Aksharathalukal

ശാന്തി നിമിഷങ്ങളേ

ചിന്തതൻ താരാപഥങ്ങളിൽ
ബോധമുന്മാദനൃത്തം ചവിട്ടുന്നു!
നെഞ്ചിന്റെഭിത്തികൾ വിങ്ങുന്നു നാഡിതന്തുക്കൾ വലിഞ്ഞുപൊട്ടുന്നു!

മയക്കം മടിച്ചെത്തി
നിറയാൻ തുടങ്ങുമ്പോൾ;
ദു:സ്വപ്നജാലങ്ങൾ
പൂരക്കുടമാറ്റമാടുന്നു!

പൂരപ്പറമ്പിലൂടലറുന്ന കൂളി,
ഹിരണ്യാക്ഷഗർജനം... 
ദാരുണ യുദ്ധാരവങ്ങൾ,
കത്തിപ്പടരുന്ന കാട്ടുതീ!

ചിറകുതളർന്നൊരു
രാപ്പക്ഷിയായ്, 
നിദ്ര നിശാതല്പങ്ങളിൽ
വീണു പിടയവേ;

മൂകമെൻ ഹൃത്തിന്റെ
സ്പന്ദനം മന്ത്രിപ്പൂ...
മുക്തി,ദു:സ്വപ്നമേ
ശാന്തി, നിമിഷങ്ങളേ!



    


കരയാനും നേരമില്ല

കരയാനും നേരമില്ല

0
475

സമയമില്ലൊന്നിനും നേരമില്ലപകലിന്റെ നീളം കുറഞ്ഞതാണോ?വലനെയ്തു കാലുകൾ എട്ടുദിക്കും നീട്ടിസൈബർച്ചിലന്തി വഴിമുടക്കുമ്പോൾ;വലയിൽ പിടയ്ക്കാതെ, നൂലിന്റെ പശവിട്ടുശ്വാസം വലിക്കുവാൻ നേരമില്ല!കണ്ണും തുറിച്ചവൻ വാപിളർന്നെത്തുമ്പോൾ,പൊട്ടിക്കരയാനും നേരമില്ല!