Aksharathalukal

1⃣5⃣ ചില തെറ്റുകൾ🚫🚫

അവളുടെ മൂർച്ചയുള്ള ചോദ്യം കേട്ടപ്പോൾ.അവൻ തിരിഞ്ഞ് നിന്ന് അവളുടെ മുഖത്തേയ്ക്ക് നോക്കി.. അവളുടെ നോട്ടം കണ്ടപ്പോൾ അവന്റെ ഞാഡി ഞരമ്പുകൾ തകർന്നു...

\"അത് സൈറ്റിന്ന് വിളിച്ചതാ.. ആ ബംഗാളി പയ്യൻ...\"

\"എന്നിട്ട് എന്തിനാ കട്ട്‌ ചെയ്തെ...\"

\"അത് എന്റെ മാളുവിന്‌ വിശക്കുന്നില്ലേ... വിശപ്പ് മാറ്റിയിട്ട് മതി ഫോൺ വിളി...\"

\"മ്മ്മ്...\"

അവൻ വേഗം അടുക്കളയിലേയ്ക്ക് ഓടി...
ഓട്ടത്തിന്റെ ഇടയിൽ മനോഹറിന് ഒരു മെസ്സേജും വിട്ടിട് ഫോൺ സ്വിച്ച് ഓഫാക്കി വെച്ചു...

🪶🪶🪶🪶🪶🪶🪶🪶🪶🪶🪶🪶🪶🪶🪶🪶🪶

\"പാവം വീട്ടിലെത്തി വിളിക്കരുതെന്ന് മെസ്സേജ് ചെയ്തിരിക്കുന്നു...\"

മനോഹർ ലെനയെ അവളുടെ വീട്ടിലേയ്ക്ക് കൊണ്ടു വിടാനുള്ള ഡ്രൈവിങ്ങിന്റെ ഇടയിലാണ് ജയ്മോന്റെ മെസ്സേജ് കാണുന്നത്...
അത് ലെനയെ കാണിച്ചിട്ട് വേദനയോടെ ചിരിച്ചു...

അയാൾ അനുഭവിച്ചത് അയാളുടെ ഉള്ളിലൂടെ കടന്ന് വന്നു..

\"പോട്ടെ... അത് അയാളുടെ വിധി.. അത് തടുക്കാൻ നമുക്കാവില്ല... കുട്ടേട്ടൻ അയാളുടെ നന്മ മാത്രമല്ലേ ആഗ്രഹിച്ചിട്ടൊള്ളു....\"

അയാളുടെ വേദന കണ്ടപ്പോൾ ലെനയ അയാളുടെ കൈയിൽ പിടിച്ച് കൊണ്ട് പറഞ്ഞു...

\"എന്നാലും ലെന അയാളെ അവള് വല്ലതുമൊക്കെ ചെയ്യും.. ഒട്ടും ധൈര്യമില്ലാത്ത ഒരുത്തനാണ് ജയ്മോൻ...\"

\"അതിന് ഇപ്പൊ നമുക്ക് എന്ത് ചെയ്യാൻ പറ്റും....\"

\"ഡോക്ടറെ വേഗം കാണണം... അതെ ഒള്ളു വഴി... അയാളുടെ പേടി കാരണമാണ് ഒന്നും ചെയ്യാൻ അയാളെ അനുവദിക്കാതെ....\"

\"അതിന് അയാളും മുൻകൈ എടുക്കണ്ടേ അല്ലാതെ...,\"

ലെനയ ഈ പ്രാവശ്യം കുറച്ച് ദേഷ്യത്തിൽ പറഞ്ഞു നിർത്തി...

അവളുടെ ദേഷ്യം കണ്ടപ്പോൾ വീട് എത്തുന്നത് വരെ രണ്ടു പേരും മിണ്ടിയില്ല....

🪶🪶🪶🪶🪶🪶🪶🪶🪶🪶🪶🪶🪶

ഈ സമയം ജയ്മോൻ മാളുവിനെ കഴിപ്പിച്ച് ഉറക്കാനുള്ള തയ്യാറെടുപ്പിലാണ്....മരുന്നൊക്കെ കഴിച്ച് മാളു ഉറങ്ങിയെന്ന് മനസ്സിലാക്കിയപ്പോൾ.
സൗണ്ടുണ്ടാകാതെ മുറിയുടെ ഡോർ അടച്ച് ഫോണും എടുത്ത് ഹോളിലേയ്ക്ക് നടന്നു..

ഫോൺ സ്വിച്ച് ഓൺ ചെയ്തിട്ട് മനോഹറിനെ വിളിക്കാൻ നോക്കുമ്പോളാണ് വീട്ടിൽ നിന്നും കോൾ വരുന്നത്..

\"ഹലോ മോനെ...\"

അമ്മയുടെ ഫോണിൽ കൂടിയുള്ള  സൗണ്ട് കേട്ടപ്പോൾ ജയ്മോൻ ഒരു കുഞ്ഞിനെ പോലെ വിതുമ്പി പോയി... ഇത്രയും നാൾ തടഞ്ഞു വെച്ച വിഷമമെല്ലാം കണ്ണീരായി പുറത്തേയ്ക്ക് ഒഴുകി...

\"മോനെ എന്തു പറ്റിയെടാ... പറ്റുന്നില്ലെങ്കിൽ മോനെ നീയിങ്ങു പോര്... ബാക്കി നമുക്ക് നോക്കാം...\"

അമ്മയുടെ ആശ്വാസ വാക്കുകൾ അവനിൽ ഇതു വരെ ഉണ്ടായിരുന്ന എല്ലാ ഭാരവും അലിഞ്ഞു പോയത് പോലെ തോന്നി..

\"അമ്മ... ഞാനിപ്പോ ഒരു മോശപ്പെട്ട സമയത്തിലൂടെയാണ് കടന്ന് പോവുന്നത്...\"

അവൻ അനുഭവിച്ച കാര്യങ്ങൾ ഓരോന്നും അമ്മയോട് പറയാൻ തുടങ്ങി...

\"അമ്മ വെച്ചോ... ആ പൂതന എണീറ്റാ എന്റെ കാര്യത്തിന് ഒരു തീരുമാനമാവും.... അപ്പച്ചനോട് ചേച്ചിയോടും പറഞ്ഞേക്ക് ഞാൻ നാളെയോ മറ്റന്നാളോ വരാം... എല്ലാവരെയും കാണാൻ കൊതിയാവുന്നു....\"

\"മോനെ നീ ഇങ്ങനെ പേടിച്ച് ജീവിക്കാൻ തുടങ്ങിയാൽ നിന്റെ മരണം വരെ അവളെ പേടിച്ച് ജീവിക്കേണ്ടി വരും....\"

\"പെട്ട് പോയില്ലേ ഇനി അനുഭവിക്കാം...\"

\"അങ്ങനെ നിന്നെ അനുഭവിക്കാൻ വിടുന്നില്ല.. നീ ഇത്രയും നാൾ വിട്ട് നിന്നപ്പോൾ ഞങ്ങള് കരുതി നിന്റെ സുഖം തേടി പോയതല്ലെന്ന്... ഇതിപ്പോ അവളെ പേടിച്ച്... ഞങ്ങള് നാളെ രാവിലെ തന്നെ വരാം... അവളെന്താ ഞങ്ങളെ കൊല്ലോ.. എന്ന അതൊന്ന് അറിഞ്ഞിട്ട് തന്നെ ബാക്കി കാര്യം...\"

അമ്മയുടെ ദേഷ്യം കുറയ്ക്കാൻ ജയ്മോൻ പലതും പറഞ്ഞു നോക്കി.. അത് ഫലം കാണില്ലെന്ന് കണ്ടപ്പോൾ ജയ്മോൻ ഫോൺ കട്ട്‌ ചെയ്ത് ടീപോയിൽ വെച്ചു...

\"കഴിഞ്ഞോ.... നിന്റെ ഫോൺ വിളി...\"

പുറകിൽ നിന്നും മാളുവിന്റെ അലർച്ച കേട്ട് ജയ്മോൻ ശരിക്കും ഞെട്ടി വിറച്ചു...
ജയ്മോൻ ചാടി എണീറ്റ് അവളുടെ മുഖത്തേയ്ക്ക് നോക്കി.. എല്ലാം കേട്ടിരിക്കുന്നുവെന്ന് അവളുടെ കണ്ണിലെ തീ കണ്ടാൽ അറിയാം..

ജയ്മോൻ എന്തു പറയുമെന്ന് ആലോചിച്ചു....

\"അ.. മ്മ പിന്നെ വിളിച്ചതാ... ചുമ്മ വിശേഷം അറിയാൻ....\"

\"ആണോ എന്നിട്ട് അറിഞ്ഞോ വിശേഷം... എന്നെ ചവിട്ടി പുറത്താക്കാൻ നല്ല നാള് നോക്കി ഇരിക്കാൻ തുടങ്ങിട്ട് കുറെ ആയി... അതെനിക്ക് അറിയാം... പക്ഷെ ജയ് നിനക്ക് അറിയാത്ത ഒരാൾക്ക് പോലും അറിയാത്ത ഒരു കാര്യം ഞാൻ ചെയ്തിട്ടുണ്ട് എന്റെ ജീവിതത്തിൽ... ചന്തയിൽ കാശപ്പ് ശാലയിൽ രണ്ടു മാസം ഞാൻ നിന്നിട്ടുണ്ട്... പോത്തിന്റെ  തൊലി പൊളിച്ച് അവറ്റകളെ വെട്ടി നുറുക്കി പീസാക്കി കൊടുത്തിരുന്നു ഞാൻ...
അതു പോത്തായാലും മനുഷ്യനായാലും എനിക്ക് ഒരു പോലെയാണ്... \"

അവൾ അലറി കൊണ്ട് ജയ്മോന്റെ അടുത്തേയ്ക്ക് പാഞ്ഞടുത്തു...

അവളുടെ കൈയിൽ അപ്പോൾ ഒരു ആയുധം ഉണ്ടായിരുന്നു....

തുടരും...

ജയ്മോനെ ഞാൻ സ്വർഗ വാതിൽ തുറന്ന് അതിൽ കയറ്റിയിട്ടുണ്ട്.. മാളുവിനെ നിങ്ങൾക്ക് സ്വന്തമായി തന്നിരിക്കുന്നു...

എല്ലാവർക്കും സന്തോഷമായില്ലെ..

Enjoy Enjoy 😂😂😂

🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰



1️⃣6️⃣ ചില തെറ്റുകൾ 🚫🚫

1️⃣6️⃣ ചില തെറ്റുകൾ 🚫🚫

5
949

അവൻ ചാടി പിടഞ്ഞെണീറ്റു അപ്പോഴേയ്ക്ക് അവന്റെ നേരെ അവളുടെ കൈയിലെ ആയുധം പലകുറി ഉയർന്ന് താഴ്ന്നു....അവന്റെ ആയുസിന്റെ ബലത്തിൽ ആ അടിയൊക്കെ അവൻ കൈ കൊണ്ട് തടുത്തു...മുന്നോട്ട് ഓടി രക്ഷപെടാൻ അവന് പേടി തോന്നി...മുന്നിൽ നിന്നും ആക്രമണം എങ്ങനെയും തടുക്കാൻ പറ്റും.. പക്ഷെ പുറകിൽ നിന്നുമുള്ള ആക്രമണം എങ്ങനെ തടുക്കും...ഏറെ നേരത്തെ പിടിവലിയ്ക്ക് ശേഷം ജയ്മോൻ തളർന്നു... മാളുവിന്‌ എന്നാൽ ഒരു തളർച്ചയുമില്ലായിരുന്നു... അവൾ കൂടുതൽ ദേഷ്യത്തിൽ ഒരു പോത്തിനെ കൊന്ന് പോത്തിന്റെ തോല് ഒളിക്കാൻ നിൽക്കുന്നത് പോലെ നിൽക്കുകയാണ്....അവളുടെ കൈയിലെ മൂർച്ചയെറിയ ആയുധത്തിലേയ്ക്ക് അവൾ ചിരിയോടെ ന