Aksharathalukal

മെമ്മറീസ് - PART 44










ഹോസ്പിറ്റൽ റൂമിൽ...

\" നിനക്ക് എന്നെ പൊക്കാനുള്ള capacity ഉണ്ടായിരുന്നല്ലേ \" അച്ചു അടുത്തു നിന്ന ശിവാനിയോട് ചോദിച്ചു..

\" ആര്.. എപ്പോ ഞാൻ നിന്നെ എടുത്തെന്നോ എന്നിട്ട് വേണം എന്നെ കൂടി ഇവിടെ അഡ്മിറ്റ് ആക്കാൻ \"

\" പിന്നെ ആര്...മോസി ആന്റി അല്ല \"

\" ആനന്ദ് സർ \"

\" ആ മാക്കാനോ \"

\" മാക്കാൻ ഇപ്പൊ വരും മരുന്നും വാങ്ങി കൊണ്ട് \"

അപ്പോഴേക്ക് ആനന്ദ് അവിടെ എത്തി അച്ചു പെട്ടെന്ന് കണ്ണടച്ചു കിടന്നു എന്നിട്ട് ഇടയ്ക്ക് കണ്ണ് കുറച്ചു തുറന്ന് ഒളിഞ്ഞു നോക്കി..

\" അല്ല പെട്ടെന്ന് പനി വരാൻ എന്താ കാരണം \"

\"ഇവൾ ബാൽക്കണിയിൽ ഇട്ട തുണി എടുക്കാൻ പോയി അപ്പോ മഴ നനഞ്ഞു തല പോലും തോർത്താതെ സാറിന് ഫുഡ് തരാൻ വന്നു...പിന്നെ വന്നിട്ട് വെട്ടിപൊളിയുന്ന നടുവേദന ആണെന്ന് പറഞ്ഞു ബെട്ടിയിട്ട ബായ തണ്ടു പോലെ ഒറ്റ കിടത്തം.. \"

\" ഇവൾ എന്നെ നാണം കെടുത്തിയെ അടങ്ങു..\" അച്ചു ആത്മ

\" റെസ്റ്റെടുക്ക് പിന്നെ ആറ്റംബോംബ് നല്ല വിലയ്ക്ക് ഞാൻ വാങ്ങി തരാം താൻ അത് നാളെ തന്നെ എന്റെ ഫ്ലാറ്റിൽ ഇട്ടു പൊട്ടിച്ചോ തന്റെ ദേഷ്യം തീരട്ടെ \"

\" ദൈവമേ എനിക്ക് എന്തിന്റെ കേടായിരുന്നു..\" അച്ചു ആത്മ

\" പോയോ...\" അച്ചു പതുക്കെ ചോദിച്ചു

\"പോയി...\"

\" ഇങ്ങേർക്ക് എന്താ കിറുക്കാണോ മരുന്ന് വാങ്ങി തരാൻ \" അച്ചു എഴുനേറ്റ് ഇരുന്നു കൊണ്ട് പറഞ്ഞു

\" അങ്ങേർക്ക് കിറുക്കുണ്ടോ കൂനുണ്ടോ എന്നൊന്നും എനിക്കറിയില്ല പക്ഷേ നിനക്ക് നാക്കിന് നല്ല മൂർച്ചയാ അങ്ങേര് അത് വെട്ടിക്കളായതിരുന്നത് ഭാഗ്യം \"

കുറച്ചു കഴിഞ്ഞു ഫോൺ റീചാർജ് ചെയ്യാൻ പുറത്തിറങ്ങിയ ശിവാനി വാർഡിന്റെ മുന്നിൽ ഇരുന്ന ആനന്ദിനെ കണ്ടു..

\" സാർ പോയില്ലേ \"

\"അത് അനാമികയ്ക്ക് ഡിസ്ചാർജ് പറഞ്ഞതല്ലേ ഇവിടെ നിങ്ങൾ മാത്രമല്ലേ ഉള്ളൂ \"

\"അത് കുഴപ്പമില്ല സർ ഞാൻ മാനേജ് ചെയ്യും പിന്നെ കൂട്ടിന് മോസി ആന്റി ഉണ്ടല്ലോ \"

\" എന്നാലും ഇത് വെച്ചോ ഹോസ്പിറ്റൽ അല്ലേ ചിലപ്പോ നല്ല ബിൽ ആവും \"

ശിവാനി തിരികെ വന്നപ്പോൾ ബെഡിൽ ഇരുന്ന് പല്ലു കടിക്കുന്ന അച്ചുവിനെ കണ്ടു അവൾ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു..

\"ഡി..ഇങ്ങനെ പ്രാകാതെ അങ്ങേര് ദുശ്ശാസനൻ ഒന്നും അല്ല ഇത്രക്ക് പ്രാകി കൊല്ലാൻ ഡിസ്ചാർജിന് പൈസ തികഞ്ഞില്ലേൽ കൊടുക്കാൻ വേണ്ടി പൈസ വരെ തന്നു വിട്ടിട്ടാ പോയത് \"

__________________________

ആനന്ദിനെ കാണാതെ അപാർട്മെന്റ്ന് താഴെ എത്തിയ അരുൺ അവനെ നോക്കി നിക്കുകയായിരുന്നു.. അവൻ അമ്മാവനെ ഫോണിൽ വിളിക്കുന്നുമുണ്ട്..

\" ആഹ്...അമ്മാവാ അവിടെ എത്തിയോ ഹമ്മ്.. ഞാൻ ഫ്ലാറ്റിൽ എത്തി..പക്ഷേ അമ്മാവന്റെ കുഞ്ഞൻ ഇവിടെയില്ല എവിടെയോ പോയി എന്നാ തോന്നുന്നെ
..ആഹാ അവൻ വന്നു \" അരുൺ കാൾ കട്ടാക്കി..

\" എടാ നീ എവിടെ പോയതാ കീ പോലും ഇല്ലായിരുന്നു എന്റെ കയ്യിൽ\"

\" ഞാൻ ഹോസ്പിറ്റലിൽ വരെ പോയതാണ് ഒരു ഫ്രണ്ട്നെ കാണാൻ \"

\" ആ കാലി നിന്റെ ഫ്രണ്ട്‌ ആയത് ഞാൻ അറിഞ്ഞില്ല നിനക്ക് ഫേസ്ബുക്കിൽ എങ്കിലും കൊടുക്കായിരുന്നു.. ഈ വാർത്ത \"

\" അത് പിന്നെ \" ആനന്ദ് തല ചൊറിഞ്ഞു കൊണ്ട് പറഞ്ഞു.

\"ഞാൻ അറിഞ്ഞു എല്ലാം..എന്നിട്ട് കക്ഷിക്ക് ഇപ്പോ എങ്ങനെയുണ്ട് ഡ്രിപ് മുതൽ ഡിസ്ചാർജ് വരെ നിന്റെ കണ്ണുണ്ടായിരുന്നു എന്നൊരു അപവാദം കേട്ടല്ലോ മോനെ ആനന്ദേ.. \"

\" അത് ഒരു കണക്കിന് ഞാൻ കാരണം അല്ലേ ഇതൊക്കെ \"

\" എന്ത് കണക്കിന് ഞാൻ കണക്കിൽ പണ്ടേ മൊട്ട ആന്നെന്ന് നിനക്കറിയില്ലേ ആ എന്നോട് നീ കണക്ക് പറയുന്നോ \"

അപ്പോൾ അച്ചുവും ശിവാനിയും അവിടെ കാറിൽ വന്നിറങ്ങി..

\"ഹമ്മ് ദേ വന്നല്ലോ കാലമാടത്തി \" അരുൺ പറഞ്ഞു..

ആനന്ദ് അവന്റെ വായ പൊത്താൻ നോക്കി..

\" നീ വായ പൊത്തേണ്ട എനിക്കറിയാം നിനക്ക് അവളോടൊരു സോഫ്ട് കോർണർ തുടങ്ങി...ഇനി parasite പോലെ അത് ഹൃദയത്തിൽ പിടിച്ചോളും \"

\" നീ പോടാ..എത്ര വഴക്കിട്ടാലും ശത്രുവിനോട് നമ്മൾ കരുണ കാണിക്കണം \"

\" എന്തോ കേട്ടില്ല...നിന്റെ മണിക്കുട്ടിയുടെ തലക്കിട്ടു കൊട്ടിയ ആ സുരേഷിന് നീ കൊടുത്ത കരുണ ഞാൻ കണ്ടതാ പിന്നെ എന്നെയും കരുണ കൊടുക്കാൻ വേണ്ടി നീ വിളിച്ചോണ്ട് പോയി ഹാ..ഞാനും അവനു രണ്ട് മൂന്ന് കരുണ കൊടുത്തു എന്തേ...ഓർമ്മയില്ലേ മറന്നോ ഏമാനെ \"

അച്ചു ആനന്ദിന്റെ അടുത്തെത്തിയതും..

\" സോറി തെറ്റ് മുഴുവൻ എന്റെ ഭാഗത്താണ് ക്ഷമിക്കണം \"

\"ഇവള് നന്നായോ \" ആനന്ദ് അരുൺ രണ്ടുപേരും same ടൈം ആത്മ..

അച്ചു ദശമൂലം ദാമുനെ പോലെ ഫ്രേമിലേക്ക് നോക്കി ഒരു പുച്ഛ ചിരി പാസ്സാക്കി 😏😏..ബാക്കി ഊഹിച്ചോ..


(തുടരും...)


മെമ്മറീസ് - PART 45

മെമ്മറീസ് - PART 45

3
727

\"ഇവള് നന്നായോ \" ആനന്ദ് അരുൺ രണ്ടുപേരും same ടൈം ആത്മ.. അച്ചു ദശമൂലം ദാമുനെ പോലെ ഫ്രേമിലേക്ക് നോക്കി ഒരു പുച്ഛ ചിരി പാസ്സാക്കി 😏😏..ബാക്കി ഊഹിച്ചോ.. അച്ചു സ്ലോ മോഷണിൽ നടന്ന് പോയി..അച്ചുവിന്റെ പെരുമാറ്റം കണ്ട് കിളി പോയി നിക്കുവാണ് ആനന്ദും അരുണും... രാത്രി ആനന്ദിന്റെ ഫ്ലാറ്റിൽ \" എടാ അരു എന്താ ഉണ്ടാക്കുക \" \" ഡോസ.. ആൻഡ് സമ്മന്ധി😪😪 \" \" ഹാ...ബെസ്റ്റ് എന്നിട്ട് മൊയ്‌ലാളി സമ്മന്ധി ആക്കിയോ 🙄🙄 \" \" ഇല്ല....😁😁 \" \" എന്നാ ചെന്ന് തേങ്ങാ പൊതിക്കെടാ😡😡 \" \" നീ മാർക്കറ്റിൽ പോയിട്ട് പുളി വാങ്ങിയില്ലേ 🤔🤔 \" ആനന്ദ് ഷെൽഫിൽ നിന്ന് പുളിയുടെ ഡപ്പി തപ്പാൻ തുടങ്ങി \" പുളിച്ച മാവിരിപ്പുണ്ട് ഇതു വെച