Aksharathalukal

കാർമേഘം പെയ്യ്‌തപ്പോൾ.. part -34

എനിക്ക് എന്താണ് സംഭവിച്ചത്... ഞാൻ എന്തിനാണ് അവളെ ഉമ്മ വെച്ചത്.... അതുകൊണ്ട് മാത്രമല്ലേ ഇപ്പോ എല്ലാരുടെ മുമ്പിലും അവളും കുറ്റക്കാരിയായത്... ഞാനാണ് എല്ലാരുടെ മുമ്പിലും ഇപ്പൊ അവളെ  കുറ്റക്കാരിയാക്കാൻ കാരണം .... പക്ഷേ എന്തുകൊണ്ടാ അവളുടെ വീട്ടുകാർ ചോദിച്ചപ്പോൾ എനിക്ക് എതിർത്ത് ഒന്നും പറയാൻ തോന്നാതിരുന്നത് അവളെ വിവാഹം കഴിക്കാൻ സമ്മതമാണെന്ന് എന്തിനാ ഞാൻ പറഞ്ഞത്..... അവളെ എന്റെ ഭാര്യ ആക്കാൻ ഞാൻ അത്രത്തോളം ആഗ്രഹിച്ചിരുന്നോ ....എന്തുകൊണ്ട് എനിക്ക് മറന്നൊന്നും പറയാൻ തോന്നിയില്ല.... ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലല്ലെന്ന് എന്തുകൊണ്ട് പറയാൻ സാധിച്ചില്ല... അറിയാതെ സംഭവിച്ചു പോയ ഒരു തെറ്റാണെന്ന് എന്തുകൊണ്ട് പറഞ്ഞില്ല... എനിക്ക് അവളെ രക്ഷിക്കാമായിരുന്നു..... അവളുടെ ഭാഗത്തല്ല തെറ്റ് ഞാൻ ആണ് തെറ്റ് ചെയ്തതെന്ന് അവരോട് പറയാമായിരുന്നു...എന്തുകൊണ്ട് ഞാൻ പറഞ്ഞില്ല അവളെ ഞാനും ആഗ്രഹിച്ചിരുന്നില്ലേ..... ഒരുപക്ഷേ അവരവളെ കൊണ്ടുപോയിരുന്നെങ്കിൽ പിന്നീട് എനിക്ക് അവളെ കിട്ടില്ല എന്ന് ഉറപ്പുള്ളത് കൊണ്ട് മാത്രമാണ്.....

\"ഞങ്ങൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് തിരുത്താൻ എനിക്കറിയാം ഞാൻ അവളെ വിവാഹം കഴിക്കാം.....\"

എന്ന് അവരുടെ മുഖത്ത് നോക്കി പറഞ്ഞത്.... എനിക്ക് അവളെ വിട്ടു പിരിയാൻ സാധിക്കുമെന്ന് തോന്നിയില്ല...അതെ അത് മാത്രമാണ് എന്നെക്കൊണ്ട് അത് പറയിപ്പിച്ചത് ..

നാളെ അവൾ എന്റെ ഭാര്യയായി ഈ വീട്ടിലേക്ക് വരുന്നു.... എനിക്ക് എന്തുകൊണ്ട് അവളോട്‌ ചെയ്തതിന് കുറ്റബോധം തോന്നാത്തത്.... അവളുടെ മുഖത്തേക്ക് നോക്കുമ്പോൾ മാത്രം ചെറിയൊരു വിഷമം.... പക്ഷേ അത് ഇല്ലാതാക്കാൻ എന്നെക്കൊണ്ട് സാധിക്കും....

ഒരുപക്ഷെ ഇത് സ്വപ്നമാണോ....

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

കോളേജിൽ നിന്നും തിരിച്ചു വന്ന മൂന്നുപേരും കാണുന്നത് കരഞ്ഞുകൊണ്ടിരിക്കുന്ന ജാനുവിനെയാണ്.... എന്തോ സംഭവിച്ചിട്ടുണ്ട് എന്നവർക്ക് മനസ്സിലായി പക്ഷേ എന്താണെന്ന് മാത്രം അറിയുന്നില്ല..... എല്ലാവരുടെയും മുഖത്തും തികച്ചും ഗൗരവം മാത്രം.... പതിവില്ലാതെ സിദ്ധുവും പപ്പയും ഒക്കെ വന്നിട്ടുണ്ട് കാര്യമായി എന്തേലും നടക്കാതെ ഓഫീസിലെ വർക്ക്‌ മുടക്കി അവർ വരില്ല എന്നുള്ളത് മൂന്ന് പേർക്കും നന്നായി അറിയാമായിരുന്നു....

പക്ഷേ ജാനു എന്തിനുവേണ്ടി കരയണം..... ജാനുന്റെ പാരൻസ് വരുന്ന കാര്യം എന്നെ വിളിച്ച് പറഞ്ഞതാണല്ലോ..... ജുന്നു ഒരു നിമിഷം ആലോചിച്ചു.... അവൾക്കൊരു സർപ്രൈസ് ആയിരിക്കട്ടെ എന്ന് വച്ചാ ഞാൻ പറയാതിരുന്നത് പക്ഷേ ഇവിടെ അവരെ ഒന്നും കാണുന്നില്ലല്ലോ.... ഇനി അവർ പോയി കാണുമോ...
അങ്ങനെ പോകാൻ വഴിയില്ല...ഞങ്ങളെ കാത്തു നിൽക്കാതെ പോവോ ..... ഇനി ചെലപ്പോ അവര് വന്നിട്ട് പോയതിന്റെ സങ്കടം  ആവും അവൾക്ക് .... അതിനാവും അവൾ കരഞ്ഞത്....എന്താണേലും ചോദിക്കാം....ഞാൻ നേരെ ജാനുവിന്റെ അടുത്തേക്ക് നടന്നു...
പക്ഷേ വല്യമ്മച്ചി എന്നെ തടുത്തു അവളുടെ അടുത്തേക്ക് എന്നെ പോവാൻ സമ്മതിച്ചില്ല.... എന്തോ കാര്യമായ പ്രശ്നം നടന്നിട്ടുണ്ട് എന്ന് എനിക്ക് മനസ്സിലായി... ശാന്തമായി ഇരിക്കുന്ന മമ്മിയുടെ മുഖത്ത്   ദേഷ്യമല്ല വേറെന്തൊക്കെയോ നിറഞ്ഞുനിൽക്കുന്ന ഒരു വികാരം... മമ്മിയും ആകെ ടെൻഷനിലാണ് മമ്മിയുടെ മുഖം കണ്ടാൽ തന്നെ അറിയാം.....

ആരും ഒന്നും പറയുന്നില്ല പിന്നെ എങ്ങനെ മനസ്സിലാകാനാണ്....

ഞാൻ നേരെ അടുക്കളയിലേക്ക് പോയി മമ്മിയോട് തിരക്കുക എന്നായിരുന്നു എന്റെ ലക്ഷ്യം.... അധികമൊന്നും മമ്മി പറഞ്ഞില്ലേലും ജാനുന്റെ പേരെന്റ്സ് വന്നതും  നാളെ ജാനുവിന്റെയും സിദ്ധുവിന്റെo മാരേജ് ആണ് എന്നും മാത്രം പറഞ്ഞു....

എങ്ങനെ സംഭവിക്കണമെങ്കിൽ എന്തൊക്കെയോ ഇവിടെ നടന്നിട്ടുണ്ട്.....ആരോടാ ഒന്ന് ചോദിക്കുക....

പക്ഷേ അന്ന് മുഴുവനും ജാനുന് കാവലായി വല്യമ്മച്ചി ഉണ്ടായിരുന്നു ഒന്നും ചോദിക്കാനോ പറയാനോ ഞങ്ങൾക്കാർക്കും പറ്റിയില്ല.....

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

പിറ്റേന്ന് രാവിലെ......

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

                    തുടരും...........



കാർമേഘം പെയ്യ്‌തപ്പോൾ.. part -35

കാർമേഘം പെയ്യ്‌തപ്പോൾ.. part -35

5
939

രാത്രി ഒട്ടും ഉറങ്ങാൻ സാധിച്ചിരുന്നില്ല.... അമ്മയുടെയും അച്ഛന്റെയും കരഞ്ഞു കലങ്ങിയ കണ്ണും തല താഴ്ന്നുള്ള നിൽപ്പും ... അതിലുപരി അവരുടെ വിശ്വാസത്തിനുമേൽ ഏറ്റ മങ്ങൽ... എല്ലാം ഓർത്തത് കൊണ്ടോ എന്തോ രാത്രി ഒരുപാട് നേരം വൈകിയുo കണ്ണടയ്ക്കാൻ സാധിച്ചില്ല പുലർച്ചെ എപ്പോഴോ ഒന്ന് ഉറങ്ങിപ്പോയി..... അതേ എന്റെ സമ്മതമില്ലാതെ... എന്റെ താൽപ്പര്യം നോക്കാതെ... എന്റെ കല്യാണം... എന്താണ് ചെയ്യേണ്ടത്.... ഒരു എത്തും പിടിയും കിട്ടുന്നില്ല....എന്നെ കേൾക്കാൻ ആരും തയ്യാറല്ല... ഒരു വാക്ക് ചോദിക്കായിരുന്നില്ലേ അവർക്ക്.... ശെരിക്കും എന്താണ് ഞങ്ങൾക്കിടയിൽ സംഭവിച്ചത്.... അതൊരു സ്വപ്നമാണെന്നാ ഞാൻ