Aksharathalukal

മെമ്മറീസ് - PART 54



\" ഉണ്ണിയേട്ടാ അവളുടെ നല്ലതിന് വേണ്ടിയാ ഞാൻ ഇതൊക്കെ...\"

\" നീ ഒരു കാര്യം മനസ്സിലാക്കണം ഞാൻ നിങ്ങളുടെ പ്രേമത്തിന് എതിരൊന്നുമല്ല ഒരു വാക്ക് പോലും പറയാതെ പോയിട്ടും നിന്റെ വരവ് പ്രതീക്ഷിച്ചാണ് അവൾ ഇത്രയും കാലം നിന്നത്  \"

\" അവളെ കൂടി അവന്മാർ ഉപദ്രവിക്കുമെന്ന് എനിക്ക് പേടിയുണ്ടായിരുന്നു  \"

\" ആര്... ആരാ അവന്മാർ \"

\" ആ വിശ്വയുടെ ഗ്യാങിൽ പെട്ടവർ \"

ഫ്ലാഷ്ബാക്ക്

അജു വർക് ഷോപ്പിൽ കാർ റിപ്പയർ ചെയ്യുകയായിരുന്നു അപ്പോൾ അവിടേക്ക് ആരോ കുറേ പേർ വരുന്നത് കാറിന്റെ ഫ്രണ്ട് ഗ്ലാസ്സിൽ അവൻ കണ്ടു..അവൻ തിരിഞ്ഞു നോക്കി..

\" എന്താടാ റിപ്പയർ ചെയ്യാൻ വണ്ടി ഒന്നും കിട്ടുന്നില്ലേ \" അതിൽ ഒരാൾ അവന്റെ മുന്നിലുള്ള കസേര വലിച്ചിട്ടു അതിൽ ഇരുന്ന് കൊണ്ട് പറഞ്ഞു

\" നിങ്ങൾ ആരാ എന്താ വേണ്ടത്...\"

\" നിന്റെ ശവം... ഞങ്ങടെ വിശ്വാ ഭായിയെ ജയിലിലേക്ക് അയച്ച നിന്നെ ഞങ്ങൾ ജീവനോടെ വിടുമെന്ന് കരുതിയോ\" വേറൊരുത്തൻ മുതുകിൽ ഒളിപ്പിച്ച വടിവാൾ പുറത്തെടുത്തു

അപ്പോൾ അജുവിന്റെ ഫോൺ റിങ് ചെയ്യ്തു അവർ അത് കൈയ്ക്കലാക്കി

\" റിച്ചു ലൗ ഐക്കൺ ഒക്കെ ഉണ്ടല്ലോ... girl ഫ്രണ്ട് ആണല്ലേ \"

\" ഫോൺ തിരിച്ചു വെക്കാനാ പറഞ്ഞത് \" അജു ആക്രോശിച്ചു

\" ഒന്ന് അടങ്ങടാ ചെക്കാ...ഇതാ നിന്റെ ഫോൺ \" അവർ അവന്റെ ഫോൺ തിരികെ കൊടുത്തു

\" അദ്യം കരുതി നിന്നെ മൊത്തത്തിൽ അങ്ങു കുളിപ്പിച്ചു കിടത്താമെന്ന് പക്ഷേ ഇപ്പോ അതിൽ ഒരു ത്രിൽ ഇല്ല....നീ ചെയ്തതൊക്കെ ഞങ്ങൾ വേണ്ടെന്ന് വെക്കാം..പക്ഷേ അതിന് പകരമായി ഇവളെ..ഇവളെ ഞങ്ങൾ കൊണ്ട് പോകും \"

\" വേണ്ട...അവളെ ഒന്നും ചെയ്യേണ്ട \"

\" ഒന്നുകിൽ നീ ഈ നാട് വിട്ട് പോകണം അല്ലെങ്കിൽ ഇവൾ രണ്ടിൽ ഏതാണ് എന്ന് വെച്ചാൽ നീ തീരുമാനിച്ചോ...\"

അന്ന് റിച്ചു എന്നെ കോളേജിലെ സെന്റ് ഓഫ് പാർട്ടിക്ക് വേണ്ടി വിളിച്ചു കൊണ്ടു പോയി... ഞാൻ ആവതും അവളുടെ അടുത്തേക്ക് പോവാതെ നിന്നു..അവരുടെ ആൾക്കാർ അവളെ തിരിച്ചറിയാതിരിക്കാൻ വേണ്ടിയായിരുന്നു എല്ലാം... ആ ഗ്യാങിൽ ഉള്ളവരെ മുഴുവൻ ദേവൻ സാറിന്റെ ഫ്രണ്ട് അറസ്റ്റ് ചെയ്തു പക്ഷേ എന്റെ ഭയം കുറഞ്ഞില്ല...

\" ഇതുപോലുള്ള ഗ്യാങിൽ പെട്ട്പോയവർക്ക് പിന്നീട് നോർമൽ ലൈഫ് പറഞ്ഞിട്ടില്ല.. ഉണ്ണിയേട്ടൻ ഈ മുങ്ങികൊണ്ടിരിക്കുന്ന കപ്പൽ എന്ന് കേട്ടിട്ടില്ലേ എന്റെ ജീവിതം അങ്ങനെയാണ്...അതിൽ പെട്ട് പോയി അവളുടെ ജീവിതംകൂടി നശിക്കരുത്.. \" അജു അവിടെ നിന്ന് എഴുനേറ്റു

\" അജു നിൽക്ക് \"

\" ഇതൊന്നും റിച്ചു അറിയണ്ട ഞാൻ ഒരു ചതിയനാണെന്ന് അവൾ കരുതിക്കോട്ടേ
പിന്നെ ഇത് അവൾക്ക് വേണ്ടി ഞാൻ വാങ്ങിച്ചു വച്ച കുറച്ചു ഡ്രെസ്സുകളാണ് ഉണ്ണിയേട്ടൻ വാങ്ങിച്ചതാണെന്ന് പറഞ്ഞ് അവൾക്ക് കൊടുക്കണം \" അവൻ കയ്യിൽ കരുതിയ കുറേ ഷോപ്പിങ് ബാഗുകൾ ഉണ്ണിക്ക് കൊടുത്തു കൊണ്ട് പറഞ്ഞു

__________________________

\" അവൻ എന്നെ അറിയില്ലെന്ന് പറഞ്ഞത് എനിക്ക് വലിയ ഷോക്കായിപ്പോയി\"

\" നീ കരയാതെ അവന് നിന്നെ വേണ്ടെങ്കിൽ വേണ്ട നീ അത് വിട്ടേക്ക് \"

\" ഹമ്മ്.. ഞാൻ ഫോൺ വെക്കുന്നു ഉണ്ണിയേട്ടൻ വന്നെന്ന് തോന്നുന്നു \" റിച്ചു പെട്ടെന്ന് ഫോൺ കട്ട് ചെയ്തു..

ടെന്റിലേക്ക് കയറി വന്ന ഉണ്ണിയുടെ കയ്യിൽ കുറേ ഷോപ്പിങ് ബാഗുകൾ കണ്ട് റിച്ചു അടുത്തേക്ക് ചെന്നു അവൾ കരഞ്ഞത് ഉണ്ണിയേട്ടൻ കാണാതിരിക്കാൻ അവൾ പെട്ടെന്ന് കണ്ണുതുടച്ചു

\" ഇത് നിനക്കാ \"

\" ഇത്രയും വാങ്ങിച്ചോ \"

\" എല്ലാം എനിക്ക് ഇഷ്ടമുള്ള കളർ ആണല്ലോ അതും correct സൈസ് ഉണ്ണിയേട്ടൻ ആണോ ഇത് വാങ്ങിച്ചത് \"

\" അതെന്താ നീ അങ്ങനെ ചോദിച്ചേ ഞാൻ വാങ്ങിയാൽ എന്താ correct സൈസ് ആവില്ലേ \"

അവൾ അതിൽ നിന്ന് ഒരു യെല്ലോ ഹൂഡി എടുത്ത് നോക്കി...

പിറ്റേന്ന് നേരം വെളുത്തു...
തിരികെ ഡൽഹിയിലേക്ക് പോകാൻ വേണ്ടി ഉണ്ണിയേട്ടൻ ബാഗൊക്കെ പാക്ക് ചെയ്യാൻ തുടങ്ങി...

\" ഉണ്ണിയേട്ടാ...\"

\" എന്താ \" ഉണ്ണി പരുക്കൻ ശബ്ദത്തിൽ ചോദിച്ചു

\" എനിക്ക് അജുവിനെ കാണണം \"

\" അത് വേണ്ട നമുക്ക് പോകാം \"

\"  എനിക്ക് കാണണം അവസാനമായിട്ട്... ഇനി ഒരിക്കലും കാണാൻ പറ്റിയില്ലെങ്കിലോ \" അവളുടെ ശബ്ദം ഇടറി

ജീപ്പിൽ കയറുമ്പോൾ റിച്ചു അജുവിനെ നോക്കി പക്ഷേ അവൻ അവളെ തിരിഞ്ഞു നോക്കിയത് പോലുമില്ല...
വൈകുന്നേരം അജുവും ഗ്യാങ്ങും കൂടി റൈഡ് പ്രാക്ട്ടിസ് ചെയ്യാൻ വേണ്ടി മലമുകളിലെ ഗ്രൗണ്ടിലേക്ക് പോവാൻ തുടങ്ങി...അപ്പോൾ അവിടെ വാഹനങ്ങൾ നിർത്തിയിട്ടത് അവൻ കണ്ടു അജു വിന്റെ ഫ്രണ്ട്സ് ബൈക്കിൽ നിന്ന് ഇറങ്ങി കാര്യം അന്വേഷിച്ചു..

\" ആക്സിഡന്റ് ആയതാണ് \" ആരോ ഒരാൾ പറഞ്ഞു

\" ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞതാ കുറേ പേർക്ക് പരിക്കുണ്ട്  \" അജുവിന്റെ കൂടെയുള്ള സണ്ണി പറഞ്ഞു

അജുവും അവന്റെ ഫ്രണ്ട്സും ചേർന്ന് കുറേ പേരെ ആശുപത്രിയിലേക്ക് മാറ്റി..പോവുന്ന വഴിയിൽ അവൻ ആക്‌സിഡന്റ് ആയ ജീപ്പ് ക്രയിൻ ഉപയോഗിച്ച് കൊക്കയിൽ നിന്ന് എടുക്കുന്നത് കണ്ടു..റിച്ചുവും ഉണ്ണിയേട്ടനും ബോൾട്ടും കയറിയ അതേ ജീപ്പായിരുന്നു അതെന്ന് അവന് മനസ്സിലായി... ഹോസ്പിറ്റലിൽ എത്തിയ അജു നേരെ ക്യാഷ്യാലിറ്റിയിലേക്ക് പോയി..

\" സിസ്റ്റർ റിതിക എന്ന് പേരുള്ള ആരെയെങ്കിലും ഇപ്പോൾ ഇവിടെ കൊണ്ടു വന്നിട്ടുണ്ടോ \" അജു കിതച്ചു കൊണ്ട് വെപ്രാളത്തിൽ ചോദിച്ചു

\" ഇല്ല..നിങ്ങൾ വാർഡിൽ അന്വേഷിച്ചോ അവിടെ ഒരു പെണ്കുട്ടിയുണ്ട് \"

അവൻ വാർഡിൽ എത്തിയെങ്കിലും അത് റിതികയായിരുന്നില്ല... അജു അവിടെയുള്ള മറ്റ് വാർഡിലും ഐസിയുവിലും കയറി അവിടെയൊന്നും അവന് റിച്ചുവിനെ കണ്ടെത്താൻ കഴിഞ്ഞില്ല....അപ്പോഴാണ് അവന്റെ ഒരു ഫ്രണ്ട് അവനെ മോർച്ചറിയുടെ വാതിലിന്റെ അടുത്തേക്ക് കൊണ്ടു പോയത്...

\" അജു ഇത് മോർച്ചറിയിലെ സ്റ്റാഫ് തന്നതാണ് ....\"

അത് കയ്യിലേക്ക് വാങ്ങിയതും അവന്റെ ഹൃദയമിടിപ്പിന്റെ വേഗത കൂടി...അവൻ അത് കെട്ടിപിടിച്ചു കരയാൻ തുടങ്ങി...കാരണം അത് റിച്ചുവിന് അവൻ വാങ്ങി കൊടുത്ത യെല്ലോ ഹൂഡിയായിരുന്നു...

( തുടരും...)



മെമ്മറീസ് - CLIMAX

മെമ്മറീസ് - CLIMAX

4.3
434

അതേ സമയം റിച്ചുവും ഉണ്ണിയും ബോൾട്ടും വേറൊരു ആംബുലൻസിൽ അവിടേക്ക് വന്നു...മൂന്നാൾക്കും പരിക്കൊന്നും ഇല്ലായിരുന്നു  കൂടെ ഉണ്ടായിരുന്ന ഒരാളെ ആശുപത്രിയിലെത്തിക്കാൻ ആയിരുന്നു അവർ വന്നത്... റിച്ചു വേഗം സ്‌ട്രെച്ചെർ വലിച്ചു കൊണ്ടു വന്നു... ഉണ്ണിയും ബോൾട്ടും അയാളെ എടുത്തു  കിടത്തി...ഉണ്ണി അയാളുമായി നേരെ ക്യാഷ്യാലിറ്റിയിലേക്ക് പോയി കൂടെ ബോൾട്ടും...റിച്ചു അതിന് പുറത്തു കാത്തു നിന്നു...അപ്പോൾ അവൾ ദൂരെ മോർച്ചറിയുടെ അടുത്ത് ഒരാൾകൂട്ടം കണ്ടു.. അവിടെ ആരോ ഇരുന്നു കരയുന്നത്  അവൾ കണ്ടു ആളുടെ മുഖം കണ്ടില്ല...അവൾ അടുത്തേക്ക് പോയി അവളെ കണ്ടതും..പെട്ടെന്ന് ആളുകളെ തട്ടി