1⃣2⃣ ചില തെറ്റുകൾ 🚫🚫
ജയ്മോൻ ICUവിന്റെ മുന്നിൽ ക്ഷമയോടെ നിന്നു...\"ജയ്മോൻ....\"മുന്നിൽ ഡോക്ടർ നിൽക്കുന്നത് കണ്ടപ്പോൾ ജയ്മോൻ ചാടി എണീറ്റു..\"മാളവിക കണ്ണു തുറന്നു... ജയ്മോനെ കാണണമെന്ന് പറഞ്ഞ് ബഹളം വെക്കുന്നു...ട്രിപ്പൊക്കെ വലിച്ച് ആകെ ഒരു വൈലന്റ് മൂഡ്..\"ജയ്മോൻ ഡോക്ടർക്കൊപ്പം വേഗം മാളുവിന്റെ അടുത്തേയ്ക്ക് പാഞ്ഞു..ജയ്മോൻ അകത്തേയ്ക്ക് ചെല്ലുമ്പോൾ തന്നെ മാളുവിന്റെ അലർച്ച കേൾക്കാം..\"ജയ്മോൻ മാളവികയെ വിട്ടു പോയോ എന്ന പേടിയുണ്ട്...അവരുടെ നില അത്ര പന്തിയല്ല.. ജയ്മോൻ മാളവികയെ ഒരു സൈക്യാട്രിയെ കാണിക്കുന്നത് നന്നായിരിക്കും.. മാളവിക അക്രമസക്തയാണ് ജയ്മോനെ കാണുമ്പോൾ നോർമൽ ആവുമെന്ന് തോന്നുന്നു..