Aksharathalukal

MISSING CASE part 1Written

"കട്ടപ്പന പോലീസ് സ്റ്റേഷൻ"
 സമയം വൈകിട്ട് ആറുമണി രമ്യ തന്റെ മകളെ കാണാനില്ല എന്ന്   പരാതി കൊടുക്കാനായി പോലീസ് സ്റ്റേഷനിലേക്ക് വരുന്നു എല്ലാ പോലീസ് കാരും  തിരക്കിട്ട ജോലിയിലാണ്  അപ്പോഴാണ് രമ്യ വരുന്നത് സ്റ്റേഷനിൽ എത്തിയ   രമ്യയെ   ഒരു പോലീസുകാർ  ശ്രദ്ധിക്കുന്നുമില്ല എന്തിനാണ് വന്നതെന്നും ചോദിക്കുന്നതുമില്ല  അപ്പോഴാണ് രാമകൃഷ്ണൻ എന്ന   പോലീസ് കാരൻ  ഈ കുട്ടിയെ കാണുന്നത്  രാമകൃഷ്ണൻ  രമ്യയോട് ചോദിക്കുന്നു.
 രാമകൃഷ്ണൻ: എന്താ മോളെ  എന്താണ് പരാതി
 രമ്യ കരഞ്ഞുകൊണ്ട്   പറയുന്നു
 രമ്യ: സാർ  മകളെ കാണാനില്ല കോളേജ് വിട്ടു   വീട്ടിലെത്തേണ്ട സമയം കഴിഞ്ഞിരിക്കുന്നു ഇതുവരെ എന്റെ മകൾ വീട്ടിലെത്തിയിട്ടില്ല
 രാമകൃഷ്ണൻ :  വല്ല കൂട്ടുകാരിയുടെ വീട്ടിൽ  പോയതായിരിക്കും രമ്യ  വീട്ടിലെത്തുമ്പോൾ മകൾ വീട്ടിൽ ഉണ്ടായിരിക്കും
 രമ്യ : ഇല്ല സാറേ, ഞാൻ കൂട്ടുകാരുടെ വീട്ടിൽ എല്ലാം അന്വേഷിച്ചിട്ട് വരുന്നത് എനിക്ക് വല്ലാതെ പേടിയാവുന്നു   മകൾക്ക് വല്ലതും സംഭവിച്ചിട്ടുണ്ടാവും
 രാമകൃഷ്ണൻ :  എന്ത് സംഭവിക്കാൻ  പേടിക്കണ്ട  മകളെ  കണ്ടു പിടിക്കാം  !  അവർ തമ്മിൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ്  എസ് ഐ ആന്റണി കേറി വരുന്നത്! രമ്യേ കണ്ടുകൊണ്ട്  ആന്റണി  രാമകൃഷ്ണനോട് ചോദിക്കുന്നു
 ആന്റണി: ആരാടോ ഇത്
 രാമകൃഷ്ണൻ :   ഈ കുട്ടി തന്റെ മോള് കാണാനില്ല എന്ന്  പരാതി തരാൻ വന്നത്
 ആന്റണി : എന്നിട്ട് പരാതി എഴുതി വാങ്ങിച്ചു 
 രാമകൃഷ്ണൻ: ഇല്ല സാറേ  സംസാരിച്ചുകൊണ്ടിരുന്നപ്പോഴാണ് സാർ   വന്നത്
 ആന്റണി : ശരി എന്നെ മുറിയിലേക്ക്  ഇരുത്തിക്കോ  പരാതി ഞാൻ എഴുതി വാങ്ങിക്കോളാം രാമകൃഷ്ണൻ ശരി സാർ
  "എസ് ഐ   ആന്റണിയുടെ റൂം"

 ആന്റണി : എന്താണ് നിങ്ങളെ
പരാതി 
 രമ്യ: സാറേ എന്റെ മകളെ കാണാനില്ല
 ആന്റണി : എത്ര മണിക്കൂർ ആയി മകളെ കാണാതായിട്ട് 

 
 രമ്യ: ഒരു രണ്ടു മണിക്കൂർ ആയി കാണും സാറേ  ദിവസം കോളേജ് വിട്ട് നാലുമണിക്ക് വീട്ടിലെത്തുന്നതാ  : ഇന്ന് ആറു മണിയായിട്ടും  വീട്ടിലെത്തിയിട്ടില്ല
 ആന്റണി: മകളെ ഏത് കോളേജിലാണ്  പഠിക്കുന്നത്
 രമ്യ: സെന്റ് ജോർജ് കോളേജ്  ഒന്നാംവർഷ ബി കോം  വിദ്യാർഥിനിയാണ്   
 ആന്റണി : മോൾക്ക് പ്രണയബന്ധങ്ങൾ  ഉണ്ടോ
 രമ്യ : അങ്ങനെ ഒന്നുമില്ല സാറേ 
 ആന്റണി :  പേടിക്കേണ്ട  ധൈര്യമായി  വീട്ടിലേക്ക്   പൊയ്ക്കോളൂ  24    മണിക്കൂറിനുള്ളിൽ നിങ്ങൾ മോളെ  കണ്ടു പിടിച്ചിരിക്കും  എന്റെ വാക്കുകൾ നിങ്ങൾക്ക് വിശ്വസിക്കാം     ആന്റണിയുടെ വാക്കുകൾ വിശ്വസിച്ച്  രമ്യ വീട്ടിലേക്ക് പോയി !
 
എസ് ഐ യുടെ ക്യാബിനറ്റ്
  
 ആന്റണി : വളരെ  പ്രധാനപ്പെട്ട ഒരു പരാതിയെക്കുറിച്ച് പറയാനാണ്  ക്യാബിനറ്റ് കൂടിയിരിക്കുന്നത് ഒരു പോലീസുകാരൻ : എന്താണ് സാർ ആ പരാതി
 ആന്റണി: സെന്റ് ജോർജ്  കോളേജിലെ  ഒന്ന്  വർഷ ബികോം  വിദ്യാർത്ഥിനി ആതിരേ  കാണാനില്ല ഇപ്പോൾ മുതൽ നമ്മൾ അന്വേഷണം ആരംഭിക്കണം ആ കുട്ടിയുടെ ബന്ധുക്കളുടെ വീട്  കൂട്ടുകാരികളുടെ വീട്  ആ കുട്ടി  ! കോളേജിൽ  നിന്ന് എത്ര മണിക്ക് ഇറങ്ങി  ഇതെല്ലാം അന്വേഷിക്കണം  24 മണിക്കൂറിനുള്ളിൽ ആ കുട്ടിയെ കണ്ടെത്തണം  കണ്ടെത്തി കൊടുക്കാം എന്ന്  ആ കുട്ടിയുടെ അമ്മയ്ക്ക് ഞാൻ വാക്കു കൊടുത്തിട്ടുണ്ട്!  കോൺസ്റ്റബിൾ രാമകൃഷ്ണനും സുധീറും കൂടെ സ്കൂൾ  പ്രിൻസിപ്പൽ അച്ഛൻ  ജോസഫ്  കുരുവിള   പോയി കാണണം  ഞാനും ബാക്കിയുള്ളവരും  ആ കുട്ടിയുടെ ബന്ധുക്കളെ വീട്ടിലും ബാക്കി  സ്ഥലങ്ങളെല്ലാം അന്വേഷിക്കാം  !
 പ്രിൻസിപ്പൽ അച്ഛൻ ജോസഫ് കുരുവിളയുടെ വീട്
  സുധീറും രാമകൃഷ്ണനും കൂടെ  ജോസഫ്  കുരുവിളയുടെ  വീട്ടിലെത്തി  വീട്  അടഞ്ഞ കിടക്കുകയാണ് സുധീർ  ബെല്ലടിച്ചു! ബെല്ലടി ശബ്ദം കേട്ട് ജോസഫ് വാതിൽ തുറന്നു
 ജോസഫ്:  ആരാ  എന്തു വേണം 
 സുധീർ:  നമ്മൾ പോലീസുകാര്  കട്ടപ്പന സ്റ്റേഷനിൽ നിന്നാണ്
 ജോസഫ് : എന്താ സാറേ   വാ ഇരുന്നു സംസാരിക്കാം  ജോസഫ് അവരെ  വീടിനകത്തേക്ക് വിളിച്ചുകൊണ്ടുപോയി    ഇരിക്കൂ സാറേ
 സുധീർ: വന്ന കാര്യം പറയാം നിങ്ങളെ  കോളേജിലെ ഒരു കുട്ടി  മിസ്സിംഗ് ആണ്  ഇതുവരെ വീട്ടിൽ എത്തിയിട്ടില്ല ആ കുട്ടിയെ കുറിച്ച് അറിയാനാണ്  ഞങ്ങൾ വന്നത്  ആ കുട്ടിയുടെ പേര് ആതിര  ഒന്നാംവർഷ ബികോം വിദ്യാർത്ഥിനി  
 ജോസഫിന് അറിയാമോ ഈ കുട്ടിയെ 

 ജോസഫ് : അറിയാം സാറേ
 സുധീർ : ആ കുട്ടി   കോളേജ് വിട്ടതിനു ശേഷം   എത്ര മണിക്കാണ് ഇവിടെ നിന്ന് പോയത് 
 ജോസഫ്: ബാക്കി കുട്ടികൾ എല്ലാം  പോകുന്നത് കണ്ടു പക്ഷേ ഞാൻ ഈ കുട്ടിയെ ശ്രദ്ധിച്ചില്ല
 സുധീർ : അതിൽ എന്തോ ഒരു കള്ളത്തിനു ഉണ്ടല്ലോ ജോസഫ്  എല്ലാ കുട്ടികളും ശ്രദ്ധിച്ചെന്നു പറയുന്നു   ഈ കുട്ടിയെ മാത്രം എന്തുകൊണ്ട് ശ്രദ്ധിച്ചില്ല  അത് മാത്രം ആലോചിച്ചിട്ടാണ് പറഞ്ഞത്

 ജോസഫ്: ഞാൻ പറഞ്ഞത് സത്യമാണ് സാറേ  ഞാൻ ആ കുട്ടിയെ  ശ്രദ്ധിച്ചില്ല
 സുധീർ : ഇപ്പോൾ നമ്മൾ അത് വിശ്വസിക്കുന്നു 
 താൻ പറഞ്ഞതിൽ  എന്തെങ്കിലും കള്ളം ഉണ്ടെങ്കിൽ   ഒന്നും കൂടി  കാണാം ഇപ്പോൾ നമ്മൾ പോകുന്നു

 ജോസഫിന്റെ  വീട്ടിൽ നിന്ന് ഇറങ്ങി അവർ സ്റ്റേഷനിലേക്ക് പോകുന്നു
 പോകുന്ന വഴി  രാമകൃഷ്ണൻ സുധീറിനോട് പറയുന്നു  രാമകൃഷ്ണൻ: സാറേ  ആ കുട്ടിയെ കാണാതായതിന്റെ പിന്നിൽ  ജോസഫ് അച്ഛന്റെ കൈകൾ ഉണ്ടോ എന്ന് ഒരു സംശയം
 സുധീർ : എനിക്കും ആ സംശയമില്ലാതില്ലെടോ

 കാരണം അയാൾ പറഞ്ഞ ഒരു  കാര്യം ശ്രദ്ധിച്ചോ  ബാക്കിയെല്ലാ കുട്ടികളുടെയും ശ്രദ്ധിച്ചു  ഈ കുട്ടിയെ മാത്രം ശ്രദ്ധിച്ചില്ല എന്തായിരിക്കും അങ്ങനെ പറഞ്ഞത്

 രാമകൃഷ്ണൻ: സാറേ  ഈ ജോസഫ് അച്ഛനെ കുറിച്ച്  അന്വേഷിക്കണം 
 സുധീറും രാമകൃഷ്ണനും തിരിച്ച് സ്റ്റേഷനിലേക്ക് എത്തി   സമയം രാത്രി 8:00 മണി അതേസമയം തന്നെ  ആന്റണി ബാക്കി പോലീസുകാരും എത്തിയിട്ടുണ്ടായിരുന്നു  രാമകൃഷ്ണനോട് സുധീർന്നോടു    ആന്റണി ചോദിച്ചു : എന്തായി
 സുധീർ : അച്ഛന് പോയി കണ്ടിരുന്നു സാർ     പക്ഷേ പുള്ളിയിൽ എന്തോ ഒരു കള്ളത്തരം ഉണ്ട്  അയാൾ പറയുന്നത് ഈ ദിവസം ആ കുട്ടിയെ കണ്ടിട്ടില്ല എന്നാണ്  എനിക്ക് തോന്നുന്നു ആ കുട്ടിയുടെ മിസ്സിങ്ങിന് പിന്നിൽ  ഈ  ജോസഫ് ആകാനുള്ള ചാൻസ് ഉണ്ട്
 രാമകൃഷ്ണൻ : എനിക്ക് തോന്നുന്നു  അയാൾ ഒരു  ലോഹയിട്ട്  ചെകുത്താനാണ്  അപ്പോഴാണ് സ്റ്റേഷനിലേക്ക് ഒരു കോൾ വരുന്നത്  സെന്റ് ജോർജ് പള്ളിയിൽ  നിന്നും ആന്റണി ആ ഫോൺ കോൾ എടുത്തു ആന്റണി : ഹലോ കട്ടപ്പന പോലീസ് സ്റ്റേഷൻ  ഹലോ ജോർജ് പള്ളിയിൽ നിന്നും  അലക്സ്  ആണ്
 ആന്റണി : എന്താണ്
 അലക്സ് :  സാറേ  സെമിത്തേരിയിൽ  ഒരു പെൺകുട്ടിയുടെ  ശവം 
To be continued 



 

 

MISsING CASE part2

MISsING CASE part2

4.6
630

കോൺസ്റ്റബിൾ രാമകൃഷ്ണൻ ആന്റണിയോട് ചോദിച്ചു രാമകൃഷ്ണൻ: എന്താണ് സാറേ എന്തെങ്കിലും പ്രശ്നമുണ്ടോ ആന്റണി : എടോ ഇപ്പൊ വിളിച്ചത്  ജോർജ് പള്ളിയിൽ നിന്നും  അലക്സ് എന്നൊരാളാണ്  അവിടത്തെ  സെമിത്തേരിയിൽ  ഒരു പെൺകുട്ടിയുടെ ശവം കണ്ടെന്ന് താൻ പെട്ടെന്ന് വണ്ടി എടുക്ക്  എത്രയും പെട്ടെന്ന് നമുക്ക് അവിടെ എത്തണം ബാക്കി പോലീസുകാരനെ വിളിച്ചോ രമകൃഷ്ണൻ: ശരി സാർ "സമയം രാത്രി  8:30 ജോർജ് പള്ളിയിലെ  സെമിത്തേരി" ആന്റണി പോലീസുകാരും  ജോർജ് പള്ളിയിൽ എത്തി !  പള്ളിക്ക് ചുറ്റും പത്രക്കാരുടെ ചാനലുകാരുടെയും  ഒരു കൂട്ടം ! ആന്റണി ജീപ്പിൽ നിന്ന്   ഇറങ്ങി  അത