ശാന്തിനിലയം നിലാവിൽ കുളിച്ചു നിൽക്കുന്നു..
ആ പഴയ നാലുകെട്ടിന്റെ ചുറ്റുമുള്ള മുറ്റം നിറയെ മുല്ലമൊട്ടുകൾ വിരിഞ്ഞു ഗന്ധം നിറഞ്ഞിരിക്കുന്നു
രാമേട്ടനും ഭാര്യ സാവിത്രിയമ്മയും ആയിരുന്നു ആ വീടിന്റെ ഉടമസ്ഥർ..
മക്കൾ എല്ലാവരും വിദേശത്തു ആയിരുന്നതിനാൽ ആ വലിയ വീട്ടിൽ ഒറ്റപെട്ടു താമസിക്കാൻ അവര്ക് മടി ആയിരുന്നു അതിനാൽ അവര് ചെറിയ ഒരു ലേഡീസ് ഹോസ്റ്റൽ നടത്തിവരികയാണ് അവർ..
കൊച്ചിയിൽ പഠിക്കാൻ വരുന്ന കുട്ടികൾക്കും ജോലിക്കു വരുന്ന സ്ത്രീകൾക്കും ഒരു താമസ സ്ഥലം ആയി മാറി ഇന്ന് ശാന്തിനിലയം.
എല്ലാവരെയും രാമേട്ടനും സാവിത്രിയമ്മയും സ്വന്തം മക്കളേ പോലെ ആണ് സ്നേഹിക്കുന്നത്..
സമയ൦ രാത്രി 11.മണി .. ശാന്തിനിലയത്തിലെ ലൈറ്റ് എല്ലാം അണഞ്ഞു...
എല്ലാവരും അവരവരുടെ മുറികളിൽ ഉറക്കത്തെ പ്രതീക്ഷിച്ചു കിടന്നു..
പക്ഷെ ഒരാൾ മാത്രം ആകെ വിഷമത്തിൽ എന്നപോലെ മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും ഒകെ ഉലാത്തുന്നു..
ഇടക്കിടെ ഫോൺ എടുത്ത് ആരെയോ വിളിച്ചു നോക്കുന്നു... മറുതലക്കൽ നിന്ന് കാൾ എടുക്കാൻ ആരുമില്ല അവൾ വീണ്ടും വിഷമത്തോടെ കട്ടിലിൽ ഇരുന്നു..
സ്വാതി അതായിരുന്നു അവളുടെ പേര്.. അവളുടെ ഏറ്റവും അടുത്ത കൂട്ടുകാരി ആയിരുന്നു അമ്മു എന്ന് അവൾ വിളിക്കുന്ന അമൃത. അവളുടെ കൂടെ മുറിയിൽ താമസിച്ചിരുന്ന ഒരു പാവം കുട്ടി ആയിരുന്നു അമ്മു..
അവർ ഒരുമിച്ചു ഒരു സോഫ്റ്റ്‌വെയർ കമ്പനിയിൽ ജോലി ചെയ്‌യുകയാണ്.. അമ്മുവിൻറെ സ്ഥലം കോട്ടയം ആണ്..
സ്വാതി ഒരു അനാഥ ആണ്..
അവൾ ഇവിടെ നിന്ന് നാട്ടിൽ പോയിട്ട് നാല് ദിവസം ആയി.. ഒരു കാൾ ഇല്ല മെസേജ് ഇല്ല.. അവൾ എവിടെയാ ? ഒന്നും മനസിലാകുന്നില്ല
എന്താ അവൾ എന്റെ കാൾ എടുക്കാത്തത് ? അവൾ ആലോചനയിൽ ആയി..
അമ്മുവിനൊപ്പം താനും നാട്ടിൽ പോകേണ്ടതായിരുന്നു..
അവളുടെ അച്ഛനും അമ്മക്കും ഓക്കേ സ്വാതിയെ വളരെ ഇഷ്ടമാണ്.. ഒരുപാട് തവണ അവൾക്കൊപ്പം നാട്ടിൽ പോയിട്ടുണ്ട് സ്വന്തം മകളെ പോലെ തന്നേയ് അവർ തന്നെയും നോക്കിയിരുന്നത്..
ഇപ്പോൾ അവൾ നാട്ടിൽ പോയപ്പോൾ അവൾക്കൊപ്പം പോകാൻ തനിക് പറ്റില്ല.. തന്റെ പ്രൊജക്റ്റ് സമർപ്പിക്കേണ്ട അവസാന ദിവസം ആയിരുന്നു അന്ന് .. അത് ചെയ്തു തീർത്തപ്പോൾ തന്നേ രാത്രി മണി 10. പെരുമഴ ആയിരുന്നു എങ്ങനെയൊക്കെയോ ആണ് അന്ന് വീട്ടിൽ തിരികെ എത്തിയത്..
അമ്മു വീട്ടിൽ എത്തിയിട്ട് വിളികമെന്നു പറഞ്ഞു പോയതാണ്.. പിന്നെ ഒരു അറിവും ഇല്ല... ഇന്ന് അവളുടെ \'അമ്മ ഇങ്ങോട്ടു വിളിച്ചപ്പോൾ ആണ് എന്തോ പന്തികേട് തോന്നിയത്.. അവൾ വീട്ടിലൊട്ടെ വിളിക്കുന്നില്ല.. അവൾ എവിടെയാ എന്നൊക്കെ ചോദിച്ചപ്പോൾ ഞാൻ ആകെ തകർന്നു പോയി...
രാമേട്ടനോട് അമ്മുവിനെ കുറിച്ച് ഉള്ള കാര്യങ്ങൾ ഒകെ സ്വാതി പറഞ്ഞു..
രാമേട്ടൻ ഒന്ന് ആലോചിച്ചിട്ട് സ്വതിയോടായി പറഞ്ഞു നമ്മൾക്കു രാവിലെ തന്നേയ് പോലീസ് സ്റ്റേഷനിൽ പോയി ഒരു പരാതി കൊടുക്കാം.. മോള് വിഷമിക്കേണ്ട
എന്തൊക്കെയോ ആലോചിച്ചു സ്വാതി മയങ്ങി പോയി..
മുറിയിൽ നിറയെ മുല്ലപ്പൂവിന്റെ ഗന്ധം അരിച്ചു കയറാൻ തുടങ്ങി ..
സ്വാതി യുടെ കട്ടിലിൽ അമ്മു വന്നു ഇരുന്നു
സ്വാതി .... സ്വാതി .. അവൾ മെല്ലെ വിളിച്ചു
സ്വാതി പാതി മയക്കത്തിൽ കണ്ണ് തുറന്നു നോക്കി തന്റെ പ്രിയപ്പെട്ട കൂട്ടുകാരി അവളുടെ മുൻപിൽ ഇരിക്കുന്നു... സ്വാതി സന്തോഷത്തോടെ അവളെ കെട്ടിപിടിച്ചു..
നീ എവിടെയാരുന്നു.. ഫോൺ വിളിച്ചാൽ എടുക്കില്ല മെസ്സേജ് ചെയ്യില്ല എന്താ നിനക്ക് പറ്റിയത് സ്വാതി പരിഭവം പറഞ്ഞു..
അമ്മു കരഞ്ഞുകൊണ്ട് സ്വാതിയെ കെട്ടിപിടിച്ചു എന്നിട്ട് പറഞ്ഞു നീ എനിക്ക് എന്റെ കുഞ്ഞു അനിയത്തി തന്നെയാണ് എന്നും എന്നെന്നും..
ഞാൻ പോകുവാ സ്വാതി ...
സ്വാതി ദേഷ്യത്തോടെ ചോദിച്ചു എവിടെ പോകുവാ ഈ രാത്രിയിൽ
ഇന്ന് നിന്റെ \'അമ്മ വിളിച്ചിരുന്നു നീ എവിടെയാ എന്ന് ചോദിച്ചു.. നീ അപ്പോൾ വീട്ടിൽ പോയില്ലേ ? പിന്നെ നീ എവിടെയായിരുന്നു?
എനിക്ക് അറിയില്ല മോളെ പക്ഷെ എനിക്ക് ഇനിയും ഇവിടെ തുടരാൻ കഴിയുമോ എന്ന് അറിയില്ല
ഇനിയും ഒരു ജന്മം ഉണ്ടെങ്കിൽ നമുക് കൂടെപ്പിറപ്പുകൾ ആയി ജനിക്കാൻ ആഗ്രഹിക്കാം... അവൾ പറഞു നിർത്തിയപ്പോൾ സ്വാതി അമ്മുവിൻറെ കൈയിൽ പിടിച്ചു നീ എന്നെ വിട്ടു പോകരുത്.. ഞാൻ നിന്നെ തനിയെ എങ്ങോട്ടും വിടില്ല..
പക്ഷെ അമ്മു സ്വാതിയുടെ കൈതട്ടിമാറ്റി എവിടെയോ ഒളിച്ചു
സ്വാതി പെട്ടന്ന് ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്നു...
അപ്പോഴും മുറിയിൽ നിറയെ മുല്ലപൂക്കളുടെ ഗന്ധം നിറഞ്ഞിരുന്നു ...