Aksharathalukal

മെമ്മറീസ് - PART 41


\" ഡോ...ഞാൻ പറഞ്ഞോ എന്റെ കൂടെ ഡാൻസ് ചെയ്യാൻ എന്നിട്ട് താൻ എന്താ ഇപ്പോ കാണിച്ചത് \" അച്ചു സ്റ്റേജിൽ നിന്ന് ഇറങ്ങി അവരുടെ അടുത്തേക്ക് വന്ന ആനന്ദിനോട് കയർത്തു..

\"എടി ഇത് നമ്മടെ സർ ആണ് കുറച്ചു volume കുറക്ക് \"

\" ഇയാൾ തന്നെയല്ലേ പറഞ്ഞത് സ്റ്റുഡന്റ് ടീച്ചർ എല്ലാം അങ്ങു ഇൻസ്റ്റിട്യൂട്ടിൽ ആണെന്ന്..\"

\" ഡാൻസ്..അല്ലേ... അല്ലാതെ ഞാൻ തന്നെ കേറി പിടിച്ചോ..\"

\"ഡോ..താൻ അതികം ഞെളിയേണ്ട..താൻ മനപൂർവ്വം അല്ലെടോ എന്നെ തന്നെ വിളിച്ചേ...\" അച്ചു ചാടി കടിക്കാൻ തുടങ്ങി 🐶🐶

\" എടി നീ നടക്ക്..ദേ അങ്ങോട്ട് നോക്കിയേ അവിടെ ഒരു ബോഫേ..വാടി പോവാം വാ..നിന്റെ mind കൂൾ ആവും\" ശിവാനി അവളെ വിളിച്ചു കൊണ്ട് പോയി..

\" ശിവാനി നീ മിണ്ടരുത് അയാൾ എന്നെ മനപൂർവ്വം കരിവാരി തേക്കാൻ ശ്രെമിക്കുകയാ..\"

\"എടി നിന്റെ മുഖത്ത് കരി ഒന്നുമില്ല ഐ ലൈനർ എല്ലാം smudge പ്രൂഫ് അല്ലേ..\"

\"ഒരുമാതിരി ചീഞ്ഞ കോമഡി അടിക്കല്ലേ..\"

\" അയാൾക്ക് കൊടുക്കാനുള്ള പണി ഞാൻ കൊടുക്കും wait ആൻഡ് watch..\" ശിവാനി മനസ്സിൽ പറഞ്ഞു

ശിവനി സൂത്രത്തിൽ ടേബിളിൽ ഇരുന്ന കേക്ക് എടുത്ത് കയ്യിൽ പിടിച്ചു.. എന്നിട്ട്
സ്ലോ മോഷനിൽ macho ആയി നടന്ന് വന്ന ആനന്ദിന്റെ മുന്നിലിട്ടു...കേക്കിൽ  ചവിട്ടി കാല് സ്ലിപ്പ് ആയ ആനന്ദ് ചെന്ന് വീണത് അച്ചുവിന്റെ കാലിൽ..

\" അയ്യോ..കാല് പിടിക്കേണ്ട ഞാൻ ക്ഷമിച്ചു ഇനി ആവർത്തിക്കാതിരുന്നാൽ മതി \" അച്ചു ഒരേ പരിഹാസ ചിരി..

\"ഡി... കാലി..നിനക്ക് ഞാൻ കാണിച്ചു തരാമെടി..\" ആനന്ദ് മനസ്സിൽ പറഞ്ഞു

ആനന്ദ് അപ്പോൾ ഒന്നും പറഞ്ഞില്ല പക്ഷേ ബോഫേയിലേക്ക് ഫുഡ് കഴിക്കാൻ കയ്യ് കഴുകാൻ വേണ്ടി പോയ അച്ചുവിനെ ആനന്ദ് തടഞ്ഞു വെച്ചു..

\" സാറോ എന്താ ഇനിയും കാലുപിടുത്ത ആചാരങ്ങൾ നടത്താൻ ആണോ \"

\" എന്താടി നീ കരുതിയത് over smart ആവാൻ നോക്കല്ലേ മോളെ..ഒടിച്ചു മടക്കി അടുപ്പിൽ വെക്കും ഞാൻ നിനക്കെന്നെ അറിയില്ല \" ആനന്ദ് അച്ചുവിന്റെ താടിക്ക് പിടിച്ചു കൊണ്ട് പറഞ്ഞു

അച്ചു ബാഗിൽ കരുതിയ പെപ്പർസ്‌പ്രേ എടുത്ത് ആനന്ദിന്റെ നേർക്ക് അടിച്ചു..

\" അയ്യോ...എന്റെ കണ്ണ് നീ എന്ത് ആസിഡ് ആടി എന്റെ കണ്ണിൽ ഒഴിച്ചേ..\"

ആനന്ദ് പെട്ടെന്ന് വാഷ് റൂമിലേക്ക് ഓടി..അവിടെ അരുൺ ഉണ്ടായിരുന്നു..

\" എന്താടാ പറ്റിയത് \"

\" പറയാം...\" ആനന്ദ് പെട്ടെന്ന് മുഖം കഴുകി

\" ഇവനിതെന്ത് പറ്റി \"

\" ഹോ...ഇപ്പൊ കുറച്ച് ആശ്വാസം കിട്ടി..എടാ അരു..നീ പോയിട്ട് ആ ഡ്രിങ്ക്‌സ് കോർണറിൽ നിന്ന് കുറച്ച് ഐസ് കൊണ്ടു വാ..\"

\" ഐസ് ഓ...\"

\" എന്റെ കണ്ണ് \"

\" നിന്റെ കണ്ണിനെന്താ \"

\" ആ കാലി എന്റെ കണ്ണിൽ എന്തോ സ്‌പ്രേ എടുത്ത് അടിച്ച് \"

\" സ്‌പ്രേയോ..അങ്ങനെ പറ ഇത് പെപ്പർ സ്‌പ്രേ ആയിരിക്കും \"

\" എന്റെ കണ്ണ് അവിടെ തന്നെ ഉണ്ടോടെ..\"

\" ഹാ ഉണ്ട് ബുൾസൈ പോലെ വെട്ടി തിളങ്ങുന്നുണ്ട് \" അരുൺ ആനന്ദിന്റെ കണ്ണ് തുറന്ന് നോക്കി...

\" ഞാൻ കരുതി ആ പ്രാന്തിയുടെ അടി കൊണ്ട് തെറിച്ചു പോയെന്ന് കുറച്ചു നേരത്തേക്ക് എല്ലാം ഡിസ്പ്ലേ പോയ ഫോൺ പോലെ ആയിരുന്നു..\"

\" എടാ മോനെ ഈ ആണുങ്ങളുടെ അപ്രതീക്ഷിത പെരുമാറ്റം കൊണ്ട് ഇപ്പൊഴത്തെ പെണ്പിള്ളേർ ഉപയോഗിച്ചു വരുന്ന ഒരു ആണവായുധമാണ് ഈ സ്‌പ്രേ..ഈ എനിക്ക് തന്നെ 4 തവണ കിട്ടികിട്ടുണ്ട് എന്നിട്ടും ഞാൻ ചത്തില്ലല്ലോ\"

\" നിന്നെ പോലെയുള്ള പഴുതാരകൾക്ക് ഇതൊന്നും ഏൽക്കില്ല എനിക്ക് അങ്ങനെ ആണോ ഞാൻ എന്ത് careful ആയി കൊണ്ട് നടന്നതാ എന്റെ കണ്ണ് ഇപ്പോ നോക്ക് വെടി കൊണ്ട പന്നിയെ പോലെയുണ്ട്..ആ....അവൾ ഒറ്റ ഒരുത്തിയാ ഇതിന് കാരണം ..അയ്യോ പുകയുന്നു\"

\" അവളുടെ കരണം നോക്കി  ഒന്ന് പൊട്ടിച്ചൂടായിരുന്നോ നിനക്ക് \"

\"പിന്നേ... കണ്ണ് തന്നെ കാണുന്നില്ല അപ്പോഴാ അവളുടെ കരണം തപ്പി പിടിക്കുന്നേ അയ്യോ...അമ്മേ..വേദന ആവുന്നു എന്നെ ഒന്ന് ആശുപത്രിയിൽ കൊണ്ട് പോടാ...\"

______________________

അരുൺ ഒരു ടാക്സി വിളിച്ചു..
ഇതറിഞ്ഞ അച്ചുവും ശിവാനിയും അവിടെ എത്തി.. ആനന്ദ് ആണേൽ ഒറ്റ കണ്ണിന് പ്ലാസ്റ്റർ ഒക്കെ ഒട്ടിച്ചു അവിടത്തെ ബെഞ്ചിൽ ഇരിപ്പാണ്..അത് കണ്ടപ്പോൾ അച്ചു ചിരിച്ചു..

\" ഇയ്യോ..ഈ ഇരിപ്പ് കാണാൻ നല്ല രസമുണ്ടല്ലേ 😁😁 \" അച്ചു എടുത്ത വായ്ക്ക് പറഞ്ഞു..

\"ഒരാൾ ചാവാൻ കിടക്കുമ്പോൾ ഇങ്ങനെ comment പറയരുത്..\" അരുൺ പറഞ്ഞു കൂട്ടത്തിൽ അവനും ചിരിച്ചു..

\" ആരാടാ ചാവാൻ കിടക്കുന്നേ.. നീ
ഇവളെ പറഞ്ഞു വിട്ടെ.. എനിക്ക് ദേഷ്യം വരുന്നുണ്ട് \"

\" അതേ ഈ പ്രാവിശ്യം ഇത് ORSൽ നിക്കില്ല അല്പം കുഴപ്പമാണ് കണ്ണിന് ചെറിയ infection ആയി ഒരാഴ്ച്ച ഇതുപോലെ നടക്കേണ്ടി വരും \" അരുൺ അച്ചുവിനോടും ശിവാനിയോടും പറഞ്ഞു

\" എന്നാ ശെരി ഞങ്ങൾ പോവുന്നു...എന്തെങ്കിലും ആവിശ്യം വന്നാൽ \" അച്ചു പറഞ്ഞു

\" എന്തെങ്കിലും ആവിശ്യം വന്നാൽ എന്താ വിദഗ്ധ ചികിത്സയ്ക്ക് നീ എന്നെ അമേരിക്കയ്ക്ക് കൊണ്ടു പോകുമോ \"

\"താൻ പോടോ ഒറ്റ കണ്ണാ..ഇനി ഞാൻ സ്‌പ്രേ അടിക്കാൻ പോകുന്നത് തന്റെ അണ്ണാക്കിലേക്ക് ആയിരിക്കും ഓർത്തു വെച്ചോ.. \" അച്ചു ആനന്ദിന്റെ ചെവിയിൽ പറഞ്ഞു..

അവർ തിരിച്ചു കാറിൽ വരുമ്പോൾ..ഡ്രൈവ് ചെയ്‌തു കൊണ്ടിരുന്ന ശിവാനി ചോദിച്ചു

\" ഡി...\"

\"എന്താ \"

\" അയാളോട് ചെയ്തത് അല്പം കൂടി പോയില്ലേ \"

\" അപ്പോ അയാൾ എനിക്കിട്ട് പണിതതോ \"

\" എടി എന്നാലും കണ്ണല്ലേ ചിലപ്പോ കാഴ്ച പോയാലോ തുള്ളാതെ മനവും തുള്ളുമിലെ സിമ്രാനെ പോലെ അയാൾ നടക്കേണ്ടി വരും \"

\" നീ കൂടുതൽ തുള്ളണ്ട അയാൾക്ക് കൊടുത്തത് correct ആണ് കുറച്ച് കഷ്ടപ്പെടട്ടെ എന്നാലേ മര്യാദ പഠിക്കു...\"

\" ഇനി കണ്ണ് പോകുമോ ദൈവമേ...\" അച്ചു ആത്മ

രാത്രി അച്ചു വിന് ഒരു സ്വസ്ഥതയും കിട്ടിയില്ല..

\" മനുഷ്യന് കിടന്നിട്ട് ഉറക്കം വരുന്നില്ലല്ലോ \"
അച്ചു സേവിയർ uncle ഇന്റെ അടുത്തു നിന്ന് അവരുടെ നമ്പർ ഒപ്പിച്ചു വെച്ചിരുന്നു..

\" അയാളെ വിളിച്ചാലോ കണ്ണ് പോയോ എന്ന് ചോദിക്കാം അല്ലേ വേണ്ട നാളെ വരുമല്ലോ അപ്പൊ നോക്കാം മുഖത്ത് കണ്ണുണ്ടോന്ന് \" അച്ചു വീണ്ടും ആത്മ

(തുടരും ...)

(NB: ഇതിലെ സീൻസ് എല്ലാം സാങ്കല്പികമാണ് ഇത് കണ്ട് ആരും അനുകരിക്കാൻ പോകരുത്..
ഇത് പോലെ തന്നെ ലൈഫിൽ നടക്കുമെന്ന് പ്രതീക്ഷിക്കുകയും അരുത്‌.... പണി കിട്ടും മക്കളെ...😂😂 )



മെമ്മറീസ് - PART 42

മെമ്മറീസ് - PART 42

4
621

ആനന്ദും അരുണും രാത്രി വൈകിയാണ് ഫ്‌ളാറ്റിൽ എത്തിയത്... \" ഈ calling ബെൽ റിങ് ചെയ്യുന്നില്ലല്ലോ അമ്മാവാ....വാതിൽ തുറക്ക് ഞങ്ങളാ \" ആനന്ദ് calling ബെൽ അടിച്ചു.. \" ഇവിടെ ആരുമില്ല എന്റെ കയ്യിൽ ആണേൽ പത്തിന്റെ പൈസയും ഇല്ല എന്നെ വെറുതെ വിടണം കൊള്ളക്കാരാ \" അമ്മാവൻ പേടിച്ചു ഡോർ തുറന്നു.. \" കൊള്ളക്കാരനോ...അമ്മാവാ ഇത് ഞാനാ ആനന്ദ് \" \" ഞാൻ പറഞ്ഞതാ നിന്നോട് നിന്നെ കണ്ടാൽ അമ്മാവൻ പേടിക്കുമെന്ന് \" ദൂരെ മാറി നിന്ന് ആരോടോ ഫോൺ ചെയ്തു കൊണ്ട് നിന്ന അരുൺ പറഞ്ഞു \"ഇത് എന്ത് പറ്റിയതാടാ കണ്ണിന് കെട്ടൊക്കെ ഉണ്ടല്ലോ \" അമ്മാവൻ ആനന്ദിന്റെ കണ്ണ് നോക്കി കൊണ്ട് ചോദിച്ചു \" ഇവന് പണി കിട്ടിയതാ...ചെറിയേ ഒരു പെപ