Aksharathalukal

മെമ്മറീസ് - PART 36




\" എടാ നീ ഇന്ന് തന്നെ ജോയിൻ ചെയ്യുന്നുണ്ടോ \" അരുൺ കട്ടിലിൽ കേറി കിടന്ന് കൊണ്ട് ഫോണിൽ എന്തോ നോക്കികൊണ്ട് ആനന്ദിനോട് ചോദിച്ചു..

\"ഇല്ല നാളെ ഇന്ന് ടൗണിൽ അല്ലറ ചില്ലറ ഐറ്റംസ് വാങ്ങിക്കാൻ ഉണ്ട് പിന്നെ കുറച്ചു ഡ്രെസ്സ് എടുക്കാനും നിനക്ക് എന്തെങ്കിലും വാങ്ങാനുണ്ടോ\"

\"ദാ..ഫുൾ ലിസ്റ്റ് ഉണ്ട് നീ വരുമ്പോ വാങ്ങിച്ചോ\" അരുൺ ലിസ്റ്റ് കൊടുത്തു

\" ഇതെന്താടാ ഞാൻ supermarket മൊത്തമായി വാങ്ങിക്കണോ \"

\" മൊത്തമായി വേണ്ട ചില്ലറയായിട്ട് വാങ്ങിക്ക്...എന്നെ നിന്റെ കൂടെ അയച്ചത് എന്തിനാണെന്ന് അറിയാലോ \"

\" അറിയാം വായി നോക്കാനും പിന്നെ ഇവിടുള്ള പെൻപിള്ളേരുടെ ആങ്ങളമാരുടെ തല്ലു വാങ്ങാനും\"

\" എനിക്കിട്ട് താങ്ങല്ലേ..നിന്റെ ചുറ്റും എപ്പോഴും എന്റെ ഈ രണ്ടു കണ്ണും ഉണ്ടാവും അത് കൊണ്ട് എന്നെ തീറ്റി പോറ്റി വളർത്തുക എന്നത് നിന്റെ മാത്രം ജോലിയാണ് അളിയാ..😁😁 \"

\" മിണ്ടാതെ ഞാൻ വാങ്ങിക്കുന്നത് തിന്നാൽ മതി അവന്റെ ഒരു ലിസ്റ്റ്... \" ആനന്ദിന് ദേഷ്യം വന്നു


_________________________________

ശിവാനി കാറിൽ കയറി അവളുടെ ഇവിടെയുള്ള കസിന്റെ കാറാണ് ഇത് ഒരു പോറൽ പോലും ഏൽക്കാതെ പൊന്നുപോലെ നോക്കുന്ന കാറാണിത്..

\" ഇത് സ്റ്റാർട്ട് ആവുന്നില്ലല്ലോ \"

\" തള്ളേണ്ടി വരും...\"

\"ആര്...\"

\"നീ ഇറങ്ങി തള്ള്...നീയല്ലേ പുതച്ചു മൂടി കിടന്നെ അപ്പോ നീ തന്നെ ഇറങ്ങി തള്ളിക്കോ... \"

അച്ചു ഇറങ്ങി തള്ളാൻ തുടങ്ങി...

\" അതേ ഫയൽവാനെ ഒന്ന് തള്ളി തരുമോ \" അവൾ അവിടെ കണ്ട  ആനന്ദിനോട്  ഹെല്പ് ചോദിച്ചു..

\"മീ... \"

\"മീൻ അല്ല ചിക്കൻ എഡോ തനിക്ക് പറ്റുമെങ്കിൽ മതി ഒന്ന് കയ്യ് വെച്ചുകൂടെ\"

\"രാവിലെ തന്നെ എന്റെ കയ്യ്ക്ക് പണി ഉണ്ടാക്കി വെക്കാൻ വന്നോളും \" ആനന്ദ് മനസ്സിൽ പറഞ്ഞു

തള്ളിന്റെ ശക്തി കൂട്ടിയിട്ട് കാർ ഒരു ഡിവൈഡറിലിടിച്ച് ഹെഡ് ലൈറ്റ് പൊട്ടി

\"അയ്യോ എന്തോ പൊട്ടി.....\" ഡ്രൈവ് ചെയ്തു കൊണ്ടിരുന്ന ശിവാനി പറഞ്ഞു

\"തീർന്നല്ലോ\" ആനന്ദ് വേഗം അതും പറഞ്ഞു അവിടെ നിന്നും പോയി..അച്ചുന്റെ റിപ്ലൈ പോലും കേൾക്കാൻ നിന്നില്ല😂

\"അയാളെവിടെ\" ശിവാനി വെപ്രാളം പിടിച്ചു പുറത്തേക്കിറങ്ങി

\" അയാള് എപ്പോഴേ പോയി \" അച്ചു പറഞ്ഞു

\"എടി ഹെഡ് ലൈറ്റ് പൊട്ടി നാന്നൂറ് കഷ്ണമായി...\" ശിവാനി പറഞ്ഞു

\"സുബാഷ് വെറുതെ ഹെല്പ് ചോദിച്ച് \" അച്ചു ആത്മ

രണ്ടാളും കോച്ചിങ് സെന്ററിൽ നല്ല correct ടൈംയിൽ എത്തി..

\"സാർ മെയ് ഐ come ഇൻ....\" ശിവാനി ക്ലാസ്സിൽ കയറാൻ നോക്കി

\"ഇൻ...ഔട്ട്...ഗെറ്റ് ഔട്ട് നൗ...nonsense\"

\"ബാ പോവാം...എന്തായാലും ഔട്ട് ആയി ആ ഫയൽവാൻ കാരണം എന്തൊക്കെ പ്രേശ്നങ്ങളാ..\" അച്ചു പറഞ്ഞു

\"നീയല്ലേ അയാളോട് help ചോദിച്ചത് എന്തായാലും നല്ല ദിവസം 1000 പോയികിട്ടി..\" ശിവാനി പറഞ്ഞു



(തുടരും...)


മെമ്മറീസ് - PART 37

മെമ്മറീസ് - PART 37

2
770

വൈകുന്നേരം അച്ചുവും ശിവാനിയും ക്ലാസ്സ് കഴിഞ്ഞു തിരിച്ചു ഫ്ലാറ്റിലേക്ക് പോവുകയായിരുന്നു.. \"ദേ പോവുന്നു അയാൾ \" അച്ചു ഹെഡ്സെറ്റ് വെച്ച് നടന്നുപോകുന്ന ഒരാളെ ചൂണ്ടി കാണിച്ചു കൊണ്ട് പറഞ്ഞു \" ഏത് ആൾ \" ശിവാനി നോക്കിക്കൊണ്ടു നിന്ന ഫോൺ ബാഗിൽ വച്ചു.. \" നമ്മളെ കാറിന്റെ ചില്ല് പൊട്ടിച്ചില്ലേ അയാൾ \" \" ചില്ല് പൊടിച്ചതും പോരാഞ്ഞിട്ട് ആ പിശാശ് പാട്ട് കേട്ട്  ഇളിക്കുന്ന കണ്ടില്ലേ ഇന്നയാളെ പഞ്ഞിക്കിട്ടിട്ട് തന്നെ കാര്യം \" \" എടി വേണ്ട വെറുതെ എന്തിന് കാര്യം പറഞ്ഞാൽ പോരെ \" \" ഡോ...താൻ എന്റെ കാറിന്റ ഹെഡ് ലൈറ്റ് പൊളിക്കും അല്ലേ 1000 രൂപ പൊട്ടിച്ചപ്പോൾ തനിക്ക് സമാധാനമായോ \" ആനന്ദ്