Aksharathalukal

നീലനിലാവേ... 💙 - 6

ഭദ്രൻ പോയി കഴിഞ്ഞ് വാതിൽ അടച്ച് മുറിയിൽ ചെന്ന് കിടന്ന നിളയുടെ മനസ്സിൽ കഴിഞ്ഞ ദിവസം ദേവ് പറഞ്ഞ വാക്കുകൾ ആയിരുന്നു.. എത്രയൊക്കെ മറക്കാൻ ശ്രമിച്ചിട്ടും.. \" നീ എന്റെ അടുത്തേക്ക് വരാൻ പാടില്ലായിരുന്നു, നിളാ... \" എന്ന് അവൻ പറഞ്ഞത് മാത്രം അവളുടെ ഉള്ളിൽ വീണ്ടും വീണ്ടും പ്രതിധ്വനിച്ചുകൊണ്ടിരുന്നു... എന്തിനാണ്... എന്തിനായിരുന്നു നിളാ.. നീ അവന്റെ അടുത്തേക്ക് ചെന്നത്....?! എന്നാരോ തന്നോട് സ്വയം ചോദിക്കുന്നത് പോലെ.. അവളുടെ കണ്ണുകൾ നിറഞ്ഞു.. പേരറിയാത്തൊരു നൊമ്പരം ഹൃദയത്തെ കീറി മുറിക്കുന്നത് പോലെ.. അവളുടെ ഉള്ളം പൊട്ടി കരഞ്ഞു...

\"\"\" എന്തിനാ അച്ഛാ... കുഞ്ഞൂനെ ഇവിടെ തനിച്ച് വിട്ടിട്ട് പോയത്?!!!!............ \"\"\" ചരിഞ്ഞ് തലയിണയിലേക്ക് മുഖം പൂഴ്ത്തി വെച്ചവൾ തേങ്ങി.. കണ്ണുകൾ നിറഞ്ഞൊഴുകുമ്പോൾ അവൾക്ക് നെഞ്ച് വിങ്ങി.. ആർക്കും തന്നെ വേണ്ടതായത് പോലെ.. എല്ലാവർക്കും താനൊരു ഭാരം ആണ്... സ്വന്തം.. സ്വന്തമെന്ന് കരുതാൻ.. തനിക്കാരുമില്ല... എന്ന തിരിച്ചറിവ് അവളെ കാർന്നു തിന്നു... ഓരോന്ന് ഓർക്കെ ചിന്തകൾ കാട് കയറാൻ തുടങ്ങിയതും പെട്ടന്ന് ദേവിന്റെ ബൈക്ക് വീട്ടുമുറ്റത്ത് വന്ന് നിന്നു.. ശബ്ദം കേട്ട് നിള വേഗം തലയിണയിൽ നിന്ന് മുഖമുയർത്തി ജനാലയിലൂടെ പുറത്തേക്ക് നോക്കി.. ബൈക്ക് സ്റ്റാൻഡിൽ ഇട്ട് ഇറങ്ങി ഉമ്മറത്തേക്ക് കയറുന്നവനെ കണ്ട് അവൾ കണ്ണും മുഖവും അമർത്തി തുടച്ച് കട്ടിലിൽ നിന്ന് എഴുന്നേറ്റ് മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങി വാതിൽക്കലേക്ക് നടന്നു...

\"\"\" കുഞ്ഞൂ... \"\"\"

\"\"\" തുറക്കാ, ദേവാ... \"\"\" വാതിലിൽ മെല്ലെ മുട്ടി അവൻ വിളിച്ചതും അവനുള്ള മറുപടിയായി പറയുന്നതിനൊപ്പം നിള കുറ്റി ഇളക്കി വാതിൽ തുറന്നു...

\"\"\" ഉറങ്ങുവായിരുന്നോ? \"\"\" അവൻ അകത്തേക്ക് കയറി...

\"\"\" ഏയ്.. വെറുതെ കിടന്നതാ... \"\"\" അവന്റെ മുഖത്ത് നോക്കാതെ തിരിഞ്ഞ് അവൾ ഊണുമേശയുടെ അടുത്തേക്ക് നടന്നു...

\"\"\" നീ പോയി കിടന്നോ, കുഞ്ഞൂ.. ഞാൻ എടുത്ത് കഴിച്ചോളാം... \"\"\" ഷർട്ട് അഴിച്ച് അവിടുത്തെ ചെയറിൽ വിരിച്ചിട്ട ശേഷം അവളെ നോക്കി പറഞ്ഞ് കൊണ്ട് അവൻ അടുക്കളയിലേക്ക് നടന്നു.. നിള അവനെയൊന്ന് നോക്കി.. ശേഷം നേരത്തെ ഭദ്രൻ കൊണ്ട് തന്ന ഊണുമേശയിൽ ഇരിക്കുന്ന കാശിലേക്കും...

\"\"\" ദേവാ... \"\"\" കൈ നീട്ടി ആ കാശ് എടുത്ത് അവൾ അവനെ പിന്നിൽ നിന്ന് വിളിച്ചു.. ദേവ് തിരിഞ്ഞ് നോക്കി.. നിള അവനടുത്തേക്ക് ചെന്നു...

\"\"\" ഭദ്രൻ തന്നതാ... \"\"\" അവൾ കൈയ്യിലെ കാശ് അവന് നേർക്ക് നീട്ടി.. അവൻ അവളുടെ കൈയ്യിലേക്ക് നോക്കി.. ഹൃദയം ഒന്ന് പിടഞ്ഞത് പോലെ അവന്റെ മുഖത്ത് വിങ്ങൽ നിറഞ്ഞു...

\"\"\" വേണ്ടന്ന് പറയാമായിരുന്നില്ലേ ? \"\"\"  നേർത്ത സ്വരത്തിൽ അവൻ ആരാഞ്ഞു.. അവളൊന്ന് ചിരിച്ചു...

\"\"\" നിന്റെ ഭദ്രനാ, ദേവാ.. നിന്നെ ശരീരത്തിന്റെ ഒരു ഭാഗമായി കാണുന്നവൻ.. ആ അവൻ ഞാൻ പറഞ്ഞാൽ കേൾക്കുമെന്ന് തോന്നുന്നുണ്ടോ നിനക്ക്...? \"\"\"

അവനൊന്നും മിണ്ടിയില്ല...

\"\"\" പിടിക്ക്, ദേവാ.. പറഞ്ഞ വാടക കൊടുത്തില്ലെങ്കിൽ അയാള് നമ്മളെ വീട്ടിൽ നിന്ന് ഇറക്കി വിടില്ലേ ?! ജോലി തിരികെ കിട്ടിയാൽ നമുക്ക് ഇത് അവന് തിരിച്ച് കൊടുക്കാം... \"\"\" അവൾ അവന്റെ കൈ പിടിച്ച് ഉയർത്തി ആ ഉള്ളം കൈയ്യിലേക്ക് ആ പണം വെച്ച് കൊടുത്തു.. അവൻ കൈയ്യിലെ കാശിലേക്ക് ഒന്ന് നോക്കി.. ശേഷം അവളുടെ മുഖത്തേക്കും...

\"\"\" തിരിച്ച് കൊടുക്കാൻ അവനെനിക്ക് അന്യനല്ല എന്നല്ലേ നീ ഇപ്പൊ മനസ്സിൽ ചിന്തിക്കുന്നത് ? \"\"\" അവന്റെ നോട്ടം കണ്ടവൾ കുഞ്ഞൊരു ചിരിയോടെ ചോദിച്ചു.. അവൻ അവളെ ഉറ്റു നോക്കി...

\"\"\" നീ എങ്ങനെയാ അറിഞ്ഞത് അയാള് വാടക കൂട്ടി ചോദിച്ച കാര്യം? അവൻ പറഞ്ഞോ..? \"\"\" നേരിയ സംശയത്തോടെ അവൻ നെറ്റിചുളുക്കി.. ഭദ്രനായി അവളോട് അതേ കുറിച്ച് ഒന്നും പറയില്ല എന്നവന് ഉറപ്പായിരുന്നു.. പിന്നെ എങ്ങനെ അവളത് അറിഞ്ഞു എന്ന് അവന് മനസ്സിലായില്ല...

\"\"\" രാവിലെ പഞ്ചമി പറഞ്ഞതാ.. അവളുടെ വല്യച്ഛൻ ആണല്ലോ അയാള്.. അവള് കടയിലേക്ക് പോകാൻ ഇറങ്ങിയ നേരം ഇവിടേക്ക് ഒന്ന് കയറിയിരുന്നു... \"\"\" കൂടുതലൊന്നും പറയാതെ അവൾ തിരിഞ്ഞ് മുറിയിലേക്ക് നടന്നു.. കൈയ്യിലെ കാശിലേക്ക് ഒന്ന് നോക്കി ആലോചനയോടെ അവൻ തിരിഞ്ഞ് അടുക്കളയിലേക്കും...

                              🔹🔹🔹🔹

വർക്ക്‌ഷോപ്പിൽ, ഫോണിൽ എന്തോ നോക്കി ഇരിക്കുന്ന ഭദ്രനെ അനി സൈഡിലെ ടയറുകൾക്ക് മുകളിൽ ഇരുന്നൊന്ന് നോക്കി.. ദേവിനോട് അല്ലാതെ അധികം ആരോടും അങ്ങനെ ഒരുപാട് സംസാരിക്കുന്ന കൂട്ടത്തിൽ അല്ല ഭദ്രൻ.. ദേവ് കഴിഞ്ഞാൽ പിന്നെ ആകെ അവൻ ഒത്തിരി അടുപ്പം കാണിച്ച് കണ്ടിട്ടുള്ളത് നിളയോട് മാത്രമാണ്... എങ്കിലും ഇടക്കൊക്കെ തന്നോടും സംസാരിക്കാറുണ്ട് എന്തെങ്കിലും ഒക്കെ.. പക്ഷേ... ഇന്ന് നേരം വെളുത്തപ്പോൾ തുടങ്ങിയതാണ് ഇവന്റെ ഈ ഫോൺ നോട്ടം.. ഇതിനും മാത്രം എന്താണാവോ അതിനകത്ത് ഉള്ളത്...?! ഒരു വർക്ക്‌ഷോപ്പ് കെട്ടിയിട്ടിട്ട് ഇവൻ എന്നെ കൊണ്ട് പണിയെടുപ്പിച്ച് കൊല്ലാനുള്ള പുറപ്പാടാണോ എന്നൊരുവേള ചിന്തിച്ച് പോയി അവൻ.. അതേ സമയം ഭദ്രന്റെ ചുണ്ടിൽ വിരിഞ്ഞ നേർത്ത ചിരി കണ്ട് അനി അവനെ സൂക്ഷിച്ച് നോക്കി.. ഒരു കള്ളചിരിയല്ലേ അത്....?! അവന്റെ മുഖത്തെ ഭാവങ്ങൾ വീക്ഷിക്കെ അറിയാതെ അനി നെഞ്ചിൽ കൈ വെച്ചു...

\"\"\" ഈശ്വരാ!!! \"\"\" നെഞ്ചിൻ മേൽ കൈ വെച്ച് അവൻ ഉച്ചത്തിൽ വിളിച്ചതും ചുളിഞ്ഞ നെറ്റിയോടെ ഫോണിൽ നിന്ന് തലയുയർത്തി ഭദ്രൻ അവന്റെ മുഖത്തേക്ക് നോക്കി...

\"\"\" എന്താ? \"\"\" ശില പോലെയുള്ള അവന്റെ ഇരിപ്പിൽ ഭദ്രൻ സംശയിച്ചു.. അതേ സമയം ബോധം വന്നത് പോലെ അനി ഇരുന്നിടത്ത് നിന്ന് ചാടി എഴുന്നേറ്റ് അവനടുത്തേക്ക് പാഞ്ഞ് ചെന്നു...

\"\"\" സത്യം പറയടാ, നാറീ.. നിനക്ക് ലൈൻ സെറ്റ് ആയില്ലേ ?! \"\"\" കൂർത്ത നോട്ടത്തോടെ അവൻ ചോദിക്കുന്നത് കേട്ട് ഭദ്രൻ അവനെയൊന്ന് കണ്ണ് ചുരുക്കി നോക്കി...

\"\"\" എന്താ നോക്കുന്നത്? രാവിലെ മുതൽ തുടങ്ങിയതല്ലേ നിന്റെ ഈ ഫോൺ നോട്ടം.. കുറച്ച് മുൻപ് ഞാൻ കണ്ടതാ നിന്റെ ഒരു ചിരി.. സത്യം പറഞ്ഞോ... ഏതവളാ.. നാട്ടിൽ ഉള്ളതോ.. അതോ ഇവിടെയുള്ളതോ? മര്യാദക്ക് പറഞ്ഞോ.. ഇല്ലെങ്കിൽ ഞാൻ ദേവിനോട് പറയും... \"\"\" ഉറഞ്ഞ് തുള്ളി അവൻ ഭീഷണി മുഴക്കി.. എന്തോ വലിയ കണ്ടുപിടിത്തം നടത്തിയത് പോലെയാണ് അവന്റെ മട്ടും ഭാവവും.. ഭദ്രൻ ഒന്ന് നിശ്വസിച്ചു...

\"\"\" ദേവ് അറിയാതെ ഭദ്രന്റെ ജീവിതത്തിൽ ഇന്നോളം ഒന്നും നടന്നിട്ടില്ല! ഇനി നടക്കാൻ പോകുന്നുമില്ല... അതുകൊണ്ട് നീ നിന്റെ കാര്യം നോക്ക്... \"\"\" ചെറുതായി പുച്ഛം കലർന്ന സ്വരത്തിൽ പറഞ്ഞിട്ട് അവൻ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റ് വർക്ക്‌ഷോപ്പിന് ഉള്ളിൽ പുറക് വശത്തേക്ക് ഇറങ്ങാനായുള്ള വാതിൽക്കലേക്ക് ചെന്ന് അതുവഴി പുറത്തേക്ക് ഇറങ്ങി.. എന്തോ പോയ എന്തിനെയോ പോലെ ചമ്മി നിൽക്കുന്ന അനിയെയൊന്ന് നോക്കിയിട്ട് അവൻ ആ വാതിൽ അടച്ച് ദേവിന്റെ കടയുടെ ഭാഗത്തേക്ക്‌ നടന്നു...

സന്ധ്യ നേരം ആയതിനാൽ അന്തരീക്ഷത്തിൽ ഇരുട്ട് വീഴാൻ തുടങ്ങിയിരുന്നു.. ചുറ്റും കാണുന്ന ചെടികളെ തട്ടി മാറ്റി അവൻ കടയുടെ പുറകിൽ ചെന്ന് നിന്ന് അകത്തേക്ക് കണ്ണുകൾ പായിച്ചു.. ആരോടോ ഫോണിൽ സംസാരിച്ച് കൊണ്ട് അല്പം മുൻപ് വന്ന സാധനങ്ങൾ ഇറക്കി വെച്ചിരിക്കുന്ന സ്ഥലത്ത് നിൽക്കുന്ന ദേവിനെ അവൻ അവിടെ നിന്ന് തന്നെയൊന്ന് നോക്കി...

\"\"\" അത് സാരമില്ല, വർക്കിച്ചാ.. ഇതൊക്കെ തന്നെ ധാരാളം.. ഇപ്പൊ തന്നെ ഒത്തിരിയായി സഹായങ്ങള്.. ഇല്ല.. ഗൗരിയേടത്തി എന്നും ചെല്ലാറുണ്ട്.. അതുകൊണ്ട് പൊടിയടിച്ച് നശിക്കൊന്നും ഇല്ല.. കാവിലും അമ്മാവന്റെ അസ്ഥി തറയിലും വിളക്ക്‌ വെച്ചിട്ട് കുറച്ചായി.. അത് മാത്രമാണ് ഒരു.. ഏയ്.. അതൊന്നും വേണ്ട, വർക്കിച്ചാ.. ആന്നേ.. സുഖം.. കാലിന് ഇടക്ക് വേദന വരും.. വേറെ കുഴപ്പമൊന്നുമില്ല... \"\"\" മുന്നോട്ട് നടന്ന് അവൻ ഫോണിൽ സംസാരിക്കുന്നതും ശ്രദ്ധിച്ച് ഭദ്രൻ കുറച്ച് ഉള്ളിലേക്ക് ഒതുങ്ങി നിന്നു...

\"\"\" ആഹ്.. ശരി, വർക്കിച്ചാ... \"\"\" സംസാരിച്ച് കഴിഞ്ഞ് അതും പറഞ്ഞ് അവൻ ഫോൺ വെച്ച് തിരിഞ്ഞതും പെട്ടന്ന് ഭദ്രൻ കൈ നീട്ടി അവന്റെ ഷർട്ടിൽ ഒറ്റ വലി വലിച്ചതും ഒന്നിച്ചായിരുന്നു...

\"\"\" അമ്മാ!! എന്തോന്നാടാ?! മനുഷ്യൻ പേടിച്ച് പോയല്ലോ... \"\"\" പ്രതീക്ഷിക്കാത്ത അവന്റെ ആ വലിയിൽ അവന് മുന്നിൽ എത്തിയ നേരം വീഴാൻ പോയെങ്കിലും എങ്ങനെ ഒക്കെയോ പിടിച്ച് നിന്ന് ദേവ് അവനെ നോക്കി കണ്ണുരുട്ടി.. എന്നാൽ അവിടെ തന്നെ അതിലും തുറിച്ച് നോക്കി നിൽക്കുന്നവനെ കണ്ടതും ദേവ് മുഖത്തെ ഭാവം ഒന്ന് മാറ്റി നിഷ്കളങ്കനായി...

\"\"\" എന്താ?, ഭദ്രാ... \"\"\" അവന്റെ കവിളിൽ തോണ്ടി ദേവ് ഇളിച്ചു.. കൈയ്യും കെട്ടി പ്രത്യേകിച്ച് ഒരു ഭാവവ്യത്യാസവും ഇല്ലാതെ അവനെ ഉറ്റു നോക്കി നിന്നതല്ലാതെ ഭദ്രൻ ഒന്നും മിണ്ടിയില്ല...

\"\"\" എന്താടാ? \"\"\" അവന്റെ നോട്ടത്തിൽ എന്തോ ഒരു പന്തികേട് തോന്നി ദേവ് പതിയെ പിന്നോട്ട് വലിഞ്ഞു.. ഏത് നിമിഷമാണ് തല്ല് കൊള്ളുന്നതെന്ന് പറയാൻ പറ്റുകേല.. ബുദ്ധി കൂടി പോയ ചെറുക്കനാണ്.. ദേവ് കുഞ്ഞൊരു ചിരിയോടൊപ്പം മുഖത്ത് അല്പം കൂടി പാവത്തം വരുത്തി...

\"\"\" എന്താ നിന്റെ ഉദ്ദേശം? \"\"\" അവന്റെ ആ ഭാവം കണ്ടിട്ടും ഒരു മാറ്റവും ഇല്ലാതെ ആ നിൽപ്പിൽ ഭദ്രൻ ചോദിച്ചു.. ദേവിന്റെ ചിരി മായ്ഞ്ഞു.. അവന്റെ ചോദ്യത്തിന്റെ അർത്ഥം മനസ്സിലായതിനാൽ ആകാം.. അവന് മുഖം കൊടുക്കാതെ ദേവ് അകലേക്ക്‌ നോക്കി...

\"\"\" ഇന്നലെവരെ നീ ഡിഅഡിക്ഷൻ സെന്ററിൽ പോയിരുന്നത് ഒരുത്തനെ തേടിയായിരുന്നു.. അത് മാറി കുടിയനായി അവിടേക്ക് കയറി ചെല്ലാൻ എന്തെങ്കിലും ഉദ്ദേശമുണ്ടോ നിനക്ക് ? \"\"\" കടുത്ത ശബ്ദം ആയിരുന്നു ഭദ്രന്റേത്.. ദേവ് മിണ്ടിയില്ല.. പറയുന്നതെല്ലാം സത്യമായത് കൊണ്ട് പറയാൻ ഒന്നും ഉണ്ടായിരുന്നില്ല അവന് എന്നതാണ് സത്യം...

\"\"\" കുപ്പിയോടെ എടുത്തൊക്കെ കമഴ്ത്തിയെന്ന് കേട്ടല്ലോ.. പത്തൊൻപത് വയസ്സുള്ളൊരു പെണ്ണുണ്ട് വീട്ടിൽ എന്ന് ഓർത്തിട്ട് തന്നെയാണോ ഇതൊക്കെ?.. അതോ അവളെ നീ മറന്ന് പോകുന്നുണ്ടോ ഇടക്ക്? \"\"\" ദേഷ്യത്തോടെ ഭദ്രൻ പിന്നെയും ചോദിച്ചതും ദേവ് അവനെയൊന്ന് നോക്കി...

\"\"\" ഞാൻ ഫിറ്റ്‌ ഒന്നും ആയിരുന്നില്ല... \"\"\" വല്ലാതെ നേർത്തു പോയിരുന്നു അവന്റെ ശബ്ദം അത് പറയുമ്പോൾ.. ഭദ്രന്റെ മുഖം മുറുകി...

\"\"\" എന്നുകരുതി ? എന്നുകരുതി എന്താണ്?, ദേവാ... നിന്റെ ബോധത്തെ അത് സാരമായി ബാധിക്കുന്നില്ലെന്ന് കരുതി നിന്റെ ശരീരത്തെ അത് ബാധിക്കുന്നില്ലെന്ന് കരുതരുത് നീ.. എന്നും ഉണ്ട് നിനക്കിപ്പോ ഇത്.. നീയെന്ന ഒറ്റയൊരാളെ ഓർത്താണ് ആ പെണ്ണ് ജീവിക്കുന്നത്!! അതോർമ്മ വേണം... നിനക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉണ്ടാകാൻ പോകുന്ന അവളുടെ അവസ്ഥ നിനക്ക് ഞാൻ പറഞ്ഞ് തരേണ്ടതില്ലല്ലോ... \"\"\" ഭദ്രൻ അവനെ രൂക്ഷമായി നോക്കി.. ദേവിന്റെ തലതാഴ്ന്നു...

\"\"\" കള്ള് കുടിച്ചാൽ നീ അങ്ങനെ ഫിറ്റ്‌ ആകാത്തത് കൊണ്ടാണ് ഈ ന്യായം പറയുന്നതെങ്കിൽ നാളെ മുതൽ രണ്ട് മൂന്ന് കുപ്പി ഒരുമിച്ച് എടുത്തങ്ങ് കമഴ്ത്ത്.. അപ്പൊ ആയിക്കോളും... ഫിറ്റും കോപ്പും ഒക്കെ!!... \"\"\" പല്ല്കടിച്ച് കൊണ്ട് ഭദ്രൻ മുഖം തിരിച്ചു.. പണ്ടുമുതൽ മദ്യം കുടിച്ചാൽ അങ്ങനെ ഫിറ്റ്‌ ആകാത്ത പ്രകൃതം ആണ് ദേവ്.. അതേ സമയം കുടിക്കുന്നത് ബിയർ ആണെങ്കിൽ ഫിറ്റ്‌ ആകുകയും ചെയ്യും.. അതുപോലെ ആയി കഴിഞ്ഞാൽ പിന്നെ ഒടുക്കത്തെ സ്നേഹവും പാട്ടും ഒക്കെയായിരിക്കും... ഓർക്കെ എന്തിനോ ഭദ്രന് വീണ്ടും ദേഷ്യം വന്നു.. അടുത്ത നിമിഷം തലയുയർത്താതെ കുറ്റം ചെയ്ത കുട്ടിയെ പോലെ നിൽക്കുന്ന അവനെ വലിച്ച് അവന്റെ മുതുക് നോക്കിയൊന്ന് കൊടുത്തു ഭദ്രൻ...

\"\"\" അമ്മാ... \"\"\" നിന്നിടത്ത് നിന്നൊന്ന് ചാടി പോയി ദേവ്...

\"\"\" മൂത്തവരെ തല്ലുന്നോടാ, തെണ്ടീ... \"\"\" എന്നിട്ടും ഒരു കൂസലും ഇല്ലാതെ തന്നെ ഇരുത്തി നോക്കി നിൽക്കുന്ന ഭദ്രനെ ഒന്ന് കൂർപ്പിച്ച് നോക്കി അവൻ കൈ പുറകിലേക്ക് കൊണ്ട് ചെന്ന് മുതുക് ഉഴിഞ്ഞു...

\"\"\" കൈയ്യിലിരിപ്പ് മോശമായാൽ സ്വന്തം തന്തയായാലും ഭദ്രൻ തല്ലും!! \"\"\" പുച്ഛത്തോടെ ഭദ്രൻ ചുണ്ട് കോട്ടി.. ദേവ് പല്ല്ഞെരിച്ചു...

\"\"\" അല്ലെങ്കിൽ തന്നെ ഒരു മൂത്തവൻ വന്നിരിക്കുന്നു.. ഒരു രണ്ട് മാസത്തിന്റെ മൂപ്പ് ഉണ്ട്.. അതിനാണ്... \"\"\" സ്വയം പറയുന്നതിനൊപ്പം ഭദ്രൻ അടുത്ത് കിടക്കുന്ന പാറക്കല്ലിലേക്ക് ഇരുന്നു.. ദേവിന് ചിരി വന്നു.. വീട്ടിൽ ആയിരുന്നെങ്കിൽ തന്നെ ഇപ്പൊ ഇവൻ തല്ലി ഇടിച്ച് ഒരു പരുവം ആക്കിയേനെ... ഇവനായത് കൊണ്ട് താൻ തിരിച്ച് തല്ലാനും മുതിരില്ല.. ഭാഗ്യം ഇവിടെയായത്.. ഓർത്ത് കൊണ്ട് ഒരു നെടുവീർപ്പോടെ ദേവ് മെല്ലെ അവന്റെ അടുത്തായി കല്ലിൽ ഇരുന്നു...

\"\"\" സോറിയടാ.. ഇനി ആവർത്തിക്കില്ല.. ഒരു പെഗ്.. അതിൽ കൂടുതൽ ഞാനിനി കുടിക്കത്തേ ഇല്ല... \"\"\" ദേവ് അവന്റെ തോളിൽ കൈയ്യിട്ടു.. ഭദ്രൻ അവനെയൊന്ന് നോക്കി...

\"\"\" വർക്കിച്ചൻ എന്ത് പറഞ്ഞു? \"\"\" അല്പം മുൻപ് കേട്ട അവന്റെ ഫോൺ സംഭാഷണത്തിന്റെ ഓർമ്മയിൽ ഭദ്രൻ തിരക്കി...ദേവ് വിദൂരതയിലേക്ക് നോട്ടമെയ്തു...

\"\"\" എന്ത് പറയാൻ.. ഓരോന്നൊക്കെ ചോദിച്ചു.. ആള് അവിടെ എന്തെങ്കിലും ജോലി ശരിയാക്കി തരട്ടെ എന്ന്.. ഞാൻ വേണ്ടന്ന് പറഞ്ഞു... എന്തിനാ വെറുതെ... ഇനിയും ആരെയും ബുദ്ധിമുട്ടിക്കാൻ വയ്യ.. അനിയുടെ കാര്യം ഓർക്കുമ്പോഴാണ് വിഷമം.. അവന്റെ അമ്മയെ റാണിയെ പോലെ നോക്കണം.. അതിനാണ് ഇത്ര കഷ്ടപ്പെട്ട് പഠിച്ചത് എന്നൊക്കെ അവൻ പണ്ടൊരിക്കൽ പറഞ്ഞത് മനസ്സിൽ നിന്ന് പോകുന്നില്ല.. രാവെന്നോ പകലെന്നോ ഇല്ലാതെ അവൻ പഠിച്ചത് പോലും ഞാൻ കാരണം വെറുതെ ആയി പോയത് പോലെ... \"\"\" ദേവിന്റെ കലങ്ങിയ കണ്ണുകളിൽ നിന്ന് ഒരു തുള്ളി കണ്ണുനീർ പുറത്തേക്ക് ഒഴുകാൻ വെമ്പി.. വേദന.. അതായിരുന്നു അവനിൽ അന്നേരം.. എല്ലാം താൻ കാരണം എന്ന ചിന്ത.. അതവന്റെ മനസ്സിനെ വല്ലാതെ അലട്ടുന്നുണ്ടെന്ന് അറിയുന്നതിനാൽ ഭദ്രൻ അവനെ ചേർത്ത് പിടിച്ചു...

\"\"\" ഒന്നും നീ കാരണമല്ല, ദേവാ.. എല്ലാം ശരിയാകും... \"\"\" അത്രയേ ഭദ്രൻ പറഞ്ഞുള്ളൂ.. ഇനി നടക്കുമോ.. എന്ന് പോലും അറിയില്ലെങ്കിലും.. വെറുതെ.. ഒരു ആശ്വാസവാക്കെന്ന പോലെ... എന്തിനെന്ന് പോലും നിശ്ചയമില്ലാതെ... എപ്പോഴും പറയുന്ന ഒരു പാഴ്വാക്ക്....!









തുടരും...........................................









Tanvi 💕



നീലനിലാവേ... 💙 - 7

നീലനിലാവേ... 💙 - 7

4.6
1087

ഉമ്മറത്തെ പടിയിൽ ആകാശത്തേക്കും നോക്കി നിള ഇരുന്നു.. എന്നും സന്ധ്യ കഴിഞ്ഞാൽ കട അടച്ച് ഇറങ്ങുന്ന നേരം പുഴക്കരയിൽ അനിയുടെയും ജിതേഷിന്റെയും ഒപ്പം കൂടിയിട്ടേ ദേവ് വീട്ടിൽ വരാറുള്ളൂ.. ഇവിടെ എത്തിയത് മുതൽ തുടങ്ങിയ ശീലമാണ് അവന് അത്.. കുടിച്ചില്ലെങ്കിൽ പോലും ആ ഇരിപ്പ് മുടക്കില്ല.. വെറുതെ ഓരോന്നും പറഞ്ഞ് അവിടെ ഇരിക്കുന്നത് ഒരു പതിവായിട്ടുണ്ട് മൂന്ന് പേർക്കും.. ഇടക്ക് വിനുവേട്ടനും ചെല്ലാറുണ്ട് എന്നാണ് കേട്ടത്.. മൂന്നും കൂടി കഴിഞ്ഞാൽ പിന്നെ അടുത്തൊന്നും നോക്കണ്ട.. സമയം പോലും ഓർക്കാതെ ഓരോരോ കളിയും ചിരിയും ഒക്കെയായി അങ്ങ് ഇരിക്കും.. ഓർത്ത് ഇരിക്കെ റോഡ് അരികിൽ ബൈ