Aksharathalukal

മെമ്മറീസ് - PART 48



അച്ചുവിന്റെ ഫ്ലാറ്റിൽ..

\" ശിവാനി ചേച്ചി ഈ കരടിപാവയെ
ഞാൻ എടുത്തോട്ടെ \"

\" കരടിപാപ്പനോ \"

\" പാപ്പൻ അല്ല പാവ.. നീ രാത്രി ആ റോഡ് റോളറിനോടുള്ള ദേഷ്യം തീർക്കാൻ അടിക്കുകയും തൊഴിക്കുകയും ചെയ്യുന്ന പാവയില്ലേ അത് \"

\" അപ്പോ ഞാൻ ഇനി എന്തിൽ ദേഷ്യം തീർക്കും \"

\" നീ ദേ അതിന്റെ പുറത്തു തീർത്തോ \" അച്ചു മണികുട്ടിയെ ചൂണ്ടികൊണ്ട് പറഞ്ഞു \"

\" കണക്കായി.. അച്ചു എടി ബാ വല്ലതും ഉടക്കേണ്ടേ \"

\" അപ്പോ ഇവിടെ ഒന്നുമില്ലേ \"

\" ഞാൻ വന്ന് ഒരു ചായ ഉണ്ടാക്കിയപ്പോ ആണ് ഇവൾ വന്നത് ചൂട് ചായ അണ്ണാക്കിലേക്ക് ഒഴിച്ചു കുടിക്കുന്ന ഗുപ്തകുട്ടിയുടെ പോലെ ഇവൾ അതെടുത്ത് കുടിച്ചു എല്ലാം കൂടി ചായക്കളമായി \"

\" അല്ല ഈ അന്റാർട്ടിക്കയോ ഇവളെ വിളിക്കേണ്ട \"

\" ഇന്ന് വേണ്ട അവൾ വന്നതല്ലേ ഉള്ളു \"

\" എനിക്ക് ഫ്രൈഡ് റൈസ് വേണം കൂടെ ഫ്രൈഡ് ചിക്കനും\" മണിക്കുട്ടി പറഞ്ഞു

\" മോരും ചോറും ഉണ്ട് അതങ്ങു വിളമ്പും വേണേൽ തിന്നോ \" അച്ചു ആത്മ

\"അതിപ്പോ ഇപ്പോ രാത്രി ആയില്ലേ \"

\"എനിക്ക് വേണം \" മണിക്കുട്ടി ഒരേ വാശി യിൽ ആയി

\" ദേ ശിവാനി എന്റെ കണ്ട്രോൾ പോവുന്നുണ്ട് ഞാൻ ആരാ അവളെ കെട്ടിയോനോ അവൾക്ക് ഫ്രൈഡ്റൈസ് ഈ നട്ടപാതിരയ്ക്ക് ഞാൻ എവിടേന്ന് കൊണ്ട് കൊടുക്കാനാ  \"
\" എന്നാൽ അവരെ വിളിക്കാം \"

\" വേഗം വിളിക്ക് \" ശിവാനി ആനന്ദിനെ ഫോണിൽ വിളിച്ചു കാര്യം പറഞ്ഞു

\" അയാൾ ഓർഡർ ചെയ്തിട്ടുണ്ട് കുറച്ച് കഴിഞ്ഞാൽ വരും \"

കുറച്ചു കഴിഞ്ഞപ്പോൾ calling ബെൽ കേട്ടു...അച്ചു പോയി വാതിൽ തുറന്നു ആനന്ദ് ഫുഡ് കൊണ്ടുവന്നതായിരുന്നു... 
മണിക്കുട്ടി സോഫയിൽ ഇരുന്ന് ടി വി കാണുന്നു..

\" എന്താ \"

\" ഫ്രൈഡ് റൈസ് ആൻഡ് ഫ്രൈഡ് ചിക്കൻ മണികുട്ടിക്ക് \"

അച്ചു ആ പാർസൽ വാങ്ങാൻ കയ്യ് നീട്ടിയതും മണിക്കുട്ടി ഇടയ്ക്ക് കയറി അത് വാങ്ങിച്ചു..

\" കുഞ്ഞുട്ടേട്ടാ ...ഹായ്.... നല്ല മണം 😍😍 \" അവൾ അത് തുറന്നു മണത്തു നോക്കി കൊണ്ട് പറഞ്ഞു എന്നിട്ട് അതുമായി അകത്തേക്ക് പോയി..

\" എല്ലാം കഴിഞ്ഞെങ്കിൽ ഞാൻ വാതിൽ അടച്ചോട്ടെ ഞങ്ങൾക്ക് ഉറങ്ങാനുള്ളതാ\" അച്ചു ദേഷ്യത്തിൽ ചോദിച്ചു

\" അത് മണിക്കുട്ടി എന്റെ അമ്മാവന്റെ മോളാ\"

\" അമ്മാവന്റെ മോളാണോ അമ്മായിയമ്മയാണോന്ന് ഞാൻ ചോദിച്ചില്ലല്ലോ \"

\" അവൾക്ക് കുറച്ച് വാശിയുണ്ട് പിന്നെ കൊച്ചു കുട്ടിയല്ലേ കുറച്ചൊക്കെ നിങ്ങൾ ക്ഷമിക്ക് ഒരു 3 ദിവസം അത് കഴിഞ്ഞാൽ ..\"

\" അത് കഴിഞ്ഞാൽ താൻ പൂജപ്പുരയിലേക്ക് വന്നോ എന്നെ കാണാൻ അമ്മാവന്റെ മോളെ എലി വിഷം കൊടുത്തു കൊന്നതിന് \"

അച്ചു വാതിൽ കൊട്ടി അടച്ചു

\" ശോ... എന്തൊരു സൗണ്ട് ആണ്...ഇനി പറഞ്ഞപോലെ ഞാൻ പൂജപ്പുരയിലേക്ക് പോകേണ്ടി വരുമോ...ഇഹ്ഹ്...അങ്ങനെ ആണേൽ അമ്മാവൻ എപ്പോഴെ പോകേണ്ടതാ \"

_____________________

അച്ചുവും ശിവാനിയും ഫുഡ് കഴിക്കാൻ തുടങ്ങി... നേരത്തെ തന്നെ സോഫയിൽ ഇരുന്ന് ഫ്രൈഡ് റൈസ് അകത്താക്കിയ മണികുട്ടിയെ ശിവാനി വിളിച്ചു അവരുടെ കൂടെ ഇരുത്തി...

\" കുറച്ചു ബാക്കി ഉണ്ട് ശിവാനി ചേച്ചിക്ക് വേണോ \"

\" വോ...വേണ്ട \"

അച്ചു മോരും കൂട്ടി ചോറ് തിന്നുമ്പോൾ മണിക്കുട്ടി അവളെ നോക്കി കൊണ്ട് ചിക്കന്റെ ലെഗ് പീസ് കടിച്ചു തിന്നു..

രാത്രി ബെഡ് റൂമിൽ..

\" എങ്ങനെ കിടക്കുന്നെ \" അച്ചു ചോദിച്ചു

\" ദേ ഇങ്ങനെ \" മണിക്കുട്ടി നേരെ ചെന്ന് ബെഡിൽ കിടന്നു..

\" തമാശയല്ല..
നമ്മൾ മൂന്നാളും ഒരുമിച്ചോ \"

\" ഞാൻ നടുവിൽ കിടക്കാം \" മണിക്കുട്ടി പറഞ്ഞു

\" അതൊന്നും വേണ്ട \"

\" എന്തേ നിനക്ക് doubt ഉണ്ടാ ഇവൾ പെണ്ണ് അല്ലെന്ന് \" ശിവാനി അച്ചുവിനോട് ചോദിച്ചു

\" നീയും അവളും ഒരുമിച്ചു കിടന്നോ ഞാൻ പോവുന്നു \" അച്ചു തലയിണയും പുതപ്പും എടുത്തു റൂമിന് പുറത്തേക്ക് പോവാൻ തുടങ്ങി

\" എവിടേക്ക് \"

\" സോഫയിലേക്ക് അല്ലാതെ ടൈൽസിൽ കിടന്ന് പ്രതിഷേധിക്കാൻ ഞാൻ യന്തിരൻ അല്ല ഹേ.. \"

അച്ചു സോഫയിൽ പോയി കിടന്നു...നേരം കുറച്ചു കഴിഞ്ഞപ്പോൾ

\" ഓഹ്.....എന്തൊരു കൂർക്കം വലി ആണ് ഇത്...ഇവൾ ആര് കുമ്പകർണ്ണിയോ എന്റെ വിധി....😫😫\"

_________________________

പിറ്റേന്ന് ഒരു ഞായറാഴ്ച ആയിരുന്നു..
അരുൺ അച്ചുവിന്റ ഫ്ലാറ്റിലേക്ക് പോയി.. അവിടെ പോയി നിന്ന് calling ബെൽ അടിച്ചു..രാവിലെ തന്നെ അവർ ഡോർ തുറക്കുമ്പോൾ കലക്കൻ ഇൻട്രോ ഇടാൻ വേണ്ടി തിരിഞ്ഞു നിന്ന് മുടി ചീകി ആനന്ദിന്റെ കൂളിംഗ് ഗ്ലാസ്സ് വെച്ചു...

\" മണിക്കുട്ടി..എന്റെ മണിക്കുട്ടി....ഞാൻ ബെല്ലടിച്ചടി മണിക്കുട്ടി.. ഡോറ് തുറക്കടി മണിക്കുട്ടി..എന്റെ മണിക്കുട്ടി...\"

അപ്പോൾ ഡോർ തുറന്ന് പുറത്തു വന്നത് കയ്യിൽ കുരിശുമായി..അല്ല ചൂലുമായി ശിവാനി..

\" ചൂലുണ്ട് ഇവിടെ ചൂലുണ്ട്.... പെപ്പർ സ്‌പ്രേയും ഉണ്ടല്ലോ നിന്റെ കണ്ണ് തെറിക്കും സൂക്ഷിച്ചോ....\"  ശിവാനി രാവിലെ റൂം ഒക്കെ ക്ലീൻ ആക്കാൻ വേണ്ടി ചൂലുമായി ഇറങ്ങിയതിയിരുന്നു..

അരുൺ തന്റെ ഇൻട്രോ പാളിപോയതിൽ മനംനൊന്തു ഇനി അവളുടെ നമ്പർ ചോദിച്ചാലോ എന്ന് കരുതി ഇത് കണ്ട ആനന്ദ് അവിടേക്ക് വന്നു...

\"ഇന്ന് ഞങ്ങൾ പുറത്തു പോകുന്നുണ്ട് കൂടെ സേവിയർ അങ്കിളും ആന്റിയുമുണ്ട് നിങ്ങൾ കൂടി വേഗം റെഡി ആയാൽ പോവാം....\"

\" ശിവാനി ചേച്ചി ഉണ്ടകണ്ണു വെച്ചു  നോക്കേണ്ട ഞാൻ ഉണ്ടാക്കിയ പ്ലാൻ അല്ല അങ്കിൾ ആൻഡ് ആന്റി ആണ് ഇതിന് പുറകിൽ \"

\" ആരാടാ നിന്റെ ചേച്ചി 😡😡 \"

\" സോറി അമ്മച്ചി \"

ലെ ശിവാനി \" ഇവനെ ഞാൻ കൊന്ന് മട്ടൻ സൂപ്പ് വെക്കും ഈ കണക്കിന് 🤯🤯\"

അപ്പോൾ മണികുട്ടിയും ഉറക്കം എഴുനേറ്റ് അവരുടെ അടുത്തേക്ക് വന്നു

\" പിന്നെ മണിക്കുട്ടി...നിന്നെയും കൂട്ടി കൊച്ചച്ഛന്റെ വീട്ടിൽ പോകണം എന്ന് അമ്മാവൻ പറഞ്ഞു നിങ്ങൾ അവിടെ പോയിട്ട് അവിടേക്ക് വന്നാൽ മതി \"അപ്പോഴും ആനന്ദ് നോക്കിയത് അച്ചു എഴുനേറ്റോ എന്നാണ്..

\" കുഞ്ഞുട്ടേട്ടാ എന്നാ എനിക്ക് 5 ചോക്കോബാറും 4 പഞ്ഞി മുട്ടായിയും വേണം \"

\" അവസാനിപ്പിച്ചത് പഞ്ഞിമുട്ടായിയിൽ ആയത് നന്നായി അവസാനം അതെടുത്തു മൂക്കിൽ വെക്കാം 😆😆 \" അരുൺ പിറുപിറുത്തു

\" പുല്ല് നിന്റെ ഒരു ഐഡിയ ന്റെ കീശ അവിടെ ഉണ്ടായാൽ മതിയായിരുന്നു 🤧🤧 \"ആനന്ദ് ആത്മ


( തുടരും..)


മെമ്മറീസ് - PART 49

മെമ്മറീസ് - PART 49

4
543

മണിക്കുട്ടിയെ നൈസ് ആയിട്ട് ഒഴിവാക്കാൻ വേണ്ടി ആനന്ദ് പ്ലാൻ ഇട്ടിരുന്നു എന്ന് അരുണിന് മനസ്സിലായിപ്ലാൻ ചെയ്തപോലെ അവർ പാർക്കിൽ എത്തി ആനന്ദ് നോക്കുമ്പോൾ അച്ചു ദൂരെ ഒരു മരത്തണലിന്റെ അടുത്തുള്ള കസേരയിൽ ഇരിക്കുന്നു കൂടെ ശിവാനിയില്ല..\" ഐ ക്യാൻ ഡു ഇറ്റ്... ഇപ്പോൾ തന്നെ പറയാം \" ആനന്ദ് അച്ചു ഇരുന്ന കസേര ലക്ഷ്യമാക്കി നടന്നുപെട്ടെന്ന് ആരോ പുറകിലൂടെ വന്ന് ആനന്ദിന്റെ കണ്ണുപൊത്തി..വന്ന ആളെ കണ്ട് അച്ചു ഞെട്ടി വേറെ ആരും അല്ല മണിക്കുട്ടി..\" ഛേ..വിട്ടെ ..വിടാനാ പറഞ്ഞത് \" ആനന്ദ് ആ കയ്യ് തട്ടി മാറ്റി\"കുഞ്ഞുട്ടേട്ടാ \"\" പാർക്ക് ആണെന്നുള്ള ബോധമില്ലേ നിനക്ക് \"ആനന്ദിന്റെ വഴക്ക്