Aksharathalukal

മെമ്മറീസ് - PART 53

റിച്ചുവും ഉണ്ണിയും ബോൾട്ടും കൂടി ലഡാക്കിലേക്കുള്ള ബസ്സിൽ കയറി..യാത്ര തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ തന്നെ റിച്ചു ഉറങ്ങാൻ തുടങ്ങി....
പിറ്റേന്ന് ഒരു വെളുപ്പാൻ കാലം...
ബസ്സ് ഒരു മല മുകളിലെ ബസ്സ് ടെർമിനലിൽ എത്തി...

\" ഡി... എഴുന്നേൽക്ക് സ്ഥലമെത്തി \" ഉണ്ണി അടുത്ത് വായും പൊളിച്ചു ഉറങ്ങിയ റിച്ചുവിനെ കുലുക്കി വിളിച്ചു

\" എത്തിയോ....ഇനി എങ്ങനെ ബസ്സ് ഉണ്ടോ..\" അവൾ കോട്ടുവായ ഇട്ട് കൊണ്ട് എഴുനേറ്റു..

\" ഇനി ജീപ്പിൽ പോകണം \" ഫ്രണ്ട് സീറ്റിൽ നിന്ന് എഴുനേറ്റ ബോൾട്ട് പറഞ്ഞു

അവർ അങ്ങനെ ജീപ്പിൽ STORM DEVILS ഇന്റെ ഓഫീസിൽ എത്തി... അവിടെ മുന്നിൽ തന്നെ അജു അടക്കമുള്ള 10 റൈഡർമാരുടെ ബൈക്കുമൊത്തുള്ള ഫോട്ടോ ഫ്ളക്സ് അടിച്ചു വച്ചിട്ടുണ്ട്. റിച്ചു അത് നോക്കി നിൽക്കുകയായിരുന്നു..ബോൾട്ടും ഉണ്ണിയും കൂടി അവിടെ പോയി കാര്യങ്ങൾ അന്വേഷിച്ചു..അപ്പോൾ ദൂരെ നിന്ന് ഒരു കാർ അവിടേക്ക് വന്നു അതിന് മുന്നിലൂടെ കുറേ സന്യാസികൾ കടന്നു പോകുന്നുണ്ടായിരുന്നു അത് കാരണം കാറിൽ ഉള്ള ആൾ ആരാണെന്ന് റിച്ചുവിന് കാണാൻ പറ്റിയില്ല..

അവൾ നോക്കുമ്പോൾ അജു കാറിൽ നിന്ന് പുറത്തേക്കിറങ്ങി വന്നു...അവൾ അവന്റെ അടുത്തേക്ക് ഓടി ചെന്നു... അവന്റെ കയ്യിൽ പിടിച്ചു അവളുടെ മുഖത്തെ സന്തോഷം പെട്ടെന്ന് അപ്രത്യക്ഷമായി അജു അവളോട് അപരിചിതയോടൊന്നുള്ള പോലെ പെരുമാറാൻ തുടങ്ങി....

\" സോറി നിങ്ങൾ പറയുന്ന ആൾ ഞാനല്ല ..നിങ്ങൾക്ക് ചിലപ്പോൾ തെറ്റിയതാവും \"

ഉണ്ണിയും ബോൾട്ടും ഇതൊക്കെ കണ്ട് അതിൽ ഇടപെടാൻ നോക്കിയെങ്കിലും അജു അവർക്ക് മുഖം കൊടുത്തില്ല...

\" അജു നിനക്ക് എന്നോടെങ്കിലും പറഞ്ഞുകൂടെ എന്തിനാ ഇതൊക്കെയെന്ന് \" അവരെ അവഗണിച്ചു അവിടെ നിന്ന് പോയ അജുവിനോട് ഉണ്ണി ചോദിച്ചു

___________________________

രാത്രി ഒരു ചായക്കടയിൽ...
ഉണ്ണി അവിടെ ചായ കുടിച്ചു കൊണ്ട് നിന്നപ്പോൾ അവന്റെ എതിർ ദിശയിൽ അജു വന്ന് ഇരുന്നു... ഉണ്ണി അവനെ മനപൂർവ്വം അവഗണിച്ചു...

\" ഉണ്ണിയേട്ടാ റിച്ചു എവിടെയായുള്ളത്  \"

\" എന്തിനാ ഇനിയും അവളെ വിഷമിപ്പിക്കാൻ ആണോ...\"

\" ഉണ്ണിയേട്ടാ അവളോട്...\"

\" മതി...നീ പറയുന്ന ന്യായീകരണം  കേൾക്കാൻ എനിക്ക് താൽപര്യമില്ല... നിനക്ക് ഞങ്ങളെ ആരെയും പരിചയമില്ലല്ലോ.. അപ്പോൾ അവൾ വിഷമിച്ചാലും ഇല്ലെങ്കിലും അത് നിന്നെ ബാധിക്കുന്ന വിഷയമല്ല  \"

\" അവൾ വല്ലതും കഴിച്ചോ \"

\" എനിക്കറിയില്ല അറിയണേൽ നീ പോയി ചോദിച്ചോ അവൾ ടെന്റിൽ ഉണ്ട് \"

__________________________

റിച്ചു ടെന്റിൽ ഇരുന്ന് കരയുകയായിരുന്നു അവൾക്ക് സങ്കടവും ദേഷ്യവും എല്ലാം കൂടി ഒരുമിച്ചു വന്ന ഫീൽ ആയിരുന്നു... അപ്പോൾ അവളുടെ ഫോൺ റിങ് ചെയ്യ്തു...

\" ആഹ്..പറ തോമാച്ചാ \"

\" നീ ഒളിച്ചോടി പോയതാണല്ലേ \"

\" ഒളിച്ചോടാനോ \"

\" പിന്നെ നീ എന്തിനാ നിന്റെ കസിന്റെ കൂടെ പോയത് \"

\" എടാ ഇത് അങ്ങനെയല്ല ഞങ്ങൾ ഒരാളെ തിരക്കി വന്നതാ  \"

\" ആരെ...\"

\" നീ പ്രോമിസ് ചെയ്യ് അച്ചുവിനോടും മാളുവിനോടും ഇതിനെ കുറിച്ച് ഒരക്ഷരം മിണ്ടില്ലെന്ന് \"

\" ഞാൻ പല്ല് പോലും പുറത്തു കാണിക്കില്ല  ദശമൂലം ദാമുവാണേ സത്യം \"

\" ഡാ... നീ അപ്പോ പറഞ്ഞു കൊടുക്കുമല്ലേ \"

\" ഇല്ലടി.. നീ പറ \"

\" അത് അജുവില്ലേ അവനെ കാണാൻ വന്നതാ \"

\" എന്നിട്ട് കണ്ടോ \"

\" കണ്ടു പക്ഷേ....\"

\" പക്ഷേ  \"

റിച്ചു അന്ന് നടന്നതൊക്കെ തോമാച്ചനോട് പറയാൻ തുടങ്ങി

( തുടരും...)



മെമ്മറീസ് - PART 54

മെമ്മറീസ് - PART 54

3
774

\" ഉണ്ണിയേട്ടാ അവളുടെ നല്ലതിന് വേണ്ടിയാ ഞാൻ ഇതൊക്കെ...\" \" നീ ഒരു കാര്യം മനസ്സിലാക്കണം ഞാൻ നിങ്ങളുടെ പ്രേമത്തിന് എതിരൊന്നുമല്ല ഒരു വാക്ക് പോലും പറയാതെ പോയിട്ടും നിന്റെ വരവ് പ്രതീക്ഷിച്ചാണ് അവൾ ഇത്രയും കാലം നിന്നത്  \" \" അവളെ കൂടി അവന്മാർ ഉപദ്രവിക്കുമെന്ന് എനിക്ക് പേടിയുണ്ടായിരുന്നു  \" \" ആര്... ആരാ അവന്മാർ \" \" ആ വിശ്വയുടെ ഗ്യാങിൽ പെട്ടവർ \" ഫ്ലാഷ്ബാക്ക് അജു വർക് ഷോപ്പിൽ കാർ റിപ്പയർ ചെയ്യുകയായിരുന്നു അപ്പോൾ അവിടേക്ക് ആരോ കുറേ പേർ വരുന്നത് കാറിന്റെ ഫ്രണ്ട് ഗ്ലാസ്സിൽ അവൻ കണ്ടു..അവൻ തിരിഞ്ഞു നോക്കി.. \" എന്താടാ റിപ്പയർ ചെയ്യാൻ വണ്ടി ഒന്നും കിട്ടുന്നില്ലേ \" അതിൽ ഒ