‌ഷോപ്പിന് ഉള്ളിൽ നിന്ന് കൈയ്യിലെ കരി ഒരു വെള്ളതുണിയിൽ തുടച്ചിട്ട് മറ്റൊരുവൻ പുറത്തേക്ക് ഇറങ്ങി വെയിൽ വകവെക്കാതെ കടയിലേക്ക് നടന്നു...

""" കുറച്ച് വെള്ളം... """ കടയുടെ അകത്തേക്ക് കയറി അവൻ കല്പിച്ചു...

""" ഇത് ഹോട്ടൽ അല്ല... """ പഞ്ചസാര അളന്ന് കൊടുക്കുന്നതിനൊപ്പം വിനു ആരോടെന്നില്ലാതെ പറഞ്ഞു...

""" വെള്ളം... """ അവൻ ദേവിനെ നോക്കി.. ഒന്നും മിണ്ടാതെ ദേവ് സൈഡിൽ ഇരിക്കുന്ന കുപ്പി എടുത്ത് അവന് നേർക്ക് നീട്ടി.. ദേവിന്റെ മുഖത്തേക്ക് ഒന്ന് നോക്കി കൊണ്ട് അവൻ കുപ്പി വാങ്ങി ചുണ്ടോട് അടുപ്പിച്ചു...

""" എന്തൊരു ഷോയാണ് ഇങ്ങേർക്ക്.. വലിയ ആളാണെന്നാണ് വിചാരം... """ ചുണ്ടിനിടയിൽ വെച്ച് പിറുപിറുത്ത് കൊണ്ട് വിനു മുന്നിലെ സ്ത്രീയുടെ കൈയ്യിലേക്ക് പഞ്ചസാരയുടെ കവർ വെച്ച് കൊടുത്തു...

വെള്ളം കുടിച്ച ശേഷം കുപ്പി ടേബിളിലേക്ക് വെച്ച് ഒരിക്കൽ കൂടി ദേവിനെ ഒന്ന് നോക്കിയിട്ട് അവൻ പുറത്തേക്ക് ഇറങ്ങി പോയി... 

""" നീയും വിശ്വഭദ്രനും തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ?, ദേവാ... """ പഞ്ചസാരയുടെ പൈസ കൊടുക്കാൻ ചെന്നപ്പോൾ ആ സ്ത്രീ ചോദിച്ചു.. ദേവ് ഒന്ന് പുഞ്ചിരിച്ചതല്ലാതെ അതിന് മറുപടിയൊന്നും പറഞ്ഞില്ല... ഒരു നെടുവീർപ്പോടെ ആ സ്ത്രീ അവനെയൊന്ന് നോക്കിയിട്ട് കുടയും പിടിച്ച് ഇറങ്ങി പോയ നിമിഷം വർക്ക്‌ഷോപ്പിൽ നിന്ന് അത്രയും നേരം അവരെ നോക്കുകയായിരുന്ന അനി അവന്റെ അടുത്തേക്ക് ചെന്നു...

""" വൈകിട്ട് സംസാരിക്കാം, അനീ... """ അവന്റെ വരവിന്റെ അർത്ഥം മനസ്സിലാക്കി ദേവ് അറിയിച്ചു.. ഒന്ന് തലയനക്കി അകലെ കാണുന്ന വീട്ടിലേക്ക് നോക്കി കൊണ്ട് അവൻ തിരികെ പോകുമ്പോൾ ദേവ് ആലോചനയോടെ ഒരു ദീർഘശ്വാസം എടുത്ത് പിന്നിലെ ചെയറിലേക്ക് ഇരുന്നു...









തുടരും..........................................










Tanvi 💕





നീലനിലാവേ... 💙 - 3

നീലനിലാവേ... 💙 - 3

4.5
1588

ലാസ്റ്റ് ഹൗർ ക്ലാസ്സ്‌ ഇല്ലാതിരുന്നത് കൊണ്ട് സമയം മൂന്ന് മണിയോട് അടുത്തപ്പോൾ തന്നെ നിളയും ആരുവും കോളേജിൽ നിന്ന് ഇറങ്ങി.. നിളയുടെ വീട്ടിലേക്ക് പോകുന്ന അതേ വഴിയാണ് ആരു നിൽക്കുന്ന ഹോസ്റ്റൽ.. അതുകൊണ്ട് അവൾ ഉള്ള ദിവസങ്ങളിൽ ഒക്കെയും നിള ദേവിനെ ബുദ്ധിമുട്ടിക്കാതെ നടന്നാണ് പോകാറ്.. പക്ഷേ, ലൊക്കേഷൻ ഷെയർ ചെയ്ത് ഇടാതെ കോളേജിൽ നിന്ന് ഇറങ്ങുകയോ.. വിളിച്ച് പറയാതെ ആ കോളേജ് ഗേറ്റ് കടക്കുകയോ ചെയ്യരുത് എന്ന് ദേവിന്റെ ഓർഡർ ഉണ്ട് അവൾക്ക്.. അതുകൊണ്ട് തന്നെ എപ്പോഴത്തെയും പോലെ കോളേജ് ഗേറ്റ് കടക്കും മുൻപ് ഇറങ്ങി എന്ന് ദേവിനെ വിളിച്ച് അറിയിക്കാനും അവൾ മറന്നില്ല...""" ടീ... """ എന്