Aksharathalukal

തൊടുപുഴയാറ്

തൊടുപുഴയാറ്
-----------------

നാടിനു മുഴുവൻ വൈദ്യുതി നല്കിയ
നിലയമൊഴുക്കിയ കുളിർനീരിൽ
പശ്ചിമഗിരിയുടെ പനിനീർതൂവിയ
കുളിരു നിറച്ചൊരു പുഴയാണ്!

അങ്ങു വടക്കേ ചോരപ്പുഴയുടെ
അരുണിമ തേടുമൊഴുക്കല്ലാ...
അറബിക്കടലിൻ മാറു തണുക്കാൻ 
കുളിരു നിറച്ചയൊഴുക്കാണ്!

കീഴ്മലനാടിനു തിലകം ചാർത്തും
പരിശിഷ്ടങ്ങൾക്കിടയിൽ,
വിണ്ണാറായിട്ടൊഴുകും തൊടുപുഴ
മാമലനാടിനു പുണ്യനദി!

കാട്ടുമരുന്നിൻ വേരിന്നിടയിൽ
കൊടുവേലിച്ചെടി തെട്ടുവണങ്ങി,
സുകൃതം വിതറും വനകന്യകയായ്
പുളകം തീർക്കും തൊടുപുഴയാർ!

കുറ്റം പറയാനേറെയെളുപ്പം

കുറ്റം പറയാനേറെയെളുപ്പം

5
476

കുറ്റം പറയാനേറെയെളുപ്പംകുറ്റം കുറ്റം പറയാനേറെയെളുപ്പംവിഷമം വിഷമം സത്യം കാണാൻ.നാടുഭരിക്കും നേതൃത്വത്തിനു-കുറ്റമൊഴിഞ്ഞൊരു നേരമതുണ്ടോ?അഴുകിയ എച്ചിൽ, ചപ്പും ചവറുംവഴിയിൽത്തള്ളി; നേരെപോകുംപ്രകൃതിക്കായൊരു ജാഥ നയിക്കാൻമലീകരണ സെമിനാറു നയിക്കാൻ!പശുവിനെ വെട്ടി വിറ്റു പിഴയ്ക്കുംകശ്മലനെത്തും സമരം ചെയ്യാൻ,ഗോവധമെന്ന കൊടുംപാപത്തിനുനിയമം കൊണ്ടൊരു തടസ്സം തീർക്കാൻ!സ്വന്തം ചെയ്തികൾ പാടെ മറന്നുംഅന്യൻ ചെയ്തതിൽ കുറ്റം കണ്ടുംകൊടിയുടെ പിറകെ പോകും ജനമേആദ്യം മാറ്റം നിങ്ങൾ വരുത്തൂ!കുറ്റം ചെയ്വതു തുടരും നേരംകുറ്റം കണ്ടു പിടിക്കാനേറെയെളുപ്പം!കള്ളൻ നല്ലൊരു പേലീ