Aksharathalukal

മെമ്മറീസ് - PART 37


വൈകുന്നേരം അച്ചുവും ശിവാനിയും ക്ലാസ്സ് കഴിഞ്ഞു തിരിച്ചു ഫ്ലാറ്റിലേക്ക് പോവുകയായിരുന്നു..

\"ദേ പോവുന്നു അയാൾ \" അച്ചു ഹെഡ്സെറ്റ് വെച്ച് നടന്നുപോകുന്ന ഒരാളെ ചൂണ്ടി കാണിച്ചു കൊണ്ട് പറഞ്ഞു

\" ഏത് ആൾ \" ശിവാനി നോക്കിക്കൊണ്ടു നിന്ന ഫോൺ ബാഗിൽ വച്ചു..

\" നമ്മളെ കാറിന്റെ ചില്ല് പൊട്ടിച്ചില്ലേ അയാൾ \"

\" ചില്ല് പൊടിച്ചതും പോരാഞ്ഞിട്ട് ആ പിശാശ് പാട്ട് കേട്ട്  ഇളിക്കുന്ന കണ്ടില്ലേ ഇന്നയാളെ പഞ്ഞിക്കിട്ടിട്ട് തന്നെ കാര്യം \"

\" എടി വേണ്ട വെറുതെ എന്തിന് കാര്യം പറഞ്ഞാൽ പോരെ \"

\" ഡോ...താൻ എന്റെ കാറിന്റ ഹെഡ് ലൈറ്റ് പൊളിക്കും അല്ലേ 1000 രൂപ പൊട്ടിച്ചപ്പോൾ തനിക്ക് സമാധാനമായോ \"

ആനന്ദ് ഒന്നും പറഞ്ഞില്ല ഒന്ന് സൂക്ഷിച്ചു നോക്കിയിട്ട് ഫ്ലാറ്റിലേക്ക് പോയി

_____:_:____---____:_:____---____

ശിവാനി പിന്നീട് ജിമ്മിൽ നിന്ന്  ഫ്ലാറ്റിൽ എത്തിയപ്പോൾ ഡോറിൽ ഒരു sticky നോട്ട്...

\" ഇതെന്ത് sticky നോട്ടോ \"

\" ഹെഡ് ലൈറ്റ് പൊരിച്ച...പൊരിച്ചതോ ഓഹ് പൊട്ടിച്ച വക 1000 രൂപ ചെടിചട്ടിയുടെ അടിയിൽ വച്ചിട്ടുണ്ട് \"

ആള് ചെറിയ പുള്ളി അല്ലല്ലോ 1000 രൂപ ഒറ്റ അടിക്ക് pay ചെയ്തല്ലോ.. ശിവാനി മനസ്സിൽ പറഞ്ഞു.

ഈ സമയം ആനന്ദിന്റെ ഫ്ലാറ്റിൽ ആരോ ഡോറിൽ മുട്ടുന്ന ശബ്ദം കേട്ട് അരുൺ പോയി ഡോർ തുറന്നു..

\" അമ്മാവൻ ആയിരുന്നോ ഇത്ര പെട്ടെന്ന് വന്നോ..\"

\" എന്തേ നിനക്ക് പിടിച്ചില്ലേ...എന്റെ കുഞ്ഞൻ എവിടെയെടാ \"

\" അമ്മായി ഇട്ടിട്ടു പോയത് കൊണ്ടല്ലേ അല്ലെങ്കിൽ കുഞ്ഞനെ മാത്രമല്ല കുഞ്ഞന്റെ കുഞ്ഞനേയും കാണായിരുന്നില്ലേ \"

\" ദേ നിനക്ക് പണ്ടേ ഒരെല്ല് കൂടുതലാ നിന്റെ അച്ഛൻ ഗോപാലപണിക്കരെ ഞാൻ ഒന്ന് കാണുന്നുണ്ട് \"

\" ഇനി അങ്ങേരെ കണ്ട് കുത്തിതിരുപ്പുണ്ടാക്കി എന്റെ കട്ടയും പടവും മടക്കാനാവും \" അരുൺ മനസ്സിൽ പറഞ്ഞു

\" നിനക്ക് ചെവികേൾക്കുന്നില്ലേ എന്റെ കുഞ്ഞൻ എവിടെയെന്ന് \"

\" നിങ്ങടെ മസിൽമാൻ കുഞ്ഞൻ പുറത്തു പോയതാ ഇപ്പോ വരും \"

\" ഈ വേട്ടാവളിയൻ ഇനി എത്ര ദിവസം ഇവിടെ കാണുമോ ആവോ ഇങ്ങേരെ ഇവിടെ നിന്ന് ഓടിക്കാൻ എന്താ ഒരു വഴി...\" അരുൺ വീണ്ടും ആത്മ

അരുൺ ചായ ഉണ്ടാക്കി അമ്മാവന് കൊടുത്തു ഇതിനിടെ ആനന്ദ് അവിടേക്ക് വന്നു.

\" അമ്മാവൻ ഇതെപ്പോ വന്നു എടാ നീ ചായ ഉണ്ടാക്കിയില്ലേ \"

\" തന്നു.. തന്നു ഇവൻ ഉണ്ടാക്കിയത് ചായ ആണോ എന്ന് കവടി നിരത്തി നോക്കേണ്ടി വരും... അതൊക്കെ എന്റെ കുഞ്ഞൻ ഉണ്ടാക്കുന്ന ചായ.. ഒരിക്കൽ കുടിച്ചാൽ മതി നല്ല സ്‌ട്രോങ് ആ \"

\" അതെന്താ ചായപൊടിക്ക് പകരം ഇവൻ cement ആണോ ഉപയോഗിക്കൽ \" അരുൺ ആത്മാ

അമ്മാവൻ പെട്ടിയൊക്കെ എടുത്തു റൂമിൽ വെക്കാനായി റൂം തിരയാൻ തുടങ്ങി..

\" അമ്മാവൻ ഏത് റൂമിലാ കിടക്കുന്നത്..\"
ആനന്ദ് ചോദിച്ചു.

\" എനിക്ക് ജനാലയുള്ള മുറി മതിയെടാ ആ തെക്കേ അറ്റത്തുള്ള മുറിയില്ലേ അത് മതി \"

\" ജനാലയുള്ള മുറിയിൽ കിടക്കാൻ ഇങ്ങേർ ആരാ അനാക്കോണ്ടയോ \" അരുൺ മനസ്സിൽ പറഞ്ഞു

\" എടാ അരു നീ കുറച്ചു ദിവസം എന്റെ റൂമിൽ കിടക്ക് ഇവിടെ ജനാലയുള്ള മുറി നിന്റെ മാത്രമാ...\" ആനന്ദ് സ്വകാര്യമായ് അരുണിനോട് പറഞ്ഞു.

\" എന്റെ റൂമോ..ഞാൻ തരില്ല \"

\" എടാ ഒന്ന് അഡ്ജസ്റ്റ് ആക്ക് എന്റെ റൂമിൽ വിൻഡോ ഇല്ല \"

\" എടാ എന്നാലും എന്റെ റൂം \"

ഒടുക്കം അരുൺ തന്റെ റൂം അമ്മാവന് കൊടുക്കാം എന്ന് സമ്മതിച്ചു..

\" ഇങ്ങേരെ എന്റെ റൂമിൽ നിന്ന് എങ്ങനേയും ഓടിക്കണം അല്ലെങ്കിൽ എന്റെ പെൻഡ്രൈവ് മുഴുവൻ കാണാതാവും \"അരുൺ ആത്മ

\" എന്താടാ ആലോചിക്കുന്നത് ഞാൻ നിന്റെ മുറിയിൽ കിടക്കുന്നത് നിനക്ക് അത്ര പിടിക്കുന്നില്ല എന്ന് എനിക്കറിയാം \"

\" ഇല്ല അമ്മാവാ ഞാൻ ഇവിടത്തെ കാര്യം ആലോചിച്ചതാ അമ്മാവൻ ഒറ്റയ്ക്ക്  കിടക്കണല്ലോ എന്ന് ആലോചിക്കുമ്പോ വല്ലാത്ത വിഷമം \"

\" ഇവിടെ എന്ത് കുഴപ്പം \"

\" വേറെ കുഴപ്പം ഒന്നുമില്ല അമ്മാവാ...പിന്നെ ദേ ഈ ഫാനിലാ ഇവിടെ പണ്ട് താമസിച്ച ഒരു പെണ്ണ് ചെറുതായിട്ട് ആത്മഹത്യ ചെയ്തത്\"

\" എന്നെ ഇവിടെ നിന്ന് തുരത്താൻ നീ  ഉണ്ടാക്കുന്ന കഥയാണ് ഇതെന്ന് എനിക്കറിയാം ആ വേല മനസ്സിൽ വെച്ചാൽ മതി \"

\" ഏയ് അല്ല അമ്മാവാ...ഞാൻ പറഞ്ഞത് സത്യമാ അല്ലെങ്കിൽ നിങ്ങടെ കുഞ്ഞനോട് ചോദിക്ക് \" അരുൺ ആനന്ദിനോട് കോക്രി കാണിച്ചു

\" എടാ..മോനെ കുഞ്ഞാ ഈ ഒട്ടകതലയൻ പറയുന്നതിൽ വല്ല സത്യമുണ്ടോ...\"

\" ഒട്ടകതലയൻ നിങ്ങടെ തന്ത \" അരുൺ പിറുപിറുത്തു

\" അത്.. പിന്നെ  അമ്മാവാ .. അവൻ പറഞ്ഞത് ശെരി തന്നെയാ പക്ഷേ ഞങ്ങളെ ഒന്നും ഉപദ്രവിച്ചിട്ടില്ല വന്നിട്ട് അത്രയല്ലേ ആയുള്ളൂ \"

\" ഇങ്ങനെ ISI മാർക്ക് ഇടാൻ യക്ഷി ആര് നിന്റെ കുഞ്ഞമ്മേടെ മോളോ \"

\" അങ്ങനെ ചോര ഊറ്റി കുടിക്കുന്ന ഒരൊറ്റ യക്ഷിയെ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുള്ളൂ അത് ഇവന്റെ അമ്മായിയാ...അവള് പോയേ പിന്നെയാ എന്റെ ചോരയൊക്കെ ഒന്ന് കൂടിയത് \"

\" തന്റെ കൂടിയ ചോര ഇന്ന് പാതിരാത്രിക്ക് തന്നെ ഞാൻ ഊറ്റി കുടിച്ചിരിക്കും \" അരുൺ ആത്മ..

രാത്രി നട്ടപാതിര സമയം..
പെട്ടെന്ന് കിടക്കയിൽ കൂർക്കം വലിച്ചു കിടന്നിരുന്ന അമ്മാവനെ പുതപ്പോടെ വലിച്ചു ആരോ താഴേക്കിട്ടു..

\" ഉന്നെ സുമ്മ വിടമാട്ടെ ഡാ... ഉന്നെ കൊല്ലുവെ.. നീ സാകുവേ \"  കൂടെ പൊട്ടിച്ചിരിയും അട്ടഹാസവും

\" അയ്യോ..എന്റെ അത്തിപാറ അമ്മച്ചി എന്നെ കൊല്ലുന്നേ \"

\"അമ്മാവന്റെ സൗണ്ട് അല്ലേ കേട്ടത് എടാ അരു.. ഇവൻ ഇതെവിടെ പോയി...\" ബഹളം കേട്ട് ആനന്ദ് എഴുനേറ്റു..

\" ഹൂ... ഭാഗ്യം അങ്ങേര് എന്നെ കണ്ടില്ല \" അരുൺ ഓടി കിതച്ചു റൂമിൽ കയറി ഡോർ അടച്ചു..

\"നീ ഇതെവിടെ പോയതാ \"

\" ഞാൻ വെള്ളം കുടിക്കാൻ \"

\"വെള്ളം കുടിച്ചിട്ട് നീ എന്തിനാ ഇത്ര വെപ്രാളത്തിൽ ഓടി വരുന്നത് \"

\" അത് പിന്നെ...\"

\" നീ വാ..അമ്മാവന്റെ സൗണ്ട് കേട്ടു നമുക്ക് നോക്കിയിട്ട് വരാം..\"

(തുടരും..)



മെമ്മറീസ് - PART 38

മെമ്മറീസ് - PART 38

3.5
671

ആനന്ദും അരുണും അമ്മാവൻ കിടന്ന മുറിയിലെത്തി..മുറിയുടെ വാതിൽ തുറന്നു കിടക്കുന്നു...\" എടാ..മോനെ ഞാൻ കണ്ടു തെക്കിനിയിലെ തമിഴത്തിയെ 😱😱 \" അമ്മാവൻ വെപ്രാളം പിടിച്ച് ഓടി വന്നു\" ഞാൻ അപ്പോഴേ പറഞ്ഞതാ ഈ മുറിയിൽ കിടക്കേണ്ടെന്ന് \" അരുൺ പറഞ്ഞു\" അമ്മാവന് എന്നാ പിന്നെ എന്റെ മുറിയിൽ വന്ന് കിടന്നോ ഞാനും ഇവനും ഇവിടെ കിടന്നോളും \" ആനന്ദ് പറഞ്ഞു\" അപ്പോ നിങ്ങളെ ആ തമിഴത്തി ഒന്നും ചെയ്യില്ലേ \"\" ഞങ്ങളെ ഒന്നും ചെയ്യില്ല അമ്മാവൻ ഈ ഏലസൊക്കെ കെട്ടി കിടന്നത് കണ്ട് ദേഷ്യം വന്നിട്ടാവും \" അരുൺ പറഞ്ഞു\" അമ്മ പറഞ്ഞിട്ടുണ്ട് അമ്മാവന് വല്ലാത്ത പേടി ആണെന്ന് \"\" ഏയ് പേടിയോ എനിക്കോ... നിനക്കറിയോ ക