Aksharathalukal

മെമ്മറീസ് - PART 52

വീട്ടിലെത്തിയ റിച്ചു കുളിയൊക്കെ കഴിഞ്ഞു ഫോൺ നോക്കാൻ തുടങ്ങി കല്യാണത്തിന്റെ ഇടയ്ക്ക് ആയത് കൊണ്ട് കുറേ നോട്ടിഫിക്കേഷൻ വന്നിട്ടുണ്ടായിരുന്നു...
അവൾ ആദ്യം വന്ന മെയിൽ ഓപ്പൺ ചെയ്യ്തു....

\" ഡൽഹിയോ...\"അവൾ അത് കണ്ട് ഞെട്ടി പണ്ടാരം അടങ്ങി നിക്കുമ്പോൾ ദേ വരുന്നു ഉണ്ണിയുടെ നമ്പറിൽ നിന്ന് കാൾ  അവൾ അത് അറ്റൻഡ് ചെയ്യ്തു...

\" ഹലോ ഉണ്ണിയേട്ടാ...\"

\" ചച്ചു ഞാൻ നിന്നെ കുറേ തവണ വിളിച്ചു \"

\" അത് മാളുവിന്റെ കല്യാണം ആയിരുന്നു അല്ല ഞാൻ അങ്ങോട്ട് വിളിക്കാൻ തുടങ്ങുവായിരുന്നു \"

\" എന്താ \"

\" എനിക്ക് ചെന്നൈയിൽ അല്ല ഡൽഹിയിലെ ബ്രാഞ്ച് ഓഫീസിൽ ആണ് പോസ്റ്റിംഗ് കിട്ടിയത് \"

\" അപ്പോ ഞാൻ വിളിച്ച കാര്യം ഏതാണ്ട് ഉറപ്പിക്കാം \"

\" എന്ത് കാര്യം \"

\" അത് പറയാം ആദ്യം നീ എപ്പോഴാ വരുന്നത് എന്ന് പറ \"

\" 4 ലിനാണ് ആണ് ജോയിൻ ആവാനുള്ള ലാസ്റ്റ് ഡേറ്റ് \"

\" അപ്പോ ഞാൻ കരുതുന്ന കാര്യം എന്തായാലും നടക്കും \"

\" എന്ത് കാര്യം ഒന്ന് പറ കോപ്പ് \"

\" അത് ഞാൻ പറയാം നീ 1 ആം തീയതി ആവുമ്പോഴേക്ക് ഇങ്ങോട്ട് വാ \"

\" എന്തിനാ ഇത്രക്ക് നേരത്തെ വരുന്നത് \"

\" അതൊക്കെയുണ്ട് നീ വാ...\"

\" അല്ല അപ്പൊ താമസിക്കുന്നതോ \"

\" അത് ഞാൻ ഒരു ലേഡീസ് ഹോസ്റ്റൽ ഒപ്പിച്ചു വച്ചിട്ടുണ്ട് വന്നിട്ട് അവിടെ നിന്നോ പിന്നെ മാറാലോ \"

\" ഹമ്മ്...ഞാൻ നോക്കട്ടെ പിന്നെ ഞാൻ ഫ്ലൈറ്റ് പിടിച്ചു വന്നാൽ മതിയോ \"

\" വേണ്ട നീ പറക്കുംതളിക പിടിച്ചു വന്നോ
ഇവിടെ പുട്ടടിക്കാൻ തന്നെ മിനിമം 1000 രൂപ വേണം  \"

\" വെറും ഉണക്ക പുട്ടിന് 1000 രൂപയോ...ഉണ്ണിയേട്ടൻ അതിശയോക്തി നിർത്തിയിട്ട് കാര്യത്തിലോട്ട് വാ ഞാൻ ട്രെയിൻ പിടിച്ചു വരാം ബട്ട് ഡൽഹി വരെ ഞാൻ ഒറ്റയ്ക്ക് എങ്ങനെയാ \"

\" എന്നാ ഞാൻ അങ്ങോട്ട് വരാം എന്നിട്ട് ആദ്യമായിട്ട് അറിഞ്ഞ പോലെ നിന്നെയും കൂട്ടി ഇങ്ങോട്ട് വരാം \"

\" മൊത്തം കോണ്ഫ്യൂഷൻ ആയല്ലോ...ഞാൻ എന്താ ചെയ്യേണ്ടേ \"

\" നീ നിനക്ക് ഉടുക്കാനുള്ള തുണിയും പിന്നെ പല്ലുതേക്കേണ്ട പേസ്റ്റും എടുത്തിട്ട് വാ \"

\" അപ്പൊ ബ്രഷ് വേണ്ടേ \"

\" ഹാ അത് തേക്കാൻ വേണ്ടി അവിടെ ഉണ്ടാകാൻ ഞാൻ മുട്ടിപാഞ്ഞു പ്രാർഥിക്കുന്നുണ്ട് \"

\" അപ്പോ എന്റെ പല്ലടിച്ചു കൊഴിക്കാൻ ആണോ ഇത്ര നേരത്തെ അങ്ങോട്ട് വരാൻ പറയുന്നേ \"

\" നിന്റെ ഉണക്കലരി പോലത്തെ പല്ലു കൊഴിച്ചിട്ട് എനിക്ക് എന്ത് കിട്ടാനാ ഞാൻ നമ്മൾ പോവാൻ പോവുന്ന ഇടത്തെ കാര്യം പറഞ്ഞതാ \"

\" ഏത് ഇടം...എനിക്കറിയണം അല്ലാതെ ഞാൻ വരില്ല \"

\" ഈ പെണ്ണിനെ കൊണ്ട്....അജുവിനെ കുറിച്ചു ഒരു വിവരം കിട്ടിയിട്ടുണ്ട് \"

\" ഉണ്ണിയേട്ടാ അജു എവിടെയാ ഉള്ളത് അവന് കുഴപ്പമൊന്നും ഇല്ലല്ലോ അവൻ സുഖമായിട്ട് തന്നെയല്ലേയുള്ളത് \"

\" ചച്ചു ഒന്നടങ് ഇങ്ങനെ ഗ്രഹണി പിടിച്ച പിള്ളേർക്ക് ചക്കകൂട്ടാൻ കിട്ടിയ പോലെ ചാടി കേറാതെ \"

\" ഞാൻ എന്റെ സമാധാനത്തിന് ചോദിച്ചതല്ലേ എന്നോട് നേരിട്ട് ഒരു വാക്ക് പോലും പറയാതെയാ അവൻ പോയത് \"

\" അവൻ അവിടെയുണ്ടെന്ന് മാത്രമേ എനിക്ക് വിവരം കിട്ടിയുള്ളൂ ഇനി കല്യാണം കഴിഞ്ഞോ എന്നൊന്നും അറിയില്ല അങ്ങനെ എന്തെങ്കിലും ആണേൽ നീ അവിടെ ചെന്നിട്ട് കരയും \"

\" ഇല്ല ഉണ്ണിയേട്ടാ ഞാൻ ഇനി ഒരിക്കലും ഒന്നിനു വേണ്ടിയും കരയില്ല കുറേ തിരിച്ചടികൾ കിട്ടുമ്പോൾ കരച്ചിൽ താനേ നിന്നോളും എന്നൊരു ചൊല്ലുണ്ടല്ലോ \"

\" എടി അവൻ കെട്ടി കൊച്ചുണ്ടായി എന്നല്ല ഞാൻ പറഞ്ഞേ ഇനി ഒരുപക്ഷേ..
എന്നാണ്.. ആഹ്..അങ്ങനെ ആണേൽ ഞാൻ എന്തായാലും ഒരുത്തനെ നിനക്ക് കണ്ടു പിടിച്ചു കൊണ്ടു വരും \"

\" അതൊക്കെ പിന്നെയല്ലേ...ഞാൻ എന്തായാലും ആ മെയിൽ ഇന് റിപ്ലൈ കൊടുക്കട്ടെ \" റിച്ചു വേഗം ഫോൺ കട്ട് ചെയ്തു..പക്ഷേ ഇതൊക്കെ കേട്ടപ്പോൾ അവൾക്ക് അവളുടെ വാക്കുകൾ മുറിഞ്ഞു പോവുന്ന പോലെ...

റിച്ചു തോമാച്ചനോടും അച്ചുവിനോടും മാളുവിനോടും ഗുഡ്ബൈ പറയുന്ന തിരക്കിൽ കുറേ സ്ഥലത്തൊക്കെ കറങ്ങി... രണ്ട് ദിവസം കഴിഞ്ഞപ്പോൾ പറഞ്ഞത് പോലെ ഉണ്ണി ലീവ് എടുത്ത് നാട്ടിലെത്തി...രണ്ടാളും പ്ലാൻ ആക്കിയപോലെ എല്ലാം സംഭവിച്ചു...
പോവുമ്പോൾ ഒറീജിനാലിറ്റിക്ക് വേണ്ടി ഉണ്ണി റിച്ചുവിന്റെ ബാഗൊക്കെ എടുത്തു മുന്നിൽ നടന്നു....എല്ലാം കൂടി ഓവർ ആയി എന്ന് തോന്നിപ്പോയി റിച്ചുവിന്.. അങ്ങനെ അവർ ട്രെയിനിൽ ഡൽഹിയിൽ എത്തി.. രാവിലെ എത്തിയത് കൊണ്ട് സ്റ്റേഷനിൽ നിന്ന് തന്നെ പല്ലുതേച്ച് അവിടെയുള്ള കടയിൽ നിന്ന് അവർ ഭക്ഷണം കഴിച്ചു... പിന്നെ ഉണ്ണി അവളെയും കൊണ്ട് ഒരു ലേഡീസ് ഹോസ്റ്റലിലേക്കാണ് പോയത്...

\"ചേച്ചി....ശ്യാമള ചേച്ചിയെ \"

\" എന്താടാ ചെറുക്കാ ഇന്ന് പതിവില്ലാതെ \"

\" ഒരാളെ ഇവിടേക്ക് import ചെയ്യാൻ വന്നതാ \"

\" girlഫ്രണ്ട് ആണോ...\" അവർ രജിസ്റ്റർ എടുത്തു കൊണ്ട് ചോദിച്ചു

\" അല്ല ചേച്ചി അങ്ങനെ എങ്ങാനും ആണേൽ ഇവൾ എന്നെ കൊന്നേനെ ഇത് എന്റെ കസിൻ റിതിക ഇവൾക്ക് 3 ദിവസം കഴിഞ്ഞാൽ ഇവിടെ ഒരു കമ്പനിയിൽ ജോലിക്ക് ചേരണം അപ്പോൾ അതുവരെ ഇവിടെ താമസിക്കാൻ വേണ്ടിയാ...\"

അവർ ഉണ്ണിയുടെ കയ്യിൽ ചാവി എടുത്തു കൊടുത്തു..അവിടെയുള്ള പ്യുണിനെ അവരുടെ കൂടെ റൂം കാണിച്ചു തരാൻ വേണ്ടി അയച്ചു...

\" ദേ..ആ വലത്തോട്ട് കാണുന്നതാണ് മുറി \"
ഉണ്ണി റൂം തുറന്നു...

\" ദേ...ഇതാണ് നിന്റെ മുറി \"

\" എന്താടി നാഗവല്ലിയുടെ ഡാൻസ് റൂം തുറന്ന ഗംഗയുടെ കണക്കിനെ പകച്ചു നോക്കുന്നത് \"

\" അല്ല.. ഞാനേ...റൂം നോക്കിയതാ കൊള്ളാം അല്ല ഇതിന് എത്രെയാ വാടക \"

\" only 2000 bucks ...\"

\" ഈ സെറ്റപ്പിന് 2000 രമോ നല്ല കഴുത്തറപ്പൻ ഏർപ്പാട് \"

\" നിന്റെ opposite ഉള്ള ബെഡിൽ ഇനി ആൾ വരില്ല...\"

\" എന്താ \"

\" ആ കൊച്ചു 2 മാസം മുൻപേ നാട്ടിൽ പോയതാ അവിടെ വെച്ച് ഒരു അസിസിഡന്റിൽ മരിച്ചു...\"

\" ശെരിക്കും നാഗവല്ലി കോട്ട തന്നെ \"

\" വേഗം ഫ്രഷ് ആയി വാ..നമുക്ക് പോകേണ്ടതാണ് \"

\" അവിടേക്ക് എങ്ങനെയാ പോവുന്നെ \"

\" ആദ്യം നമുക്ക് ഒരാളെ കാണാനുണ്ട് ബാക്കി ഒക്കെ പിന്നെ  എന്നാ വേഗം വാ...പോവാം  \"

ഉണ്ണിയേട്ടനും റിച്ചുവും കൂടി ഒരു ഓയിൽ കമ്പനിയിലെത്തി...

\" ഇവിടെ എന്താ ഉണ്ണിയേട്ടാ\"

\" ഇവിടെയാ ഞാൻ പറഞ്ഞ ആൾ ഉള്ളത് ഉസൈൻ \"

അപ്പോൾ കമ്പനി വർക്കറുടെ ഡ്രെസ്സിൽ കയ്യിലാകെ കരിപുരണ്ട ഒരു പയ്യൻ അവരുടെ അടുത്തേക്ക് വന്നു..അവനെ കണ്ടപ്പോൾ തന്നെ റിച്ചുവിന് മനസ്സിലായി..

\" ബോൾട്ട്... ഇവനാണോ \" അവൾ ആശ്ചര്യത്തോടെ ചോദിച്ചു

\" അതേ അവന് ഇവിടുത്തെ ആൾക്കാർ കൂട്ടിച്ചേർത്ത പേരാണ് ഉസൈൻ ബോൾട്ട്... \"

ഉണ്ണിയേട്ടാ... റിച്ചു ചേച്ചിയും വന്നോ കൂടെ..

\" നീ എങ്ങനെ ഇവിടെയെത്തി \" റിച്ചു ചോദിച്ചു

\" നിങ്ങൾ വന്ന വഴിക്ക് ഞാനും  അന്വേഷിക്കാൻ വന്നതാ പിന്നെ ഇവിടെ അങ്ങു കൂടി അതിന്റെ ഇടയ്ക്ക് അജുക്കയെ കുറിച്ചുള്ള വിവരം കിട്ടി..കൂടുതൽ അന്വേഷിച്ചു അപ്പോഴാ അറിഞ്ഞത് ലഡാക്കിൽ ഉണ്ടെന്ന്...
അവിടെ ഒരു മോട്ടോസൈക്കിൾ ബാൻഡ് ഉണ്ട് STORM DEVILS അവരുടെ ലീഡിങ് റൈഡർമാരിൽ ഒരാളാണ് നമ്മളെ അജുക്ക..തിരിച്ച് ഇവിടെ വന്നപ്പോൾ ഞാൻ ഉണ്ണിയേട്ടനെ കണ്ടു..ഉണ്ണിയേട്ടൻ കൂടി ഉണ്ടേൽ ഇക്കാനെ കണ്ടുപിടിക്കാൻ എന്തായാലും പറ്റുമെന്ന് എന്നെനിക്കുറപ്പുണ്ടായിരുന്നു.... \"

\" എടാ.. അന്ന് അജു എനിക്ക് വേണ്ടി ഒരു കത്ത് എഴുതിവച്ചിരുന്നു അന്ന് അവൻ എന്തിനാ അങ്ങനെ എഴുതിയതെന്ന്  ഓർമയുണ്ടോ നിനക്ക് \" റിച്ചു ചോദിച്ചു

\" ഇല്ല ചേച്ചി ..പക്ഷേ അത് എഴുതിയപ്പോ ഇക്കയുടെ കണ്ണ് നിറഞ്ഞിരുന്നു \" അത് കേട്ടപ്പോൾ റിച്ചുവിന്റെ കണ്ണ് നിറഞ്ഞു

( തുടരും..)



മെമ്മറീസ് - PART 53

മെമ്മറീസ് - PART 53

3
582

റിച്ചുവും ഉണ്ണിയും ബോൾട്ടും കൂടി ലഡാക്കിലേക്കുള്ള ബസ്സിൽ കയറി..യാത്ര തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ തന്നെ റിച്ചു ഉറങ്ങാൻ തുടങ്ങി.... പിറ്റേന്ന് ഒരു വെളുപ്പാൻ കാലം... ബസ്സ് ഒരു മല മുകളിലെ ബസ്സ് ടെർമിനലിൽ എത്തി... \" ഡി... എഴുന്നേൽക്ക് സ്ഥലമെത്തി \" ഉണ്ണി അടുത്ത് വായും പൊളിച്ചു ഉറങ്ങിയ റിച്ചുവിനെ കുലുക്കി വിളിച്ചു \" എത്തിയോ....ഇനി എങ്ങനെ ബസ്സ് ഉണ്ടോ..\" അവൾ കോട്ടുവായ ഇട്ട് കൊണ്ട് എഴുനേറ്റു.. \" ഇനി ജീപ്പിൽ പോകണം \" ഫ്രണ്ട് സീറ്റിൽ നിന്ന് എഴുനേറ്റ ബോൾട്ട് പറഞ്ഞു അവർ അങ്ങനെ ജീപ്പിൽ STORM DEVILS ഇന്റെ ഓഫീസിൽ എത്തി... അവിടെ മുന്നിൽ തന്നെ അജു അടക്കമുള്ള 10 റൈഡർമാരുടെ ബൈക്കുമൊത്തുള്ള ഫോട