Aksharathalukal

മെമ്മറീസ് - PART 38



ആനന്ദും അരുണും അമ്മാവൻ കിടന്ന മുറിയിലെത്തി..മുറിയുടെ വാതിൽ തുറന്നു കിടക്കുന്നു...

\" എടാ..മോനെ ഞാൻ കണ്ടു തെക്കിനിയിലെ തമിഴത്തിയെ 😱😱 \" അമ്മാവൻ വെപ്രാളം പിടിച്ച് ഓടി വന്നു

\" ഞാൻ അപ്പോഴേ പറഞ്ഞതാ ഈ മുറിയിൽ കിടക്കേണ്ടെന്ന് \" അരുൺ പറഞ്ഞു

\" അമ്മാവന് എന്നാ പിന്നെ എന്റെ മുറിയിൽ വന്ന് കിടന്നോ ഞാനും ഇവനും ഇവിടെ കിടന്നോളും \" ആനന്ദ് പറഞ്ഞു

\" അപ്പോ നിങ്ങളെ ആ തമിഴത്തി ഒന്നും ചെയ്യില്ലേ \"

\" ഞങ്ങളെ ഒന്നും ചെയ്യില്ല അമ്മാവൻ ഈ ഏലസൊക്കെ കെട്ടി കിടന്നത് കണ്ട് ദേഷ്യം വന്നിട്ടാവും \" അരുൺ പറഞ്ഞു

\" അമ്മ പറഞ്ഞിട്ടുണ്ട് അമ്മാവന് വല്ലാത്ത പേടി ആണെന്ന് \"

\" ഏയ് പേടിയോ എനിക്കോ... നിനക്കറിയോ കുഞ്ഞാ നമ്മടെ കോലോത്തെ വാല്യക്കാരി ജാനുവിന്റെ പ്രേതത്തെ ദേ ഈ ചൂണ്ടു വിരൽ കൊണ്ടാ നിന്റെ ഈ അമ്മാവൻ വിറപ്പിച്ചു നിർത്തിയെ \"

\"എന്നിട്ട് എന്തേ ഇപ്പോ അത് ഒടിഞ്ഞു പോയോ  \" അരുൺ പിറുപിറുത്തു

\" അമ്മാവൻ അപ്പുറത്തെ റൂമിൽ പോയി കിടന്നോ \"

\"ഞാൻ ഒറ്റയ്ക്ക് പോവാനോ നീ കൂടി വാടാ കുഞ്ഞാ \"

\" ഏലസ്സോക്കെ ഉള്ളതല്ലേ അമ്മാവൻ ധൈര്യയിട്ട് അങ്ങട് നടക്യാ \" അരുൺ പറഞ്ഞു

\" അതങ്ങു പള്ളിയിൽ പോയി പറഞ്ഞാ മതി നീ വാടാ വെറുതെ ഈ ഒട്ടകതലയനോട് തർക്കിച്ചു നേരം വെളുപ്പിക്കാൻ ഞാനില്ല \"

\" എനിക്ക് അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ ഇയാളെ മടിയിൽ ഇരുത്തി  ആണോ എനിക്ക് പേരിട്ടത്.. വന്നപ്പോ തൊട്ട് തുടങ്ങിയതാ ഈ ഒട്ടക പുരാണം \" അരുൺ ആത്മ

\" മതി നിർത് ഇനി നാളെ തല്ല് പിടിച്ചോ രണ്ടും എനിക്ക് രാവിലെ പോവാനുള്ളതാ \" ആനന്ദ് ഇടപെട്ടു 
..ആനന്ദ് അമ്മാവനെ റൂമിൽ ആക്കിയിട്ട് തിരിച്ചു വന്നു...അരുൺ കള്ള ഉറക്കം നടിച്ചു കിടക്കുകയായിരുന്നു.

\" ഡാ മോനെ ഒട്ടകതലയാ നീ എഴുനേറ്റേ..\"

അരുൺ എഴുനേറ്റ് ഇരുന്നതും ആനന്ദ് fireഇങ് തുടങ്ങി..

\" നീയല്ലേ അമ്മാവനെ പേടിപ്പിച്ചത് എനിക്ക് നേരത്തെ doubt അടിച്ചതാ നിന്റെ പേടിയും അമ്മാവനെ പറഞ്ഞു വിടാനുള്ള തിരക്കും കൂടി ആയപ്പോ confirmed ആയി \"

\" ഇഹ്ഹ്ഹ 😁😁😁...നിനക്ക് മനസ്സിലായല്ലേ എടാ കുഞ്ഞൻ മോനെ.. എന്റെ പെൻഡ്രൈവ് എങ്ങാനും കണ്ട് അങ്ങേരുടെ കിഡ്ണി അടിച്ചു പോയി ബ്രെയിൻ death സംഭവിച്ചാൽ അതെനിക്ക് താങ്ങാനാവില്ല.... നിനക്ക് താങ്ങാൻ ആവുമോ \"

\" നീ കൂടുതൽ താങ്ങണ്ട ഇനി നീ ഡയലോഗ് അടിച്ചാൽ നിനക്കിട്ട് ഞാൻ താങ്ങും അത് നീ താങ്ങില്ല \" ആനന്ദ് പറഞ്ഞു

രാവിലെ അരുൺ എഴുനേറ്റപ്പോൾ തന്നെ കണ്ടത് അമ്മാവനെ..

\"അമ്മാവൻ എഴുനേറ്റോ \"

\" മോനെ എനിക്ക് ഇന്നലെ അവിടെ നിന്ന് ഒരു സാധനം കിട്ടി \"

\" എന്ത് \"

\" ഇത് നിന്റെ റൂമിൽ നിന്ന് കിട്ടിയതാ പിന്നെ മോനെ ഇതിന്റെ സൈഡിൽ ചാരിറ്റി എന്നോ മറ്റോ കണ്ടു നീ വല്യ ചാരിറ്റി പ്രവർത്തകൻ ആണല്ലേ \"

\" ഉടുതുണിക്ക് വകയില്ലാത്ത പാവപ്പെട്ട പെണ്കുട്ടികൾ ജീവിക്കാൻ വേണ്ടി ചെയ്യുന്ന സിനിമകൾ പ്രൊമോട്ട് ചെയ്യാൻ എന്റെ വക ഒരു സഹായം അതാണ് അമ്മാവാ ഈ പെൻഡ്രൈവ്\"

അപ്പോൾ ആനന്ദ് കുളിക്കാൻ വേണ്ടി പോവുന്നത് കണ്ടു..

\" എടാ ആനന്ദേ ഞാൻ ആദ്യം കുളിക്കട്ടെ എന്നിട്ട് നീ കുളിച്ചോ \"

\" വേണ്ട നിനക്ക് വലിയ.... ചാരിറ്റി ഉള്ളതല്ലേ സാർ ചാരിറ്റിയും നടത്തി ഇവിടെ ഇരുന്നോ എനിക്ക് 9 മണിക്ക് അവിടെ എത്തേണ്ടതാ \"

\" അല്ല മോനെ ഞാൻ രാവിലെ പുറത്തിറങ്ങിയപ്പോ അപ്പുറത്തെ ഫ്‌ളാറ്റിൽ നിന്ന് പെണ്പിള്ളേരുടെ ശബ്ദം കേട്ടല്ലോ \"

\" അവിടെ രണ്ട് പെണ്പിള്ളേരുണ്ട് അമ്മാവാ \"

______________________________

അച്ചു രാവിലെ എഴുന്നേറ്റ് കുളിച്ച് ചായ ഉണ്ടാക്കി മേശപുറത്ത് വെച്ചു ഫോൺ എടുക്കാൻ മറന്നിട്ട് അടുക്കളയിലേക്ക് പോയി തിരിച്ചു വന്നപ്പോൾ മേശപ്പുറത്ത് ചായ കാണാനില്ല...

\" ഡി ശിവാനി....എന്റെ ചായ എവിടെ  \"

\" ഒന്ന് ഒച്ച എടുക്കാതെടി കോപ്പേ ദേ കിടക്കുന്നു നിന്റെ ചായ \" ശിവാനി കയ്യിലുള്ള ചായ അച്ചുവിന്റെ നേർക്ക് നീട്ടി

\" ഇതിന്റെ പകുതി എവിടെ \"

\" ഞാൻ കുടിച്ചു \"

\"ഈ... ബ്ലാ...കൊണ്ട് പോയിക്കോ എനിക്ക് വേണ്ട ..നിന്റെ ബാക്കി എന്റെ പട്ടി കുടിക്കും \"

\" എന്നാ പിന്നെ നീ പട്ടിയെ വിളിച്ചു കൊണ്ടു വാ ഞാൻ ഇവിടെ തന്നെ ഉണ്ടാകും \"

\" പോയ്‌ എനിക്ക് ചായ ഉണ്ടാക്കി കൊണ്ട് വാ അത് തരാതെ നീ ഇവിടെ നിന്ന് പോവില്ല \"

\" അങ്ങനെ പറഞ്ഞാ എങ്ങനെയാ \"

\"എനിക്കിപ്പോ ചായ വേണം \"

\" നിക്ക് ഞാൻ വായിൽ വിരലിട്ട് തുപ്പി തരാം \"

\" പോടി കോപ്പേ...എനിക്ക് ചായ കിട്ടിയില്ലെങ്കിൽ നിന്റെ ഫോട്ടോ ചുവരിൽ ഫ്രെയിം ചെയ്ത് വെക്കേണ്ടി വരും \"

\" നിക്ക് ഞാൻ ഇട്ടു കൊണ്ട് വരാം അവളെ ഒരു ചായ... ഏത് നേരത്താണോ ഈ പിശാശിന്റെ ചായ കുടിക്കാൻ തോന്നിയത് \"
ശിവാനി അടുക്കളയിലേക്ക് പോയി..

\" നിനക്ക് ചായ വേണം അല്ലേ...ഇന്ന് കൊണ്ട് നിന്റെ ചായ പ്രേമം ഞാൻ നിർത്തി തരാടി..\" ശിവാനി ആത്മ

കുറച്ച് കഴിഞ്ഞപ്പോൾ...

\"  ഇതാ ശിവാനി സ്‌പെഷ്യൽ ഏലയ്ക്ക ചായ..\"

\" ഏലയ്ക്ക ചായയോ..\"

\"  എന്തോ കുഴപ്പം ഉണ്ടല്ലോ \" അച്ചു ചായ മണത്തു നോക്കി

\"എന്നാ പിന്നെ നീ കുടിക്കേണ്ട \"

\"വേണ്ട എന്നിട്ട് വേണം നിനക്ക് ഇതുകൂടി എടുത്തു കുടിക്കാൻ അല്ലേ \"

കള്ളച്ചിരിയും ചിരിച്ചിട്ട് ശിവാനി കുളിക്കാൻ വേണ്ടി ബാത്റൂമിൽ കയറി..
തിരിച്ചു വന്നപ്പോൾ അച്ചു കൂൾ ആയിട്ട് ചപ്പാത്തി ഉണ്ടാക്കുകയാണ്...

\" നീ ചായ കുടിച്ചോ \"

\" എന്താടി...\"

\" നിനക്കൊന്നും തോന്നുന്നില്ലേ \"

\" നിനക്കിട്ട് ചവിട്ട് തരാൻ ആണ് തോന്നുന്നെ \"

\"അതല്ലടി ചായ കുടിച്ചിട്ട് \"

\" അയ്യോ അത് ഞാൻ മറന്നു നീ ഫ്രഷ് ആവാൻ പോയപ്പോ ആ മസ്സിൽമാന്റെ ഫ്ലാറ്റിലുള്ള അമ്മാവൻ വന്നിരുന്നു വന്ന പാടെ അങ്ങേര് ചായ ചോദിച്ചു നീ ഉണ്ടാക്കിയ ഏലയ്ക്ക ചായ അങ്ങേർക്ക് കൊടുത്തു..\"

\" എന്നിട്ട് അങ്ങേര് തട്ടി പോയോ \"

\" നീ അതിൽ എലിവിഷം ചേർത്തോ പന്നി \"

\" ഇല്ല ഇച്ചിരി ഉപ്പ് ചേർത്ത് \"

\" ദ്രോഹി നീ എന്നെ ഉപ്പ് കുടിപ്പിക്കും അല്ലേ.. \"

\" അത് ഞാൻ അപ്പോഴുള്ള ദേഷ്യത്തിൽ ചെയ്തതാ ഞാൻ കരുതി നീ തുപ്പി കളയുമെന്ന് നീ ഇത് അയാൾക്ക് എടുത്തു കൊടുക്കുമെന്ന് ഞാൻ അറിഞ്ഞോ  \" 

\"എന്തായാലും അങ്ങേരുടെ വയറിന്റെ കാര്യത്തിൽ ഇന്ന് ഒരു തീരുമാനം ആവും \" അച്ചു പറഞ്ഞു

_=__=_=_=_=_=_=_=_=_=_=_=_

\" നല്ല ആവി പറക്കുന്ന ചായ ആയിരുന്നു  വാഹ്..കിടുക്കാച്ചി പിള്ളേർ  ഏലക്കയൊക്കെ ഇട്ട ചായ ആണെന്ന് തോന്നുന്നു  \" അമ്മാവൻ ഫ്ലാറ്റിൽ എത്തി പത്രം വായിക്കാൻ തുടങ്ങി..
ആനന്ദ് പോകാൻ വേണ്ടി റെഡിയാവുകയായിരുന്നു...

കൊട്ടാരക്കരയിൽ ഭക്ഷ്യവിഷബാധ 3 പേർ ആശുപത്രിയിൽ 

\" ഇവനൊക്കെ എന്തോന്ന് ജാതികളാ തിന്നുമ്പോ മനസ്സിലാവില്ലേ ഇതിനൊക്കെ കുഴപ്പമുണ്ടെന്ന്...എന്റമ്മോ വയറ്റിൽ എന്തോ കുഴപ്പം ഉണ്ടെന്ന് തോന്നുന്നെ \"

അരുൺ ടോയ്ലറ്റിലേക്ക് കേറാൻ തുടങ്ങിയതും അമ്മാവൻ ഇടയ്ക്ക് കേറി...

\" അമ്മാവാൻ ഇതെങ്ങോട്ടാ ഞാൻ ആദ്യം പോവട്ടെ \"

\"എടാ എനിക്ക് അതിനെകാളും അത്യാഹിതമാ..\"

\" ഇങ്ങേർക്ക് ഇതെന്തു പറ്റി \"

\" ആ പെണ്പിള്ളേരുടെ ഫ്ലാറ്റിൽ പോവുന്നത് കണ്ടു എന്നിട്ട് നേരെ ടോയ്‌ലറ്റിലേക്കാണല്ലോ \"

\" അവളുമാര് നല്ല പണി കൊടുത്തു കാണും അല്ലാതെ ഇങ്ങനെ മൂട്ടിൽ തീപിച്ച പോലെ ഓടി വരില്ല \"

അപ്പോൾ calling ബെല്ലിന്റെ ശബ്ദം കേട്ടു..

ആനന്ദ് പോയി ഡോർ തുറന്നു


(തുടരും...)


മെമ്മറീസ് - PART 39

മെമ്മറീസ് - PART 39

3
694

ആനന്ദ് ഡോർ തുറന്നു...അത് അച്ചുവും ശിവാനിയും ആയിരുന്നു...\"ആരാ....\" എടുത്ത വായക്ക് അച്ചു ചോദിച്ചു..\"...എന്റെ ഫ്ലാറ്റിൽ വന്നിട്ട് ഞാൻ ആരെന്നോ \" ആനന്ദ് കിളി പാറി നിന്ന് പോയി..\"അത് പെട്ടെന്ന് മാറി പോയി.. നിങ്ങളുടെ കൂടെ ഒരു അമ്മാവൻ ഉണ്ടോ \"\"ഉണ്ട് ലങ്ങേര് ഇപ്പോ ടോയ്ലറ്റിലാ \" അരുൺ ചിരിച്ചുകൊണ്ട് പറഞ്ഞു\" എടി വന്ന വഴി വിട്ടേക്കാം അയാൾക്ക് വയറ്റിൽ നല്ല പണി കിട്ടി എന്നാ തോന്നുന്നെ \" ശിവാനി പിറുപിറുത്തു..രണ്ടാളും തിരിച്ചു പോവാൻ തുടങ്ങിയപ്പോൾ ആനന്ദ് പുറകിൽ നിന്ന് വിളിച്ചു..\" അതേ അവിടെ നിൽക്ക് .. നിങ്ങൾ എന്താ അമ്മാവന് കൊടുത്തത് അമ്മാവൻ വന്നത് തൊട്ട് ടോയ്ലറ്റിലാ...\"\" അത് ഒരു ചായ \"ശ