Aksharathalukal

മെമ്മറീസ് - PART 40







\" സോ നമുക്ക് ക്ലാസ് തുടങ്ങാം..എനിക്ക് നിങ്ങളെ ആരെയും പരിചയമില്ല ബട്ട് attendence എടുക്കുമ്പോൾ ഓരോരുത്തരെയും പരിചയപ്പെടാം \" ആനന്ദ് പറഞ്ഞു..

\" നമ്മൾ അയൽക്കാർ അല്ലേ അപ്പോ ഇനി കൂടുതൽ intro വേണോ..രാവിലത്തെ intro യുടെ hangover തന്നെ മാറിയിട്ടില്ല...\" ശിവാനി മനസ്സിൽ പറഞ്ഞു

\" എന്താ തന്റെ നോട്ടെവിടെ \" ആനന്ദ് വെറുതെ ഇരുന്ന് ബുക്ക് മറിച്ചു കളിച്ച ശിവാനിയോട് ചോദിച്ചു..

\" ഇതാ സാർ..\" അവൾ ബുക്ക് തുറന്ന് വെച്ചു..

\" ഇതെന്താ ഇന്ത്യ പാക്ക് അതിർത്തിയോ ഇതിൽ താൻ എല്ലാ പോർഷനും include ചെയ്യുമോ \" 

\" രണ്ട് സബും കണ്ടു മുട്ടുന്ന വരെ എഴുതും സാർ.. അല്ലെങ്കിൽ തന്നെ ഇപ്പോ ബുക്കൊക്കെ ഉണ്ടാക്കാൻ എത്രെയാ മരം മുറിക്കുന്നത് നമ്മൾ ഇതിനൊക്കെ കൂട്ടുനിൽക്കാൻ പാടുണ്ടോ സാർ..\"

\" നാളെ തൊട്ട് seperate നോട്ടിൽ എഴുതിയേക്കണം else യൂ will be out ഓഫ് my ക്ലാസ്സ്..\" ആനന്ദ് ടേബിളിൽ ഉണ്ടായിരുന്ന ബുക്കിൽ നിന്ന് എന്തൊക്കെയോ നോക്കി ബോർഡിൽ എഴുതാൻ തുടങ്ങി..

\" പ്രാന്തൻ.. ഇങ്ങേർക്ക് ഇത് എന്തിന്റെ കേടാ..\" ശിവാനി വീണ്ടും ആത്മ

\" ഇയാളെ പേര് എന്തായിരുന്നു...🤔\" അച്ചു ആലോചിക്കാൻ തുടങ്ങി..

\" ആനന്ദമന്ദകുമ്പിടീകാനന്ദസ്വാമികൾ..😏\"

\" ഉലക്ക...വെറും ആനന്ദ് ആവും..😑\"

\" എന്ത് ആയിട്ടെന്താ വേണ്ടത് അയാള് നമ്മളെ സ്കെച്ച് ഇട്ട് കഴിഞ്ഞു ഇനി ചെവിയിൽ പഞ്ഞിയും തിരുകി ഇരിക്കാം 😁😁 \"

\" ഇന്ന് പാർട്ടിയില്ലേ പുഷ്പാ..😎😎\"

\" ഉണ്ടല്ലോ നമ്മളെ ആദ്യത്തെ പാർട്ടി അല്ലേ 🤣\"

\" അവസാനത്തെ ആവാതെ സൂക്ഷിച്ചോ അയാള് എന്തായാലും വരും കൂടെ ആ ഞാഞ്ഞൂലനും 😤😤\"

\" എന്താ പിറുപിറുക്കുന്നത് 🤨🤨 \" ആനന്ദ് അവർ ഇരുന്ന ഡെസ്കിന്റെ അടുത്തേക്ക് വന്നു..

\" ഞങ്ങൾ ഈ ഭൂകോളത്തിന്റെ സ്പന്ദനത്തിനെ പറ്റി ചർച്ച ചെയ്യുകയായിരുന്നു 😁😁\" ശിവാനി പറഞ്ഞു

\" ഓഹോ..എന്നാൽ പറ എന്താ ഭൂകോളത്തിന്റെ സ്പന്ദനം  \"

\" അതിപ്പോ..ഈ ഭൂമി ഉരുണ്ടതാണല്ലോ...🙄\"

\" അപ്പോൾ \"

\" അപ്പമോ 😛 \"

\" അപ്പമല്ല അപ്പോൾ..🤨\"

\" അപ്പോൾ നമ്മളൊക്കെ എവിടെയെങ്കിലും വെച്ച് കാണുമല്ലോ..\"

\" എന്ത് \"

\" സാർ ഞങ്ങൾ ചുമ്മാ വർത്തമാനം പറഞ്ഞതാണ്‌ \" അച്ചു ഇടയ്ക്ക് കയറി എല്ലാം ചളമാക്കി

\" നശിപ്പിച്ച്...😫\"

\" ഏത് നേരത്താണോ കോലടി..😤\"

\" കോടാലി അല്ലേ..\"

\" കോടാലി അല്ലടി തലക്കടി ...എന്റെ തലക്ക് അടിക്കടി..😡😡 ഒന്ന് ഊരി പോരാമെന്ന് വെച്ചപ്പോൾ അവളൊരു ഹരിചന്ദ്രി😬😬 \"

\"  അനാമികപരമേശ്വർ , ശിവാനി ശിവരാമൻ രണ്ടാളും ബ്രേക്കിന്‌ എന്റെ ക്യാബിനിലോട്ടു വരണം \"

\" നമ്മളെ പച്ചക്ക് തിന്നാൻ ആണോ..\"

\" ആയിരിക്കും..\"

അവർ രണ്ടുപേരും സ്റ്റാഫ് റൂമിലെത്തി..

\" നിങ്ങൾക്ക് നല്ല attendence shortage ഉണ്ടല്ലോ \"

\" സാർ ആ അപർട്മെന്റിൽ നിന്ന് ഇറങ്ങി വരുമ്പോൾ തന്നെ കുറേ late ആവും..\" ശിവാനി പറഞ്ഞു

\" അതേ സാർ അവിടെ നിന്ന് രാവിലെ നല്ല ട്രാഫിക് ആണ് സാറും കണ്ടതല്ലേ \"

\" അതൊക്കെ പുറത്ത് ഇവിടെ നിങ്ങൾ എന്റെ സ്റ്റുഡന്റസും ഞാൻ നിങ്ങളുടെ ട്യൂട്ടറും ആണ് സോ  late ആയിട്ട് എന്റെ ക്ലാസ്സിൽ കയറി വരരുത്  \"

\" ചെറ്റത്തരം വിളിച്ചു കൂവുന്ന കൂട്ടുകാരനെ അടക്കാൻ ഇങ്ങേർക്ക് പറ്റില്ല എന്നിട്ട് നമ്മളെ ഉപദേശിക്കാൻ തലക്ക് ചുറ്റും നാക്കും ഫിറ്റ് ചെയ്ത് ഇറങ്ങിയിരിക്കുകയാ..😤😤\" ശിവാനി കലിപ്പ് mode ആക്റ്റീവ് ആക്കി..

\" എനിക്ക് മടുത്തു ഞാൻ എവിടെ കാലു കുത്തിയാലും അവിടം തൃശങ്കു ആണല്ലോ...😣😣\"

======================

വൈകുന്നേരം പാർട്ടിക്ക് അച്ചുവും ശിവാനിയും നല്ല tip ടോപ്പ് ആയി റെഡി ആയി.. അച്ചു ബ്ലാക്ക്‌ colour സ്ലീവ് ലെസ്സ് ഡ്രെസ്സ് ആണ് ഇട്ടത്..  ശിവാനി റെഡ് colourറും..അച്ചു ആദ്യം താഴേക്ക് വന്നു.. ശിവാനി ഡോർ ലോക്ക് ചെയ്തിട്ട് പതുക്കെ വരാമെന്ന് പറഞ്ഞു.. ആനന്ദ് അപ്പോൾ അവിടെ നിൽപ്പുണ്ടായിരുന്നു..

\"Perfect...\" ആനന്ദ് മനസ്സിൽ പറഞ്ഞു..

\" uncle ആന്റിയോട് ഞങ്ങൾ ഇറങ്ങിയെന്ന് പറയണേ \" അച്ചു അവിടെ നിന്ന സേവിയർ അങ്കിളിനോട് പറഞ്ഞു അടുത്ത് നിന്ന ആനന്ദിനെ ഒന്ന് നോക്കിയിട്ട് നടന്ന് പോയി..

\" ഹാ..പറയാം മോളെ...അതേ..എന്തോ നോക്കി നിക്കുവാ...\" സേവിയർ അങ്കിൾ  അച്ചുവിനെ നോക്കി വണ്ടർ അടിച്ചു കിളിപോയ എസ്പ്രെഷൻ ഇട്ടു നിന്ന ആനന്ദിനോട് ചോദിച്ചു..

\" ഒന്നുമില്ല..uncle..\" ആനന്ദ് പ്ലിങ് ഭാവത്തിൽ പറഞ്ഞു

\" ഒന്നുമില്ലെങ്കിൽ കൊള്ളാം ആ പെണ്പിള്ളേരോട് അതികം വിളച്ചിലെടുത്താൽ രണ്ടിനേയും ഞാൻ ഇവിടെ നിന്ന് അടിച്ചു പുറത്താക്കും നിന്റെ അച്ഛൻ എന്റെ കൂട്ടുകാരൻ ആയത് കൊണ്ടാണ് നിന്നെയും നിന്റെ കൂടെയുള്ളവനേയും ഇവിടെ താമസിപ്പിച്ചത്..വന്നിട്ട് 1 ദിവസം തികച്ചില്ല അവനെ പറ്റി നല്ലതൊന്നും അല്ലല്ലോ ഇവിടെയുള്ള പെണ്ണുങ്ങൾ പറഞ്ഞു കേൾക്കുന്നത് \"

\" അവൻ ഒരു സാധുകോഴിയാ uncle..😃😃\"

\" പൊരിച്ചകോഴി എന്നൊക്കെ കേട്ടിട്ടുണ്ട് സാധുകോഴിയോ..\"

\" ഈ കോഴി..കോഴിത്തരം കാണിക്കുകയെ ഉള്ളൂ കൊത്തിപറിക്കില്ല \"

\" ഹലോ..uncle nice to മീറ്റ് യൂ..\" അരുൺ shakeഹാൻഡ് ചെയ്യാൻ അങ്കിളിന് നേരെ കയ്യ് നീട്ടി..

\" ശ്ശെ...ശശി \" അരുൺ മനസ്സിൽ പറഞ്ഞു..

\" എന്ത്..\" ആനന്ദ് പതുക്കെ ചോദിച്ചു...

\" അല്ല എന്റെ ഒരു നാട്ടുകാരനെ ഇപ്പോ കണ്ടു പേര് ശശി...\"

\" ഞാൻ കണ്ടു നീ ശശി ആവുന്നത്...നീ കോഴി ആന്നെന്ന് ഇപ്പോ ഈ buildingൽ മാത്രമല്ല ഈ ജില്ല മുഴുവനുള്ള ആൾക്കാർ അറിഞ്ഞു എന്നാ തോന്നുന്നെ..\" ആനന്ദ് ചിരിച്ചുകൊണ്ട് പറഞ്ഞു .. അരുൺ അവനെ നോക്കി പേടിപ്പിക്കാനൊക്കെ നോക്കി പക്ഷേ അവൻ പേടിക്കുന്ന ഭാവമില്ല...😁😁

അവർ പാർട്ടി നടക്കുന്ന ഹാളിൽ എത്തി..

\" കൊള്ളാലോ പാർട്ടി...ദേ അവളുമാര് നേരത്തെ വന്നു എന്നാ തോന്നുന്നെ ഇതൊക്കെ ഒരു പെണ്ണാണോ മുട്ടിന്റെ മുകളിലുള്ള ടോപ്പും കുറേ ജാഡയും \" അരുൺ പറഞ്ഞു..

\" അവള്മാരെ വിടടാ നമുക്ക് നമ്മടെ കാര്യം നോക്കിയാൽ പോരെ \"

\" ഈ കാര്യത്തിൽ നിന്റെ വല്യയമ്മായിടെ മോള് തന്നെയാ പൊളി.. മുല്ലപ്പൂവും ധാവണിയും ഇട്ട് ഒരു വരവുണ്ട് മിക്കവാറും ഈ ടൈം നിന്നെ അവൾ വെറുതെ വിടാൻ പോവുന്നില്ല കുഞ്ഞുമോനെ \"

ആനന്ദിന് അത് കേട്ടപ്പോൾ ദേഷ്യം വന്നു..

\" നിനക്ക് ദേഷ്യം വരുന്നോടാ..എന്നാൽ നമുക്ക് പോയി ഒന്ന് ഡാൻസ് ചെയ്യാം..നീ വാ \"

\" ഞാനോ...ഞാനില്ല...നീ പൊയ്ക്കോ...\" 

ആനന്ദിനെ അരുൺ നിർബന്ധിച്ചു സ്റ്റേജിൽ കയറ്റി..

\" That pretty girl in black ഡ്രെസ്സ് പ്ലീസ് come on സ്റ്റേജ്..\" പെട്ടെന്ന് anchor ദൂരെ നിന്ന് ഐസ്ക്രീം തിന്നുകൊണ്ടു നിന്ന അച്ചുവിനെ പൊക്കി..

\" ഡി നിന്നെയാ പോ...\" ശിവാനി തിന്നുകൊണ്ട് നിന്ന ലയ്‌സ് പെട്ടന്ന് വിഴുങ്ങി..

\" എങ്ങോട്ട് പോവാൻ പാല മരത്തിലേക്കോ \" അച്ചു ഐസ്ക്രീം വേഗം ഫിനിഷാക്കി..

\" അല്ല പാലായ്ക്ക് സ്റ്റേജിലേക്ക് പോടി കോപ്പേ അയാൾ നിനക്കിട്ട് പണിതിട്ടുണ്ട്..\"

അച്ചുവും ആനന്ദും ഒരുമിച്ചു ഡാൻസ് ചെയ്യാൻ തുടങ്ങി..ആനന്ദ് തന്റെ കയ്യ് അച്ചുവിന് നേർക്ക് നീട്ടി..ഡാൻസ് തുടങ്ങിയതും ആനന്ദ് അവളുടെ ചെവിയിൽ പതുക്കെ പറഞ്ഞു...

\" താങ്ക്സ് ഫോർ saving me...\"

ഡാൻസ് കഴിഞ്ഞതും അച്ചു കലിപ്പിൽ ആനന്ദിനെ തട്ടിമാറ്റി കൊണ്ട് സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..

\" എനിക്ക് ദേഷ്യം വരുന്നുണ്ട്...ആ കാളയ്ക്ക് എന്താ ഒറ്റയ്ക്ക് തുള്ളിയാൽ.. എന്തിനാ എന്നെ വിളിക്കുന്നേ അങ്ങേർക്ക് സ്റ്റിഫ് ആൻഡ് ഷൈൻ ചെയ്യാൻ ഇവിടെ വേറെ ആരും ഇല്ലാത്ത പോലെ ആണല്ലോ😤😤 \" 

അച്ചു നേരെ ചെന്ന് ഉള്ളിലുള്ള ദേഷ്യം മുഴുവൻ ശിവാനിയുടെ നേർക്ക് ബിഗ് ബില്യൺ ഡേയ്സ് പോലെ അങ്ങു ആടി തിമിർക്കാൻ തുടങ്ങി..

\" അങ്ങേർക്ക് ഷൈൻ ചെയ്ത് ബാക്കി പെണ്പിള്ളേരെ മുന്നിൽ gentleman ആവാനാ നിന്നെ വിളിച്ചു പട്ടിഷോ നടത്തിയെ അല്ലാതെ നിന്നെ വിളിക്കാൻ വേറെ reason ഒന്നും കാണുന്നില്ല 😜😜\"



( തുടരും...)


മെമ്മറീസ് - PART 41

മെമ്മറീസ് - PART 41

2
619

\" ഡോ...ഞാൻ പറഞ്ഞോ എന്റെ കൂടെ ഡാൻസ് ചെയ്യാൻ എന്നിട്ട് താൻ എന്താ ഇപ്പോ കാണിച്ചത് \" അച്ചു സ്റ്റേജിൽ നിന്ന് ഇറങ്ങി അവരുടെ അടുത്തേക്ക് വന്ന ആനന്ദിനോട് കയർത്തു.. \"എടി ഇത് നമ്മടെ സർ ആണ് കുറച്ചു volume കുറക്ക് \" \" ഇയാൾ തന്നെയല്ലേ പറഞ്ഞത് സ്റ്റുഡന്റ് ടീച്ചർ എല്ലാം അങ്ങു ഇൻസ്റ്റിട്യൂട്ടിൽ ആണെന്ന്..\" \" ഡാൻസ്..അല്ലേ... അല്ലാതെ ഞാൻ തന്നെ കേറി പിടിച്ചോ..\" \"ഡോ..താൻ അതികം ഞെളിയേണ്ട..താൻ മനപൂർവ്വം അല്ലെടോ എന്നെ തന്നെ വിളിച്ചേ...\" അച്ചു ചാടി കടിക്കാൻ തുടങ്ങി 🐶🐶 \" എടി നീ നടക്ക്..ദേ അങ്ങോട്ട് നോക്കിയേ അവിടെ ഒരു ബോഫേ..വാടി പോവാം വാ..നിന്റെ mind കൂൾ ആവും\" ശിവാനി അവളെ വിളിച്ചു കൊണ്ട് പോയി.. \" ശിവാനി