Aksharathalukal

തന്മിഴി

തനു....
നീയെന്ത് ചെയ്യാ അവിടെ
എത്ര നേരമായി നിന്നെ വിളിക്കുന്നു

ഓ ഈ അമ്മ...
ദ വരുവാ അമ്മ

താഴെക്കെതിയ തനു കാണുന്നത് തന്റെ മാർക്ക്‌ ലിസ്റ്റും പിടിച്ചു നിൽക്കുന്ന അമ്മയെയാണ്

ദൈവമേ പെട്ടോ.. ഇതെങ്ങനെ കിട്ടി

നീയവിടെ നിന്ന് താളം ചവിട്ടാതെ ഇങ്ങോട്ടേക്ക് വാ

എന്താ അമ്മ

എന്താന്ന് നിനക്കറിയില്ലേ
ഇതെന്താ തനു...
ഒരു subject പോലും നിനക്ക് 60% കൂടുതൽ മാർക്കില്ല നീയെന്ത് ഭാവിച്ച
പഠിക്കേമില്ല പറയുന്നതൊട്ട് അനുസരിക്കെമില്ല
നീയെന്താ ഇങ്ങനെയൊക്കെ ചെയ്യുന്നേ

ഇതൊക്കെ കേട്ടിട്ടും തനുവിന് ഒരു കൂസലുമില്ലാതെ അതെല്ലാം കേട്ടു നിന്നു
ആദ്യമൊക്കെ വീട്ടിൽ ഇങ്ങനെ പറയുമ്പോ സങ്കടം വരുമായിരുന്നു ഇപ്പൊ കേട്ട് കേട്ട് ശീലമായി
അവൾ ഓർത്തു

ഞങ്ങളിന്ന് ഫങ്ക്ഷൻ പോവുന്നുണ്ട് നീയും വരണം.

അത്രയും നേരം മിണ്ടാതിരുന്ന അച്ഛനായിരുന്നു പറഞ്ഞത്

ഞാൻ വരില്ല...
എനിക്ക് അവിടെ ആരുമായിട്ട് വല്യ കമ്പനി ഒന്നുല്ല

നീ വരും
വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കല്ലേ തനു നീ

ഇല്ല ഇല്ല ഇല്ല
ഞാൻ വരില്ല എനിക്ക് അവിടെയുള്ള ആരെമിഷ്ടമില്ല

ദേവി നീയിവളോടൊന്ന് പറയു വരാനായിട്ട് ഞാൻ ഇനി നിന്ന എന്തേലും ചെയ്ത് പോവും

അച്ഛൻ ദേഷ്യം ഒരു വിധം കണ്ട്രോൾ ചെയ്ത് പറഞ്ഞു കൊണ്ടാവിടുന്ന് പോയി

നിനക്കെന്താ തനു
നീ വന്നേ പറ്റു... എല്ലാത്തിനും വാശി
നിനക്ക് നിന്റെ വാശിയും ന്യായീകരണവും ആണ് വലുത്...
നിനക്ക് ഞങളുടെ വിഷമം അറിയണമെങ്കിൽ നിനക്കും കുട്ടികൾ ഉണ്ടാവുമ്പോ നീ അറിയൂ

ഞാൻ എങ്ങോട്ടും വരില്ല അമ്മ എന്നെ നോക്കണ്ട

തനു അവിടെയുണ്ടായിരുന്ന ബുക്കെല്ലാം തട്ടിത്തെറിപ്പിച്ചു കൊണ്ട് മുകളിലത്തെ തന്റെ മുറിയിലേക്ക് കയറി ഡോർ വലിച്ചടച്ചു കുറ്റിയിട്ടു

ഇതാണ് തന്മയി ചന്ദ്രശേഖർ എന്നാ തനു
അച്ഛൻ ചന്ദ്രശേഖർ സ്കൂൾ ടീച്ചർ ആണ് അമ്മ ഭാരതി ചന്ദ്രശേഖർ ആളൊരു ബാങ്കിൽ വർക്ക്‌ ചെയ്യുന്നു
തനു ഒറ്റ മോളായത് കൊണ്ട് കുഞ്ഞായിരുന്ന സമയം തൊട്ട് അവളെ കൊഞ്ചിച്ചു തന്നെയായിരുന്നു വളർത്തിയത് എന്നാൽ അതിന്റെ ബാക്കി എന്നോണം വാശി അവളിൽ ദിനംപ്രതി കൂടി കൊണ്ടിരുന്നു

*************

രാത്രി 8 മണിക്ക് ശേഷമായിരുന്നു തനു കണ്ണ് തുറന്നത്

8.15 ആയോ ഞാൻ ഇത്രേം നേരം ഉറങ്ങിയോ

അതും ആലോചിച്ചു കൊണ്ടവൾ ഫ്രഷാവാനായി കയറി
തലയിലൂടെ തണുത്ത വെള്ളം ഒഴുകിയിറങ്ങിയതും തനുവിന് വല്ലാത്തൊരു ആശ്വാസം തോന്നി

കുളി കഴിഞ്ഞു ഇറങ്ങിയതും അടച്ചിട്ടിരുന്ന ഡോർ പതിയെ തുറന്നു കൊണ്ടവൾ പുറത്തേക്കിറങ്ങി
താഴെ വന്നതും മനസിലായി അച്ഛനും അമ്മയും പോയി എന്ന്
എന്തേലും ആവട്ടെ എന്ന് ഓർത്തു കൊണ്ടവൾ അടുക്കളയിൽ പോയി കഴിക്കുവാൻ എടുത്ത് കൊണ്ട് ടീവി ഓൺ ചെയ്തു

കഴിച്ചു കഴിഞ്ഞതും അടുക്കളയെല്ലാം അടച്ചതിനു ശേഷം തന്റെ മുറിയിലേക്ക് തനു നടന്നു

ഇപ്പോ എന്താ ചെയ്യാ

മേളിലേക്ക് നോക്കിയവൾ ആലോചിച്ചു നിന്നു

ഇത് വായിക്കാം എന്ന മേശയിലിരിക്കുന്ന നോവലിലേക്ക് അവളുടെ കണ്ണുകൾ പതിഞ്ഞു
ബുക്കും എടുത്ത് ബെഡിലേക്ക് കിടന്നു

നിലാവിന്റെ ശോഭയിൽ പ്രകൃതി അതിമനോഹരിയായി കാണപ്പെട്ടു
എന്നാൽ
മൂവരുടെയും കാലുകൾ ആ മണ്ണിൽ പതിഞ്ഞതും ചന്ദ്രൻ പേടിച്ചരണ്ടെന്ന പോൽ മേഘങ്ങൾക്കിടയിൽ ഒളിച്ചു
കറുപ്പും ചുവപ്പും കലർന്ന പട്ടു വസ്ത്രങ്ങളായിരുന്നു അവർ ധരിച്ചിരുന്നത്
നടുക്ക് നിന്നിരുന്നവന്റെ കൈയിലായി ഒരു മാന്ത്രിക ദണ്ട് ഉണ്ടായിരുന്നു അതിൽ ചുവന്ന രത്നക്കല്ല് പൂർണമായി അവിടമാകെ പ്രകാശം പരത്തി
വീടിനടുത്തേക്കവർ നടന്നടുത്തു
തന്റെ കൈയിലിരുന്ന ദണ്ട് ഉപയോഗിച്ചു കൊണ്ടയാൾ മന്ത്രമുരുവിട്ടു അവരുടെ ആഗ്രഹപ്രകാരം അവർക്ക് മുന്നിലായ് വാതിൽ തുറക്കപ്പെട്ടു
വീടിനുള്ളിലേക്ക് കയറിയതും ആ വാതിലുകൾ താനേ അടഞ്ഞു പോയിരുന്നു

പ്രധാനി എന്ന് തോന്നിക്കുന്നവൻ കൂടെ നിന്നിരുന്ന രണ്ട് പേർക്കും മുകളിലേക്ക് കണ്ണ് കാണിച്ചു
അവർ മൂവരും ഓരോ പടികളായി കയറി
തനുവിന്റെ മുറിക്ക് മുന്നിലെത്തിയതും അവർ ഒന്ന് നിന്നു
അയാൾ കണ്ണുകളടച്ചു എന്തോ ഉരുവിട്ടതിനു ശേഷം മുറിയുടെ വാതിൽ തള്ളി തുറന്നു
കമിഴ്ന്നു കിടന്നു ബുക്ക്‌ വായിച്ചു കൊണ്ടിരുന്ന തനു ശബ്ദം കേട്ടതും തിരിഞ്ഞു നോക്കി
അവൾക്ക് തന്റെ കണ്ണുകളിൽ വിശ്വസിക്കാനായില്ല

കൈയിലിരുന്ന മാന്ത്രികദണ്ട് ഒന്ന് വീശിയതും തനു കട്ടിലിൽ ബന്ധിക്കപ്പെട്ടിരുന്നു
നാവിന്റെ ചലന ശേഷി നഷ്ടമായതു പോലെയാവൾക്ക് തോന്നി

തനിക്ക് ചുറ്റുമായി അഗ്നിയെരിയുന്നത് അവൾ കണ്ടു
വിയർപ്പ് കണങ്ങൾ അവളിലൂടെ ചാലിട്ടൊഴുകി
തന്റെ ശരീരം ചുട്ടു പൊള്ളുന്നതായി അവൾക്കനുഭവപ്പെട്ടു

അവരിൽ പ്രധാനിയായിരുന്നവൻ അവൾക്കടുത്തേക്ക് നടന്നടുത്തു
കൈയിലുണ്ടായിരുന്ന രക്തത്താൽ അയാൾ അവളുടെ നെറ്റിയിലായി ഒരടയാളം തീർത്തു
തനുവിന്റെ കണ്ണുകൾ അടഞ്ഞു പോയിരുന്നു....

**************

എല്ലാവരും ചോദിച്ചു തനു എവിടെയെന്ന് ഞാൻ എന്ത് പറയാനാ

ഞാൻ നിന്നോട് പറഞ്ഞതല്ലേ ദേവി അവളെ എങ്ങനെയെങ്കിലും കൊണ്ട് പോവണമെന്ന്

ഇപ്പൊ എന്റെ കുറ്റമായോ
അച്ഛന്റെയല്ലേ മോള് അതെ വാശി അതെ ദേഷ്യം

ആ ഇനി എന്റെ മേലേക്ക് കയറിക്കോ

ഫങ്ക്ഷൻ കഴിഞ്ഞു വീട്ടിലെത്തിയിരുന്നു ചന്ദ്രശേഖറും ഭാരതിയും
അവർ സംസാരിച്ചു കൊണ്ട് ഡോർ തുറന്ന് അകത്തേക്ക് കയറി 

ഞാൻ അവളെയൊന്ന് നോക്കിയിട്ട് വരാം വാശിക്ക് കഴിക്കാതെയിരിക്കും പെണ്ണ്

ആ... ഞാൻ എന്ന ഒന്ന് പോയി കുളിക്കട്ടെ മൊത്തം വിയർത്തു കുളിച്ചു...
വല്ലാത്ത ചൂടും

അതും പറഞ്ഞു കൊണ്ട് ചന്ദ്രൻ മുറിയിലേക്ക് പോയി

ഏട്ടാ....
കുളി കഴിഞ്ഞിറങ്ങിയതും ഭാരതിയുടെ ഉറക്കെയുള്ള നിലവിളി കേട്ട് കൊണ്ട് ചന്ദ്രൻ മുകളിലേക്കോടി എത്തിയിരുന്നു
തനുവിന്റെ മുറിയിൽ ചെന്നതും കണ്ടു
ഭാരതി തനുവിനെ മടിയിൽ കിടത്തി എണീപ്പിക്കാൻ ശ്രമിക്കുന്നത്

മോളെ തനു എന്താ പറ്റിയെ കണ്ണ് തുറക്ക് ചന്ദ്രേട്ടാ മോള്

എന്താ പറ്റിയത് ദേവി മോൾക്കെന്താ പറ്റിയത്

എനിക്കറിയില്ല ചന്ദ്രേട്ടാ ഞാൻ നോക്കുമ്പോ മോള് ദേ നിലത്തു ബോധമില്ലാതെ കിടക്കുവാ

അവരിരുവരും മാറി മാറി വിളിച്ചിട്ടും തനു കണ്ണ് തുറന്നില്ല 

ചന്ദ്രേട്ടാ അജു മോനെ ഒന്ന് വിളിച്ചു നോക്ക്

അത് കേട്ടതും ചന്ദ്രൻ തന്റെ മൊബൈലിൽ
Dr Arjun എന്ന നമ്പറിലേക്ക് ഡയൽ ചെയ്തിരുന്നു

************

ഭാരതിയാന്റി പേടിക്കാൻ ഒന്നുമില്ല ചെറുതായിട്ട് ഒരു പാനിക് അറ്റാക്ക് ആയിരുന്നു എന്തായാലും ആൾക്ക് ഒരുപാട് ടെൻഷൻ ഉണ്ടാക്കുന്ന രീതിയിൽ ഒന്നും കുറച്ചു ദിവസത്തേക്ക് പറയണ്ട
നല്ല പോലെ പേടിച്ചിട്ടുണ്ട് ടെൻഷൻറെ ആയിരിക്കും ഞാനെന്തായാലും ഒരു ഇൻജെക്ഷൻ കൊടുത്തിട്ടുണ്ട് എണീറ്റു കഴിയുമ്പോൾ എന്തേലും കഴിക്കാൻ കൊടുത്തോളൂ
പിന്നെ കുറച്ചു ദിവസം അവൾ ഇവിടെ നിന്നൊന്ന് മാറി നിൽക്കട്ടെ മൈൻഡ് ഒന്ന് ഓക്കേ ആവുന്നത് വരെ 

അർജുൻ അവരോട് പറഞ്ഞു കൊണ്ടിരുന്ന സമയം തനു പയ്യെ തന്റെ കണ്ണുകൾ ചിമ്മി തുറന്നു

അമ്മ...

മോളെ..
ഒന്നുല്ല മോള് കിടന്നോ അമ്മ ഇപ്പൊ വരാം
അജു കുറച്ചു നേരം ഇവിടെ ഒന്ന് ഇരിക്കാമോ

അതിനെന്താ ഞാൻ ഇരുന്നോളാം

തനു....

മ്മ്

നിനക്കെന്താ പറ്റിയെ ഇതിനു മാത്രം പേടിക്കാനായിട്ട്

അത് ഞാനൊരു സ്വപ്നം കണ്ടതാ

ഇതിനു മാത്രം സ്വപ്നം നിനക്കെവിടുന്നാ

കളിയാക്കി കൊണ്ട് അജു ചോദിച്ചു

അതിന് ഉത്തരമായി അവൾ അവനെ നോക്കിയൊന്ന് കണ്ണുരുട്ടി

നീ നോക്കി പേടിപ്പിക്കണ്ട യക്ഷി

ഒന്ന് പോയെ അജുവേട്ട

അപ്പോഴേക്കും ഭാരതി കഴിക്കുവാനുള്ളത് എടുത്ത് കൊണ്ട് വന്നിരുന്നു

കുറച്ചു കഴിഞ്ഞതും നന്നായി റസ്റ്റ്‌ എടുക്കണമെന്ന് പറഞ്ഞു കൊണ്ട് അജു അവിടെ നിന്നും പോയിരുന്നു

തനു...
മോളെ നാളെ നിന്നെ അച്ചാച്ചന്റെ അടുത്ത് കൊണ്ട് വിടട്ടെ
കുറച്ചു നാൾ അവിടെ നിന്നോ
ക്ലാസ്സ്‌ തുടങ്ങുമ്പോ വന്ന മതി

അത് കേട്ടതും തനുവിന്റെ കണ്ണുകൾ തിളങ്ങി
പക്ഷെ പെട്ടന്ന് തന്നെ അവളുടെയാ സന്തോഷം മങ്ങിയിരുന്നു

അച്ഛമ്മയെ മോള് ഓർക്കേണ്ട അച്ചാച്ചനും ജാനുവമ്മയും ഒക്കെയില്ലേ

അവൾ സന്തോഷത്തോടെ തലയാട്ടി
അവൾക്ക് നെറ്റിയിലായി ഒരു കുഞ്ഞുമ്മ നൽകി കൊണ്ടവർ രണ്ട് പേരും മുറിവിട്ടിറങ്ങി

ക്ഷീണം തോന്നിയതും തനുവിന്റെ കണ്ണുകൾ ഉറക്കത്തിലേക്ക് വഴുതി വീണിരുന്നു

തുടരും...

ആദ്യത്തെയാണ് എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ പറയണേ

By രുദ് 

തന്മിഴി

തന്മിഴി

4.2
1840

രാവിലെ 5 മണിക്ക് അവർ ഭാരതിയുടെ തറവാട്ടിലേക്ക് തിരിച്ചിരുന്നുതനു ആരോടും ഒന്നും തന്നെ വലുതായിട്ട് മിണ്ടിയിരുന്നില്ലഭാരതിക്കും ചന്ദ്രനും അതിൽ വിഷമം തോന്നിയെങ്കിലും ഇന്നലത്തെ ബാക്കിയായിരിക്കും എന്നവർ വിചാരിച്ചു തനു കണ്ണുകൾ അടച്ചു വിൻഡോയിൽ ചാരിയിരുന്നുമുഖത്തായി പതിക്കുന്ന തണുത്ത കാറ്റവളെ തൊട്ടുണർത്തികണ്ണുകൾ ചിമ്മി തുറന്നവൾ കണ്ടുഅവരുടെ തറവാട്ടിൽ എത്തിയിരിക്കുന്നുപഴയമുടെ മോഡി ഒട്ടും കുറയക്കാതെ പണി കഴിപ്പിച്ചിരിക്കുന്ന ഒരു എട്ടുകെട്ട് വീടായിരുന്നു അത്തറവാടിനോട് ചേർന്നുള്ള മാവിൽ ആരോ കെട്ടിയിട്ടിരിക്കുന്ന ഊഞ്ഞാൽ അവളുടെ കണ്ണുകളിലുടക്കിഅ