Aksharathalukal

കാർമേഘം പെയ്യ്‌തപ്പോൾ.. part -32

എന്തിനാ ഇങ്ങനെ ചെയ്യുന്നേ.... അവൻ എത്ര ആലോചിച്ചിട്ടും അവന് അതിനുള്ള ഉത്തരം കണ്ടെത്താൻ സാധിച്ചില്ല...പക്ഷേ മനസ്മൊത്തം അവളോടൊപ്പം ആയിരുന്നു.... വീടെത്തിയപ്പോൾ അറിയാതെ തന്നെ കണ്ണുകൾ അവൾക്കായ് തിരഞ്ഞു നടന്നു...പക്ഷേ അവളെ കാണാൻ സാധിക്കാത്തതിന്റെ നിരാശ അവന്റെ മുഖത്തു പ്രകടമായി...

അവളെവിടെപ്പോയിക്കാണും..... ആലോചിക്കുന്നതിനു മുന്നേ മമ്മി വന്നു....

\"എന്താടാ ഓഫീസിൽ പോയില്ലേ.... പതിവില്ലാതെ ഈ സമയത്ത്....\"

\"അത്... ഞാൻ ഒരു ഫയൽ മറന്നു... അതെടുക്കാൻ വന്നതാ....\"

\"സാധാരണ മെൽവിൻ ആണല്ലോ വരാറ്.... ഇന്നെന്താ നീ വന്നിരിക്കുന്നെ.....\"

\"അത് അത്ര ഇമ്പോര്ടന്റ്റ്‌ ആയതോണ്ടാ.... അവനെടുക്കാൻ പറ്റിയതല്ല... ഞാൻ എടുത്താലേ ശിരിയാവുള്ളൂ.....\"

അത് പറയുമ്പോൾ അവന്റെ മനസ്സിൽ ജാനുവിന്റെ മുഖമായിരുന്നു... അവൾക്ക് മാത്രമായ് അവന്റെ മുഖത്ത് മനോഹരമായ പുഞ്ചിരിയും.....

    അതും പറഞ്ഞ് mummy പോയി അപ്പോഴേക്കും അന്നക്കൊച്ചെത്തി.... പുള്ളിക്കാരിയെ പറ്റിക്കാൻ ബുദ്ധിമുട്ടാആയതുകൊണ്ട് ഒന്നും പറയാതെ കാര്യങ്ങൾ ഒരു പുഞ്ചിരിയിലൊതുക്കി.....

\"അതികം കിനിക്കണ്ട....നീ അന്യഷിക്കുന്ന ഫയൽ ആ മുറിയിൽ കിടന്നുറങ്ങുന്നുണ്ട്......\"

ചുണ്ടിൽ അറിയാതെ തന്നെ ഒരു പുഞ്ചിരി വിരിഞ്ഞു.... വല്യമ്മച്ചിക്ക് ഒരു ഉമ്മയും കൊടുത്ത് അവൻ അവളുടെ അടുത്തേക്ക് പോയി....

ഉറങ്ങിക്കിടക്കുന്ന അവൾക്ക് താഴെ അവൻ മുട്ടുകുത്തിയിരുന്നു..... ഫാനിന്റെ കാറ്റിൽ പാരിപ്പറക്കുന്ന അവളുടെ മുടിയിഴകളെ അവളെ ശല്യപ്പെടുത്താതെ അവൻ ഒതുക്കി വച്ചു.... ഉറക്കത്തിൽ പോലും അവൾ എന്റെ മനസിനെ പിടിച്ചുലകുന്നു.....
ഓരോ തവണയും അവളെ നോക്കുമ്പോൾ എനിക്ക് എന്നെ തന്നെ കൈ വിട്ട് പോകും പോലെ.... പക്ഷേ... എന്റെ കണ്ണുകളെയും മനസിനെയും നിയന്ത്രിക്കാൻ എനിക്ക് തന്നെ പറ്റുന്നില്ല......

അവൻ പതിയെ കുനിഞ്ഞ് അവളുടെ നെറ്റിയിൽ അരുമയായി ചുംബിച്ചു.... അവൾ കുറുകിക്കൊണ്ട് തിരിഞ്ഞ് കിടന്നു....

ഇനിയും ഇവിടെ നിന്നാൽ എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ കഴിയില്ല.... ആ തിരിച്ചറിവിൽ ഞാൻ എണീക്കാൻ നിന്നതും അവൾ വീണ്ടും എന്റെ നേർക്ക് തിരിഞ്ഞു കിടന്നു ...  ഞാൻ എണീക്കുന്നതിനു മുന്നേ അവൾ എന്റെ കഴുത്തിലൂടെ കയ്യിട്ട് അവളോട്‌ ചേർത്തിയിരുന്നു....നോക്കുമ്പോൾ അവൾ നല്ല ഉറക്കത്തിലാണ്......

അവളുടെ ശ്വാസം എന്റെ മൂക്കിലും ചുണ്ടിലും തട്ടി.... മറ്റൊന്നും ഓർക്കാൻ കഴിയാതെ അവളെന്ന മായാലോകത്തിൽ ഞാൻ അടിമപ്പെട്ടിരുന്നു..... പതിയെ അവന്റെ ചുണ്ടുകൾ അവളുടെ അധരങ്ങളെ തേടി ഒരു ചുമ്പനത്തിന് തുടക്കം കുറിച്ചതും അവൾ കുറുകിക്കൊണ്ട് എണീറ്റു..... പക്ഷേ എനിക്ക് അവളെ face ചെയ്യാൻ ബുദ്ധിമുട്ട് തോന്നി.... കൈവിട്ട് പോയതാണ് അവളുടെ സമ്മതം പോലും ഇല്ലാതെ....ഇനിയെന്ത്‌ ചെയ്യും..... 😌😔😔

പക്ഷേ എന്നെ ഞെട്ടിച്ചു കൊണ്ട് അവൾ എണീറ്റു.... ചിരിച്ച് കൊണ്ട് തന്നെ അവൾ എണീറ്റപ്പോൾ ഞാൻ അവളുടെ മുഖത്തേക്ക് നോക്കി....ആ നിഷ്കളങ്കമായ ചിരിയിൽ ഞാനും സ്വയം മറന്ന് ചിരിച്ച് പോയി.....

\"ആ ഇപ്പൊ എന്താ ചിരി.... സ്വപ്നത്തിലൊക്കെ നന്നായി ചിരിച്ചോളും.... ചിരി മാത്രമല്ല ലിപ്‌ലോക് വരെ ആയി... നേരിട്ടോ... മസിലുപിടിച്ചൊരു നിൽപ്പ് തന്നെ.... എടുത്ത് കടലിലെറിയാൻ തോന്നും... എന്നാൽ ഇതുപോലെ ചിരിച്ചാൽ കെട്ടിപ്പിടിച്ചു ഉമ്മ വക്കാൻ തോന്നും....\"

അത് പറയുന്നതോടൊപ്പം അവൾ അവന്റെ ചുണ്ടിൽ അരുമയായി ചുംബിച്ചു.... മൊത്തത്തിൽ കിളിപോയി നിൽക്കുന്ന അവനു അത് താങ്ങാവുന്നതിലും അപ്പുറമായിരുന്നു..... അപ്പോഴും സ്വപ്നമാണെന്ന് വിചാരിച്ച അവൾക്ക് അത് യാഥാർഥ്യം ആണെന്ന് അറിയുന്നുണ്ടായിരുന്നില്ല....

അവൻ അവളെ പതിയെ  ഇടുപ്പിലൂടെ കയ്യിട്ട് പൊക്കിയെടുത്തു...... അപ്പോഴാണ് അവൾ യാഥാർഥ്യത്തിലേക്ക് വന്നത്.... ഇപ്പോൾ നടക്കുന്നത് സ്വപ്നമല്ലെന്ന് അവൾക്ക് മനസിലായത്.....എന്തേലും പറയുന്നതിന് മുന്നേ അവൻ അവളുടെ ചുണ്ടുകളെ കവർന്നിരുന്നു.... എന്നാൽ എന്തുകൊണ്ടോ അവൾക്കും എതിർക്കാൻ കഴിഞ്ഞിരുന്നില്ല.... പതിയെ അവളും ആ ചുമ്പനത്തിൽ പങ്ക് ചേർന്നു.....
അവനിൽ നിന്ന് ഒരു ചുംബനം അവളും കൊതിച്ചിരുന്നോ..... പ്രണയം പരസ്പരം തുറന്ന് പറയാത്ത 2 മനസുകൾ..... തുറന്നു പറയാതെയും പ്രണയം ഉണ്ടാവാം... ആ പ്രണയവും മനോഹരമാണ്.....!

ജാനു......

ഉറക്കെയുള്ള വിളിയാണ് അവരെ മായാലോകത്തു നിന്നും പുറത്ത് കൊണ്ടു വന്നത്.....

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️
  
                          തുടരും.........



കാർമേഘം പെയ്യ്‌തപ്പോൾ... part -33

കാർമേഘം പെയ്യ്‌തപ്പോൾ... part -33

4.7
1024

2 പേർക്കും അപ്പോഴാണ് തങ്ങൾ എന്താണ് ചെയ്യുന്നതെന്ന ബോധം തന്നെ ഉണ്ടായത്.... നോക്കുമ്പോൾ മമ്മിയും വല്യമ്മച്ചിയും.... ജാനുന്റെ പരൻസും..... എന്താണ് അവരോട് പറയേണ്ടത് എന്ന് 2 പേർക്കും ഒരു നിശ്ചയം ഉണ്ടായിരുന്നില്ല....  പക്ഷേ ബാക്കിലോട്ട് നോക്കിയപ്പോൾ അവൾ ശരിക്കും  ഞെട്ടിയിരുന്നു... "മുത്തശ്ശൻ...." അവൾ എന്തേലും പറയുന്നതിനുമുമ്പ് തന്നെ മുത്തശ്ശൻ സംസാരിച്ചു തുടങ്ങി.... "ഞാൻ അപ്പോഴേ പറഞ്ഞതാണ്.... അവൻ കള്ളം പറയില്ലെന്ന്... അപ്പൊ മോളെ എന്തായിരുന്നു വിശ്വാസം... അവൾ ഞങ്ങളോട് പറയാതെ ഒന്നും ചെയ്യില്ല അവളുടെ ജീവിതത്തിൽ ഞങ്ങൾ അറിയാത്ത രഹസ്യങ്ങൾ ഒന്നും തന്നെ ഇല്ല...എല്ലാം ഞങ്ങളോട് ചോ