Aksharathalukal

മെമ്മറീസ് - PART 42

ആനന്ദും അരുണും രാത്രി വൈകിയാണ് ഫ്‌ളാറ്റിൽ എത്തിയത്...

\" ഈ calling ബെൽ റിങ് ചെയ്യുന്നില്ലല്ലോ
അമ്മാവാ....വാതിൽ തുറക്ക് ഞങ്ങളാ \" ആനന്ദ് calling ബെൽ അടിച്ചു..

\" ഇവിടെ ആരുമില്ല എന്റെ കയ്യിൽ ആണേൽ പത്തിന്റെ പൈസയും ഇല്ല എന്നെ വെറുതെ വിടണം കൊള്ളക്കാരാ \" അമ്മാവൻ പേടിച്ചു ഡോർ തുറന്നു..

\" കൊള്ളക്കാരനോ...അമ്മാവാ ഇത് ഞാനാ ആനന്ദ് \"

\" ഞാൻ പറഞ്ഞതാ നിന്നോട് നിന്നെ കണ്ടാൽ അമ്മാവൻ പേടിക്കുമെന്ന് \" ദൂരെ മാറി നിന്ന് ആരോടോ ഫോൺ ചെയ്തു കൊണ്ട് നിന്ന അരുൺ പറഞ്ഞു

\"ഇത് എന്ത് പറ്റിയതാടാ കണ്ണിന് കെട്ടൊക്കെ ഉണ്ടല്ലോ \" അമ്മാവൻ ആനന്ദിന്റെ കണ്ണ് നോക്കി കൊണ്ട് ചോദിച്ചു

\" ഇവന് പണി കിട്ടിയതാ...ചെറിയേ ഒരു പെപ്പർ സ്‌പ്രേ പ്രയോഗം മറ്റേ പെൻപിള്ളേര് ഇല്ലേ അതിൽ ഒരുത്തി \"

\" നിന്നോട് ഞാൻ ഒരിക്കൽ പറഞ്ഞു അവളെ പറ്റി മിണ്ടരുതെന്ന് \"

\"എന്നാൽ അകത്തേക്ക് പോകു Mr.പെരേരാ..എന്റെ വയറ്റിലെ മുതല കുഞ്ഞുങ്ങൾ ആഹാരത്തിനു വേണ്ടി വലിയ ഒരു സിഗ്നൽ തരാൻ തുടങ്ങി ഉടനെ അവറ്റകൾക്ക് തീറ്റ കൊടുക്കണം \"

\" ഇല്ലെങ്കിൽ നീ എന്ത് ചെയ്യും \"

\"ഞാൻ തനിയെ എടുത്തു തിന്നും.. എന്നെ നോക്കാതെ നിലത്തു നോക്കി നടക്കെടാ ഒറ്റ കണ്ണാ \"

\" എന്താ നിന്റെ കണ്ണും ഇതുപോലെ ആക്കണോ അങ്ങനെ വേണ്ടെങ്കിൽ വായടച്ചു നിന്നോ ഒട്ടകതലയാ\"

_______________________

നേരം വെളുത്തു....
അമ്മാവൻ അടുക്കളയിൽ എന്തോ ഉണ്ടാക്കുന്ന തിരക്കിലാണ്.. അപ്പോൾ ആനന്ദ് ഡൈനിങ്ങ് ടേബിളിൽ വന്ന് ഇരുന്നു..

\" അമ്മാവാ ഇന്നെന്താ ഉള്ളത് കഴിക്കാൻ \"

\" ബ്രഡ് ഉണ്ട്..\"

\" ബ്രഡ് മാത്രമോ \"

\" മുട്ടയുണ്ട് ഒരു ഓംലെറ്റ് അടിക്കാം \"

\" അമ്മാവാ എന്നാൽ ഡബിൾ ഓംലെറ്റ് എടുത്തോ ഉപ്പ് കുറഞ്ഞാലും കുരുമുളകൊട്ടും കുറയ്‌ക്കേണ്ട...\"  അരുൺ കുളിച്ചു തല തോർത്തി കൊണ്ട് വരുകയായിരുന്നു..

ആനന്ദ് പ്ലാസ്റ്റർ ഒട്ടിച്ച ഒറ്റ കണ്ണു വെച്ചു അരുണിനെ നോക്കി പേടിപ്പിച്ചു..

\" എന്നെ ഇങ്ങനെ നോക്കല്ലേ ഇന്ദുചൂടാ ഞാനങ്ങു ദഹിച്ചു പോകും അല്ല..നീ ഈ കോലത്തിൽ ആണോ പോകുന്നത് \"

\"  ഇതു കൂടി ഉണ്ട്...ഇപ്പോ എങ്ങനെയുണ്ട് JD നെ പോലെ യില്ലേ \" ആനന്ദ് പോക്കറ്റിൽ നിന്നും കൂളിംഗ് ഗ്ലാസ്സ് പുറത്തെടുത്തു കണ്ണിന് വെച്ചു..

\"JD പോലും കഴുതയ്ക്ക് കൂളിംഗ് ഗ്ലാസ്സ് വെച്ച പോലെയുണ്ട് ഇന്ന് പിള്ളേര് ഇവനെ എടുത്തിട്ട് അലക്കും \"

അരുൺ , ആനന്ദിനെ കാറിൽ ഇൻസ്റ്റിറ്റ്യൂട്ട് വരെ കൊണ്ടു വന്ന് വിട്ടു.. ക്ലാസ്സിലേക്ക് കയറിയതും പിള്ളേർ മൊത്തം ഒരേ നോട്ടം..അച്ചു കുടുകുടെ ചിരിക്കുന്നുണ്ട് അടുത്ത് ശിവാനിയുണ്ട്

\"ആലിലക്കണ്ണൻ ഇറങ്ങിയോ \" അച്ചു അടക്കം പറഞ്ഞു

\" നീ പോടി അങ്ങേർക്ക് നമ്മളെ ഫേസ് ചെയ്യാൻ മടി കാണും \"

\" മടി പോലും ..ആർക്ക് ലങ്ങേർക്കോ അയാൾക്ക് ഈഗോ മൂത്ത് ഭ്രാന്തായതാ \"

\" കണ്ണ് പഴുത്ത് ചീഞ്ഞിട്ടുണ്ടാകും അല്ലേ സർ അതെല്ലേ കണ്ണട വെച്ചത് \" ബാക്ക് ബെഞ്ചിലെ ട്രോളൻ പിള്ളേർ ചോദിച്ചു

\" സാർ കണ്ണിനെന്താ \" ഏതോ ഒരു പഠിപ്പി ആയിരുന്നു അത്

\" അതൊരു...നായ കടിച്ചതാ \"

\" സാറേ സൂക്ഷിക്കണം ചിലപ്പോ പേ ഉണ്ടാകും \" ശിവാനി പറഞ്ഞു

\" പേ തനിക്കാണ്‌ \" അച്ചു ആത്മ.. അച്ചു ഫുൾ fire റിലായി...

\" ഞാൻ കുറച്ചു ദിവസം നിരീക്ഷിക്കട്ടെ അതിന് പേ ഉണ്ടോന്ന് എന്നിട്ട് പോയിട്ട് ഇഞ്ചക്ഷൻ എടുക്കാം \"

\" നിന്നെ സാർ നിരീക്ഷിക്കും കേട്ടോ..
\" ശിവാനി പറഞ്ഞു

\" അയാൾക്ക് തോന്നുന്നത് അയാൾ ചെയ്യട്ടെ അല്ല പിന്നെ \" അച്ചു അത് പുച്ഛത്തോടെ തള്ളി കളഞ്ഞു

( തുടരും...)



മെമ്മറീസ് - PART 43

മെമ്മറീസ് - PART 43

4
631

നാട്ടിലേക്ക് പോവുന്ന അമ്മാവനെ സ്റ്റേഷനിൽ വിടാൻ അരുണും കൂടെ പോയി അവർ പോയ കാര്യം മറന്ന ആനന്ദ് ഫ്ലാറ്റിലേക്ക് വന്നു ഫുഡ് ഒന്നും ഇല്ലെന്ന് കണ്ട് സ്വിഗിയിൽ ഓർഡർ ചെയ്യാൻ വേണ്ടി ഫോൺ എടുത്തപ്പോൾ ആരോ calling ബെൽ അടിച്ചു... പുറത്തു ചെന്നു നോക്കിയപ്പോൾ അത് അച്ചുവായിരുന്നു.. \" ഇതാ ഫുഡ് \" \"ഫുഡോ ആർക്ക്...എനിക്ക് വേണ്ട.. \" \" വേണ്ടെങ്കിൽ വേണ്ട.. സേവിയർ uncle പറഞ്ഞു ഇന്ന് ബാക്കി രണ്ടാളും ഇവിടെ ഇല്ലെന്ന്.... ഒരു കണ്ണ് വെച്ചു പാചകം ചെയ്യാൻ കഴിയില്ലല്ലോ \" \"എന്തേ..നീയൊക്കെ കണ്ണ് കൊണ്ടാണോ ചപ്പാത്തി പരത്തുന്നെ \" അച്ചു ദേഷ്യത്തോടെ ഫുഡ് ആനന്ദിന്റെ കയ്യിൽ പിടിപ്പിച്ച് അവിടെ നിന്ന് പോയി..കുറച്