Aksharathalukal

ARE YOU VIRGIN...???

Are You Virgin..


\"Are u virgin???..\"ആദ്യമായി അവൻ അവളോട് ചോദിച്ചു...


\"Yes..\"അവളൊരു ഞെട്ടലോടെ മറുപടി നൽകി... ഊർമിള അവനെ അതിശയത്തോടെ നോക്കി.. ആദ്യത്തെ പെണ്ണുകാണൽ ചടങ്ങാണ്...ഒരു മാഷാണ് ആളെന്ന് കേട്ടപ്പോൾ ഒന്ന് അറച്ചു..ഫോട്ടോ കണ്ടപ്പോൾ ഇഷ്‌ടായി.. 


\"എന്നാ എനിക്ക് ഇയാളെ ഒരുപാട് ഇഷ്‌ടായി..\"അവളെ നോക്കി കൊണ്ട് വിശാൽ പറഞ്ഞു.. അവന്റെ കണ്ണുകൾ അവളുടെ മുഖത്ത് കൂടി ഓടി നടന്നു... അവന്റെ ചിരി കണ്ടിട്ട് അവൾക്ക് ദേഷ്യം തോന്നി..തന്നെ പറ്റി ഇയാൾക്ക് ഒന്നും വേറെ അറിയാനില്ലേ...



\"എനിക്ക്..\"അവൾ ദേഷ്യം മാറ്റി വെച്ച് അവനോട് പറയാൻ തുടങ്ങി.. അവൾ വായ തുറന്നതും അവൻ ഇടയിൽ കയറി...


\"നോക്ക് കുട്ടി എന്നെ ഇഷ്‌ടായെന്ന് പറയാതെ തന്നെ എനിക്ക് മനസിലായി.. ഞാൻ ഇത് 18മത്തെ പെണ്ണുകാണലാണ്.. എല്ലാം പെഴകളായിരു lന്നു വല്ലവന്റെയും എച്ചില് തിന്നാൻ എന്റെ പട്ടി നിൽക്കും.. തന്നെ കണ്ടാലറിയാം താൻ ആരുടേയും എച്ചിലല്ലെന്ന്... എനിക്ക് തന്നെ നന്നായി ബോധിച്ചു..\"അവൻ അവളെ അടിമുടി നോക്കി പറഞ്ഞു... അവൻ അത്രയും പറഞ്ഞിട്ട് പുറം തിരിഞ്ഞ് നടക്കാൻ തുടങ്ങി..


\"അതല്ല എനിക്ക്..\"അവൾ അവനോട് വീണ്ടും പറയാൻ തുടങ്ങി...



\"ഒന്നും പറയണ്ട.. അടുത്ത മുഹൂർത്തത്തിൽ നമ്മുടെ കല്യാണം..\"അവൻ പറഞ്ഞിട്ട് അകത്തേയ്ക്ക് നടന്നു.. ഹോളിൽ മുതിർന്നവർ പല ജാതി ചർച്ചകളിലാണ്...
അവന്റെ വരവ് കണ്ട് അവന്റെ വീട്ടുകാരുടെ മുഖത്ത് സന്തോഷം മിന്നി മറഞ്ഞു..

പിന്നെ അവനോട് ഊർമിളയുടെ മാതാപിതാക്കൾ അയാളുടെ ജോലിയും മറ്റും ചോദിച്ചു മനസിലാക്കാൻ തുടങ്ങി.. അപ്പോളാണ് ഊർമിള അങ്ങോട്ട് വരുന്നത്...

അവളുടെ മുഖം കടന്നൽ കുത്തി വിറപ്പിച്ച പോലെ ആയിരുന്നു..അത് ആരും കാര്യമാക്കിയില്ല..

\"കുട്ടികൾക്ക് പരസ്പരം ഇഷ്‌ടയാ സ്ഥിതിയ്ക്ക് ഒട്ടും വൈകിപ്പിക്കണ്ട..\"വിശാലിന്റെ അച്ഛൻ എല്ലാവരോടുമായി പറഞ്ഞു...



\"എനിക്ക് ഒരു കാര്യം പറയാനുണ്ട്..\"അവൾ അത് കേട്ടപ്പോൾ മുന്നോട്ട് വന്ന് പറഞ്ഞു...



\"പറ മോളെ..\"അവളുടെ അച്ഛൻ മകളുടെ നിൽപ്പ് കണ്ട് ആശ്ചര്യത്തോടെ പറഞ്ഞു...



\"എടൊ തന്നെയെനിക്ക് ഒട്ടും ഇഷ്‌ടായില്ല..I am a virgin.. are you a virgin.. അല്ലെന്ന് തന്റെ മുഖത്തുണ്ട്.. താനൊരു പെഴയാണെന്ന്.. എനിക്കും എച്ചിലിനോട് അത്ര താല്പര്യമില്ല..\"അവൾ പല്ലുകൾ ഞെരിച്ചു കൊണ്ട് പറഞ്ഞു...


\"മോളെ..\"അമ്മ അവളുടെ കൈയിൽ ശക്തിയിൽ പിടിച്ചു കൊണ്ട് താക്കീത് നൽകി...



\"എന്റെ വിർജിനിറ്റി ആരും അളക്കാൻ ഇങ്ങോട്ട് വരണ്ട.. ആരും..\"അമ്മയുടെ കൈ കുടഞ്ഞെറിഞ്ഞു കൊണ്ട് അവൾ റൂമിലേയ്ക്ക് പോയി.. വിശാലും വീട്ടുകാരും എണീറ്റ് അച്ഛനെയും അമ്മയെയും ചീത്ത വിളിച്ചു കൊണ്ട് പുറത്തേയ്ക്ക് ഇറങ്ങി... കാറിൽ കയറുന്നത് വരെ വിശാലിന്റെ അമ്മ ഊർമിളയെ അവളുടെ സ്വഭാവത്തെ കുറ്റം പറഞ്ഞ് കൊണ്ടിരുന്നു...



\"അവൻ നിന്നോട് രഹസ്യമായി ചോദിച്ച കാര്യം നീ എന്തിനാ അത്രയും പരസ്യമായി  അവനോട് ചോദിച്ചത്..\"അവർ പോയപ്പോൾ അച്ഛൻ മകൾ കിടക്കുന്ന റൂമിൽ ചെന്ന് അവളുടെ ബെഡിൽ ഇരുന്ന് കൊണ്ട് ചോദിച്ചു..



\"അയാള് ഇനി ആരോടും ഈ ചോദ്യം ചോദിക്കാതിരിക്കാൻ.അത്രയും മോശമായിട്ടാണ് എന്നോട് അയാള് സംസാരിച്ചത്..\"അച്ഛന്റെ ചോദ്യത്തിന്  അവൾ മറുപടി കൊടുത്തിട്ട് അമ്മയെ നോക്കി.. അവിടെ ദേഷ്യമാണ്.. ആ സ്ത്രീ മകളെ പറഞ്ഞത് അമ്മയ്ക്ക് സഹിക്കാൻ പറ്റാത്ത കാര്യങ്ങളാണ്... ഊർമിള അമ്മയെ നോക്കി ഒന്നുമില്ലെന്ന് കണ്ണുകൾ കൊണ്ട് കാട്ടി...



\"എന്നാ വാ ഇതിന്റെ ക്ഷീണം മാറ്റാൻ നമുക്കൊരു സിനിമ കാണാൻ പോവാം..\"അച്ഛൻ മകളുടെ തീരുമാനം അഭിമാനത്തോടെ മാനിച്ചു...അച്ഛൻ ചെറു ചിരിയോടെ മകളോട് റെഡിയാവാൻ പറഞ്ഞിട്ട് ഭാര്യയുടെ കൈയിൽ കടന്ന് പിടിച്ചു.. എന്നിട്ട് അവരെയും കൂട്ടി റൂമിന് വെളിയിലേയ്ക്ക് ഇറങ്ങി...



\"അവൾടെ എല്ലാ തോന്നിവാസത്തിനും നിങ്ങള് ചൂട്ടും പിടിച്ച് മുന്നേ നടന്നോ..\"ഭർത്താവിന്റെ മൗനം അവരിൽ അരിശം ഉളവാക്കി.. മകളെ പറഞ്ഞ് മനസിലാക്കാൻ നിൽക്കാത്ത ഭർത്താവിനെ നോക്കി പിറുപിറുത്തു...



\"എന്റെ മകളുടെ ചിന്തകൾ പ്രവർത്തികൾ തെറ്റുണ്ടെന്ന് തോന്നുമ്പോ ഞാൻ നിന്നോട് ചോദിക്കാം ഒരു കാര്യം..\"അയാൾ തന്റെ ഭാര്യയുടെ മുറുമുറുപ്പ് കേട്ട് ഗൗരവത്തോടെ പറഞ്ഞു..



\"എന്ത് കാര്യം..\"ഭർത്താവിൽ നിന്നും പിടി വിട്ട് അവർ സംശയത്തോടെ ചോദിച്ചു...



\"ഊർമിയുടെ ചിന്തകൾ തെറ്റെന്ന് തോന്നുമ്പോ ചോദിക്കും.. അന്ന് നീ എനിക്ക് അതിന് ഉത്തരം തരണം.. അപ്പോ മാത്രം..\"അയാൾ പറഞ്ഞിട്ട് ഡ്രസ്സ്‌ മാറാൻ റൂമിലേയ്ക്ക് നടന്നു.. പുറകെ അവളും..

എന്നാലും എന്താവും ആ ചോദ്യം..അവൾ സ്വയം ചോദിച്ചു...



ARE YOU VIRGIN...