Aksharathalukal

മെമ്മറീസ് - PART 47

\" എൻ്റെ തുണി....\"

\" അച്ചുചേച്ചി ഞെട്ടി അല്ലേ....\"സോഫയിൽ ഇരുന്ന പെണ്കുട്ടി പറഞ്ഞു

\" അതേ..അതേ അവൾ ശെരിക്കും ഞെട്ടി \"

\" അതല്ലല്ലോ ഞാൻ ചോദിച്ചതിനുള്ള മറുപടി \"

\" ഡി നീ വാ ഞാൻ പറഞ്ഞു തരാം \"

\" ശിവാനി നീ ആണോ എന്റെ ഡ്രെസ്സ് ഇവൾക്കെടുത് കൊടുത്തത് \"

\" എടി അപ്പോ ഞാൻ അവിടെ കണ്ട ഡ്രെസ്സ് എടുത്തു എന്റേത് നീ കണ്ടതല്ലേ ഒരുവക ഉണങ്ങിയിട്ടില്ല ആ പെണ്ണിന്റെ ഡ്രെസ്സിൽ ചായ വീണ് മുഴുവൻ അഴുക്കായിരുന്നു അവള് പെട്ടെന്ന് മാറ്റി ഉടുക്കാൻ വല്ലതും ഉണ്ടോന്ന്....\"

\" എന്റെ 1000 രൂപയുടെ തുണിയിലാണ് ആ യക്ഷി കായവറുത്തത് തട്ടി തിന്നുന്നെ  \"

\" നീ അവളോട്‌ ഉടക്കാൻ നിക്കണ്ട സേവിയർ അങ്കിൾ കൊണ്ടു വന്നാക്കിയതാ \"

\" ആര് പറഞ്ഞിട്ടാ ഇങ്ങോട്ട് വന്നത് \" അച്ചു ഐ യെസ് തീവ്രവാദികളെ ചോദ്യം ചെയ്യുന്ന പോലെ അവളെ ചോദ്യം ചെയ്യാൻ തുടങ്ങി

\" കുഞ്ഞുട്ടേട്ടൻ പറഞ്ഞു ഞാൻ കേട്ടു \"

\" കുഞ്ഞുട്ടനോ \" രണ്ടാളും same ടൈം...

\" എടി അനന്ദഭദ്രത്തിൽ കണ്ടിട്ടില്ലേ കുഞ്ഞുട്ടൻ ഒരു കുഞ്ഞി പാമ്പ് ഇനി അതാണോ \"ശിവാനി പിറുപിറുത്തു

\" എയ്യ് ഇത് ആ കൂനന്റെ ആരോ ആണ്...\"

\" കൂനനോ \"

\" ഇത് ഇവിടെയുള്ള ഒരാളാ സ്ഥിരം പണി തരുക എന്നതാണ് അയാളുടെ ഹോബി അല്ല പേരെന്താ \"

\" മണിക്കുട്ടി \"

\" അപ്പോ കോടിശ്വരൻ പരിപാടിയിൽ മണി അടിച്ചിട്ട് ഓടെട ഓട്ടം ഓടുന്നത് ഇവൾ ആയിരുന്നല്ലേ \"ശിവാനി മനസ്സിൽ പറഞ്ഞു

ശിവാനി മണികുട്ടിക്ക് റൂം കാണിച്ചു കൊടുത്തു

\" അപ്പൊ കട്ടിലോ \" അച്ചു ചോദിച്ചു

\" നോക്കാം വല്ല വഴിയും കാണും \"

\" ഡി നീ എന്താണ് അയാളുടെ കാര്യത്തിൽ ഇത്രക്ക് പോസ്സ്സിവ് ആവുന്നത് അവളോട്‌ പോലീസ് മുറയിൽ ഇങ്ങനെ എന്തിനാ തട്ടി കേറിയത് \"

\" അത് പിന്നെ അയാള് അവളെ എന്നോട് പോലും ചോദിക്കാതെ ഇങ്ങോട്ട് കൊണ്ട് വന്നാക്കിയപ്പോ \"

\" നിന്നോട് ചോദിക്കാൻ നീ ആരാ അങ്ങേരുടെ \"

\" അങ്ങേരുടെ \"

\" കോളാമ്പി ആയിരിക്കും അല്ലേ \"

\" നിന്റെ....പോടി \"
______________________________

മാളുവും യദുവും കൂടി സാരി സെലക്ട് ചെയ്യാൻ വേണ്ടി ഒരു ഷോപ്പിൽ കേറി എൻഗേജ്‌മെന്റ് കഴിഞ്ഞു അവൾക്ക് സാരി എടുത്തു കൊടുക്കാമെന്ന് യദു അന്നേ പ്രോമിസ് ആക്കിയിരുന്നു ഇപ്പോ അതിന്റെ പക തീർക്കാൻ യദുവിനെ കൂട്ടി പോയതാണ് മാളു..

\" യദു...

\" ഇത് എങ്ങനെ \"

\"ഹമ്മ്....\" യദു ഫോണിൽ നോക്കി കൊണ്ട് പറഞ്ഞു

\" ഇങ്ങോട്ട് നോക്ക് യദു എനിക്ക് വട്ട് വരുന്നുണ്ട് \"

\" നിനക്കല്ല നിന്നെ കെട്ടാൻ പോകുന്ന എനിക്കാണ് വട്ട് വരേണ്ടത് ...എടി കുറച്ച് മര്യാദ കാണിക്കടി ഒരു സാരി select ചെയ്യാൻ തുടങ്ങിയിട്ട് 5 ദിവസമായി നമ്മളെ കെട്ടു നടക്കുമോ ഇങ്ങനെയായാൽ \"

\" ഒരു സാരി select ചെയ്യാൻ പോലും ക്ഷമയില്ലേ എന്റെ ഫാവി വർത്താവിന് \"

\" ഞാൻ select ചെയ്താൽ നീ അത് എടുക്കുമോ സെറ്റായ ടൈം ആണേൽ എന്തൊരു തള്ളായിരുന്ന് യദു സെലക്ട് ചെയ്തത് ഞാൻ ഇട്ടോളും ഇപ്പൊ നോക്ക് \"

\" ചേച്ചി ഈ പീകോക് ബ്ലൂ ഉണ്ടോ പിന്നെ parrot ഗ്രീൻ പിന്നെ dark ഓറഞ്ച് \"

\" ശിവനേ എന്റെ ജീവിതം ഡാർക്ക് ആവുമല്ലോ \"

\" ചേച്ചി ഈ കരടിബ്ലാക്കും കൊക്കിന്റെവൈറ്റും ഉണ്ടോ \"യദു ഇടയ്ക്ക് കേറി

\" അതെന്തോന്ന് യദു നാണം കെടുത്താതെ അങ്ങനെ ഒന്നില്ല \"

\" ഇല്ലല്ലോ അപ്പോ പിന്നെ പീകോക് ബ്ലൂയും parrot ഗ്രീനും ഉണ്ടാകില്ല...ചേച്ചി ആ ലാസ്റ്റ് റോവിൽ ഉള്ള ആ സാരി എടുക്ക് \"

\" വല്ല പുലിത്തോളും ആവും എനിക്ക് വേണ്ട \"

\" നോക്ക്...

\" ഇത് കൊള്ളാല്ലോ ഞാൻ മനസ്സിൽ വിചാരിച്ച അതേ കളറും ഡിസൈനും ഭർത്താവ് കൊള്ളാട്ടോ 😁😁\"

___________________________

\" നീ നൈസ് ആയിട്ട് അവിടേക്ക് ഒന്ന് ചെന്ന് നോക്ക് അവിടെ എന്തായെന്നു അറിയാൻ പാടില്ല \" ആനന്ദ് അരുണിനോട് പറഞ്ഞു...

കുറച്ചു കഴിഞ്ഞു അരുൺ പെട്ടെന്ന് ഫ്ലാറ്റിലേക്ക് വന്നു..

\" അവിടെ ഒരു ബോംബ് വീണ് പൊട്ടിയ പ്രതീതിയാ \"

\" അയ്യോ എന്റെ മണിക്കുട്ടി \"

\" അവള് തന്നെയാ ബോംബ് ഒന്നാന്തരം കുഴിബോംബാ നീ അറിഞ് അവള്മാർക്കിട്ടു പണി കൊടുത്തതാണോ \"

\" പോയ കാര്യം എന്തായി \"

\" അവൾ കമ്മിറ്റിലില്ല \"

\" എന്ത് \"

\" എടാ മരത്തലയാ...അവൾ കമ്മിറ്റഡ് അല്ലെന്ന് പിന്നെ കക്ഷി നിന്റെ കാര്യത്തിൽ നല്ല പോസ്സസ്സിവ് ആണല്ലോ അപ്പോ തന്നെ തോന്നി എനിക്ക് അവൾ കമ്മിറ്റഡ് അല്ലെന്ന് \"

\" പോസ്എസ്സിവ് ഓ.. അവളോ \"

അപ്പോഴേക്കും അമ്മാവൻ അവിടേക്ക് വന്നു...

\" മോനെ എന്താ കമ്മിറ്റിയുടെ കാര്യം പറയുന്ന കേട്ടത് ഫുഡ് കമ്മിറ്റി ആയിരിക്കും അല്ലേ \"

\" അല്ല അമ്മാവാ ഓക്കായെ പറ്റി പറഞ്ഞെയാ \" അരുൺ പറഞ്ഞു

\" അതെന്താടാ കുഞ്ഞാ \"

\"ഓൾ കേരള കാലൻ അസ്സോസിയേഷൻ ഞാൻ ഇന്നലെ അതിൽ മെമ്പർ ആയി അമ്മാവനെ അവരുടെ ജീവനെടുക്കൽ ഭവൻ പ്ലാനിൽ ചേർക്കാൻ വേണ്ടി ഇവനോട് പറഞ്ഞതാ \"

അത് കേട്ടപ്പോൾ തന്നെ അമ്മാവൻ സ്കൂട് ആയി..

\" ഇനി അവൾക്ക് എന്നോട് ഒരു ഡിങ്കോൽഫി ഉണ്ടോ \" 

\" നിന്നോട്...എടാ പെർഫ്യൂം തീർന്നുപോയി എന്ന് വെച്ച് ആരും ഹിറ്റ് എടുത്ത് ബോഡി സ്‌പ്രേ ആയി ഉപയോഗിക്കില്ല..\"

\" എടാ മണ്ടൻ ട്യൂട്ടറെ നീ എന്നെ കൂടുതൽ മണ്ടൻ ആക്കല്ലേടാ..അവൾക്ക് വേറെ ലൈൻ ഉണ്ടോന്ന് അന്വേഷിക്കാൻ പറഞ്ഞത് നീയല്ലേ എന്നിട്ട് ഇപ്പോ കുറ്റം മൊത്തം എനിക്കല്ലേ \"


(തുടരും...)

കഥ ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ...


മെമ്മറീസ് - PART 48

മെമ്മറീസ് - PART 48

3
581

അച്ചുവിന്റെ ഫ്ലാറ്റിൽ..\" ശിവാനി ചേച്ചി ഈ കരടിപാവയെഞാൻ എടുത്തോട്ടെ \"\" കരടിപാപ്പനോ \"\" പാപ്പൻ അല്ല പാവ.. നീ രാത്രി ആ റോഡ് റോളറിനോടുള്ള ദേഷ്യം തീർക്കാൻ അടിക്കുകയും തൊഴിക്കുകയും ചെയ്യുന്ന പാവയില്ലേ അത് \"\" അപ്പോ ഞാൻ ഇനി എന്തിൽ ദേഷ്യം തീർക്കും \"\" നീ ദേ അതിന്റെ പുറത്തു തീർത്തോ \" അച്ചു മണികുട്ടിയെ ചൂണ്ടികൊണ്ട് പറഞ്ഞു \"\" കണക്കായി.. അച്ചു എടി ബാ വല്ലതും ഉടക്കേണ്ടേ \"\" അപ്പോ ഇവിടെ ഒന്നുമില്ലേ \"\" ഞാൻ വന്ന് ഒരു ചായ ഉണ്ടാക്കിയപ്പോ ആണ് ഇവൾ വന്നത് ചൂട് ചായ അണ്ണാക്കിലേക്ക് ഒഴിച്ചു കുടിക്കുന്ന ഗുപ്തകുട്ടിയുടെ പോലെ ഇവൾ അതെടുത്ത് കുടിച്ചു എല്ലാം കൂടി ചായക്കളമായി \"\" അല്ല ഈ അന്റാ