Aksharathalukal

ഭാരതിയുടെ മക്കൾ

ഭാരതിയുടെ മക്കൾ
--------------------- (കവിത)
@ രാജേന്ദ്രൻ ത്രിവേണി.

ഭാരതിയമ്മയ്ക്കു മക്കളേഴ്,
തമ്മിലോ പടവെട്ടി വാണിടുന്നോർ!
വാർമഴവില്ലിലെ ഏഴുനിറങ്ങളിൽ
കുപ്പായം തീർത്തവരേഴുപേരും!
ഏഴുനിറങ്ങൾക്കും വെവ്വേറെ വിലയിട്ടു
പണ്ടേ പിഴച്ചൊരു ശാസ്ത്രമോർത്ത്!

അമ്മ ഞരമ്പിലെ രക്തനിറം തന്റെ
കുപ്പായവർണമാണെന്നു ധരിച്ചവർ,
നേരിനെക്കാട്ടുവാൻ, ഭാഗം ജയിക്കുവാൻ 
അമ്മത്തലവെട്ടുവാനോങ്ങി നിൽക്കേ;

സന്ധ്യക്കു കടലിന്റെമാറിൽ മുഖംതാഴ്ത്തി
ദു:ഖിച്ചിരിക്കുന്നയന്തിക്കതിരവൻ
മെല്ല വിളിക്കുന്നു: \"മക്കളേ, നിങ്ങടെ
വർണയുടുപ്പുകൾ ഊരിയെടുക്കുമോ;
ഇക്കടൽ വെള്ളത്തിൽ കുത്തിപ്പിഴിഞ്ഞതിൻ പോകാക്കറകളെ മാറ്റിയുണക്കട്ടെ!\"

പലനിറക്കൂട്ടുകൾ ഒന്നിച്ചു ചേർന്നതാ
തൂവെള്ളയായിപ്പതഞ്ഞുപൊങ്ങുന്നു!
\"അച്ഛന്റെ തൂവെള്ളയാണെന്റെ മക്കളേ
വേറെനിറങ്ങളായ്പ്പങ്കിട്ട വിസ്മയം!
ഏതേതുടുപ്പുകൾ നിങ്ങൾ ധരിച്ചാലും
അമ്മഞരമ്പിലെ രക്തമേ നിങ്ങളിൽ!

ഒന്നാണതൊന്നാണു, ഒന്നാണു മക്കളേ
ഒന്നാണുനമ്മിലെ രക്തവും ബന്ധവും!\"

              🤗🤗🤗🤗🤗🤗🤗🤗🤗


ശാന്തി നിമിഷങ്ങളേ

ശാന്തി നിമിഷങ്ങളേ

5
214

ചിന്തതൻ താരാപഥങ്ങളിൽബോധമുന്മാദനൃത്തം ചവിട്ടുന്നു!നെഞ്ചിന്റെഭിത്തികൾ വിങ്ങുന്നു നാഡിതന്തുക്കൾ വലിഞ്ഞുപൊട്ടുന്നു!മയക്കം മടിച്ചെത്തിനിറയാൻ തുടങ്ങുമ്പോൾ;ദു:സ്വപ്നജാലങ്ങൾപൂരക്കുടമാറ്റമാടുന്നു!പൂരപ്പറമ്പിലൂടലറുന്ന കൂളി,ഹിരണ്യാക്ഷഗർജനം... ദാരുണ യുദ്ധാരവങ്ങൾ,കത്തിപ്പടരുന്ന കാട്ടുതീ!ചിറകുതളർന്നൊരുരാപ്പക്ഷിയായ്, നിദ്ര നിശാതല്പങ്ങളിൽവീണു പിടയവേ;മൂകമെൻ ഹൃത്തിന്റെസ്പന്ദനം മന്ത്രിപ്പൂ...മുക്തി,ദു:സ്വപ്നമേശാന്തി, നിമിഷങ്ങളേ!